x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാടക വീട്ടില്‍ നിന്ന് 51 കിലോ കഞ്ചാവ് പിടികൂടിയ കേസ്; മുഖ്യപ്രതി പിടിയില്‍

കൊച്ചി ബ്യൂറോ
Published: August 10, 2026 11:32 AM IST | Updated: August 10, 2026 11:32 AM IST

കഞ്ചാവുമായി പിടിയിലായ അസ്‌ലം ഷെയ്ഖ്

കൊച്ചി: വാടക വീട്ടില്‍ നിന്ന് 51 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ മുഖ്യപ്രതിയെ പശ്ചിമബംഗാളില്‍ നിന്ന് പിടികൂടി ആലുവ റൂറല്‍ പോലീസ്. അസ്‌ലം ഷെയ്ഖ് ആണ് പോലീസിന്‍റെ പിടിയിലായത്. അന്യസംസ്ഥാനത്ത് നിന്നും ട്രെയ്ന്‍ മാര്‍ഗം കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന പ്രധാന ശൃംഖലയിലെ കണ്ണികളിലൊരാളാണ് അസ്‌ലം ഷെയ്ഖ്.

കഴിഞ്ഞ ഫെബ്രുവരിയില്‍ തെക്കേ വാഴക്കുളത്ത് വാടക വീട്ടില്‍ നിന്നാണ് 51 കിലോ കഞ്ചാവ് പിടികൂടിയത്. കേസില്‍ അന്ന് രണ്ടു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് അസ്‌ലം ഷെയ്ഖിലേക്ക് എത്തുന്നത്.

പശ്ചിമബംഗാള്‍ സ്വദേശിയായ ഇയാള്‍ കഴിഞ്ഞ 15 വര്‍ഷമായി കേരളത്തിലാണ് താമസിക്കുന്നത്. ഒളിവില്‍ പോയ ഇയാളെ ആലുവ റൂറല്‍ പോലീസ് പശ്ചിമബംഗാളില്‍ എത്തി അറസ്റ്റ് ചെയ്തു. പ്രതിയെ ട്രെയ്ന്‍ മാര്‍ഗം കേരളത്തില്‍ എത്തിച്ചു. ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കും.

Tags : Ganja Accused Arrest Kochi

Recent News

Corehub Up