x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ക്​ലാ​ൻ​ഡ് കൗ​ണ്ടി​യു​ടെ ആ​ദ​രം ഏ​റ്റു​വാ​ങ്ങി ഗീ​വ​ർ​ഗീ​സ് തോ​മ​സ് ച​ട്ട​ത്തി​ൽ കോ​റെ​പ്പി​സ്കോ​പ്പ

ജി​നു കു​ര്യ​ൻ പാ​മ്പാ​ടി
Published: August 8, 2026 05:15 PM IST | Updated: August 8, 2026 05:15 PM IST

പരിപാടിയിൽ നിന്ന്

ന്യൂ​യോ​ർ​ക്ക്: യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യി​ലെ മു​തി​ർ​ന്ന വൈ​ദി​ക​നും ന്യൂ​സി​റ്റി യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ വി​കാ​രി​യു​മാ​യ ഗീ​വ​ർ​ഗീ​സ് തോ​മ​സ് ച​ട്ട​ത്തി​ൽ കോ​റെ​പ്പി​സ്കോ​പ്പ​യെ ന്യൂ​യോ​ർ​ക്കി​ലെ റോ​ക്​ലാ​ൻ​ഡ് കൗ​ണ്ടി പ്ര​ത്യേ​ക ബ​ഹു​മ​തി​യോ​ടെ ആ​ദ​രി​ച്ചു.

അ​ഞ്ച് പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ത്മീ​യ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക സേ​വ​ന​ങ്ങ​ളെ മാ​നി​ച്ചാ​ണ് അം​ഗീ​കാ​രം ന​ൽ​കി​യ​ത്. റോ​ക്​ലാ​ൻ​ഡ് കൗ​ണ്ടി സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ പൈ​തൃ​ക മാ​സാ​ച​ര​ണ ച​ട​ങ്ങി​ലാ​യി​രു​ന്നു പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം.

കൗ​ണ്ടി ലെ​ജി​സ്‌ലേറ്റ​ർ ഡോ. ​ആ​നി പോ​ൾ വ​ന്ദ്യ ച​ട്ട​ത്തി​ൽ അ​ച്ച​നെ സ​ദ​സി​ന് പ​രി​ച​യ​പ്പെ​ടു​ത്തി. അ​ദ്ദേ​ഹ​ത്തി​ന്‍റെ ദീ​ർ​ഘ​കാ​ല വൈ​ദി​ക-​സാ​മൂ​ഹി​ക സേ​വ​ന​ങ്ങ​ളും സ​ഭ​യ്ക്കും സ​മൂ​ഹ​ത്തി​നും ന​ൽ​കി​യ സം​ഭാ​വ​ന​ക​ളും വി​ശ​ദീ​ക​രി​ച്ച​ശേ​ഷം സ്മാ​ര​കോ​പ​ഹാ​രം സ​മ്മാ​നി​ച്ചു.

അ​മേ​രി​ക്ക​ൻ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ പൈ​തൃ​ക​വും സാ​മൂ​ഹി​ക സം​ഭാ​വ​ന​ക​ളും ആ​ഘോ​ഷി​ക്കു​ന്ന ച​ട​ങ്ങി​ലാ​ണ് വ​ന്ദ്യ ച​ട്ട​ത്തി​ൽ അ​ച്ച​നെ ആ​ദ​രി​ച്ച​ത്.

യു​വ​ജ​ന മാ​ർ​ഗ​നി​ർ​ദേ​ശം, കു​ടും​ബ കൗ​ൺ​സ​ലിം​ഗ്, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, സ​മു​ദാ​യ ഐ​ക്യം, സു​റി​യാ​നി സ​ഭ​യു​ടെ ആ​ത്മീ​യ പൈ​തൃ​ക സം​ര​ക്ഷ​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ സേ​വ​ന​ങ്ങ​ളാ​ണ് അം​ഗീ​കാ​ര​ത്തി​ന് പ്ര​ധാ​ന​മാ​യും പ​രി​ഗ​ണി​ച്ച​ത്.
a
അ​മേ​രി​ക്ക​ൻ മ​ല​ങ്ക​ര അ​തി​ഭ​ദ്രാ​സ​ന​ത്തി​ൽ വൈ​റ്റ് പ്ലെ​യി​ൻ​സ്, ആ​ൽ​ബ​നി, വെ​സ്റ്റ് ന​യാ​ക്ക്, സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ്, യോ​ങ്കേ​ഴ്സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ദേ​വാ​ല​യ​ങ്ങ​ളി​ൽ ആ​ത്മീ​യ നേ​തൃ​ത്വം ന​ൽ​കി​യ അ​ദ്ദേ​ഹം നി​ല​വി​ൽ ന്യൂ ​സി​റ്റി യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ വി​കാ​രി​യാ​യും നാ​നു​വെ​റ്റ് ദേ​വാ​ല​യ​ത്തി​ന്‍റെ സ​ഹ​വി​കാ​രി​യാ​യും സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു.

