x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേം​ബ്രി​ഡ്ജി​ൽ മ​ല​ങ്ക​ര ബൈ​ബി​ൾ ഓ​റി​യ​ന്‍റേ​ഷ​ൻ ക്യാ​മ്പ്; കു​ട്ടി​ക​ൾ​ക്ക് ആ​ത്മീ​യാ​നു​ഭ​വ​മാ​യി

എൻആർഐ ഡെസ്ക്
Published: August 3, 2026 10:22 AM IST | Updated: August 3, 2026 10:25 AM IST

ബൈ​ബി​ൾ ഓ​റി​യ​ന്‍റേ​ഷ​ൻ ക്യാ​മ്പിൽ പങ്കെടുക്കാനെത്തിയവർ

കേം​ബ്രി​ഡ്ജ്: വി​ശു​ദ്ധ ഗ്ര​ന്ഥ​ത്തെ അ​ടു​ത്ത​റി​യാ​നും ക്രൈ​സ്ത​വ വി​ശ്വാ​സ​മൂ​ല്യ​ങ്ങ​ൾ ജീ​വി​ത​ത്തി​ൽ പ​ക​ർ​ത്താ​നും കു​ട്ടി​ക​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്കി മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യു​കെ​യി​ലെ കേം​ബ്രി​ഡ്ജ് സെ​ന്‍റ് ജോ​ൺ ഹെ​ൻ​റി ന്യൂ​മാ​ൻ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ മി​ഷ​നും ഇ​പ്‌​സ്വി​ച്ച് മാ​ർ ഇ​വാ​നി​യോ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ മി​ഷ​നും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച മ​ല​ങ്ക​ര ബൈ​ബി​ൾ ഓ​റി​യ​ന്‍റേ​ഷ​ൻ ക്യാ​മ്പ് 2026 ശ്ര​ദ്ധേ​യ​മാ​യി.

കേം​ബ്രി​ഡ്ജി​ന് സ​മീ​പ​മു​ള്ള സോ​സ്റ്റ​ണി​ലെ ഔ​ർ ലേ​ഡി ഓ​ഫ് ലൂ​ർ​ദ്‌​സ് റോ​മ​ൻ ക​ത്തോ​ലി​ക്കാ ദൈ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ഏ​ക​ദി​ന ക്യാ​മ്പി​ൽ കേം​ബ്രി​ഡ്ജ്, ഇ​പ്‌​സ്വി​ച്ച് മി​ഷ​നു​ക​ളി​ലെ കു​ട്ടി​ക​ളും മാ​താ​പി​താ​ക്ക​ളും സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു. വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ​യാ​യി​രു​ന്നു ക്യാ​മ്പി​ന് തു​ട​ക്കം.

തു​ട​ർ​ന്ന് ബൈ​ബി​ൾ പ​ഠ​നം, തി​രു​വ​ച​ന വി​ചി​ന്ത​നം, ബൈ​ബി​ൾ ക​ഥ​ക​ളു​ടെ അ​വ​ത​ര​ണം, ബൈ​ബി​ൾ ക്വി​സ്, ആ​ക്ഷ​ൻ സോംഗ്, ഗ്രൂ​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി കു​ട്ടി​ക​ളു​ടെ പ്രാ​യ​ത്തി​നും ആ​ത്മീ​യ വ​ള​ർ​ച്ച​യ്ക്കും അ​നു​യോ​ജ്യ​മാ​യ വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ന്നു.

K-Rail Survey

ദൈ​വ​വ​ച​ന​ത്തോ​ടു​ള്ള സ്നേ​ഹ​വും പ്രാ​ർ​ഥ​നാ​ജീ​വി​ത​വും ക്രൈ​സ്ത​വ മൂ​ല്യ​ങ്ങ​ളോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​യും വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു ക്യാ​മ്പ് ക്ര​മീ​ക​രി​ച്ച​ത്.

