Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SpiritualJourney

Kouthukam

"ഇ​ന്ത്യ​യെ കാ​ണേ​ണ്ട​ത് ക​ണ്ണു​ക​ൾ കൊ​ണ്ട​ല്ല, ആ​ത്മാ​വു​കൊ​ണ്ട്": ഗം​ഗാ​തീ​ര​ത്തെ വൈ​കാ​രി​കാ​നു​ഭ​വം പ​ങ്കു​വെ​ച്ച് സ്പാ​നി​ഷ് ഇ​ൻ​ഫ്ലു​വ​ൻ​സ​ർ

വാ​ര​ണാ​സി​യി​ലെ സാം​സ്കാ​രി​ക ഭം​ഗി​യും തെ​രു​വ് കാ​ഴ്ച​ക​ളും ഭ​ക്ഷ​ണ​രീ​തി​ക​ളും ക​ണ്ട​റി​യാ​ൻ സാ​ധാ​ര​ണ വി​നോ​ദ​സ​ഞ്ചാ​രി​യാ​യി എ​ത്തി​യ സ്പാ​നി​ഷ് ഡി​ജി​റ്റ​ൽ സ്ര​ഷ്ടാ​വ് ആ​ന്ദ്രി​യ പാ​സ്പ​റി​ന് തി​രി​കെ മ​ട​ങ്ങു​മ്പോ​ൾ പ​ങ്കു​വെ​ക്കാ​നു​ണ്ടാ​യി​രു​ന്ന​ത് അ​തീ​വ വൈ​കാ​രി​ക​മാ​യ ഒ​രു അ​നു​ഭ​വ​മാ​യി​രു​ന്നു.

ഇ​ന്ത്യ​യു​ടെ ഈ ​പു​ണ്യ​ന​ഗ​ര​വും ഗം​ഗാ​തീ​ര​വും ത​നി​ക്ക് ന​ൽ​കി​യ​ത് വാ​ക്കു​ക​ൾ കൊ​ണ്ട് വി​വ​രി​ക്കാ​നാ​വാ​ത്ത ആ​ത്മീ​യ അ​നു​ഭൂ​തി​യാ​ണെ​ന്ന് അ​വ​ർ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ കു​റി​ച്ചു.

ഗം​ഗാ ആ​ര​തി​യും ന​ദി​യി​ൽ സ്നാ​നം ചെ​യ്യു​ന്ന ഭ​ക്ത​രും പൂ​ക്ക​ളും ദീ​പ​ങ്ങ​ളും ഒ​ഴു​ക്കു​ന്ന തീ​ര​ങ്ങ​ളു​മെ​ല്ലാം കോ​ർ​ത്തി​ണ​ക്കി​യ വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് ആ​ന്ദ്രി​യ ത​ന്‍റെ യാ​ത്രാ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ച​ത്.

പു​സ്ത​ക​ങ്ങ​ൾ വാ​യി​ച്ചോ ആ​ചാ​ര​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ച്ചോ വാ​ര​ണാ​സി​യു​ടെ യ​ഥാ​ർ​ഥ ആ​ത്മാ​വി​നെ അ​റി​യാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും, അ​വി​ടെ നേ​രി​ട്ടെ​ത്തു​മ്പോ​ൾ മാ​ത്രം അ​നു​ഭ​വി​ച്ച​റി​യാ​ൻ ക​ഴി​യു​ന്ന ഏ​തോ ഒ​രു പ്ര​ത്യേ​ക ഊ​ർ​ജ​മു​ണ്ടെ​ന്നും അ​വ​ർ ഓ​ർ​മ്മി​പ്പി​ക്കു​ന്നു.

ത​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും പ്ര​യാ​സ​ക​ര​മാ​യ ഒ​രു ഘ​ട്ട​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്പോ​ഴാ​ണ് ആ​ന്ദ്രി​യ ഗം​ഗാ​ന​ദി​യി​ലി​റ​ങ്ങി​യ​ത്. ന​ദി​യി​ലി​രു​ന്ന് ക​ര​ഞ്ഞ​പ്പോ​ൾ ക​ണ്ണീ​ര​ത്ര​യും ആ ​ഒ​ഴു​ക്കി​ൽ ല​യി​ച്ചു ചേ​ർ​ന്ന​താ​യും, അ​തു​വ​രെ മ​ന​സി​ൽ പേ​റി​യ ഭാ​ര​മെ​ല്ലാം ഗം​ഗാ​ദേ​വി ഏ​റ്റെ​ടു​ത്ത് ത​ന്നെ ആ​ശ്ലേ​ഷി​ച്ച​തു​പോ​ലെ​യാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്നും അ​വ​ർ വൈ​കാ​രി​ക​മാ​യി കു​റി​ച്ചു.

ജീ​വി​ത​വും മ​ര​ണ​വും ഒ​രേ ജ​ലാ​ശ​യ​ത്തി​ന് മു​ന്നി​ൽ മു​ഖാ​മു​ഖം നി​ൽ​ക്കു​ന്ന വാ​ര​ണാ​സി​യു​ടെ സ​വി​ശേ​ഷ​ത​യും അ​വ​ർ എ​ടു​ത്തു​കാ​ട്ടി. ദി​വ​സേ​ന ന​ട​ക്കു​ന്ന ശ​വ​ദാ​ഹ​ങ്ങ​ളും ഗം​ഗ​യി​ൽ ല​യി​ക്കു​ന്ന ഭ​സ്മ​വും ജ​ന​ന​മ​ര​ണ​ങ്ങ​ളു​ടെ ച​ക്ര​ത്തി​ൽ നി​ന്നു​ള്ള മോ​ക്ഷ​ത്തെ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്.

ഇ​ന്ത്യ​യെ ക​ണ്ണു​ക​ൾ കൊ​ണ്ട​ല്ല ആ​ത്മാ​വ് കൊ​ണ്ടാ​ണ് ക​ണ്ട​റി​യേ​ണ്ട​തെ​ന്ന ആ​ന്ദ്രി​യ​യു​ടെ വാ​ക്കു​ക​ൾ വ​ലി​യ രീ​തി​യി​ലാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ ഏ​റ്റെ​ടു​ത്ത​ത്. നി​ര​വ​ധി ആ​ളു​ക​ളാ​ണ് വാ​ര​ണാ​സി​യെ​ക്കു​റി​ച്ചു​ള്ള അ​വ​രു​ടെ അ​ഭി​പ്രാ​യ​ത്തെ പി​ന്തു​ണ​ച്ചു​കൊ​ണ്ട് രം​ഗ​ത്തെ​ത്തി​യ​ത്.

Latest News

Corehub Up