x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​മ്പ​ത്തി​ക ത​ർ​ക്കം, ഭാ​ര്യ​യെ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ


Published: April 3, 2026 01:21 AM IST | Updated: April 3, 2026 01:21 AM IST

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ഭാ​ര്യ​യെ ഭ​ർ​ത്താ​വ് ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി. വ​ട​ക്ക​ൻ ബം​ഗ​ളൂ​രു​വി​ലെ നാ​ഗ​സാ​ന്ദ്ര​യി​ലാ​ണ് സം​ഭ​വം. ധ​രി​യ​പ്പ എ​ന്ന​യാ​ളാ​ണ് ഭാ​ര്യ കാ​വ്യ(35)​യെ കൊ​ന്ന​ത്.

വീ​ട്ടു​ചെ​ല​വു​ക​ൾ​ക്കാ​യി മാ​റ്റി​വ​ച്ചി​രു​ന്ന ര​ണ്ട് ല​ക്ഷം രൂ​പ​യെ​ച്ചൊ​ല്ലി ധ​രി​യ​പ്പ ഭാ​ര്യ കാ​വ്യ​യു​മാ​യി രൂ​ക്ഷ​മാ​യ വ​ഴ​ക്കു​ണ്ടാ​യി​രു​ന്നു. ധ​രി​യ​പ്പ ആ ​പ​ണം സ​ഹോ​ദ​ര​ന് ന​ൽ​കാ​നാ​യി​രു​ന്നു ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​ത്.

ത​ർ​ക്കം രൂ​ക്ഷ​മാ​യ​പ്പോ​ൾ, ധ​രി​യ​പ്പ ഭാ​ര്യ​യെ ആ​ക്ര​മി​ക്കു​ക​യും പി​ന്നീ​ട് ക​ഴു​ത്തി​ൽ ച​വി​ട്ടു​ക​യും ചെ​യ്തു. ഇ​തേ​തു​ട​ർ​ന്ന് ഇ​വ​ർ മ​രി​ക്കു​ക​യാ​യി​രു​ന്നു. ധ​രി​യ​പ്പ ത​ന്നെ​യാ​ണ് വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ച​ത്.

10-ാംക്ലാ​സി​ൽ പ​ഠി​ക്കു​ന്ന മ​ക​നും ജൂ​നി​യ​ർ കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന മ​ക​ളും ദ​മ്പ​തി​ക​ൾ​ക്കു​ണ്ട്. സം​ഭ​വ​സ​മ​യം കു​ട്ടി​ക​ൾ വീ​ട്ടി​ലി​ല്ലാ​യി​രു​ന്നു.

Tags : Bengaluru Builder Wife Kill Arrest

Recent News

Corehub Up