x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യാ​ളി​ക്ക് നേ​രെ ആ​ക്ര​മ​ണം; ഓ​ൺ​ലൈ​ൻ ഡെ​ലി​വ​റി ഏ​ജ​ന്‍റി​നെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്


Published: March 11, 2026 10:05 PM IST | Updated: March 11, 2026 10:05 PM IST

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക കോ​റ​മം​ഗ​ല​യി​ൽ മ​ല​യാ​ളി​ക്ക് നേ​രെ ഓ​ൺ​ലൈ​ൻ ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ര​ന്‍റെ ആ​ക്ര​മ​ണം. ഓ​ൺ​ലൈ​നി​ൽ ഓ​ർ​ഡ​ർ ന​ൽ​കി​യ സാ​ധ​ന​ങ്ങ​ൾ ഡെ​ലി​വ​റി ചെ​യ്യാ​നെ​ത്തി​യ ഏ​ജ​ന്‍റ് മൂ​ക്കി​ടി​ച്ച് ത​ക​ർ​ത്ത​താ​യാ​ണ് പ​രാ​തി.

മ​ല​യാ​ളി​യാ​യ പോ​ൾ ജെ. ​വി​ത​യി​ലി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പോ​ൾ ബ്ലിം​ഗി​റ്റ് വ​ഴി​യാ​ണ് സാ​ധ​ന​ങ്ങ​ൾ ഓ​ർ​ഡ​ർ ചെ​യ്ത​ത്. പു​ല​ർ​ച്ചെ ര​ണ്ടോ​ടെ ഡെ​ലി​വ​റി ചെ​യ്യാ​നെ​ത്തി​യ ഏ​ജ​ന്‍റി​ന് വി​ലാ​സം തെ​റ്റി മ​റ്റൊ​രി​ട​ത്ത് പോ​യി.

തു​ട​ർ​ന്ന് ഇ‍​യാ​ൾ പോ​ളി​ന്‍റെ വി​ലാ​സ​ത്തി​ലെ​ത്തി​യി​രു​ന്നു. പി​ന്നാ​ലെ ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. ഇ​തി​നി​ടെ യു​വാ​വ് പോ​ളി​നെ ആ​ക്ര​മി​ച്ച​താ​യാ​ണ് പ​രാ​തി. ഇ​തേ തു​ട​ർ​ന്നാ​ണ് പോ​ൾ കോ​റ​മം​ഗ​ല പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഓ​ൺ​ലൈ​ൻ ആ​പ്പാ​യ ബ്ലിം​ഗി​റ്റി​ൽ നി​ന്ന് യു​വാ​വി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Tags : karnataka bengaluru karnataka police crime news

Recent News

Corehub Up