x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നി​ടെ ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചു; ഗു​രു​ത​ര പൊ​ള്ള​ലേ​റ്റ ഗൃ​ഹ​നാ​ഥ​ന് ദാ​രു​ണാ​ന്ത്യം


Published: May 13, 2026 07:25 PM IST | Updated: May 13, 2026 07:25 PM IST

ബം​ഗ​ളൂ​രു: ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നി​ടെ ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. ബം​ഗ​ളൂ​രു​വി​ലെ മ​ർ​ഫി ടൗ​ൺ പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം. വീ​ടി​നു​ള്ളി​ൽ ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നി​ടെ വാ​ഹ​നം പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു.

ഹ​ല​സു​രു​വി​ലെ മ​ർ​ഫി ടൗ​ൺ സ്വ​ദേ​ശി ലൂ​ർ​ഡ് നാ​ഥ​ൻ (65) ആ​ണ് മ​രി​ച്ച​ത്. ഓ​ട്ടോ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ഇ​യാ​ൾ.

മെ​യ് 11 ന് ​രാ​ത്രി 11ഓ​ടെ, ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​ർ ചാ​ർ​ജ് ചെ​യ്യാ​ൻ വ​ച്ചി​രു​ന്നു. തു​ട​ർ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ ഉ​റ​ങ്ങി. പു​ല​ർ​ച്ചെ മൂ​ന്നോ​ടെ, വാ​ഹ​നം വീ​ടി​നു​ള്ളി​ൽ പൊ​ട്ടി​ത്തെ​റി​ച്ച​താ​യും വീ​ടി​ന് തീ​പി​ടി​ക്കു​ക​യും ചെ​യ്തു.

സം​ഭ​വ​സ​മ​യം വീ​ടി​നു​ള്ളി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ലൂ​ർ​ഡ് നാ​ഥ​ന് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു. ഇ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ ത​ന്നെ ബൗ​റിം​ഗ് ആ​ൻ​ഡ് ലേ​ഡി ക​ഴ്‌​സ​ൺ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.

ലൂ​ർ​ഡ് നാ​ഥ​ന്‍റെ മ​ക​ൻ ഫ്രാ​ങ്ക് ആ​ന്‍റ​ണി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ, 2023 ലെ ​ബി​എ​ൻ​എ​സ്എ​സ് സെ​ക്ഷ​ൻ 194 പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. സ്ഫോ​ട​ന​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : Auto Driver death E-Scooter Explodes Bengaluru

Recent News

Corehub Up