x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ത്സ്യ​ത്തൊ​ഴി​ലാ​ൾക്കായി നടക്കുന്നത് ഒ​രു കാ​ല​ത്തും ഉ​ണ്ടാ​കാ​ത്ത രീ​തി​യി​ലു​ള്ള തെരച്ചിൽ: മു​ഖ്യ​മ​ന്ത്രി

വെബ് ഡെസ്ക്
Published: August 10, 2026 01:36 PM IST | Updated: August 10, 2026 02:21 PM IST

മുഖ്യമന്ത്രി വി.ഡി.സതീശൻ

കൊ​ല്ലം: ക​ട​ലി​ൽ കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബം വി​മ​ർ​ശി​ച്ച​തി​ൽ വി​ഷ​മ​മി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. തെര​ച്ചി​ലി​ൽ പൂ​ർ​ണ ശ്ര​ദ്ധ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

നീ​ണ്ട​ക​ര​യി​ൽ കാ​ണാ​താ​യ ഗൗ​തം കൃ​ഷ്ണ​യു​ടെ വീ​ട്ടി​ലെ​ത്തി കു​ടും​ബ​ത്തെ ക​ണ്ട ശേ​ഷ​മാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. ഒ​രു കു​ടും​ബ​ത്തി​ലും ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ലാ​ത്ത ദു​ര​ന്ത​മാ​ണ് ഇ​വി​ടെ​യു​ണ്ടാ​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ര​ണ്ട് പേ​രു​ടെ ജീ​വ​ൻ ന​ഷ്ട​മാ​യി. ഒ​രാ​ളെ കാ​ണാ​താ​യി.

സ​ർ​ക്കാ​രി​ന് സാ​ധ്യ​മാ​യ വി​ധ​ത്തി​ലെ​ല്ലാം കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഒ​രു കാ​ല​ത്തും ഉ​ണ്ടാ​കാ​ത്ത രീ​തി​യി​ലു​ള്ള തെര​ച്ചി​ലാ​ണ് ന​ട​ന്ന​ത്.

കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യി​രു​ന്ന ചി​ല സ​മ​യ​ങ്ങ​ളി​ൽ മാ​ത്ര​മേ തെര​ച്ചി​ൽ ന​ട​ക്കാ​തി​രു​ന്നു​ള്ളൂ. സ്കൂ​ബ ഡൈ​വിം​ഗ് സം​ഘ​മ​ട​ക്കം ഇപ്പോഴും തെരച്ചി​ൽ തു​ട​രു​ക​യാ​ണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Tags : VD Satheesan fisherman Deepika DeepikaNewspaper DailyNews NewsFlash

Recent News

Corehub Up