Viral
ഓൺലൈൻ ടാക്സിയിൽ യാത്ര ചെയ്ത ശേഷം കൂലി നൽകാതെ മാളിലേക്ക് മുങ്ങിയ യുവതിയെ ഡ്രൈവർ പിന്തുടർന്ന് പിടികൂടിയ സംഭവം ഡൽഹി-എൻസിആറിൽ വലിയ ചർച്ചയായിരിക്കുകയാണ്.
ഗുരുഗ്രാമിലെ പ്രശസ്തമായ ഒരു ഷോപ്പിംഗ് മാളിലാണ് നാടകീയമായ രംഗങ്ങൾ അരങ്ങേറിയത്. 186 രൂപയുടെ യാത്രാക്കൂലി ചോദിച്ചപ്പോൾ ബാങ്ക് ആപ്പുകളിൽ സെർവർ തകരാറാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയ യുവതി നേരിട്ട് മാളിലേക്ക് കയറിപ്പോവുകയായിരുന്നു.
ഇതോടെ ഡ്രൈവർ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ ചിത്രീകരിച്ചുകൊണ്ട് ഇവരെ പിന്തുടരുകയും മാളിന്റെ കവാടത്തിൽ വെച്ച് ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ ഡ്രൈവർ തന്നോട് മോശമായി പെരുമാറി എന്നാരോപിച്ച് യുവതി ബഹളം വെച്ചതോടെ ഇരു കൂട്ടരും തമ്മിൽ ശക്തമായ തർക്കമുണ്ടായി.
ഒടുവിൽ മാളിലെ സെക്യൂരിറ്റി ജീവനക്കാർ ഇടപെട്ട് ഇരുഭാഗവും കേട്ട ശേഷമാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതോടെ നെറ്റിസൺസ് വലിയ രീതിയിലുള്ള തർക്കങ്ങളിലാണ് ഏർപ്പെട്ടിരിക്കുന്നത്.
ബാങ്ക് അക്കൗണ്ടിൽ തകരാറുണ്ടെങ്കിൽ പകരം പണമായോ മറ്റ് രീതിയിലോ തുക നൽകി പ്രശ്നം തീർക്കേണ്ടത് യാത്രക്കാരിയുടെ ചുമതലയാണെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. സമാനമായ വാടകത്തർക്കങ്ങൾ മറ്റ് നഗരങ്ങളിലും ആവർത്തിക്കുന്നത് ആശങ്ക ഉയർത്തുന്നുണ്ട്.
കഴിഞ്ഞ ദിവസം ബംഗളൂരുവിൽ ഓട്ടോക്കൂലിയെ ചൊല്ലിയുള്ള തർക്കം രണ്ട് വനിതാ യാത്രക്കാരും ഡ്രൈവറും തമ്മിലുള്ള പരസ്യമായ കൈയാങ്കളിയിൽ കലാശിച്ചതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
National
ബംഗളൂരു: ബംഗളൂരുവിലെ നയന്ദഹള്ളിയിൽ പാചകവാതക സിലിണ്ടറിലെ ചോർച്ചയെത്തുടർന്ന് നാലു കുട്ടികൾ ഉൾപ്പടെ ഒരു കുടുംബത്തിലെ ആറുപേർക്കു പരിക്കേറ്റു.
പതിനൊന്നുകാരിയായ ചിത്ര, ഒന്പതുവയസുള്ള ബസവ, മൂന്നുവയുള്ള ഇരട്ടകളായ ഗീത, ഗിരിജ എന്നിവർക്കും മാതാപിതാക്കൾക്കുമാണു പൊള്ളലേറ്റത്.
റായ്ച്ചൂർ സ്വദേശികളായ കുടുംബം നയന്ദഹള്ളി വിനായക ലേഔട്ടിലെ വാടകവീട്ടിലാണു കഴിഞ്ഞിരുന്നത്.
പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. ആറു പേരും അപകടനില തരണം ചെയ്തതായി പൊലിസ് പറഞ്ഞു.
National
ബംഗളൂരു: കർണാടകയുടെ തലസ്ഥാനമായ ബംഗളൂരുവിലെ അന്നപൂർണേശ്വരി നഗറിൽ, പട്ടാപ്പകൽ കോളേജ് വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടെ നാല് പേർ പിടിയിൽ. നാഗർഭാവി മഹേഷ് പിയു കോളേജിലെ ഒന്നാം വർഷ ബികോം വിദ്യാർഥിയായ യോഗേഷാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്ന ഭുവനേഷ് എന്ന വിദ്യാർഥിക്കായി പൊലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കോളജിലെ ഒരു സീനിയർ വിദ്യാർഥിയെ ഉണ്ടായ തർക്കങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലിസ് നൽകുന്ന വിവരം.
കൊല്ലപ്പെട്ട യോഗേഷും ഒളിവിൽ കഴിയുന്ന ഭുവനേഷും ഒരേ കോളേജിലെ വിദ്യാർത്ഥികളായിരുന്നു. ഇവിടുത്തെ ഒരു സീനിയർ വിദ്യാർഥിയോട് ഭുവനേഷ് പ്രണയാഭ്യർഥന നടത്തിയെങ്കിലും പെൺകുട്ടി അത് നിരസിച്ചു. ഇതിന് പിന്നാലെയാണ്, ആ പെൺകുട്ടിയെക്കുറിച്ച് യോഗേഷ് കോളജിൽ അപവാദം പ്രചരിപ്പിക്കുന്നുണ്ടെന്ന രീതിയിൽ ഭുവനേഷ് കഥകൾ മെനഞ്ഞത്.
തുടർന്ന് ഈ വിവരം, പെൺകുട്ടിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന, കോളജിൽ നിന്ന് പുറത്താക്കപ്പെട്ട പ്രായപൂർത്തിയാകാത്ത മറ്റൊരു വിദ്യാർഥിയെ ഭുവനേഷ് അറിയിക്കുകയും പ്രകോപിപ്പിക്കുകയുമായിരുന്നു. ഇത് ചോദ്യം ചെയ്യാനായി മൂന്ന് കൂട്ടുകാരെയും കൂട്ടി എത്തിയ പ്രായപൂർത്തിയാകാത്ത വിദ്യാർഥി യോഗേഷിനെ കോളപജിൽ നിന്ന് വിളിച്ചിറക്കി കുത്തിവീഴ്ത്തുകയായിരുന്നു.
Kerala
മലപ്പുറം: ബംഗളൂരുവില്നിന്ന് കാറില് എത്തിച്ച 100 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. തെക്കുമുറി കരുമത്ത് പറമ്പില് മുഹമ്മദ് റിസ്വാന് (25), തവനൂര് അങ്ങാടിക്ക് സമീപം താമസിക്കുന്ന മുഹമ്മദ് ജാസിര് (42) എന്നിവരാണ് പിടിയിലായത്.
തിരൂര് ഡാന്സാഫ് സംഘവും കുറ്റിപ്പുറം പൊലിസും ചേര്ന്നാണ് രണ്ട് പേരെയും അറസ്റ്റ് ചെയ്തത്. തവനൂര് കേന്ദ്രീകരിച്ച് ലഹരിവസ്തുക്കളുടെ വില്പ്പന നടക്കുന്നതായി ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. തുടര്ന്ന് നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഇരുവരും പിടിയിലായത്.
ബംഗളൂരുവില്നിന്ന് കാറിലാണ് എംഡിഎംഎ തവനൂരിലെത്തിച്ചതെന്നാണ് പൊലിസിന് ലഭിച്ച വിവരം. പിടിയിലായവരുടെ ലഹരി ഇടപാടുകളെക്കുറിച്ചും ഇവരുമായി ബന്ധമുള്ളവരെക്കുറിച്ചും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ലഹരിവസ്തു വില്ക്കാന് സഹായിച്ചവരെയും സാമ്പത്തികമായി പിന്തുണ നല്കിയവരെയും കുറിച്ച് കൂടുതല് വിവരങ്ങള് ലഭിച്ചതായി പൊലിസ്
അറിയിച്ചു.
ഇവരുടെ ഇടപാടുകളുടെയും വിതരണശൃംഖലയുടെയും കൂടുതല് വിവരങ്ങള് അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. എംഡിഎംഎയുടെ ഉറവിടവും ഇത് എത്തിച്ചുനല്കിയവരും വില്പ്പനയില് പങ്കാളികളായവരും ആരൊക്കെയാണെന്ന് കണ്ടെത്താനുള്ള നടപടികളും പുരോഗമിക്കുകയാണ്.
National
ബംഗളൂരു: ഗാന്ധിജയന്തി, ശനി, ഞായർ ദിവസങ്ങളിലെ അധിക യാത്രാത്തിരക്ക് പരിഗണിച്ച് ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു. തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കുമാണ് പ്രത്യേക സർവീസുകൾ.
എസ്എംവിബി-തിരുവനന്തപുരം സ്പെഷ്യൽ എക്സ്പ്രസ് (06585) വ്യാഴാഴ്ച വൈകുന്നേരം 4.50ന് ബംഗളൂരുവിൽ നിന്ന് പുറപ്പെടും. തിരുവനന്തപുരത്ത് നിന്നുള്ള മടക്കയാത്ര ശനിയാഴ്ച ഉച്ചയ്ക്ക് 12.40ന് ആയിരിക്കും. പാലക്കാട്, കോട്ടയം വഴിയാണ് സർവീസ് നടത്തുക.
എസ്എംവിബി-കണ്ണൂർ സ്പെഷ്യൽ (06595) വ്യാഴാഴ്ച രാത്രി 9.45ന് ബംഗളൂരുവിൽ നിന്ന് പുറപ്പെടും. കണ്ണൂരിൽ നിന്ന് ബംഗളൂരുവിലേക്കുള്ള മടക്കയാത്ര വെള്ളിയാഴ്ച വൈകുന്നേരം 4.10ന് ആരംഭിക്കും.
National
ബംഗളൂരു: പത്തുകോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നുമായി വിദേശ പൗരനുൾപ്പടെ ആറുപേർ പൊലിസിന്റെ വലയിലായി.
ഗിരിനഗർ, ഹെബ്ബാൽ, വിദ്യാരണ്യപുര എന്നിവിടങ്ങളിലെ കോളജ് വിദ്യാർഥികൾക്കിടയിൽ വില്പന നടത്താൻ കൊണ്ടുവന്ന 5.48 കിലോഗ്രാം സിന്തറ്റിക് ലഹരിമരുന്നാണ് ഇവരുടെ പക്കലുണ്ടായിരുന്നത്.
ഏപ്രിലിൽ ആരംഭിച്ച മയക്കുമരുന്നു വേട്ടയിൽ ഇതുവരെ 161 കോടി രൂപ വിലവരുന്ന, 75 കിലോ എംഡിഎംഎയും 1000 എക്സ്റ്റസി ഗുളികകളും 18.6 ലക്ഷം രൂപയും 43 മൊബൈൽഫോണുകളും പിടിച്ചെടുത്തതായി ബംഗളൂരു പൊലിസ് കമ്മിഷണർ സീമാകാന്ത് കുമാർ സിംഗ് പറഞ്ഞു.
കൂടാതെ നോർത്ത് ഈസ്റ്റ് ഡിവിഷൻ പ്രത്യേക സ്ക്വാഡിന്റെ നേതൃത്വത്തിൽ ഒരുവർഷത്തിനിടെ മുന്നൂറുകോടിയുടെ ലഹരിമരുന്നാണ് പിടികൂടിയതെന്നും കമ്മിഷണർ കൂട്ടിച്ചേർത്തു.
National
ബംഗളൂരു: മൈസൂരു റോഡിന് സമീപം പ്രഭാത സവാരിക്കിടെ കാട്ടാനയുടെ കുത്തേറ്റു വയോധികൻ കൊല്ലപ്പെട്ടു. രാജരാജേശ്വരി മെഡിക്കൽ കോളജിനു സമീപം ദൊഡ്ഡബെലെയിൽ മകൾക്കൊപ്പം നടക്കാനിറങ്ങിയ നാഗരാജു (60) ആണ് മരിച്ചത്.
മൈസൂരു റോഡിൽ രാജരാജേശ്വരി മെഡിക്കൽ കോളജിൽ നിന്ന് രണ്ടു കിലോമീറ്റർ അകലെവെച്ചാണ് ആക്രമണമുണ്ടായത്. മകൾക്കൊപ്പം റോഡിലൂടെ നടക്കുമ്പോൾ എത്തിയ കാട്ടാന നാഗരാജുവിനെ ആക്രമിക്കുകയായിരുന്നു.
വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റ് റോഡിൽ വീണ അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആനയുടെ ആക്രമണത്തിൽ സമീപത്തെ ഒരു അപ്പാർട്ട്മെന്റിന്റെ മതിലും തകർന്നിട്ടുണ്ട്.
ബന്നാർഘട്ട വനമേഖലയിൽ നിന്നിറങ്ങിയ കൊമ്പനാണ് ആക്രമണം നടത്തിയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ആനയെ പിടികൂടാനായി വനംവകുപ്പിന്റെ മൂന്ന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: ബംഗളൂരു സ്ഫോടനക്കേസിൽ ഒരുവർഷത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കാൻ സുപ്രീംകോടതി നിർദേശം.
കേസിലെ വാദവും സാക്ഷിവിസ്താരവും പൂർത്തിയാക്കിയിട്ടും വിചാരണക്കോടതി മാറ്റാനുള്ള തീരുമാനത്തിനെതിരേ കേസിലെ വിചാരണത്ത ടവുകാരനായ അബ്ദുൾ നാസർ മദനി നൽകിയ ഹർജിയിലാണ് സുപ്രീംകോടതി സമയപരിധി നിശ്ചയിച്ചത്.
പതിനാറ് വർഷത്തെ നിയമനടപടികൾ പൂർത്തിയായി വിധി പറയാനിരിക്കെയാണ് കോടതി മാറ്റാൻ തീരുമാനിക്കുന്നത്. ഇത് കേസിൽ നടപടി പൂർത്തിയാകാൻ വീണ്ടും കാലതാമസം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് മദനി സുപ്രീംകോടതിയെ സമീപിച്ചത്.
