x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബം​ഗ​ളൂ​രു​വി​ൽ മ​ർ​ദ​ന​മേ​റ്റ മ​ല​യാ​ളി യു​വ​തി മ​രി​ച്ചു; പ്ര​തി ഒ​ളി​വി​ൽ


Published: May 5, 2026 11:19 PM IST | Updated: May 5, 2026 11:35 PM IST

തൃ​ശൂ​ര്‍: ബം​ഗ​ളൂ​രു​വി​ൽ ലൈം​ഗി​കാ​തി​ക്ര​മം ചെ​റു​ക്കു​ന്ന​തി​നി​ടെ ക്രൂ​ര മ​ര്‍​ദ​ന​ത്തി​നി​ര​യാ​യ യു​വ​തി മ​രി​ച്ചു. തൃ​ശൂ​ര്‍ വാ​ടാ​ന​പ്പ​ള്ളി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യാ​ണ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ മൂ​ന്നി​ന് ബം​ഗ​ളൂ​രു​വി​ലെ സു​ലി​ബെ​ലെ​യി​ല്‍ വെ​ച്ചാ​ണ് യു​വ​തി​ക്കു​നേ​രെ അ​തി​ക്ര​മം ഉ​ണ്ടാ​യ​ത്. ത​ല​ച്ചോ​റി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. തെ​രു​വു​നാ​യ​ക​ൾ​ക്കാ​യി ഷെ​ൽ​ട്ട​ർ ഹോം ​ന​ട​ത്തി​യി​രു​ന്ന മ​ല​യാ​ളി ദീ​പ​ക് കൃ​ഷ്ണ​യാ​ണ് യു​വ​തി​യെ ആ​ക്ര​മി​ച്ച​ത്.

ഒ​ളി​വി​ൽ പോ​യ പ്ര​തി​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ തൃ​ശൂ​ര്‍ ഈ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ർ​ണാ​ട​ക പോ​ലീ​സും തൃ​ശൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്.

Tags : death sexual attack bengaluru

Recent News

Corehub Up