x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓര്‍ത്തഡോക്‌സ് - യാക്കോബായ പള്ളിത്തര്‍ക്കം: നിര്‍ണായക വിധി ഇന്നില്ല, പരിഗണിക്കുന്നത് മാറ്റി ഹൈക്കോടതി

കൊച്ചി ബ്യൂറോ
Published: August 10, 2026 03:27 PM IST | Updated: August 10, 2026 03:27 PM IST

കേരള ഹൈക്കോടതി (File Photo)

കൊച്ചി: ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിത്തര്‍ക്കത്തില്‍ വിധി പറയുന്നത് ഹൈക്കോടതി വ്യാഴാഴ്ചയിലേക്ക് മാറ്റി. കേസ് പരിഗണിക്കാനിരുന്ന ഡിവിഷന്‍ ബെഞ്ച് വിധി തയാറായിട്ടില്ലെന്നും വ്യാഴാഴ്ചയിലേക്ക് മാറ്റുകയാണെന്നും അറിയിക്കുകയായിരുന്നു.

എറണാകുളം, പാലക്കാട് ജില്ലകളില്‍ യാക്കോബായ സഭയുടെ കൈവശമുള്ള പള്ളികളില്‍ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ അപ്പീലുകളിലാണ് കോടതി ഇന്ന് വിധി പറയാനിരുന്നത്.

പള്ളിത്തര്‍ക്കത്തിന് മുഖ്യമന്ത്രിയുടെ മധ്യസ്ഥതയില്‍ പരിഹാരം കാണാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇരു വിഭാഗങ്ങളെയും ഒരുമിച്ചിരുത്തി ഉന്നതതല ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

എറണാകുളം പുളിന്താനം സെന്‍റ് ജോണ്‍സ് ബെസ്ഫാഗെ, ഓടക്കാലി സെന്‍റ് മേരീസ്, മഴുവന്നൂര്‍ സെന്‍റ് തോമസ്, പാലക്കാട് മംഗലംഡാം സെന്‍റ് മേരീസ്, എരിക്കിന്‍ചിറ സെന്‍റ് മേരീസ്, ചെറുകുന്നം സെന്‍റ് തോമസ് എന്നീ പള്ളികളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കോടതിയിലുള്ളത്. കൊല്ലം കുഴിമതിക്കാട് ആറുമുറിക്കട തെങ്ങോലപ്പള്ളി വിഷയവും കോടതിയുടെ പരിഗണനയിലാണ്.

ആറ് പള്ളികളില്‍ നേരത്തെ സിംഗിള്‍ ബെഞ്ച് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായി പോലീസ് സംരക്ഷണം അനുവദിച്ചിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ യാക്കോബായ വിഭാഗം അപ്പീല്‍ നല്‍കിയത്.

Tags : Orthodox Jacobite Dispute Verdict

Recent News

Corehub Up