National
ബംഗളൂരു: ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങളിൽ രാജ്യാന്തര സഹകരണത്തിന് ഏറെ പ്രധാന്യമുണ്ടെന്നു ബഹിരാകാശ ഗവേഷക സുനിത വില്യംസ്.
ചന്ദ്രനിലേക്കും ബഹിരാകാശത്തെ മറ്റിടങ്ങളിലേക്കുമുള്ള നമ്മുടെ യാത്ര മനുഷ്യജീവിയെന്ന നിലയിലായിരുന്നു; മറിച്ച് ഏതെങ്കിലുമൊരു രാജ്യക്കാരൻ എന്ന മേൽവിലാസത്തിൽ അല്ല-ഒന്പതാമത് ബംഗളുരു സ്പെയ്സ് എക്സ് പോയിൽ സംഘടിപ്പിച്ച അഭിമുഖ പരിപാടിയിൽ അവർ പറഞ്ഞു.
"വലിയ ലക്ഷ്യങ്ങളോടെയുള്ള ബഹിരാകാശ ദൗത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ രാജ്യാന്തര സഹകരണത്തിലൂടെ പ്രശ്നങ്ങൾക്കു വേഗത്തിൽ പരിഹാരം കണ്ടെത്താനാകും. ഭൂമിയിൽ നിന്ന് കൂടുതൽ അകലം മനുഷ്യൻ സഞ്ചരിക്കുന്പോൾ ബഹിരാകാശ നിലയങ്ങൾ ഭാവിയിൽ സ്വയംപര്യാപ്തമാകേണ്ടതുണ്ട്.
ഭൂമിയിൽ ഒരുപക്ഷേ ഏതു ചോദ്യത്തിനും ഫോണിൽ തിരഞ്ഞ് ഉത്തരം കണ്ടെത്താനാകും. എന്നാൽ ബഹിരാകാശ നിലയത്തിൽ ആ വിവരശേഖരം ഇല്ല. ഭൂമിയിൽ നിന്നാണ് ഉത്തരങ്ങൾ തേടുന്നത്. ഭാവിയിൽ ഈ പ്രശ്നം പരിഹരിക്കേണ്ടിവരും''-സുനിത വില്യംസ് പറഞ്ഞു.
ശേഖരിക്കുന്ന വിവരങ്ങൾ ഭൂമിയിലേക്ക് തിരിച്ച് അയയ്ക്കുന്നതിനു പകരം യഥാർഥഫലം ലഭിക്കുന്ന ത്രിമാന അച്ചടി, വിവരങ്ങൾ വിശകലനം ചെയ്യുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവ നിലയങ്ങളിൽ സജ്ജമാക്കണമെന്നും അവർ നിർദേശിച്ചു.
National
ബംഗളൂരു: പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ വാർഡനു നേർക്ക് വിചാരണത്തടവുകാരുടെ ആക്രമണം. വാർഡൻ മഞ്ജുനാഥ് ഹവേലി (32)യെ ആണ് തടവുകാർ ആക്രമിച്ച്കഴുത്തുഞെരിച്ച് കൊല്ലാനും ശ്രമിച്ചത്.
തടവുകാരായ അഞ്ചു പേർക്കെതിരേ കൊലപാതകശ്രമം, ആക്രമണം തുടങ്ങിയ വകുപ്പുകൾ ചുമത്തി പൊലിസ് കേസെടുത്തു.
ബജ്രംഗ്ദൾ പ്രവർത്തകനായിരുന്ന സുഹാസ് ഷെട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന വിചാരണത്തടവുകാരാണ് ആക്രമണം നടത്തിയത്. ജയിൽ ചട്ടങ്ങളെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്നായിരുന്നു അക്രമം.
കോടതിയിൽ ഹാജരാക്കേണ്ട തടവുകാരനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി മഞ്ജുനാഥ് ജയിലിലെത്തിയപ്പോഴായിരുന്നു ആക്രമണം. പ്രതികളിലൊരാളായ മുഹമ്മദ് മുഷാമിർ വാർഡനെ അധിക്ഷേപിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തി വാർഡന്റെ മുഖത്തിടിക്കുകയും ചെയ്തു.
ഇതിനിടെ അബ്ദുൾ ഷഫ്ഗാൻ, മുഹമ്മദ് റിസ്വാൻ, നിയാസ്, കലന്ദർ ഷാഫി എന്നിവരും ആക്രമണത്തിൽ പങ്കുചേർന്നു. മഞ്ജുനാഥിനെ ജയിലിനുള്ളിലേക്കു വലിച്ചിഴച്ചുകൊണ്ടുപോയ ശേഷം അഞ്ചുപേരും ചേർന്ന് കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചെന്നും ജയിൽ ജീവനക്കാർ ഇടപെട്ട് വാർഡനെ രക്ഷപ്പെടുത്തുകയായിരുന്നെന്നും പൊലിസ് പറഞ്ഞു.
മുഷാമിർ ജയിലിലേക്ക് അനുവദിച്ചതിലധികം സാധനങ്ങൾ കൊണ്ടുവരുന്നത് ഹവേലി തടഞ്ഞതിൽ പ്രകോപിതനായിരുന്നുവെന്നാണു പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.
സംഭവത്തിൽ കർശന നടപടിയെടുക്കുമെന്ന് കർണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു.
Kerala
മലപ്പുറം: ബംഗളൂരുവിൽ നിന്ന് എംഡിഎംഎ കാറില് കടത്തിക്കൊണ്ടുവന്ന കേസിൽ മുഖ്യ സൂത്രധാരന് പിടിയിൽ. മൂത്തേടം സ്വദേശി അന്വർ ആണ് പിടിയിലായത്. നേരത്തെ കേസിൽ രണ്ട് പേർ പിടിയിലായിരുന്നു. ജൂലൈ 25ന് രാത്രി ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
വഴിക്കടവ് ആനമറി ചെക്ക്പോസ്റ്റില് ഡാന്സാഫ് സംഘം നടത്തിയ പരിശോധനയില് എളങ്കുര് മണ്ണാത്തി കൈതകത്ത് സൈഫുദ്ദീന്, ചുങ്കത്തറ കൈപ്പിനി റിയാസ് അലി എന്നിവരെ 100 ഗ്രാം എംഡിഎംഎയുമായി പിടികൂടിയിരുന്നു.
പ്രതികളെ ചോദ്യം ചെയ്തതില് നിന്നാണ് എംഡിഎംഎ കൊണ്ടുവന്നത് അന്വറിന്റെ നിര്ദേശപ്രകാരമായിരുന്നു എന്ന് കണ്ടെത്തിയത്. പണം മുടക്കിയതും ബംഗളൂരുവില് നിന്ന് എംഡിഎംഎ സംഘടിപ്പിച്ചു കൊടുത്തതും ഇയാളാണെന്നും അന്വേഷണത്തില് വ്യക്തമായി. തുടര്ന്ന് ഞായറാഴ്ച പത്തിരിയാന് വട്ടപ്പറമ്പിലുള്ള വീട്ടില് നിന്നാണ് അന്വറിനെ പൊലിസ് അറസ്റ്റ് ചെയ്തത്.
National
ബംഗളൂരു: ബംഗളൂരുവിൽ സംഘടിപ്പിക്കാനിരുന്ന പെപ്റ്റൈഡ് പാർട്ടി റദ്ദാക്കി. പരിപാടിയെക്കുറിച്ചും അതിൽ ഉപയോഗിക്കുന്ന ഉത്പന്നങ്ങളെക്കുറിച്ചും വിശദമായ വിവരങ്ങൾ ആവശ്യപ്പെട്ട് കർണാടക ഭക്ഷ്യസുരക്ഷ വകുപ്പ് നോട്ടീസ് നൽകിയതിനു പിന്നാലെയാണ് പരിപാടി ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് സംഘാടകർ വ്യക്തമാക്കി.
ആരോഗ്യസംരക്ഷണം, കായികക്ഷമത, സൗന്ദര്യവർധന എന്നിവയ്ക്കു സഹായകമായതെന്ന് അവകാശപ്പെടുന്ന പെപ്റ്റൈഡ് അടങ്ങിയ ഉത്പന്നങ്ങളെക്കുറിച്ച് ചർച്ചചെയ്യാനും അവ പരീക്ഷിച്ചുനോക്കാനും സംഘടിപ്പിക്കുന്ന കൂട്ടായ്മകളാണ് പെപ്റ്റൈഡ് പാർട്ടികൾ.
National
ബംഗളൂരു: പൊതുമേഖലയിൽ രാജ്യത്തെ ആദ്യത്തെ എഐ സർവകലാശാല ബംഗളൂരുവിൽ സ്ഥാപിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. സ്വാതന്ത്ര്യദിനത്തിൽ ബംഗളൂരു ഫീൽഡ് മാർഷൽ മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ ദേശീയപതാക ഉയർത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
2027 ജനുവരിയോടെ എഐ സർവകലാശാലയിലെ സർട്ടിഫിക്കറ്റ് കോഴ്സുകൾ ആരംഭിക്കും. "എഐ അക്ഷര അഭിയാന', "കോഡിംഗ് ഗുരുകുലം' എന്നീ പദ്ധതികളിലൂടെ സംസ്ഥാനത്തെ സ്കൂളുകളിൽ ആറാം ക്ലാസ് മുതൽ എഐ കോഡിംഗ് പഠനം നിർബന്ധമാക്കും.
വിവിധ സർക്കാർ വകുപ്പുകളിലായുള്ള 72,000 ഒഴിവുകളിലേക്ക് അടുത്ത ആറു മാസത്തിനകം വിജ്ഞാപനം പുറപ്പെടുവിക്കും. പിന്നാക്ക ജില്ലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന കമ്പനികൾക്ക് ഒരു തൊഴിലിന് പ്രതിമാസം 2,500 രൂപ വീതം രണ്ടു വർഷത്തേക്ക് ധനസഹായം നൽകുന്ന "ഉദ്യോഗ നിധി' പദ്ധതിയും തൊഴിലന്വേഷകരെ സഹായിക്കാൻ "യുവ ഉദ്യോഗ സേതു' പോർട്ടലും ആരംഭിക്കും.
വികസനം ബംഗളൂരുവിൽ മാത്രം ഒതുങ്ങാതെ മംഗളൂരു, മൈസൂരു, ഹുബ്ബള്ളി-ധാർവാഡ്, ബെലഗാവി, കലബുറഗി എന്നിവിടങ്ങളിൽ ഗ്ലോബൽ ടെക്നോളജി സെന്ററുകൾ സ്ഥാപിക്കും.
ഡ്രോണുകളും ഉപഗ്രഹങ്ങളും ഉപയോഗിച്ച് വിള നിരീക്ഷണം നടത്തുന്നതിന് "സിഎം റൈത ചൈതന്യ യോജന' പദ്ധതിയും കാർഷികോപകരണങ്ങളുടെ വാടകയിൽ 50 % സബ്സിഡി നൽകുന്ന "റൈത മിത്ര' പദ്ധതിയും നടപ്പിലാക്കും.
കൂടാതെ, ഗ്രാമീണമേഖലയിലെ സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് പ്രൊഫഷണൽ കോഴ്സുകളിൽ 7.5 % അധിക സംവരണം, നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ 117 കിലോമീറ്റർ ബിസിനസ് കോറിഡോർ, തുടങ്ങിയ പ്രഖ്യാപനങ്ങളും മുഖ്യമന്ത്രി നടത്തി.
Kerala
കോഴിക്കോട്: യുവാവിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസില് ഒരാള് കൂടി പിടിയില്. കോഴിക്കോട് കുരുവട്ടൂര് നമ്പ്യാത്ത് താഴത്ത് കനാല് റോഡില് കുറ്റിയില് വീട്ടില് അതുൽ ആണ് പിടിയിലായത്.
ബംഗളൂരുവിൽ നിന്നാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. മലാപറമ്പ് സ്വദേശിയെ സുഹൃത്തിന്റെ ഫ്ലാറ്റിൽ നിന്ന് തട്ടിക്കൊണ്ടുപോയി ചേവായൂര് പോലീസ് സ്റ്റേഷന് പരിധിയില് പടിഞ്ഞാറ്റുമുറിയിലെ ഒരു വാടകവീട്ടിലെത്തിച്ച് മർദിക്കുകയായിരുന്നു.
തുടർന്ന് യുവാവിന്റെ നഗ്ന ചിത്രം കുടുംബത്തിന് അയച്ചുനൽകി, എട്ട് ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെടുകയും ചെയ്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.
National
ബംഗളൂരു: കുടുംബ വഴക്കിനിടെ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. ബംഗളൂരുവിലുണ്ടായ സംഭവത്തിൽ സിവിൽ എൻജിനീയറായ സുമന്ത് ജെയിനും സോഫ്റ്റ്വെയർ എൻജിനീയറായ ഭാര്യ പദ്മാവതിയുമാണ് മരിച്ചത്.
ബുധനാഴ്ച രാത്രി ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായിരുന്നു. തർക്കത്തിനിടെ സുമന്ത് പദ്മാവതിയെ മർദിക്കുകയും തുടർന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം. തുടർന്ന് സുമന്ത് അമ്മയെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചു. പിന്നാലെ ആത്മഹത്യാ സന്ദേശവും അയച്ചു.
