ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
എഡ്മന്റൺ: മലയാളികളുടെ ഇടയിൽ പ്രവർത്തിക്കുന്ന സേവന സംഘടനയായ അസറ്റ് (അസോസിയേഷൻ ഫോർ സോഷ്യൽ സർവീസസ്, എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ്) നടത്തുന്ന മഞ്ചാടി മലയാളം സ്കൂളിലേക്ക് 2026 - 2027 വർഷത്തേക്കുള്ള അഡ്മിഷൻ നടന്നുകൊണ്ടിരിക്കുകയാണ്.
വ്യാഴാഴ്ച ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. കേരള സർക്കാരിന്റെ മലയാളം.മിഷൻ പാഠ്യപദ്ധതി അനുവർത്തിക്കുന്ന മലയാളം സ്കൂളിൽ ആറ് മുതൽ 15 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനം നൽകുന്നു.
എല്ലാ വ്യാഴാഴ്ചകളിലും വൈകുന്നേരം ഓൺലൈനായിയാണ് ക്ലാസുകൾ, ഇടക്കിടെ നേരിട്ടുള്ള ക്ലാസുകളും ഉണ്ടാകും. കോഴ്സുകൾ പൂർത്തിയാക്കുന്നവർക്ക് മലയാളം മിഷന്റെ ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ നൽകും.
രജിസ്റ്റർ ചെയ്യാൻ [email protected]ലേക്ക് ഇമെയിൽ അയക്കുക. കൂടുതൽ വിവരങ്ങൾക്ക് പ്രിൻസിപ്പൽ അമ്പിളിയെ ബന്ധപ്പെടുക.
ഫോൺ - 587 983 3941.
Tags : ManchadiMalayalam Alberta NRINews