x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ടു​ക്കി ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ യൂ​ണി​റ്റ് ഓ​ഫീ​സി​ന്റെ സീ​ലിം​ഗ് ത​ക​ർ​ന്നു​വീ​ണു

വെബ് ഡെസ്‌ക്
Published: August 10, 2026 11:38 AM IST | Updated: August 10, 2026 11:38 AM IST

ഇ​ടു​ക്കി ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ യൂ​ണി​റ്റ് ഓ​ഫീ​സി​ന്‍റെ സീ​ലിം​ഗ് ത​ക​ർ​ന്നുവീണപ്പോൾ

തൊ​ടു​പു​ഴ: ഇ​ടു​ക്കി ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ യൂ​ണി​റ്റ് ഓ​ഫീ​സി​ന്‍റെ സീ​ലിം​ഗ് ത​ക​ർ​ന്നു വീ​ണു. ക​ഴി​ഞ്ഞ​ദി​വ​സം ഇ​തേ കെ​ട്ടി​ട​ത്തി​ന്‍റെ സീ​ലിം​ഗി​ന്‍റെ ഒ​രു ഭാ​ഗം ത​ക​ർ​ന്നു വീ​ണി​രു​ന്നു​വെ​ങ്കി​ലും, ഇ​ന്ന് രാ​വി​ലെ ജീ​വ​ന​ക്കാ​ർ ജോ​ലി​ക്കാ​യി ഓ​ഫീ​സി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് കൂ​ടു​ത​ൽ ഭാ​ഗം ഇ​ടി​ഞ്ഞു​വീ​ണ നി​ല​യി​ൽ ക​ണ്ട​ത്. ആ​ളു​ക​ൾ ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

തു​ട​ർ​ച്ച​യാ​യി സീ​ലിം​ഗ് ത​ക​ർ​ന്നു വീ​ഴു​ന്ന ഈ ​പ​ഴ​യ കെ​ട്ടി​ട​ത്തി​ൽ ജീ​വ​ന​ക്കാ​രും ക​ടു​ത്ത ഭ​യ​ത്തോ​ടെ​യാ​ണ് ക​ഴി​യു​ന്ന​ത്. അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള ഈ ​കെ​ട്ടി​ടം അ​ടി​യ​ന്ത​ര​മാ​യി മാ​റ്റി​സ്ഥാ​പി​ക്ക​ണ​മെ​ന്നും ജീ​വ​ന​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ശ​ക്ത​മാ​യ ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ട്.

Tags : Ceiling Idukki District Child Protection Unit office collapses

Recent News

Corehub Up