സന്ദേശം ലഭിച്ചതോടെ അമ്മ ഉടൻതന്നെ വീട്ടുടമയെ വിവരം അറിയിക്കുകയായിരുന്നു. വീട്ടുടമ എത്തി പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
National
ബെംഗളൂരു: അപകടം നിറഞ്ഞതും ദുർഘടവുമായ ബെംഗളൂരു - മംഗളൂരു ഘട്ട് പാതയിൽ ട്രയൽ റൺ നടത്തി വന്ദേഭാരത് എക്സ്പ്രസ്. ബാങ്കർ എൻജിനുകളുടെ സഹായമില്ലാതെയാണ് പശ്ചിമഘട്ടത്തെ വന്ദേഭാരത് കീഴടക്കിയത്. നിലവിൽ ഈ പാതയിലൂടെ കടന്നുപോകുന്ന എക്സ്പ്രസ് ട്രെയിനുകൾക്കും ചരക്ക് വണ്ടികൾക്കും കുത്തനെയുള്ള മലകയറാൻ മുന്നിലെ എൻജിന് പുറമെ, പിന്നിൽ നിന്ന് തള്ളാനായി ‘ബാങ്കർ ലോകോമോട്ടീവ്' എന്ന പ്രത്യേക എൻജിനുകൾ ഘടിപ്പിക്കാറുണ്ട്. എന്നാൽ അത്യാധുനിക ബ്രേക്കിംഗ് സംവിധാനങ്ങളാണ് ഈ പാതയിലൂടെയുള്ള വന്ദേഭാരതിന്റെ യാത്രയ്ക്ക് തുണയായത്.
സഖ്ലേഷ്പുരയ്ക്കും സുബ്രമണ്യ റോഡിനും ഇടയിലുള്ള പശ്ചിമഘട്ടത്തിലെ സുന്ദരമായ 55 കിലോമീറ്റർ ദൂരം കാഴ്ചക്കാരുടെ മനം കവരുമെങ്കിലും ട്രെയിൻ ഗതാഗതത്തിന് വെല്ലുവിളികളുടെ പാതയാണ്. 57 തുരങ്കങ്ങളും, 226ലധികം പാലങ്ങളും, 108 വളവുകളും നിറഞ്ഞ പാത. ഓരോ 50 മീറ്റർ മുന്നോട്ട് പോകുമ്പോഴും ട്രാക്കിൽ ഒരു മീറ്റർ വീതം ഉയർച്ചയോ താഴ്ചയോ അനുഭവപ്പെടുന്ന 1 ഇൻ 50 ഗ്രേഡിയന്റ് എന്ന പ്രതിഭാസം നേരിടുന്ന പാത.
ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ പ്രത്യേകം സജ്ജമാക്കിയ ‘ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്' സിസ്റ്റം ഘടിപ്പിച്ച 20 കോച്ചുകളുള്ള റേക്കാണ് പരീക്ഷണ ഓട്ടത്തിനായി റെയിൽവേ ഉപയോഗിച്ചത്. സഖ്ലേഷ്പുരയ്ക്കും സുബ്രഹ്മണ്യ റോഡിനും ഇടയിലെ പരമാവധി വേഗത 30 കിലോമീറ്ററാണ്. ഈ വേഗപരിധിയിൽ വേണം ഈ ഭാഗത്ത് കൂടി വന്ദേഭാരത് കടന്നുപോകാൻ. ഓഗസ്റ്റ് 20 വരെയാണ് പരീക്ഷണ ഓട്ടം.
Kerala
കോഴിക്കോട്: ബംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. കോഴിക്കോട് ബാലുശേരി സ്വദേശിനി മേഥ പ്രത്യുരാജ് (30) ആണ് മരിച്ചത്.
ബംഗളൂരുവിൽ പ്രൊവിഡന്റ് ഫണ്ട് ഓഫീസിൽ അക്കൗണ്ടന്റാണ്. ഓഫീസിലേക്ക് പോകുന്നതിനിടെ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
ഭർത്താവ് എസ്.എൽ. ആകർഷും ബംഗളൂരുവിൽ ജോലിചെയ്യുകയാണ്.
Kerala
മലപ്പുറം: ബംഗളൂരുവിൽ നിന്ന് കാണാതായ മലപ്പുറം താനൂർ സ്വദേശി ഇംതിയാസിനെ കണ്ടെത്തി. നാഗ്പുരിൽ നിന്ന് 16 കിലോമീറ്റർ അകലെയുള്ള അപ്പാർട്ട്മെന്റിൽ നിന്നാണ് ഇംതിയാസിനെ കണ്ടെത്തിയത്.
താനൂർ പോലീസ് സംഘം നാഗ്പുരിലെത്തി അന്വേഷിച്ചാണ് ഇംതിയാസിനെ കണ്ടെത്തിയത്. ഇന്ന് രാത്രി 11 നുള്ള വിമാനത്തിൽ സംഘം കേരളത്തിലേയ്ക്ക് തിരിക്കും.
ഇക്കഴിഞ്ഞ ഏഴിന് ബാംഗളൂരുവിൽ എത്തിയതിനുശേഷമാണ് ഇംതിയാസിനെ കാണാതായത്. നഴ്സിംഗ് പഠനം പൂർത്തിയാക്കി സർട്ടിഫിക്കറ്റ് വാങ്ങിക്കാനാണ് യുവാവ് ബാംഗ്ലൂരിൽ പോയത്.
ബംഗളൂരുവിൽ എത്തിയ ഉടൻ വീട്ടുകാരെ ബന്ധപ്പെട്ടിരുന്നു. പിന്നീട് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു.
Kerala
മലപ്പുറം: ബംഗളൂരുവിലേയ്ക്ക് പോയ മലപ്പുറം താനൂര് സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. താനൂര് സ്വദേശി ഇംതിയാസിനെയാണ് (25) കാണാതായത്.
നഴ്സിംസ് പഠനത്തിന്റെ സര്ട്ടിഫിക്കറ്റ് വാങ്ങാനായി ബെംഗളൂരുവിലേക്ക് പോയതാണ് ഇംതിയാസ്. സംഭവത്തില് കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില് താനൂര് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ബെംഗളൂരുവില് എത്തിയ ഉടന് ഇംതിയാസ് വീട്ടുകാരെ ഫോണില് വിളിച്ച് എത്തിയ വിവരം അറിയിച്ചിരുന്നു. എന്നാല് അതിനുശേഷം ഇയാളെക്കുറിച്ച് യാതൊരു വിവരവുമില്ല. ഫോണ് സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
കോളജില് അന്വേഷിച്ചെങ്കിലും അവിടെയും എത്തിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ദിവസങ്ങള് കഴിഞ്ഞിട്ടും വിവരമൊന്നുമില്ലാത്തതിനെ തുടര്ന്ന് ബന്ധുക്കള് പോലീസിനെ സമീപിക്കുകയായിരുന്നു. അവസാനമായി ഫോണ് സന്ദേശം ലഭിച്ച ലൊക്കേഷന് കേന്ദ്രീകരിച്ചും ബംഗളൂരു പോലീസിന്റെ സഹായത്തോടെയും താനൂര് പോലീസ് അന്വേഷണം ഊര്ജ്ജിതമാക്കിയിട്ടുണ്ട്.
Kerala
ബംഗളൂരു: ബംഗളൂരു- മൈസുരു എക്സ്പ്രസ്വേയിൽ ബിഡദിക്ക് സമീപം കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം. രണ്ട് പേർ മരിച്ചു. കണ്ടക്ടർ അരുൺ, ഡ്രൈവർ എന്നിവരാണ് മരിച്ചത്.
20 പേർക്ക് ഗുരുതര പരിക്കേറ്റെന്നാണ് വിവരം. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന ആശങ്കയുണ്ട്.
കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന ഡീലക്സ് ബസാണ് ഇന്ന് രാവിലെ അപകടത്തിൽ പെട്ടത്. റോഡിനു നടുവിലെ സൈൻബോർഡിൽ ഇടിച്ച് ബസ് തലകീഴായി മറിയുകയായിരുന്നു.
രാവിലെ ആറേ മുക്കാലോടെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു.
National
ബംഗളൂരു: നേപ്പാളികളായ രണ്ടു യുവതികളെ ബംഗളൂരുവിലെ ജാക്കൂരിൽ മരിച്ചനിലയിൽ കണ്ടെത്തി. താമസസ്ഥലത്തിനു സമീപമുള്ള മരത്തിൽ സാരിയുടെ ഇരുവശങ്ങളിലുമായി തൂങ്ങിമരിച്ച നിലയിലാണ് യുവതികളെ കണ്ടെത്തിയത്.
ശ്രീജന (22), റിത (23) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ യെലഹങ്ക ഗവ. മെഡിക്കൽ കോളജിലേക്കു മാറ്റി.
യുവതികൾ ജീവനൊടുക്കിയതാണെന്നു സംശയിക്കുന്നതായും സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
Kerala
ചിറ്റൂർ: മുൻവൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ സംഘംചേർന്നു മർദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ഒളിവിൽ പോയിരുന്ന രണ്ടു പ്രതികൾ പിടിയിലായി.
കുന്നത്ത് പാളയം സ്വദേശി ശരൺ (26), കൊടുവായൂർ അബ്ദുൾ സലാം (30) എന്നിവരെയാണ് ബംഗളൂരുവിൽനിന്ന് ചിറ്റൂർ പോലീസ് പിടികൂടിയത്. അമ്പാട്ടുപാളയം പടിഞ്ഞാറേക്കോട് വി. വിഷ്ണുവിനാണ് കഴിഞ്ഞദിവസം മർദനമേറ്റത്.
വിഷ്ണുവിനെ തടഞ്ഞുനിർത്തി ഇരുമ്പുപൈപ്പുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള വിഷ്ണുവിന്റെ തലയിൽ 12 തുന്നലുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Viral
ബെംഗളൂരു ഇന്ദിരാനഗറിലെ തിരക്കേറിയ ട്രാഫിക് സിഗ്നലിൽ ബൈക്ക് യാത്രികന് നേരെ ആഡംബര കാർ യാത്രക്കാരൻ നടത്തിയ അതിക്രമത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്.
കഴിഞ്ഞദിവസം സിഗ്നലിൽ ചുവപ്പ് ലൈറ്റ് വീണ് കിടന്നപ്പോൾ, മുന്നിലുള്ള വാഹനങ്ങൾക്കിടയിലൂടെ കടന്നുപോകാനായി ബൈക്കുകാരൻ ഹോൺ അടിച്ചതാണ് കാറിലുണ്ടായിരുന്നയാളെ പ്രകോപിപ്പിച്ചത്.
തുടർന്ന് വാഹനം നിർത്തി പുറത്തിറങ്ങിയ ഇയാൾ പൊതുമധ്യത്തിൽ വെച്ച് ബൈക്ക് യാത്രക്കാരനെ ക്രൂരമായി മർദ്ദിക്കുകയും വാഹനത്തിൽ നിന്ന് തള്ളിയിടുകയുമായിരുന്നു.
വഴിയാത്രക്കാരൻ പകർത്തിയ ഈ ദൃശ്യങ്ങൾ ലക്ഷ്മൺ നായിക് എന്ന വ്യക്തി ഇൻസ്റ്റാഗ്രാമിലൂടെ ബെംഗളൂരു പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
അക്രമം അതിരുകടന്നതോടെ ചുറ്റുംകൂടിയ നാട്ടുകാരും മറ്റ് യാത്രക്കാരും ബൈക്ക് യാത്രികന് പിന്തുണയുമായി രംഗത്തെത്തുകയും സ്ഥിതിഗതികൾ ശാന്തമാക്കുകയുമായിരുന്നു.
പണത്തിന്റെയും സ്വാധീനത്തിന്റെയും പേരിൽ റോഡിൽ ഇറങ്ങുന്ന ഇത്തരം ഗുണ്ടായിസങ്ങൾക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കണമെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന ആവശ്യം.
Kerala
ബംഗളൂരു: പയ്യന്നൂരിൽ നിന്ന് ബംഗളൂരുവിലേയ്ക്ക് പോയ കെഎസ്ആർടിസി ബസിന് തീപിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല.
വെള്ളിയാഴ്ച വൈകുന്നേരം ഏഴോടെ ബംഗളൂരുവിന് സമീപം കെങ്കേരി എന്ന സ്ഥലത്ത് വച്ചായിരുന്നു തീപിടുത്തം.
ബസിന്റെ മുൻഭാഗത്താണ് തീപിടിത്തം ഉണ്ടായത് പുക ഉയർന്നതോടെ ബസിൽ ഉണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും പുറത്തിറങ്ങുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം കാരണം വ്യക്തമല്ല.
National
ബെംഗളൂരു: ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു. പയ്യന്നൂരിൽനിന്ന് ബെംഗളൂരുവിലേക്ക് പോയ ബസിനാണ് തീപിടിച്ചത്. തീപിടിത്തത്തിൽ ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്.
കെങ്കേരി ജ്ഞാനഭാരതി മെട്രോ സ്റ്റേഷന് സമീപത്ത് വച്ചായിരുന്നു അപകടം. ഷോർട്ട് സർക്യൂട്ട് മൂലം തീപിടിത്തമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. ബെംഗളൂരുവിനടുത്ത് എത്തിയതിനാൽ അധികം യാത്രക്കാർ ബസിൽ ഉണ്ടായിരുന്നില്ല. രണ്ട് യാത്രക്കാരും കണ്ടക്ടറും ഡ്രൈവറുമായിരുന്നു ഉണ്ടായിരുന്നത്.
ബസിൽനിന്ന് പുക ഉയർന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ എല്ലാവരും പുറത്തിറങ്ങുകയായിരുന്നു. ബസിന്റെ മുൻഭാഗം പൂർണമായും കത്തിനശിച്ചു. കെങ്കേരിയിൽ നിന്നുള്ള അഗ്നിരക്ഷാസേന എത്തി തീ അണച്ചു.
National
ബംഗളൂരു: ഡേറ്റിംഗ് ആപ്പുകൾ വഴി പരിചയപ്പെട്ട ആളിൽ നിന്ന് ബംഗളൂരു സ്വദേശിയായ യുവതിക്ക് നേരിടേണ്ടി വന്നത് വലിയ ചതി. 2022-ൽ ബംബിൾ എന്ന ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട വ്യക്തി, ഇവരുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ യുവതിയുടെ സമ്മതമില്ലാതെ ഇന്റർനെറ്റിൽ പ്രചരിപ്പിച്ചതായി പരാതി. സംഭവത്തിൽ യുവതി പോലീസിൽ പരാതി നൽകി.