മി​ഷ​ൻ വി​കാ​രി ഫാ. ​ജോ​ർ​ജ് വ​ലി​യ​പ​റ​മ്പി​ലും ഔ​ർ ലേ​ഡി ഓ​ഫ് ലൂ​ർ​ദ്‌​സ് റോ​മ​ൻ ക​ത്തോ​ലി​ക്കാ ദൈ​വാ​ല​യ വി​കാ​രി ഫാ. ​ജോ​ൺ മി​ൻ​ഹും ക്ലാ​സു​ക​ൾ ന​യി​ച്ചു.

കു​ട്ടി​ക​ളു​ടെ വി​ശ്വാ​സ​രൂ​പീ​ക​ര​ണ​ത്തി​ൽ കു​ടും​ബ​ത്തി​ന്‍റെ​യും ഇ​ട​വ​ക സ​മൂ​ഹ​ത്തി​ന്‍റെ​യും പ​ങ്ക് നി​ർ​ണാ​യ​ക​മാ​ണെ​ന്നും ദൈ​വ​വ​ച​നം ജീ​വി​ത​ത്തി​ന്‍റെ യ​ഥാ​ർ​ഥ വ​ഴി​കാ​ട്ടി​യാ​ക​ണ​മെ​ന്നും അ​വ​ർ ഓ​ർ​മി​പ്പി​ച്ചു.

ക്യാ​മ്പ് കോ​ർ​ഡി​നേ​റ്റ​ർ സു​ബീ​ഷ് ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ട്ര​സ്റ്റി​മാ​രാ​യ പ്ര​ദീ​പ് മാ​ത്യു, വ​ർ​ഗീ​സ് മാ​ത്യു, സെ​ക്ര​ട്ട​റി സോ​ജി പാ​പ്പ​ച്ച​ൻ, സേ​ഫ്‌​ഗാ​ർ​ഡിം​ഗ് ലീ​ഡ് അ​ജു വ​ർ​ഗീ​സ് എ​ന്നി​വ​ർ ക്യാ​മ്പി​ന്‍റെ ഏ​കോ​പ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

 

K-Rail Survey

ഗ്ലോ​ബി മാ​ത്യു, ദീ​പ്തി ജോ​മോ​ൻ, റേ​ച്ച​ൽ ജേ​ക്ക​ബ്, ബി​നി​ത വ​ർ​ഗീ​സ്, ലി​ജി വ​ർ​ഗീ​സ്, സീ​നി​യ ജോ​സ​ഫ്, ലി​ഷ കി​ളീ​ക്ക​ൽ സാ​മു​വ​ൽ, മി​നി ഷി​നു എ​ന്നി​വ​രു​ള്‍​പ്പെ​ടെ​യു​ള്ള കാ​റ്റെ​ക്കി​സം അ​ധ്യാ​പ​ക​രും നി​ര​വ​ധി മാ​താ​പി​താ​ക്ക​ളും ക്യാ​മ്പി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു.

ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ കു​ട്ടി​ക​ൾ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. കു​ട്ടി​ക​ളു​ടെ ആ​ത്മീ​യ വ​ള​ർ​ച്ച​യ്ക്കും വി​ശ്വാ​സ​രൂ​പീ​ക​ര​ണ​ത്തി​നും ഇ​ത്ത​ര​ത്തി​ലു​ള്ള സം​രം​ഭ​ങ്ങ​ൾ വ​ലി​യ പ്ര​ചോ​ദ​ന​മാ​ണെ​ന്ന് മാ​താ​പി​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വ​രും വ​ർ​ഷ​ങ്ങ​ളി​ലും കൂ​ടു​ത​ൽ വി​പു​ല​മാ​യ രീ​തി​യി​ൽ മ​ല​ങ്ക​ര ബൈ​ബി​ൾ ഓ​റി​യ​ന്റേ​ഷ​ൻ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags : BibleOrientationCamp CambridgeEvents SpiritualJourney KidsMinistry NRINews

Recent News

Corehub Up