പ്രതീകാത്മക ചിത്രം
പാലക്കാട്∙ പട്ടാമ്പി തത്തനംപുള്ളിയിൽ കൃഷിയിടത്തിലേക്ക് എത്തുന്ന കാട്ടുപന്നിക്ക് വച്ച വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് യുവാവ് മരിച്ചു. തത്തനംപുള്ളി മുള്ളത്ത്പടി രവിപ്രസാദ് (30) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവമുണ്ടായത്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ ബൈക്ക് തകരാറായതിനെ തുടർന്ന് മറ്റൊരു വഴിയിലൂടെ നടന്നു വരുമ്പോൾ ഷോക്കേറ്റു മരിച്ചതാകാമെന്നാണ് സംശയം. വയലിന്റെ ഉടമ ഇന്ന് രാവിലെ പാടത്ത് എത്തിയപ്പോഴാണ് രവിപ്രസാദിനെ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടത്.
തുടർന്ന് കൊപ്പം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വയലിന്റെ ഉടമയ്ക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കൊപ്പം പോലീസ് കേസെടുത്തു.
Tags : young man dies electrocuted electric line pattambi