2022 നവംബറിലാണ് 28 വയസുള്ള യുവതി ബംഗളൂരുവിൽ ബംബിൾ വഴി യുവാവിനെ പരിചയപ്പെട്ടത്. ഇരുവരും ഇൻസ്റ്റഗ്രാമിൽ പരസ്പരം സംസാരിക്കുകയും വിശ്വാസം ഉറപ്പിച്ച ശേഷം നേരിട്ട് കാണുകയും ചെയ്തു. ആദ്യ കൂടിക്കാഴ്ചയ്ക്ക് ശേഷം യുവാവ് യുവതിയുമായി ആശയവിനിമയം അവസാനിപ്പിക്കുകയും സമൂഹമാധ്യമങ്ങളിൽ നിന്ന് ബ്ലോക്ക് ചെയ്യുകയും ചെയ്തു. ഇതോടെ യുവതിക്ക് ഇയാളെ ബന്ധപ്പെടാൻ മാർഗമില്ലാതായി.
ഏകദേശം നാല് വർഷത്തിന് ശേഷമാണ്, താനും യുവാവും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങളുടെ ദൃശ്യങ്ങൾ റെഡ്ഡിറ്റിലും മറ്റൊരു അഡൾട്ട് വെബ്സൈറ്റിലും അപ്ലോഡ് ചെയ്തതായി യുവതി അറിയുന്നത്. തന്റെ സമ്മതമില്ലാതെയാണ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്ന് യുവതി വ്യക്തമാക്കി.
ജൂൺ 19-ന് യുവതി പോലീസിൽ പരാതി നൽകി. ഇതിനുപിന്നാലെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ നിന്ന് നീക്കം ചെയ്തു. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. ദൃശ്യങ്ങൾ എങ്ങനെയാണ് റെക്കോർഡ് ചെയ്തതെന്നും എങ്ങനെയൊക്കെയാണ് പ്രചരിച്ചതെന്നുമാണ് പോലീസ് അന്വേഷിക്കുന്നത്.
National
ബംഗളൂരു: പോലീസും നാർക്കോട്ടിക്സ് വിഭാഗവും ബംഗളൂരുവിൽ നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് സംഘത്തെ അറസ്റ്റ് ചെയ്തു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 25 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തെന്നും ഒരു മലയാളിയും മൂന്ന് നൈജീരിയൻ സ്വദേശികളും ഉൾപ്പെടെ 17 പേരെ അറസ്റ്റ് ചെയ്തെന്നും പോലീസ് പറഞ്ഞു.
എച്ച്ബിആർ ലേഔട്ടിൽ വെച്ച് ലഹരിവിൽപ്പന നടത്തുന്നതിനിടെയാണ് മലയാളി മുഹമ്മദ് ഒമറുള്ള ഫാറൂഖ് പിടിയിലാകുന്നത്. അന്താരാഷ്ട്ര വിപണിയിൽ രണ്ട് കോടി രൂപ വിലവരുന്ന രണ്ട് കിലോ ഹൈഡ്രോ കഞ്ചാവ് ഇയാളിൽ നിന്ന് കണ്ടെടുത്തു. ഇയാൾക്കൊപ്പം ഹാരിസ് എന്ന മറ്റൊരു യുവാവും പിടിയിലായിട്ടുണ്ടെങ്കിലും ഇയാൾ മലയാളിയാണോയെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
ഇതിന് പുറമേ മഡിവാള, രാജാജി നഗർ, തിലക് നഗർ, വൈറ്റ്ഫീൽഡ്, സുബ്രഹ്മണ്യ നഗർ, യെശ്വന്ത്പൂർ എന്നിവിടങ്ങളിലെ പരിശോധനകളിലും മയക്കുമരുന്ന് കണ്ടെടുത്തു. ഇവിടെ മൂന്ന് നൈജീരിയൻ സ്വദേശികളിൽ നിന്നായി 21 കോടി രൂപ വില വരുന്ന 10 കിലോ എംഡിഎംഎ പിടിച്ചെടുത്തു. വീട് വാടകയ്ക്കെടുത്ത് ഐടി ജീവനക്കാർക്കും വിദ്യാർഥികൾക്കുമാണ് ഇവർ ലഹരി വിതരണം ചെയ്തിരുന്നതെന്ന് പോലീസ് കണ്ടെത്തി.
Kerala
ബംഗളൂരു: ബംഗളൂരുവിനടുത്ത് നന്ദിഹിൽസിന് സമീപമുള്ള ഹോം സ്റ്റേയിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. ബംഗളൂരു ബെനശങ്കരി സ്വദേശിനി സായി സുരഭിയാണ് (25) മരിച്ചത്. ഇവരുടെ ആൺസുഹൃത്തായ മലയാളി യുവാവിനെ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് സ്വദേശിയായ പി.പി. സഞ്ജീത് അലിയാണ് (28) ചികിത്സയിലുള്ളത്. ഇയാൾ അമിതമായി ഗുളികകഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചതാണെന്ന് പോലീസ് അറിയിച്ചു. കഴുത്തിൽ കുരുക്കോടെയാണ് സുരഭിയുടെ മൃതദേഹം കണ്ടെത്തിയത്.
മകളെ കൊലപ്പെടുത്തിയതാണെന്ന് കാണിച്ച് സഞ്ജീത് അലിയുടെ പേരിൽ സുരഭിയുടെ അമ്മ നന്ദിഗിരിധാമ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് കൊലപാതക കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
ശനിയാഴ്ച അലിയാണ് ഹോം സ്റ്റേയിൽ മുറിയെടുത്തത്. സുരഭി എപ്പോഴാണ് വന്നതെന്ന് അറിയില്ലെന്ന് ഹോം സ്റ്റേ ജീവനക്കാർ പറഞ്ഞു. തിങ്കളാഴ്ച മുറി ഒഴിയാതെ വന്നതോടെ ജീവനക്കാർ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. നന്ദി ഹിൽസിലെ മുദ്ദേനഹള്ളിയിലുള്ള ആശുപത്രിയിൽ ഫിസിയോ തെറാപ്പിസ്റ്റാണ് സുരഭി. ബെംഗളൂരുവിൽ കാർ ഡ്രൈവറായി ജോലിനോക്കുകയായിരുന്നു അലി.
ദീർഘനാളായി ഇവർ പ്രണയത്തിലായിരുന്നെന്നും, ബന്ധത്തിന് വീട്ടുകാർ എതിർത്തിരുന്നതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മുമ്പും യുവതി ഈ യുവാവിനൊപ്പം വീടുവിട്ടിറങ്ങിയിരുന്നു.
National
ബംഗളൂരു: നടൻ പ്രകാശ് രാജിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബംഗളൂരു മജിസ്ട്രേറ്റ് കോടതി. ഒരേ സമയം ഒന്നിലധികം വോട്ടർ ഐഡികൾ കൈവശം വച്ചെന്ന കേസിൽ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് അറസ്റ്റ് വാറണ്ട്.
കേസിൽ തുടർച്ചയായി സമൻസുകൾ അയച്ചിട്ടും പ്രകാശ് രാജ് പ്രതികരിക്കുകയോ കോടതിയിൽ ഹാജരാകുകയോ ചെയ്തില്ല. ഇതേ തുടർന്നാണ് കോടതി നടപടി. കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ നാല് സംസ്ഥാനങ്ങളിൽ ഒരേസമയം വോട്ടർ പട്ടികയിൽ പേരുണ്ടെന്നാണ് ആരോപണം.
2019ൽ ബംഗളൂരുവിലെ ഹലസൂരു ഗേറ്റ് പോലീസ് സ്റ്റേഷനിൽ അഭിഭാഷകനായ ദിലീപ് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ പ്രകാശ് രാജ് നിഷേധിച്ചിരുന്നു. താൻ തമിഴ്നാട്ടിൽ മാത്രമാണ് വോട്ട് ചെയ്യാറുള്ളതെന്ന് പ്രകാശ് രാജ് നേരത്തെ വ്യക്തമാക്കിയിരുന്നു.
National
ബംഗളൂരു: ബംഗളൂരുവിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ ഫ്ലാറ്റിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സോമസുന്ദർ (55), ഭാര്യ മുത്തുലക്ഷ്മി (48), ഇളയ മകൾ സുപ്രിയ (20) എന്നിവരാണ് കൊല്ലപ്പെട്ടത്. മൂത്ത മകൾ ശ്വേതയും പങ്കാളി കെന്നത്തും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് സംശയിക്കുന്നു. നിലവിൽ ഇരുവരും ഒളിവിലാണ്. ശ്വേതയും കെന്നത്തും തമ്മിലുള്ള ബന്ധത്തെ മാതാപിതാക്കൾ എതിർത്തിരുന്നു. ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വിവരം അറിഞ്ഞ് പോലിസ് സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ശ്വേതയെയും കെന്നത്തിനെയും കണ്ടെത്താൻ പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ശ്വേതയ്ക്ക് 30 ലക്ഷം രൂപയോളം കടബാധ്യത ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇത് ശ്വേതയും മാതാപിതാക്കളും തമ്മിൽ തർക്കങ്ങൾക്ക് കാരണമായി. തിങ്കളാഴ്ച ശ്വേതയും കെന്നത്തും വീട്ടിലെത്തിയപ്പോൾ മുത്തുലക്ഷ്മി മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. സോമസുന്ദറും സുപ്രിയയും പുറത്തു പോയിരിക്കുകയായിരുന്നു. മുത്തുലക്ഷിയും ശ്വേതയും തമ്മിൽ വാക്കുതർക്കം ഉണ്ടായി. തുടർന്ന് വെട്ടുകത്തി ഉപയോഗിച്ച് ശ്വേതയും കെന്നത്തും ചേർന്ന് മുത്തുലക്ഷിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം.
പിന്നീട് സോമസുന്ദറും സുപ്രിയയും തിരിച്ചെത്തി. സുപ്രിയയെ കെന്നത്ത് കൊലപ്പെടുത്തിയ ശേഷം സോമസുന്ദറിനെയും ഇതേ ആയുധം ഉപയോഗിച്ച് ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റെങ്കിലും അദ്ദേഹം പുറത്തിറങ്ങി നിലവിളിച്ചു. അയൽവാസികൾ ഓടിയെത്തി പോലീസിനെ വിവരം അറിയിച്ചു. അപ്പോഴേക്കും മൂവരുടെയും മരണം സംഭവിച്ചിരുന്നു.
ഒളിവിൽ കഴിയുന്ന ശ്വേതയ്ക്കും കെന്നത്തിനുമായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിന്റെ കൃത്യമായ കാരണം പോലീസ് പരിശോധിച്ചു വരികയാണ്. കേസുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചിട്ടുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
National
ബംഗളൂരു: മല്ലേശ്വരത്ത് വാക്കുതർക്കത്തിനിടെ പെൺസുഹൃത്തിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ്. ലിവ് ഇൻ പങ്കാളിയായ അനുഷ (20)യെ ശരത്ത് (27) ആണ് കൊലപ്പെടുത്തിയത്. ഇരുവരും ഹാസൻ ജില്ലയിലെ സക്ലേഷ്പുർ സ്വദേശികളാണ്.
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് ഇരുവരും സുഹൃത്തുക്കളാവുകയും പിന്നീട് ഒരുമിച്ച് താമസിക്കുകയും ചെയ്യുന്നതിനിടെയാണ് കൊലപാതകം നടന്നത്.
ഇൻസ്റ്റഗ്രാമിലൂടെയാണ് അനുഷയും ശരത്തും പരിചയപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. സൗഹൃദം പ്രണയത്തിലേക്കെത്തിയതോടെ മല്ലേശ്വരത്ത് വീട് വാടകയ്ക്കെടുത്തു. കഴിഞ്ഞ ആറുമാസമായി ഇരുവരും ഒന്നിച്ച് താമസിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു.
തിങ്കളാഴ്ച ശരത് അഭിഭാഷകനെ കണ്ട് കുറ്റം സമ്മതിച്ചതിന് പിന്നാലെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. പോലീസ് സ്ഥലത്തെത്തി മൃതദേഹം കണ്ടെടുത്തു. അറസ്റ്റ് രേഖപ്പെടുത്തി. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.
National
ബംഗളൂരു: കർണാടകയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്. ബംഗളൂരുവിലെ മഹാദേവപുരയിലാണ് സംഭവം.
മഹാദേവപുര പോലീസ് സ്റ്റേഷനിൽ ഹോം ഗാർഡായി ജോലി ചെയ്തിരുന്ന മഞ്ജുള(32) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മഞ്ജുളയുടെ ഭർത്താവ് പ്രദീപിനെ പോലീസ് അറസ്റ്റ് ചെയ്തു.
15 വർഷങ്ങൾക്ക് മുൻപായിരുന്നു ഇവരുടെ വിവാഹം. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. പ്രദീപ് ഓൺലൈൻ വാതുവെപ്പിന് അടിമയായിരുന്നുവെന്നും ഇത് കുടുംബകലഹങ്ങൾക്ക് കാരണമായെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു.
മഞ്ജുളയുടെ സ്വഭാവത്തെ സംശയിച്ചിരുന്ന പ്രദീപ്, കുട്ടികളുടെ പിതൃത്വത്തെ ചോദ്യം ചെയ്തിരുന്നു. പീഡനം സഹിക്കാൻ വയ്യാതെ, കഴിഞ്ഞ ഒന്നര മാസമായി മഞ്ജുള കുട്ടികളുമായി അമ്മയോടൊപ്പം താമസിച്ചുവരികയായിരുന്നു.
