x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി; സ​ഹോ​ദ​ര​നും പി​താ​വും അ​റ​സ്റ്റി​ൽ


Published: April 1, 2026 09:44 PM IST | Updated: April 1, 2026 09:44 PM IST

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ സ​ഹോ​ദ​ര​നും പി​താ​വും പി​ടി​യി​ലാ​യി. ക​ർ​ണാ​ട​ക​യി​ലെ തു​മ​കു​രു സ്വ​ദേ​ശി​യാ​യ സ്റ്റാ​ലി​ൻ(29) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.കേ​സി​ൽ സ്റ്റാ​ലി​ന്‍റെ സ​ഹോ​ദ​ര​ൻ ന​വീ​ൻ ആ​ണ് പി​ടി​യി​ലാ​യ​ത്.

കൃ​ത്യ​ത്തി​ന് പി​ന്നാ​ലെ തെ​ളി​വ് ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​നും കു​റ്റ​കൃ​ത്യം മ​റ​ച്ചു​വ​ച്ച​തി​നും ഇ​രു​വ​രു​ടെ​യും പി​താ​വാ​യ ജോ​ൺ പോ​ളി​നെ​യും പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ന​വീ​ന്‍റെ ഭാ​ര്യ​യു​മാ​യി സ്റ്റാ​ലി​ന് ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മാ​യ​ത്.

ന​വീ​ന്‍റെ ഭാ​ര്യ​യു​മാ​യി സ്റ്റാ​ലി​ന് ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി. ഇ​തേ തു​ട​ർ​ന്ന് ന​വീ​ൻ സ്റ്റാ​ലി​നെ ക​ത്തി കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ്റ്റാ​ലി​നെ പി​താ​വാ​യ ജോ​ൺ പോ​ളാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

എ​ന്നാ​ൽ സ്റ്റാ​ലി​ൻ വീ​ണ് പ​രി​ക്കേ​റ്റെ​ന്നാ​യി​രു​ന്നു ജോ​ൺ പോ​ൾ ആ​ശു​പ​ത്രി അ​ധി​കൃ​ത​രെ അ​റി​യി​ച്ച​ത്. ചി​കി​ത്സ​യി​ലി​രി​ക്കെ സ്റ്റാ​ലി​ൻ മാ​ർ​ച്ച് 26ന് ​മ​രി​ച്ചു. പോ​ലീ​സ് ജോ​ൺ​പോ​ളി​നെ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്തു​വ​രു​ന്ന​ത്.

Tags : karnataka crime news karnataka police bengaluru

Recent News

Corehub Up