അ​തി​ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം, വൈ​ദി​ക സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ലും അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. സ​ഭ​യ്ക്കും വി​ശ്വാ​സി​സ​മൂ​ഹ​ത്തി​നും ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ മാ​നി​ച്ച് 2011 സെ​പ്റ്റം​ബ​ർ 24-ന് ​അ​മേ​രി​ക്ക​ൻ മ​ല​ങ്ക​ര അ​തി​ഭ​ദ്രാ​സ​ന​ത്തി​ന്റെ ആ​ർ​ച്ച് ബി​ഷ​പ്പാ​യ അ​ഭി​വ​ന്ദ്യ മോ​ർ തീ​ത്തോ​സ് യ​ൽ​ദോ അ​ദ്ദേ​ഹ​ത്തെ കോ​റെ​പ്പി​സ്കോ​പ്പ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തി.

1952 ഓ​ഗ​സ്റ്റ് ഒമ്പതിന് ​കേ​ര​ള​ത്തി​ൽ ജ​നി​ച്ച ഗീ​വ​ർ​ഗീ​സ് തോ​മ​സ് ച​ട്ട​ത്തി​ൽ കോ​റെ​പ്പി​സ്കോ​പ്പ 1974-ൽ ​വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ക്കു​ക​യും 1976-ൽ ​ഔ​ദ്യോ​ഗി​ക വൈ​ദി​ക ശു​ശ്രൂ​ഷ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.

ഇ​ന്ത്യ​യി​ൽ മു​പ്പ​തി​ല​ധി​കം ഇ​ട​വ​ക​ക​ളി​ൽ വി​കാ​രി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച അ​ദ്ദേ​ഹം യു​വ​ജ​ന പ​രി​ശീ​ല​നം, കു​ടും​ബ​ശു​ശ്രൂ​ഷ, മ​ത​പ​ഠ​നം, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ദേ​വാ​ല​യ നി​ർ​മാ​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലും ശ്ര​ദ്ധേ​യ​മാ​യ നേ​തൃ​ത്വം ന​ൽ​കി.

കോ​ട്ട​യം ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം, വൈ​ദി​ക സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ച അ​ദ്ദേ​ഹം തൃ​ക്കോ​ത​മം​ഗ​ലം സെ​ന്‍റ് മേ​രീ​സ് ബെ​ത്‌​ല​ഹേം ദേ​വാ​ല​യ​ത്തി​ന്‍റെ നി​ർ​മാ​ണം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ​ദ്ധ​തി​ക​ളി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ ന്യൂസി​റ്റി സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ ഭാ​ര​വാ​ഹി​ക​ളും അ​തി​ഭ​ദ്രാ​സ​ന വൈ​ദി​ക​രും കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളും വി​ശ്വാ​സി​ക​ളും സ​മൂ​ഹ​ത്തി​ലെ പ്ര​മു​ഖ​രും ച​ട്ട​ത്തി​ൽ അ​ച്ചന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ കാ​തോ​ലി​ക്ക ശ്രേ​ഷ്ഠ ബ​സേ​ലി​യോ​സ് ജോ​സ​ഫ് ബാ​വയും അ​മേ​രി​ക്ക​ൻ മ​ല​ങ്ക​ര അ​തി​ഭ​ദ്രാ​സ​നാ​ധി​പ​ൻ യെ​ൽ​ദൊ മോ​ർ തീ​ത്തോ​സ് ആ​ർ​ച്ച്ബി​ഷ​പ്പും ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

റോ​ക്‌ലാ​ൻ​ഡ് കൗ​ണ്ടി​യു​ടെ ഈ ​അം​ഗീ​കാ​രം ഗീ​വ​ർ​ഗീ​സ് തോ​മ​സ് ച​ട്ട​ത്തി​ൽ കോ​റെ​പ്പി​സ്കോ​പ്പ​യു​ടെ ദീ​ർ​ഘ​കാ​ല ആ​ത്മീ​യ-​സാ​മൂ​ഹി​ക സേ​വ​ന​ങ്ങ​ൾ​ക്ക് ല​ഭി​ച്ച ശ്ര​ദ്ധേ​യ​മാ​യ അം​ഗീ​കാ​ര​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

വ്യ​ക്തി​ഗ​ത ബ​ഹു​മ​തി​ക്ക​പ്പു​റം മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ആ​ത്മീ​യ പാ​ര​മ്പ​ര്യ​ത്തി​നും വി​ശ്വാ​സി​സ​മൂ​ഹ​ത്തി​നും അ​ദ്ദേ​ഹം ന​ൽ​കി​യ സ​മ​ർ​പ്പി​ത സേ​വ​ന​ത്തി​നു​ള്ള പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ആ​ദ​ര​വു​കൂ​ടി​യാ​ണ് ഈ ​പു​ര​സ്കാ​രം.

Tags : RocklandCounty NewYork NRINews

Recent News

Corehub Up