ഞായറാഴ്ച ഇവരുടെ വീട്ടിലെത്തിയ പ്രദീപ്, തന്റെയൊപ്പം മടങ്ങി വരണമെന്ന് മഞ്ജുളയോട് അപേക്ഷിച്ചു. കൂടാതെ മഞ്ജുളയുടെ കാലിൽ വീണ് തന്റെ മോശം പെരുമാറ്റത്തിന് ക്ഷമ ചോദിച്ചു.
എന്നാൽ പെട്ടന്ന് അക്രമാസക്തനായ പ്രദീപ് ജാക്കറ്റിനുള്ളിൽ ഒളിപ്പിച്ചുവച്ചിരുന്ന കത്തിയെടുത്ത് മഞ്ജുളയെ കുത്തി. 20 ലധികം പ്രാവശ്യം പ്രദീപ്, മഞ്ജുളയെ കുത്തിയെന്ന് പോലീസ് പറഞ്ഞു.
കൊലപാതകം നടത്തുന്നതിന് മുമ്പ്, പ്രദീപ് ഫോണിൽ ഒരു വീഡിയോ റിക്കാർഡ് ചെയ്തിരുന്നു. വാതുവെപ്പ് ആസക്തി തന്റെ കുടുംബത്തെ തകർത്തുവെന്ന് പറഞ്ഞ പ്രദീപ്, താൻ മഞ്ജുളയുടെ പിതാവിനോടും സഹോദരനോടും സംസാരിച്ചു. വൈകുന്നേരം അവൾ ജോലി കഴിഞ്ഞ് തിരിച്ചെത്തും. ഞാൻ വീണ്ടും അവളോട് എന്റെ അടുത്തേക്ക് വരാൻ ആവശ്യപ്പെടും. അവൾ ഇനി സമ്മതിക്കില്ലെന്ന് പറഞ്ഞാൽ ഞാൻ അവളെ അവിടെ വച്ച് കൊല്ലും എന്ന് വീഡിയോയിൽ പറയുന്നുണ്ട്.
ആക്രമണത്തിന് ശേഷം, പ്രദീപ് കത്തി ഉപയോഗിച്ച് സ്വന്തം കൈയുടെ ഞരമ്പ് മുറിച്ചിരുന്നു. പിന്നീട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
National
ബംഗളൂരു: സിക്കിം സ്വദേശിനിയായ യുവതിയെ കാമുകൻ കഴുത്തറത്തു കൊന്നു. അതി ഹാംഗ്മ സുബ്ബ(22) ആണ് കൊല്ലപ്പെട്ടത്. ഡാർജിലിംഗ് സ്വദേശിയായ പുർബ ലെപ്ച ആണ് കേസിലെ പ്രതി.
ഒരു സലൂണിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു യുവതി. ഒരു ഹോട്ടലിലെ വെയ്റ്ററാണ് പുർബ ലെപ്ച.
പ്രണയത്തിലായിരുന്ന ഇരുവരും ഒരു മാസം മുൻപാണ് ബംഗളൂരുവിലെത്തിയത്. ദൊഡ്ഡക്കണ്ണഹള്ളിയിൽ ഒരുമിച്ച് താമസിച്ചുവരികയായിരുന്നു ഇരുവരും.
ഞായറാഴ്ച പുലർച്ചെ യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നുള്ള സംസാരം വാക്കുതർക്കത്തിലെത്തി. ഇതിനിടെ പുർബ ലെപ്ച കത്തി ഉപയോഗിച്ച് അതി ഹാംഗ്മ സുബ്ബയെ ആക്രമിക്കുകയും കഴുത്തറക്കുകയും ചെയ്തു.
സംഭവസ്ഥലത്ത് വച്ചുതന്നെ യുവതി കൊല്ലപ്പെട്ടു. സംഭവത്തിൽ ബെല്ലന്ദൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
National
ബംഗളൂരു: കർണാടകയിലെ കെങ്കേരിയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളി വിദ്യാര്ഥികള് മരിച്ചു. നഴ്സിംഗ് വിദ്യാര്ഥികളായ അതുല് സിബി, ഗൗരി ശങ്കർ എന്നിവരാണ് മരിച്ചത്. ഇരുവരും ബി.ജി.എസ്. കോളജിലെ നാലാം വര്ഷ വിദ്യാർഥികളാണ്.
കെങ്കേരിയിലെ ആർ.ആർ. ഡെന്റല് കോളജിന് സമീപം ശനിയാഴ്ച പുലര്ച്ചെ രണ്ടിനായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ ഡിവൈഡറില് ഇടിക്കുകയായിരുന്നു. വിദ്യാർഥികൾ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.
പോസ്റ്റ്മോര്ട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Sports
ബംഗളൂരു: ഐപിഎൽ 2026ൽ കിരീടം നിലനിർത്തി ചരിത്രനേട്ടം കുറിച്ചെങ്കിലും റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീമിന് നഗരത്തിൽ വിജയഘോഷയാത്ര നടത്താൻ സാധിച്ചേക്കില്ല. സുരക്ഷാ പ്രശ്നങ്ങളും പോലീസ് മാർഗനിർദേശങ്ങളും കണക്കിലെടുത്ത് പൊതുവായ ആഘോഷങ്ങൾ വേണ്ടെന്നുവയ്ക്കാൻ ഫ്രാഞ്ചൈസി തീരുമാനിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച നടന്ന ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ആർസിബി തുടർച്ചയായ രണ്ടാം വർഷവും ചാമ്പ്യന്മാരായത്.2025ൽ ആർസിബിയുടെ ആദ്യ കിരീടനേട്ടത്തിന് പിന്നാലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചിരുന്നു.
Sports
അഹമ്മദാബാദ്: മാര്ച്ച് 28ന് ആരംഭിച്ച ഐപിഎല് ട്വന്റി-20 ക്രിക്കറ്റിന്റെ ക്ലൈമാക്സ് ഫൈറ്റ് ഇന്ന്. 10 ടീമുകള് തുടങ്ങിയ പോരാട്ടം രണ്ടു ടീമുകള് തല്ലിത്തീര്ക്കുന്ന ഫൈനലില് എത്തിനില്ക്കുന്നു.
19-ാം സീസണ് ഐപിഎല് ഫൈനലില് നിലവിലെ ചാമ്പ്യന്മാരായ റോയല് ചലഞ്ചേഴ്സ് ബംഗളൂരുവും മുന് ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്സും ഇന്നു കൊമ്പുകോര്ക്കും. ഏറും തല്ലുമായുള്ള ബലപ്രയോഗത്തില് ഒരു ടീം കപ്പില് ചുംബിക്കും. രാത്രി 7.30ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഫൈനല് ഡാന്സ്.
◄ ഫൈനലിലേക്കുള്ള വഴി
2026 സീസണിലെ ഏറ്റവും സ്ഥിരതയാര്ന്ന പ്രകടനം നടത്തിയ രണ്ട് ടീമുകളാണ് കലാശപ്പോരാട്ടത്തില് ഏറ്റുമുട്ടുന്നതെന്നത് പ്രവചനാതീതമാക്കും. ലീഗ് ടേബിളില് 14 മത്സരങ്ങളില്നിന്ന് 18 പോയിന്റ് വീതമാണ് ബംഗളൂരുവും ഗുജറാത്തും നേടിയത്. നെറ്റ് റണ് റേറ്റിന്റെ വ്യത്യാസത്തില് ബംഗളൂരു ഒന്നാം സ്ഥാനത്തും ഗുജറാത്ത് രണ്ടാമതുമായി. റണ്റേറ്റിലും നേരിയ വ്യത്യാസമാണുള്ളത്. ബംഗളൂരുവിന്റെ നെറ്റ് റണ് റേറ്റ് +0.783ഉം ഗുജറാത്തിന്റേത് +0.695ഉം.
ക്വാളിഫയര് ഒന്നില് റോയല് ചലഞ്ചേഴ്സ് ബംഗളൂരു 92 റണ്സിന് ഗുജറാത്ത് ടൈറ്റന്സിനെ കീഴടക്കിയാണ് ഫൈനലില് പ്രവേശിച്ചത്. രണ്ടാം ക്വാളിഫയറില് രാജസ്ഥാന് റോയല്സിനെ ഏഴ് വിക്കറ്റ് കീഴടക്കി ഗുജറാത്ത് ടൈറ്റന്സും ഫൈനല് ടിക്കറ്റ് കരസ്ഥമാക്കി.
◄ നേര്ക്കുനേര്
2026 സീസണില് ഇരുടീമും മൂന്നു തവണ ഏറ്റുമുട്ടി. അതില് രണ്ടു ജയം ആര്സിബിക്ക് ആയിരുന്നു. ബംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയത്തില്വച്ചു നടന്ന ആദ്യമത്സരത്തില് ആര്സിബി അഞ്ച് വിക്കറ്റ് ജയം നേടി. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില് അരങ്ങേറിയ രണ്ടാം മത്സരത്തില് ജിടി നാല് വിക്കറ്റിനു വെന്നിക്കൊടി പാറിച്ചു. ഇരുടീമും തമ്മിലുള്ള ക്വാളിഫയര് ഒന്ന് പോരാട്ടം ധര്മശാലയിലായിരുന്നു.
◄ ബൗളിംഗ് x ബാറ്റിംഗ്
സീസണിലെ റണ്വേട്ടയില് രണ്ടും മൂന്നും സ്ഥാനത്തുള്ള ക്യാപ്റ്റന് ശുഭ്മാന് ഗില്ലും (722 റണ്സ്) സായ് സുദര്ശനുമാണ് (710) ഗുജറാത്തിന്റെ ഓപ്പണര്മാര്. പിന്നാലെ എത്തുന്ന ജോസ് ബട്ലര് (510), വാഷിംഗ്ടണ് സുന്ദര് (327) എന്നിവരും ജിടിയുടെ ബാറ്റിംഗ് കരുത്താണ്. ഈ സീസണിലെ വിക്കറ്റ് വേട്ടയില് രണ്ടാമതുള്ള ആര്സിബിയുടെ ഭുവനേശ്വര് കുമാറാണ് (26 വിക്കറ്റ്) ഗുജറാത്തിന്റെ ബാറ്റിംഗ് നിരയുടെ ബലം അളക്കുന്നത്. ഒപ്പം റാഷിഖ് സലാം (16), ക്രുണാല് പാണ്ഡ്യ (13), ഹെയ്സല് വുഡ് (13) എന്നിവരുമുണ്ട്.
19-ാം സീസണിലെ റണ് വേട്ടക്കാരില് അഞ്ചാമതുള്ള വിരാട് കോഹ്ലിയാണ് (600 റണ്സ്) ആര്സിബിയുടെ ബാറ്റിംഗ് പോരാട്ടം നയിക്കുന്നത്. ക്യാപ്റ്റന് രജത് പാട്ടിദാര് (486), ദേവ്ദത്ത് പടിക്കല് (463) എന്നിവരും ബാറ്റിംഗ് പോരാട്ടം നയിക്കും.
സീസണ് വിക്കറ്റ് വേട്ടയില് ഒന്നാമതുള്ള കഗിസൊ റബാഡയ്ക്കാണ് (28 വിക്കറ്റ്) ജിടിയുടെ ബൗളിംഗ് ആക്രമണ ചുമതല. റഷീദ് ഖാന് (19), മുഹമ്മദ് സിറാജ് (18), ജേസണ് ഹോള്ഡര് (17), പ്രസിദ്ധ് കൃഷ്ണ (16) എന്നിവരും റബാഡയ്ക്കൊപ്പമുണ്ട്.
National
ബംഗളൂരു: ഐപിഎൽ ഫൈനലിന് ശേഷമുള്ള ആഹ്ലാദപ്രകടനങ്ങൾക്ക് ബംഗളൂരുവിൽ വിലക്ക്. ബൈക്ക് റാലികൾ , റോഡ് ഷോ, വൻതോതിൽ ആളുകൾ കൂടുന്ന പരിപാടികൾ എന്നിവ പാടില്ലെന്നാണ് ബംഗളൂരു പോലീസിന്റെ നിർദേശം.
കഴിഞ്ഞ വർഷം ജൂൺ നാലിന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലുംപ്പെട്ട് പതിനൊന്ന് പേർ മരിച്ച ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. അനിഷ്ട സംഭവങ്ങൾ തടയുന്നതിനും പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനുമായി കടുത്ത നിയന്ത്രണങ്ങളാണ് നഗരത്തിലുടനീളം നടപ്പിലാക്കുന്നത്. ഞായറാഴ്ചയാണ് ഐപിഎൽ ഫൈനൽ മത്സരം നടക്കുന്നത്.
റോഡുകളിലേയ്ക്ക് അഭിമുഖമായി വലിയ എൽഇഡി വാളുകൾ സ്ഥാപിക്കാൻ പാടില്ല. നിലവിലുള്ള വലിയ സ്ക്രീനുകൾ മത്സരം പൊതുജനങ്ങൾക്ക് കാണാവുന്ന രീതിയിൽ പരസ്യമായി പ്രദർശിപ്പിക്കാൻ ഉപയോഗിക്കരുതെന്നും, മാളുകൾ, പബ്ബുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് പുറത്ത് വലിയ സ്ക്രീനുകൾ സ്ഥാപിക്കുന്നത് പൂർണമായി നിരോധിച്ചതായും അധികൃതർ വ്യക്തമാക്കി.
നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളുരുവിനും ഗുജറാത്ത് ടൈറ്റൻസിനും കിരീടത്തിൽ മുത്തമിടാൻ ഇനി ഈ ഒരൊറ്റ മത്സരത്തിന്റെ ദൂരം മാത്രമാണ് ഉള്ളത്. ഞായറാഴ്ച വൈകുന്നേരം ഏഴരയ്ക്ക് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്.
National
ബെംഗളൂരു: ബെംഗളൂരുവില് മനുഷ്യച്ചങ്ങല സംഘടിപ്പിക്കുമെന്ന് കോക്രോച്ച് ജനതാ പാര്ട്ടിയുടെ പേരില് പോസ്റ്റര്. മേയ് 24ന് ടൗണ് ഹാള് പരിസരത്ത് സമാധാനത്തോടെയുള്ള മനുഷ്യച്ചങ്ങല നടത്തുമെന്നാണ് കോക്രോച്ച് ജനതാ പാര്ട്ടി കര്ണാടക എന്ന പേരില് പ്രചരിക്കുന്ന നോട്ടീസില് പറയുന്നത്.
