Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NilesRotaryClub

America

നൈ​ൽ​സ് റോ​ട്ട​റി ക്ല​ബി​ൽ ഷി​ബു മു​ള​യാ​നി​ക്കു​ന്നേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ന​വ​നേ​തൃ​ത്വം സ്ഥാ​ന​മേ​റ്റു

ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ​യു​ടെ പ്രാ​ന്ത​പ്ര​ദേ​ശ​ത്തു​ള്ള റോ​ട്ട​റി ക്ല​ബ് ഓ​ഫ് നൈ​ൽ​സി​ന്‍റെ 2026 - 27 വ​ർ​ഷ​ത്തെ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും വി​വി​ധ സേ​വ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ഡെ​സ് പ്ലെ​യി​ൻ​സി​ലു​ള്ള ക്നാ​നാ​യ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ ന​ട​ന്നു.

മു​ൻ പ്ര​സി​ഡ​ന്‍റ് ജി​ജോ വ​ർ​ഗീ​സ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ​ക്ക് സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. നൈ​ൽ​സ് റോ​ട്ട​റി ക്ല​ബി​ൽ അ​ടു​ത്ത ഒ​രു വ​ർ​ഷം ന​ട​ത്തു​വാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​സി​ഡ​ന്‍റ് ഷി​ബു ജോ​സ​ഫ് മു​ള​യാ​നി​കു​ന്നേ​ൽ വി​ശ​ദീ​ക​രി​ച്ചു.

ഈ ​വ​ർ​ഷം ഗ്ലോ​ബ​ൽ ഗ്രാ​ന്‍റി​ലൂ​ടെ ന​ട​ത്തു​വാ​ൻ ഉ​ദേ​ശി​ക്കു​ന്ന പ്രൊ​ജ​ക്റ്റു​ക​ളെ​ക്കു​റി​ച്ച് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ബു പീ​റ്റ​ർ വെ​ട്ടു​ക​ല്ലേ​ൽ സം​സാ​രി​ച്ചു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും തി​രു​വ​ന​ന്ത​പു​രം റോ​ട്ട​റി ക്ല​ബ് മെ​മ്പ​റു​മാ​യ പ്ര​താ​പ് സ​മ്മേ​ള​ന​ത്തി​ൽ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

ക്ല​ബു​ക​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി നൈ​ൽ​സ് റോ​ട്ട​റി ക്ല​ബി​ന്‍റെ പ​താ​ക പ്ര​താ​പി​നു പ്ര​സി​ഡ​ന്‍റ് ഷി​ബു സ​മ്മാ​നി​ച്ചു. മു​ൻ പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് ലൂ​ക്കോ​സ് ച​ട​ങ്ങി​ൽ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഡോ. ​റോ​യി ചേ​ല​മ​ല​യി​ൽ കൃ​ത​ജ്ഞ​ത​യും രേ​ഖ​പ്പെ​ടു​ത്തി.

 

Latest News

Corehub Up