x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബം​ഗ​ളൂ​രു​വി​ലേ​യ്ക്ക് പോ​യ താ​നൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി; അ​ന്വേ​ഷ​ണം തു​ട​ങ്ങി പോ​ലീ​സ്

വെബ് ഡെസ്‌ക്
Published: August 10, 2026 03:02 PM IST | Updated: August 10, 2026 03:02 PM IST

ഇം​തി​യാ​സ്

മ​ല​പ്പു​റം: ബം​ഗ​ളൂ​രു​വി​ലേ​യ്ക്ക് പോ​യ മ​ല​പ്പു​റം താ​നൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. താ​നൂ​ര്‍ സ്വ​ദേ​ശി ഇം​തി​യാ​സി​നെ​യാ​ണ് (25) കാ​ണാ​താ​യ​ത്.

ന​ഴ്സിം​സ് പ​ഠ​ന​ത്തി​ന്‍റെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങാ​നാ​യി ബെം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​യ​താ​ണ് ഇം​തി​യാ​സ്. സം​ഭ​വ​ത്തി​ല്‍ കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ താ​നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് ഏ​ഴി​ന് ബെം​ഗ​ളൂ​രു​വി​ല്‍ എ​ത്തി​യ ഉ​ട​ന്‍ ഇം​തി​യാ​സ് വീ​ട്ടു​കാ​രെ ഫോ​ണി​ല്‍ വി​ളി​ച്ച് എ​ത്തി​യ വി​വ​രം അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ അ​തി​നു​ശേ​ഷം ഇ​യാ​ളെ​ക്കു​റി​ച്ച് യാ​തൊ​രു വി​വ​ര​വു​മി​ല്ല. ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്ത നി​ല​യി​ലാ​ണ്.

കോ​ള​ജി​ല്‍ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും അ​വി​ടെ​യും എ​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. ദി​വ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും വി​വ​ര​മൊ​ന്നു​മി​ല്ലാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. അ​വ​സാ​ന​മാ​യി ഫോ​ണ്‍ സ​ന്ദേ​ശം ല​ഭി​ച്ച ലൊ​ക്കേ​ഷ​ന്‍ കേ​ന്ദ്രീ​ക​രി​ച്ചും ബം​ഗ​ളൂ​രു പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യും താ​നൂ​ര്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജ്ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

 

Tags : complaint missing young man tanur bengaluru police investigation

Recent News

Corehub Up