എന്നാല് പരിപാടിയില് പങ്കെടുക്കുന്നതിനെതിരെ പോലീസ് മുന്നറിയിപ്പ് നല്കി. പരിപാടി നടത്താൻ വ്യക്തിയോ സംഘടനയോ രാഷ്ട്രീയ പാർട്ടിയോ അനുമതി തേടി അപേക്ഷ സമർപ്പിച്ചിട്ടില്ലെന്നും വേദി ഉപയോഗിക്കുന്നതിന് അനുമതി നല്കിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. മനുഷ്യച്ചങ്ങലയുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ പങ്കിടരുതെന്നും ടൗൺ ഹാളിന് സമീപം ഒത്തുകൂടരുതെന്നും പോലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. കന്നട ഭാഷയിലുള്ളതാണ് പോസ്റ്റര്.
പാറ്റകളുടെ ശക്തി ഓണ്ലൈനില് മാത്രമല്ലെന്നും തെരുവുകളിലുമുണ്ടെന്നും പോസ്റ്ററില് പറയുന്നു. തൊഴിലില്ലാത്ത യുവാക്കളെ പാറ്റകളോടു താരതമ്യപ്പെടുത്തിയ ചീഫ് ജസ്റ്റീസിന്റെ പരാമർശത്തെ പരിഹസിക്കാൻ തുടങ്ങിയ ‘കോക്രോച്ച് ജനതാ പാർട്ടി’ (സിജെപി) ഡിജിറ്റൽ വിപ്ലവമായി മാറിയിരുന്നു. അഞ്ച് ദിവസംകൊണ്ട് ഇൻസ്റ്റഗ്രമിൽ 1.85 കോടി ഫോളോവർമാരെ നേടി ബിജെപിയുടേയും കോൺഗ്രസിന്റെയും ഔദ്യോഗിക പേജുകളെ സിജെപി മറികടന്നു. പുണെ സ്വദേശി അഭിജീത് ദീപ്കെ(30)യാണ് എക്സിൽ ‘കോക്രോച്ച് ജനതാ പാർട്ടി’ പേജ് തുടങ്ങിയത്.
Kerala
ബംഗളൂരു: മഡിവാളയിൽ ഇരുപതുകാരിയായ മലയാളി പെൺകുട്ടി പീഡനത്തിന് ഇരയായ സംഭവത്തിൽ നിർണായക തെളിവുകൾ പുറത്ത്. കുറ്റം സമ്മതിച്ച് പ്രതിയായ സുൽത്താൻ ബത്തേരി സ്വദേശി ഹൈനസ് പെൺകുട്ടിയോടും സുഹൃത്തുക്കളോടും മാപ്പ് പറയുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
സംഭവം വാർത്തയായതോടെ കർണാടക പോലീസ് വിഷയത്തിൽ ഇടപെട്ടു. ഡിസിപിയെ കമ്മീഷണർ നേരിട്ട് വിളിപ്പിച്ച് കേസെടുക്കാൻ വൈകിയതിൽ വിശദീകരണം തേടി. പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്.
കേസ് മഡിവാളയിൽ നിന്നും ആടുഗോഡി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ആഡുഗോഡി എസിപിക്ക് അന്വേഷണത്തിന്റെ ചുമതലയും നൽകി കേസെടുക്കുന്നതിലടക്കം വീഴ്ച വരുത്തിയ മഡിവാള പോലീസിനെതിരെ നടപടി ഉണ്ടാകുമെന്നും പരാതിക്കാരിക്ക് ഉറപ്പ് ലഭിച്ചു.
അതേസമയം പ്രതി ഹൈനസ് കേരളത്തിലേക്ക് കടന്നതായാണ് സൂചന. അന്വേഷണത്തിനായി കർണാടക പൊലീസ് സംഘം കേരളത്തിലെത്തിയിട്ടുണ്ട്.
Kerala
ന്യൂഡൽഹി: ബംഗളൂരു വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനത്തിന്റെ ഭാഗം നിലത്തുതട്ടി അപകടം. എയർ ഇന്ത്യ വിമാനമാണ് അപകടത്തിൽപെട്ടത്. വൻ ദുരന്തമാണ് ഒഴിവായത്.
എഐ2651 വിമാനമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
വ്യോമയാന വകുപ്പ് സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.
National
ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി യുവതി ബലാത്സംഗത്തിന് ഇരയായതായി പരാതി. കഫെയിൽ പാർട്ട് ടൈം ജോലി ചെയ്യുകയായിരുന്ന യുവതിയെ സുഹൃത്തുക്കളുടെ താമസസ്ഥലത്തുവച്ചാണ് പീഡിപ്പിച്ചത്. മഡിവാളയിൽ താമസിക്കുന്ന ബത്തേരി സ്വദേശി ഹൈനസിനെതിരെയാണ് പരാതി.
ഈ മാസം 12ന് പീഡനം നടന്ന് തൊട്ടടുത്ത ദിവസം തന്നെ പോലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും പരാതി സ്വീകരിച്ചില്ലെന്നാണ് കോട്ടയം സ്വദേശിയായ 20കാരി ആരോപിക്കുന്നത്. ഡിസിപിക്ക് പരാതി നൽകിയ ശേഷമാണ് ഒടുവിൽ പോലീസ് കേസെടുക്കാൻ തയാറായതെന്നും യുവതി പറഞ്ഞു.
അതേസമയം, പോലീസ് സ്റ്റേഷനിൽ വച്ചും പരാതിക്കാരിയെ പ്രതി ഭീഷണിപ്പെടുത്തി. പരാതിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കൊല്ലുമെന്നായിരുന്നു ഭീഷണി. മഡിവാള പോലീസും കേസ് ഒത്തുതീർക്കാൻ ആവശ്യപ്പെട്ടെന്നു യുവതി പറയുന്നു.
National
ബംഗളൂരു: മൊത്തക്കച്ചവടക്കാരെന്ന വ്യാജേനയെത്തി സ്വർണാഭരണ നിർമാണ കന്പനിയെ പറ്റിച്ച് മൂന്നു കോടി രൂപ വിലമതിക്കുന്ന സ്വർണം കവർന്നു.
ബംഗളൂരുവിലെ മല്ലേശ്വരത്ത് മേയ് 16നായിരുന്നു സംഭവം. തട്ടിപ്പു നടത്തിയതുമായി ബന്ധപ്പെട്ട് മൂന്നു പേർക്കെതിരേ മല്ലേശ്വരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
പരേഷ് സോണി, ശ്യാം, ചന്ദ്രശേഖർ റാവു എന്നിവർക്കെതിരേയാണ് കേസ്. മേത്ത ഗോൾഡ് എന്ന കന്പനിയുടെ സെയിൽസ് മാനേജരും ജീവനക്കാരനും ചേർന്ന് മൊത്തക്കച്ചവടക്കാരനെന്നു പരിചയപ്പെടുത്തിയ പരേഷ് സോണിയുടെ ഓഫീസിൽ സ്വർണാഭരണങ്ങളുടെ സാന്പിളുകൾ എത്തിക്കുകയായിരുന്നു.
ഡിസൈനുകൾ തെരഞ്ഞെടുക്കുന്നതിനിടെ ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു
National
പാറ്റ്ന: അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്ന് വിദ്യാർഥി ജീവനൊടുക്കി. ബിഹാർ സ്വദേശി ചുന്നു കുമാർ(23) ആണ് ബംഗളൂരുവിൽ മരിച്ചത്.
ബാങ്ക് കോച്ചിംഗ് പരിശീലനത്തിനായി മാർച്ചിലാണ് ചുന്നു കുമാർ ബംഗളൂരുവിൽ എത്തിയത്. ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ്, ഇൻഷുറൻസ് പ്രഫഷണലുകൾക്ക് കോച്ചിംഗ് നൽകുന്ന മണിപ്പാൽ അക്കാദമിയിലാണ് ചുന്നു കുമാർ ചേർന്നത്. തിങ്കളാഴ്ച ചുന്നു കുമാറിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അക്കാദമിയിലെ ഫാക്കൽറ്റി അംഗങ്ങൾ ചുന്നു കുമാറിനെ കടുത്ത മാനസിക പീഡനത്തിന് ഇരയാക്കിയെന്നും പരസ്യമായി അപമാനിച്ചെന്നും കുടുംബം ആരോപിക്കുന്നു.
ചില വിഷയങ്ങളിൽ പരാജയപ്പെട്ടതിനെ തുടർന്ന് അധ്യാപകർ ചുന്നുവിനെ നിരന്തരം അവഹേളിച്ചിരുന്നതായി സഹപാഠികളും സുഹൃത്തുക്കളും ആരോപിച്ചു. ക്ലാസ് മുറികളിൽ വച്ച് പരസ്യമായി അപമാനിക്കുക, ഒരുപകാരവുമില്ലാത്തവൻ എന്ന് വിളിച്ച് ആക്ഷേപിക്കുക, അമിതമായ പ്രോജക്ട് ജോലികൾ നൽകി ബുദ്ധിമുട്ടിക്കുക എന്നിങ്ങനെ പലതവണ ഫാക്കൽറ്റി അംഗങ്ങൾ ചുന്നുവിനെ കടുത്ത മാനസിക പീഡനത്തിന് ഇരയാക്കിയതായി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
അക്കാദമി അധികൃതരിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന മോശം പെരുമാറ്റം കാരണം വലിയ രീതിയിലുള്ള മാനസിക വിഷമം അനുഭവിക്കുന്നതായി ചുന്നു പല സുഹൃത്തുക്കളോടും സംസാരിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. അധ്യാപകരുടെ പീഡനം താങ്ങാനാകുന്നില്ലെന്ന് മരണത്തിന് മുൻപ് അവൻ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരുന്നു.
ചെന്നുവിന്റെ റൂംമേറ്റായ അങ്കിത് ശർമ, നിരന്തരമായുള്ള അപമാനവും മാനസിക സമ്മർദ്ദവും കാരണം ചുന്നു പലപ്പോഴും കടുത്ത വിഷാദത്തിലേക്ക് വീണുപോകാറുണ്ടായിരുന്നുവെന്ന് കുടുംബത്തോട് പറഞ്ഞു.സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
National
ബെംഗളൂരു: ബെംഗളൂരുവിൽ സ്ത്രീയുടേത് കരുതുന്ന അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തി. സർജാപൂരിന് സമീപം മുഗളൂരുള്ള തടാകത്തിന് സമീപത്തുനിന്നാണ് തലയോട്ടി അടക്കമുള്ള അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തിയത്. കന്നുകാലികളെ മേയ്ക്കാൻ ഇറങ്ങിയവരാണ് തടാകത്തിന് സമീപം അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് നടത്തിയ പരിശോധനയിൽ വറ്റിയ തടാകത്തിൽനിന്നും സമീപപ്രദേശങ്ങളിൽ നിന്നുമായി ചിതറിയ നിലയിൽ എല്ലുകളും കണ്ടെത്തി. തലയോട്ടി, താടിയെല്ല്, മേൽ അവയവ അസ്ഥികൾ, കീറിയ സാരി, സ്ത്രീയുടെ ചെരുപ്പ് എന്നിവ പോലീസ് കണ്ടെടുത്തു. താടിയെല്ല് തലയോട്ടിൽനിന്ന് വേർപെട്ട നിലയിലാണ്. മുൻനിരയിലെ അഞ്ച് പല്ലുകൾ കാണാനില്ല. അസ്ഥികൂട ഭാഗങ്ങൾക്ക് കുറഞ്ഞത് മൂന്നുമാസത്തെ പഴക്കമുണ്ടെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
പോലീസ് സംശയിക്കുന്നത് അസ്ഥികൂട ഭാഗങ്ങൾ മുൻപ് തടാകത്തിൽ മുങ്ങിമരിച്ചയാളുടേതാകാമെന്നാണ്. വേനൽക്കാലത്ത് ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് അവ പുറത്തുവന്നതാണെന്നും തടാകം വറ്റിയപ്പോൾ തെരുവുനായ്ക്കൾ അവ സമീപപ്രദേശങ്ങളിലേക്ക് വലിച്ചുകൊണ്ടുപോയതാകാമെന്നും പോലീസ് സംശയിക്കുന്നുണ്ട്. സംഭവസ്ഥലത്തുനിന്ന് സാരി കഷ്ണം ലഭിച്ചതോടെയാണ് അസ്ഥികൂടം സ്ത്രീയുടേതാണെന്ന പ്രാഥമിക നിഗമനത്തിലേക്ക് പോലീസ് എത്തിയത്. 25നും 35നും ഇടയിൽ പ്രായമുള്ള യുവതിയുടേതാകാമെന്നാണ് നിഗമനം.
National
ബംഗളൂരു: ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ച് ഗൃഹനാഥൻ മരിച്ചു. ബംഗളൂരുവിലെ മർഫി ടൗൺ പ്രദേശത്താണ് സംഭവം. വീടിനുള്ളിൽ ചാർജ് ചെയ്യുന്നതിനിടെ വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു.
ഹലസുരുവിലെ മർഫി ടൗൺ സ്വദേശി ലൂർഡ് നാഥൻ (65) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഇയാൾ.
മെയ് 11 ന് രാത്രി 11ഓടെ, ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യാൻ വച്ചിരുന്നു. തുടർന്ന് കുടുംബാംഗങ്ങൾ ഉറങ്ങി. പുലർച്ചെ മൂന്നോടെ, വാഹനം വീടിനുള്ളിൽ പൊട്ടിത്തെറിച്ചതായും വീടിന് തീപിടിക്കുകയും ചെയ്തു.
