ഷിക്കാഗോ: ഷിക്കാഗോയുടെ പ്രാന്തപ്രദേശത്തുള്ള റോട്ടറി ക്ലബ് ഓഫ് നൈൽസിന്റെ 2026 - 27 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനവും ഡെസ് പ്ലെയിൻസിലുള്ള ക്നാനായ കമ്യൂണിറ്റി സെന്ററിൽ നടന്നു.
മുൻ പ്രസിഡന്റ് ജിജോ വർഗീസ് പുതിയ ഭാരവാഹികൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നൈൽസ് റോട്ടറി ക്ലബിൽ അടുത്ത ഒരു വർഷം നടത്തുവാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് പ്രസിഡന്റ് ഷിബു ജോസഫ് മുളയാനികുന്നേൽ വിശദീകരിച്ചു.
ഈ വർഷം ഗ്ലോബൽ ഗ്രാന്റിലൂടെ നടത്തുവാൻ ഉദേശിക്കുന്ന പ്രൊജക്റ്റുകളെക്കുറിച്ച് വൈസ് പ്രസിഡന്റ് ഷിബു പീറ്റർ വെട്ടുകല്ലേൽ സംസാരിച്ചു. മാധ്യമ പ്രവർത്തകനും തിരുവനന്തപുരം റോട്ടറി ക്ലബ് മെമ്പറുമായ പ്രതാപ് സമ്മേളനത്തിൽ ആശംസകൾ അർപ്പിച്ചു.
ക്ലബുകൾ തമ്മിലുള്ള സഹകരണത്തിന്റെ പ്രതീകമായി നൈൽസ് റോട്ടറി ക്ലബിന്റെ പതാക പ്രതാപിനു പ്രസിഡന്റ് ഷിബു സമ്മാനിച്ചു. മുൻ പ്രസിഡന്റ് സിറിയക് ലൂക്കോസ് ചടങ്ങിൽ സ്വാഗതവും സെക്രട്ടറി ഡോ. റോയി ചേലമലയിൽ കൃതജ്ഞതയും രേഖപ്പെടുത്തി.