സംഭവസമയം വീടിനുള്ളിൽ ഉറങ്ങുകയായിരുന്ന ലൂർഡ് നാഥന് ഗുരുതരമായി പൊള്ളലേറ്റു. ഇദ്ദേഹത്തെ ഉടൻ തന്നെ ബൗറിംഗ് ആൻഡ് ലേഡി കഴ്സൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചു.
ലൂർഡ് നാഥന്റെ മകൻ ഫ്രാങ്ക് ആന്റണി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, 2023 ലെ ബിഎൻഎസ്എസ് സെക്ഷൻ 194 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
തൃശൂർ: ബംഗളൂരുവിൽ അതിക്രൂര മർദനത്തിനിരയായി കൊല്ലപ്പെട്ട സുനിത എന്ന മലയാളി യുവതിയുടെ മരണം വീണ്ടും ചർച്ചയാകുന്നു. മുൻ മന്ത്രി കെ.ബി.ഗണേഷ് കുമാറുമായി കൊലക്കേസ് പ്രതിക്ക് അടുത്ത ബന്ധമുണ്ടെന്ന് സുനിത നേരത്തെ വെളിപ്പെടുത്തിയിരുന്നു.
കാരണവർ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലാക്കപ്പെട്ട ഷെറിനെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയാണ് സുനിത ശ്രദ്ധ നേടുന്നത്. ഷെറിൻ ജയിലിലെ വിഐപി തടവുകാരിയാണെന്ന് സുനിത വെളിപ്പെടുത്തിയിരുന്നു.
ഷെറിന് ശിക്ഷാ ഇളവ് നൽകിയ തീരുമാനത്തിന് പിന്നാലെ ആയിരുന്നു സുനിത വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. മുൻ ജയിൽ ഡിഐജിയുമായും മന്ത്രിയായിരുന്ന കെബി ഗണേഷ് കുമാറുമായും ഷെറിനുണ്ടായിരുന്ന ബന്ധങ്ങളെ കുറിച്ചായിരുന്നു സുനിതയുടെ തുറന്നുപറച്ചിൽ.
2025 ഫെബ്രുവരി ഏഴിന് ആയിരുന്നു സുനിതയുടെ വെളിപ്പെടുത്തൽ. സുനിത വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ടാണ് അട്ടക്കുളങ്ങര ജയിലിലെത്തിയത്. ഷെറിന് ജയിലിൽ അധിക സൗകര്യങ്ങൾ ലഭിച്ചിരുന്നതായും മേയ്ക്കപ്പ് സാധനങ്ങളും ഫോണും അനുവദിച്ചിരുന്നതായും സുനിത മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഇതുകൂടാതെ ഷെറിന്റെ ജയിൽ സുഖവാസത്തിനെതിരെ പരാതി നൽകിയതിൽ തനിക്ക് ഭീഷണി നേരിട്ടുവെന്നും സുനിത ആരോപിച്ചിരുന്നു. ഞായറാഴ്ച ആയിരുന്നു ബംഗളൂരുവിൽ ലൈംഗികാതിക്രമം തടയാൻ ശ്രമിക്കുന്നതിനിടെ സുനിതയ്ക്ക് ക്രൂര മർദനമേറ്റത്.
ശരീരമാസകലം പരിക്കേറ്റ സുനിത വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച ആയിരുന്നു അന്ത്യം. മലയാളി ദീപക് കൃഷ്ണനാണ് സുനിതയെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്.
Kerala
കൊച്ചി: ബംഗളൂരുവില് മര്ദനമേറ്റ മലയാളി യുവതി മരിച്ച സംഭവത്തിലെ പ്രതി ദീപക് കൃഷ്ണയ്ക്കെതിരെ എറണാകുളത്തും കേസ്. തെരുവ് നായകള്ക്കായി ഷെല്ട്ടര് ഹോം നടത്തിയിരുന്ന മലയാളി ദീപക് കൃഷ്ണയുടെ മര്ദനമേറ്റ് വാടാനപ്പള്ളി സ്വദേശിയായ സുനിത (47) ആണ് മരിച്ചത്. ഇയാളുടെ ലൈംഗികാതിക്രമത്തെ ചെറുത്തതിനാണ് മര്ദിച്ചത്.
2024ല് ഇന്ത്യന് കറന്സി നോട്ടുകള് കീറി നശിപ്പിച്ചതിനാണ് ഇയാള്ക്കെതിരെ കൊച്ചി സിറ്റി പോലീസ് കേസെടുത്തത്. പൊന്നുരുന്നിയില് പ്രവര്ത്തിക്കുന്ന ഡോ. സൂ പെറ്റ് ഹോസ്പിറ്റലില് ചികിത്സയ്ക്കായി പാര്പ്പിച്ചിരുന്ന ദീപക്കിന്റെ നായകളില് രണ്ടെണ്ണത്തിനെ ഡിസ്ചാര്ജ് ചെയ്യുന്നതിന് ബില്ലടയ്ക്കണമെന്ന് സ്ഥാപനത്തിലെ വനിതാ ജീവനക്കാരി ആവശ്യപ്പെട്ടതാണ് പ്രതിയെ അന്ന് പ്രകോപിപ്പിച്ചത്.
ഇതേത്തുടര്ന്ന് 2024 ഒക്ടോബര് 19ന് ജീവനക്കാരിയെ ഇയാള് മൊബൈല്ഫോണിലൂടെ അസഭ്യം പറയുകയും ഇതിനെ സ്ഥാപന ഉടമ ചോദ്യം ചെയ്തതിലുളള വിരോധത്താല് 500 രൂപ നോട്ടുകള് കീറിയെറിയുകയുമാണ് ഉണ്ടായത്. പൊതുഖജനാവിന് 4,500 രൂപയുടെ മൂല്യം നഷ്ടം വരുത്തിയതിനും പിഡിപിപി വകുപ്പ് പ്രകാരവുമാണ് ഇയാള്ക്കെതിരെ അന്ന് കേസ് എടുത്തത്.
Kerala
തൃശൂര്: ബംഗളൂരുവിൽ ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ ക്രൂര മര്ദനത്തിനിരയായ യുവതി മരിച്ചു. തൃശൂര് വാടാനപ്പള്ളി സ്വദേശിനിയായ യുവതിയാണ് ചികിത്സയിലിരിക്കെ മരിച്ചത്.
കഴിഞ്ഞ മൂന്നിന് ബംഗളൂരുവിലെ സുലിബെലെയില് വെച്ചാണ് യുവതിക്കുനേരെ അതിക്രമം ഉണ്ടായത്. തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തെരുവുനായകൾക്കായി ഷെൽട്ടർ ഹോം നടത്തിയിരുന്ന മലയാളി ദീപക് കൃഷ്ണയാണ് യുവതിയെ ആക്രമിച്ചത്.
ഒളിവിൽ പോയ പ്രതിക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്. സംഭവത്തിൽ തൃശൂര് ഈസ്റ്റ് പോലീസ് കേസെടുത്തു. കർണാടക പോലീസും തൃശൂരിലെ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.
National
ബംഗളൂരു: മലയാളി നഴ്സിംഗ് വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ട് ബംഗളൂരു ബിടിഎൽ നഴ്സിംഗ് കോളജിൽ പ്രതിഷേധം. ആദിത്യന്റെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കാൻ സമ്മതിച്ചില്ലെന്നും സംസ്കാര ചടങ്ങിന് പോകാൻ വിദ്യാർഥികളെ കോളജ് മാനേജുമെന്റ് അനുവദിച്ചില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു.
അതേസമയം ആരോപണം നേരിടുന്ന അധ്യാപകനെതിരെ നടപടി വേണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. ആരോപണ വിധേയനായ അധ്യാപകന് ആദിത്യന്റെ മരണത്തിൽ പങ്കില്ലെന്നാണ് അധികൃതരുടെ വിശദീകരണം. നേരത്തെ ആദിത്യന്റെ മരണത്തിൽ കോളജ് മാനേജ്മെന്റിനെതിരെ കുടുംബം രംഗത്തെത്തിയിരുന്നു.
സഹപാഠികളുടെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ആദിത്യൻ പരാതി നൽകിയിട്ടും നടപടി എടുക്കാത്തത് ദുരൂഹമാണ്. ഇതെല്ലാം കാണിച്ച് പോലീസിൽ പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ആദിത്യന്റെ കുടുംബം പറഞ്ഞു.
National
ബംഗളൂരു: ശിവാജി നഗറിലെ ബൗറിംഗ് ആൻഡ് ലേഡി കഴ്സൺ ആശുപത്രിയുടെ മതില് തകര്ന്ന് ഏഴ് പേര് മരിക്കാനിടയായ സംഭവത്തില് കര്ണാടക ലോകായുക്ത സ്വമേധയാ കേസെടുത്തു.
സംഭവത്തില് കുറ്റക്കാരായ ഉദ്യോഗസ്ഥര്ക്കെതിരേ കര്ശന നടപടിയുണ്ടാകുമെന്ന് ജസ്റ്റിസ് ബി.എസ്. പാട്ടീല് മുന്നറിയിപ്പ് നല്കി.
ഇന്നലെ ദുരന്തസ്ഥലം സന്ദര്ശിച്ച ലോകായുക്ത, അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയില് ശക്തമായ അതൃപ്തി രേഖപ്പെടുത്തി. ബുധനാഴ്ച വൈകുന്നേരമുണ്ടായ കനത്ത മഴയിലും കാറ്റിലും ആലിപ്പഴം വീഴ്ചയിലുമാണ് ആശുപത്രിയുടെ മതില് തകര്ന്നു വീണത്.
രണ്ടു മലയാളികൾ ഉൾപ്പെടെ ഏഴു പേരാണ് അപകടത്തില് മരിച്ചത്. മഴയില് നിന്നും രക്ഷനേടാനായി മതിലിനോട് ചേര്ന്ന് അഭയം പ്രാപിച്ചവരാണ് അപകടത്തില്പ്പെട്ടതെന്ന് പോലീസ് അറിയിച്ചു. ഏഴു പേര്ക്ക് പരിക്കേറ്റിട്ടുണ്ട്.
National
ബംഗളൂരു: ബംഗളൂരുവിലെ ബിടിഎൽ നഴ്സിംഗ് കോളജിൽ മലയാളി വിദ്യാർഥി മരിച്ച സംഭവത്തിൽ പരാതിയുമായി കുടുംബം രംഗത്ത്. രണ്ടാം വർഷ ബിഎസ്സി നഴ്സിംഗ് വിദ്യാർഥിയും തിരുവനന്തപുരം അരുവിക്കര സ്വദേശിയുമായ ആദിത്യൻ(19) ആണ് മരിച്ചത്.
ആദിത്യനെ ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ നിലയിലാണ് കണ്ടെത്തിയത്. ആദിത്യന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അച്ഛൻ പ്രദീപ് ബംഗളൂരു ഹെബഗോഡി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
ആദിത്യൻ അതീവ ഗുരുതരാവസ്ഥയിൽ ആണെന്നറിയിച്ച് ബുധനാഴ്ച ഉച്ചയോടെ കോളജ് അധികൃതർ തിരുവനന്തപുരത്തെ വീട്ടിലേക്ക് വിളിച്ചിരുന്നു. ഇതേ തുടർന്ന് ബംഗളൂരുവിലെത്തിയപ്പോഴാണ് കുടുംബം മരണ വിവരം അറിയുന്നത്.
തലേദിവസം വീഡിയോ കോൾ വഴി ആദിത്യൻ കുടുംബവുമായി സന്തോഷത്തോടെ സംസാരിച്ചിരുന്നതായും ആത്മഹത്യ ചെയ്യേണ്ടതായ ഒരു സാഹചര്യവും ഉണ്ടായിരുന്നില്ലെന്നും പിതാവ് ആരോപിക്കുന്നു.
National
ബംഗളൂരു: ബംഗളൂരുവിൽ ശക്തമായ മഴയെ തുടർന്ന് ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ സഹായധനം പ്രഖ്യാപിച്ചു. മരിച്ചവരുടെ ആശ്രിതര്ക്ക് അഞ്ച് ലക്ഷം രൂപയുടെ സഹായധനം പ്രഖ്യാപിച്ചു.
പരിക്കേറ്റവര്ക്ക് ഒരു ലക്ഷം രൂപ വീതവും നൽകും. മന്ത്രി സമീര് അഹമ്മദ് ഖാൻ ആണ് സഹായധനം പ്രഖ്യാപിച്ചത്. അപകടത്തിൽ മരിച്ചവരുടെ വീടുകളിൽ നേരിട്ടെത്തി പണം കൈമാറുമെന്ന് മന്ത്രി അറിയിച്ചു. പരിക്കേറ്റവരുടെ കേരളത്തിലെ ചെലവും വഹിക്കും.
മുഖ്യമന്ത്രി പ്രഖ്യാപിച്ച സഹായത്തിന് പുറമെയാണ് സമീര് അഹമ്മദ് ഖാന്റെ പ്രഖ്യാപനം. അതേസമയം ചികിത്സയിലുള്ള മലയാളികളുടെ ഡിസ്ചാര്ജ് വൈകും. 48 മണിക്കൂര് നിരീക്ഷണത്തിന് ശേഷമായിരിക്കും ഇവരെ ഡിസ്ചാര്ജ് ചെയ്യുക.
Kerala
കൊച്ചി: ബംഗളൂരുവില് മതിലിടിഞ്ഞ് മരിച്ച കുടുംബശ്രീ പ്രവര്ത്തകരായ ലതയ്ക്കും സ്മിതയ്ക്കും വിട ചൊല്ലി നാട്ടുകാരും വീട്ടുകാരും.
രണ്ടു ആംബുലന്സുകളിലായാണ് രാമമംഗലം സ്വദേശികളായ ലതയുടെയും സ്മിതയുടെയും മൃതദേഹം എത്തിച്ചത്. രാമമംഗലം പഞ്ചായത്ത് ഓഫീസിന് മുറ്റത്ത് പൊതുദര്ശനം നടന്നു. ഇരുവരെയും അവസാനമായി കാണാന് നൂറുകണക്കിന് ആളുകളാണ് എത്തിയത്.
വൈകിട്ട് നാലോടെ രാമമംഗലം ശ്മശാനത്തില് സംസ്കാരം നടക്കും. മൂവാറ്റുപുഴയിലെ കോട്ടപ്പുറത്ത് അമൃതം പൊടി നിര്മിക്കുന്ന യൂണിറ്റിലെ അംഗങ്ങളാണ് ഇവര്.
വിനോദയാത്രക്കായാണ് ബംഗളൂരുവില് പോയത്. ശിവാജി നഗറില് ഷോപ്പിംഗിന് പോയ ഇവര് മഴ നനയാതിരിക്കാനാണ് ആശുപത്രി കൊമ്പൗണ്ടിലെ ടാര്പോളിന് ഷീറ്റിന് താഴെ നിന്നത്.
കനത്ത മഴയില് ആശുപത്രിയുടെ മതില് ഇടിഞ്ഞു വീഴുകയായിരുന്നു. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ കര്ണാടക സര്ക്കാര് നല്കും. ചികിത്സയിലുള്ളവര്ക്കും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റ് ചികിത്സയില് കഴിയുന്ന പ്രീതി, സിജി, മായ എന്നിവരുടെ ആരോഗ്യനിലയില് നിലവില് പുരോഗതിയുണ്ട്.
NRI
ബംഗളൂരു: മലയാളി നഴ്സിംഗ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ. അരുവിക്കര സ്വദേശി ആദിത്യന് (19) ആണ് മരിച്ചത്. ബംഗളൂരു ബിടിഎല് സ്കൂള് ഓഫ് നഴ്സിംഗിലെ രണ്ടാം വര്ഷ ബിഎസ്സി നഴ്സിംഗ് വിദ്യാർഥിയാണ്.
ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു ആദിത്യനെ മരിച്ചനിലയിൽ കണ്ടെത്തിയത്. നാല് പേരുള്ള റൂമിലാണ് ആദിത്യന് താമസിച്ചിരുന്നത്. ഒപ്പമുള്ളവർ കോളജിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് ആദിത്യനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇതേ തുടർന്ന് കോളജ് അധികൃതർ ആദിത്യന്റെ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. കുടുംബം ബംഗളൂരുവിലെത്തിയിട്ടുണ്ട്. പോസ്റ്റ്മോര്ട്ടം നടപടികള്ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
National
ബംഗളൂരു: ബംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ. അരുവിക്കര സ്വദേശി ആദിത്യന് (19) ആണ് മരിച്ചത്. ബംഗളൂരു ബിടിഎല് സ്കൂള് ഓഫ് നഴ്സിംഗിലെ രണ്ടാം വര്ഷ ബിഎസ്സി നഴ്സിംഗ് വിദ്യാർഥി ആയിരുന്നു ആദിത്യൻ.
ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു ആദിത്യനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. നാല് പേരുള്ള റൂമിലാണ് ആദിത്യന് താമസിച്ചിരുന്നത്. ഒപ്പമുള്ളവർ കോളജിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് ആദിത്യനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇതേ തുടർന്ന് കോളജ് അധികൃതർ ആദിത്യന്റെ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. കുടുംബം ബംഗളൂരുവിലെത്തിയിട്ടുണ്ട്. പോസ്റ്റ്മോര്ട്ടം നടപടികള്ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
National
ബംഗളൂരു: ശക്തമായ മഴയെ തുടർന്ന് ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം ഇന്ന് ആരംഭിക്കും. അപകടത്തിൽ മരിച്ച ഏഴ് പേരിൽ രണ്ട് മലയാളികളും മരിച്ചിരുന്നു.
മരിച്ച ഏഴ് പേരിൽ നാല് പേരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായിട്ടുണ്ട്. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. പുലർച്ചെ ആണ് പോസ്റ്റ്മോർട്ടം പൂർത്തിയായത്. പരിക്കേറ്റവർ അപകടനില തരണം ചെയ്തതായാണ് വിവരം.
പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് മലയാളികളുടെ നില മെച്ചപ്പെട്ടതായും അധികൃതർ വ്യക്തമാക്കി. അപകടത്തിൽ കൊമേഴ്സ് സ്ട്രീറ്റ് പോലീസ് കേസെടുത്തിട്ടുണ്ട്. എറണാകുളം സ്വദേശികളായ ലത, സ്മിത എന്നിവരാണ് അപകടത്തിൽ മരിച്ച മലയാളികൾ.
കുടുംബശ്രീ പ്രവർത്തകരായ മലയാളികൾ ബംഗളൂരുവിലേക്ക് വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു. കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്. ബുധനാഴ്ച വൈകുന്നേരം ആയിരുന്നു അപകടം.
National
ബംഗളൂരു: ബംഗളൂരുവിൽ കനത്ത മഴയിൽ സർക്കാർ ആശുപത്രിയുടെ ചുറ്റുമതിൽ തകർന്ന് എറണാകുളം രാമമംഗലം സ്വദേശികളായ രണ്ടുപേരുൾപ്പെടെ ഏഴുപേർക്കു ദാരുണാന്ത്യം.
അപകടത്തിൽ മൂന്നു മലയാളികൾ ഉൾപ്പെടെ ഏഴു പേർക്ക് പരിക്കേറ്റു. ശിവാജി നഗറിലെ ബൗറിംഗ് ആൻഡ് ലേഡി കഴ്സൺ ആശുപത്രിയിൽ ഇന്നലെ വൈകുന്നേരം 5.45 ഓടെയായിരുന്നു സംഭവം.
കുടുംബശ്രീ അമൃതം പൊടി നിര്മാണ കമ്പനിയില്നിന്നു വിനോദയാത്ര പോയ രാമമംഗലം കിഴുമുറി തെക്കേ ഇറമ്പില് രഘുവിന്റെ ഭാര്യ സ്മിത (49), രാമമംഗലം ആശുപത്രിപ്പടി മനയ്ക്കക്കുടിയില് ലത (50) എന്നിവരാണു മരിച്ച മലയാളികൾ.
വിനോദയാത്രാസംഘത്തിലെ രാമമംഗലം സ്വദേശിനികളായ മായ മണികണ്ഠന്, പ്രീതി, സിജി എന്നിവര്ക്കാണു പരിക്കേറ്റത്. ആകെ 56 പേരാണ് വിനോദയാത്രാസംഘത്തിലുണ്ടായിരുന്നത്. ഇന്നലെ രാവിലെ നെടുമ്പാശേരിയില്നിന്നു വിമാനമാര്ഗമാണു സംഘം ബംഗളൂരുവില് വിനോദയാത്രയ്ക്കു പോയത്. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലാണ് യാത്ര സംഘടിപ്പിച്ചത്.
ഷോപ്പിംഗിനായി സംഘം വിവിധ ഭാഗങ്ങളിലായിരുന്നു. രാമമംഗലം സ്വദേശികളായ അഞ്ചുപേര് ഒരു ഗ്രൂപ്പായാണ് സാധനങ്ങള് വാങ്ങാൻ പോയത്. ഇവർ വൈകുന്നേരം ഷോപ്പിംഗിനിറങ്ങിയ സമയത്തു കനത്ത മഴയും കാറ്റും ആലിപ്പഴ വർഷവുമുണ്ടായി. ഇതോടെ രക്ഷതേടി ആശുപത്രിയുടെ മതിലിനോടുചേർന്ന് ടാർപോളിൻ കെട്ടിയ ഭാഗത്തേക്ക് മാറി. ഇതിനിടെയാണ് 12 അടി ഉയരമുള്ള മതിൽ ഇടിഞ്ഞുവീണത്.
ശിവാജി നഗർ ബസ്സ്റ്റാൻഡിനും മാർക്കറ്റിനും ഇടയിലുള്ള ആശുപത്രിയുടെ മതിലിനോടു ചേർന്ന് തെരുവുകച്ചവടം നടത്തുന്നവരും കാൽനടയാത്രക്കാരുമായ നാല് പുരുഷന്മാരും ഒരു പെൺകുട്ടിയുമാണ് മരിച്ച മറ്റുള്ളവർ. അപകടമുണ്ടായതിനു പിന്നാലെ നാട്ടുകാരും പോലീസും അഗ്നിരക്ഷാസേനയും ചേർന്നാണ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.
വിവരമറിഞ്ഞ് മുഖ്യമന്ത്രി സിദ്ധരാമയ്യയും സ്ഥലം എംഎൽഎ റിസ്വാൻ അർഷാദും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ മുഖ്യമന്ത്രി സന്ദർശിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം രൂപയുടെ അടിയന്തര ധനസഹായവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സയും അദ്ദേഹം ഉറപ്പുനൽകി. അപകടകാരണത്തെക്കുറിച്ച് അന്വേഷണത്തിനും അദ്ദേഹം നിർദേശം നൽകി.
നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി ആശുപത്രിക്കെട്ടിടത്തിനു സമീപത്തുനിന്നു നീക്കംചെയ്ത മണ്ണ് മതിലിനുസമീപം കൂട്ടിയിട്ടിരുന്നു. മഴയിൽ മണ്ണ് കുതിർന്നതാണ് അപകടകാരണമെന്നു സംശയിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
ഇന്നലെ വൈകുന്നേരം മുതൽ ബംഗളൂരുവിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ശക്തമായ കാറ്റുമാണ് അനുഭവപ്പെട്ടത്. സർജാപുര, കുമ്പളഗോഡു, രാമോഹള്ളി തുടങ്ങിയ മേഖലകളിൽ ഒരു മണിക്കൂറോളം തുടർച്ചയായി ശക്തമായ മഴ പെയ്തു. എംജി റോഡിലും റസിഡൻസി റോഡിലും കനത്ത മഴയെത്തുടർന്ന് വെള്ളക്കെട്ട് അനുഭവപ്പെട്ടു.
National
ബംഗളൂരു: ബംഗളൂരു നഗരത്തിൽ പെയ്ത കനത്ത മഴയിലും കാറ്റിലും വലിയ ദുരന്തം. ശിവാജിനഗറിലെ പ്രശസ്തമായ ബൗറിംഗ് ആൻഡ് ലേഡി കർസൺ ആശുപത്രിയുടെ ചുറ്റുമതിൽ തകർന്ന് വീണ് ഏഴ് പേർ മരിച്ചു. മരിച്ചവരിൽ രണ്ട് മലയാളികളും ഉണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. എറണാകുളും സ്വദേശികളായ ലത, സ്മിത എന്നിവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.
ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് നഗരത്തിൽ അതിശക്തമായ മഴയും കാറ്റും ഉണ്ടായത്. മഴയിൽ നിന്ന് രക്ഷപ്പെടാനായി വഴിയോര കച്ചവടക്കാരും കാൽനടയാത്രക്കാരും ആശുപത്രി മതിലിനോട് ചേർന്ന് കെട്ടിയ ടാർപോളിൻ ഷീറ്റുകൾക്ക് താഴെ അഭയം തേടിയിരുന്നു.
എന്നാൽ കാറ്റിലും മഴയിലും പഴയ മതിൽ പെട്ടെന്ന് ഇടിഞ്ഞുവീഴുകയായിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുക്കാൻ നാട്ടുകാരും ഫയർഫോഴ്സും ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. അരമണിക്കൂറോളം നീണ്ടുനിന്ന അതിശക്തമായ മഴയും ആലിപ്പഴ വർഷവുമാണ് നഗരത്തിൽ നാശനഷ്ടങ്ങൾ വരുത്തിയത്.
നഗരത്തിന്റെ പല ഭാഗങ്ങളിലും മരങ്ങൾ കടപുഴകി വീഴുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പഴയ കെട്ടിടങ്ങളുടെയും മതിലുകളുടെയും ബലം പരിശോധിക്കാൻ അധികൃതർക്ക് നിർദേശം നൽകി.
National
ബംഗളൂരു: കനത്ത മഴയിൽ ആശുപത്രിയുടെ കോമ്പൗണ്ട് മതിൽ ഇടിഞ്ഞു വീണ് മൂന്നു കുട്ടികൾ ഉൾപ്പടെ ഏഴു പേർ മരിച്ചു. ബംഗളൂരുവിലെ ബൗറിംഗ് ആൻഡ് ലേഡി കഴ്സൺ ആശുപത്രിയിലാണ് സംഭവം.
പ്രദേശത്ത് കനത്ത മഴയും കാറ്റുമുണ്ടായിരുന്നു. മഴ നനയാതിരിക്കാൻ ഏഴു പേർ മതിലിന് സമീപത്ത് വന്നുനിന്നു. പെട്ടന്ന് മതിൽ ഇവരുടെമേലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. ഏഴു പേരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് ഇവരെ പുറത്തെടുത്തത്. മരിച്ചവരെല്ലാവരും തെരുവ് കച്ചവടക്കാരാണ്.
Kerala
ബംഗളുരു: ബംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കാസർഗോഡ് വെള്ളരിക്കുണ്ട് സ്വദശി സുബില് പി.ടി(38), വയനാട് സ്വദേശി അജിത്ത്(36) എന്നിവരാണ് മരിച്ചത്.
ബംഗളൂരുവിലേക്കുള്ള യാത്രയിൽ രാംനഗരയിൽ വച്ച് ഇവർ സഞ്ചരിച്ച പിക്ക്അപ്പ് വാൻ നിയന്ത്രണം നഷ്ടമായി ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. മൃതദേഹങ്ങള് ആശുപത്രിയിലേക്ക് മാറ്റി.
പോസ്റ്റ്മോര്ട്ടം അടക്കം നിയമനടപടികള് പൂര്ത്തീകരിച്ച ശേഷം മൃതദേഹങ്ങള് ബന്ധുക്കള്ക്ക് വിട്ടുകൊടുക്കും. വാഹനമോടിച്ചയാള് ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില് പോലീസ് കേസെടുത്തിട്ടുണ്ട്.