x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ക്യൂ​ബ് ഗോ​പി​നാ​ഥ് മു​തു​കാ​ടി​ന്‍റെ ചാ​രി​റ്റി ഷോ; ​ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യു​ള്ള ഐ​ഐ​പി​ഡി​ക്ക് പി​ന്തു​ണ തേ​ടി മാ​ന്ത്രി​ക-​സം​ഗീ​ത സ​ന്ദേ​ശ വി​രു​ന്ന്

വെബ്ഡെസ്ക്
Published: August 4, 2026 03:48 PM IST | Updated: August 4, 2026 03:48 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ന്യൂ​യോ​ർ​ക്ക്: മാ​ന്ത്രി​ക​ൻ ഗോ​പി​നാ​ഥ് മു​തു​കാ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ പീ​പ്പി​ൾ വി​ത്ത് ഡി​സ​ബി​ലി​റ്റീ​സി​ന്‍റെ (ഐ​ഐ​പി​ഡി) നി​ർ​മാ​ണ​ത്തി​നും വി​ക​സ​ന​ത്തി​നു​മാ​യി പ്ര​ത്യേ​ക ചാ​രി​റ്റി ഷോ ​സം​ഘ​ടി​പ്പി​ക്കു​ന്നു.

മാ​ന്ത്രി​ക​ത​യും സം​ഗീ​ത​വും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യും സ​മ​ന്വ​യി​പ്പി​ക്കു​ന്ന ഈ ​പ​രി​പാ​ടി, ഭി​ന്ന​ശേ​ഷി സ​മൂ​ഹ​ത്തി​ന്‍റെ ഒ​രു പു​തു​സൃ​ഷ്‌​ടി​ക്കാ​യു​ള്ള ജ​ന​കീ​യ മു​ന്നേ​റ്റ​മാ​യാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

എ​ല്ലാ പ്രാ​യ​ക്കാ​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന ഗോ​പി​നാ​ഥ് മു​തു​കാ​ടി​ന്‍റെ വി​സ്മ​യ​ക​ര​മാ​യ മാ​ജി​ക് അ​വ​ത​ര​ണ​വും പി​ന്ന​ണി ഗാ​യ​ക​രാ​യ ആ​ർ. ര​വി​ശ​ങ്ക​റും ചി​ത്ര​അ​രു​ണും വ​യ​ലി​നി​സ്റ്റ് വി​ഷ്ണു അ​ശോ​കും ഒ​രു​ക്കു​ന്ന സം​ഗീ​ത​വി​രു​ന്നും പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളാ​യി​രി​ക്കും.

വി​നോ​ദ​ത്തോ​ടൊ​പ്പം പ്ര​ത്യാ​ശ, ആ​ത്മ​വി​ശ്വാ​സം, സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്തം, തു​ല്യാ​വ​കാ​ശം എ​ന്നീ മൂ​ല്യ​ങ്ങ​ളും പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​ണ് പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം.

"ഇ​ത് ഒ​രു സാം​സ്കാ​രി​ക പ​രി​പാ​ടി മാ​ത്ര​മ​ല്ല; പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന വ്യ​ക്തി​ക​ൾ​ക്ക് അ​വ​രു​ടെ ക​ഴി​വു​ക​ൾ പ​രി​പോ​ഷി​പ്പി​ച്ച് സ്വ​യം​പ​ര്യാ​പ്ത​രാ​യി സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ൽ ജീ​വി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്ന ഒ​രു സാ​മൂ​ഹി​ക ദൗ​ത്യ​മാ​ണ് എ​ന്ന് ഡി​ഫ​റന്‍റ് ആ​ർ​ട് സെ​ന്‍റ​റി​ന്‍റെ (DAC) അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗം ​പോ​ൾ ക​റു​ക​പ്പ​ള്ളി​ൽ അ​റി​യി​ച്ചു.

ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ അ​ന്ത​സും സ്വാ​ത​ന്ത്ര്യ​വും തു​ല്യാ​വ​കാ​ശ​വും ഉ​റ​പ്പാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ല്ലാ​വ​രും കൈ​കോ​ർ​ക്ക​ണ​മെ​ന്ന് ഗോ​പി​നാ​ഥ് മു​തു​കാ​ട് അ​ഭ്യ​ർ​ഥി​ച്ചു. പ​രി​പാ​ടി​യി​ലൂ​ടെ സ​മാ​ഹ​രി​ക്കു​ന്ന തു​ക ഐ​ഐ​പി​ഡി​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി​രി​ക്കും വി​നി​യോ​ഗി​ക്കു​ക.

പ​രി​ശീ​ല​നം, വി​ദ്യാ​ഭ്യാ​സം, തൊ​ഴി​ൽ​നൈ​പു​ണ്യ വി​ക​സ​നം, ക​ലാ​പ​രി​ശീ​ല​നം, വ്യ​ക്തി​ത്വ വി​ക​സ​നം എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ​ഗ്ര സേ​വ​ന​ങ്ങ​ൾ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള കേ​ന്ദ്ര​മാ​യി ഐ​ഐ​പി​ഡിയെ വ​ള​ർ​ത്തി​യെ​ടു​ക്കു​ക​യാ​ണ് ല​ക്ഷ്യം.

ശാ​രീ​രി​ക, മാ​ന​സി​ക, ബൗ​ദ്ധി​ക, സാ​മൂ​ഹി​ക വ​ള​ർ​ച്ച​യ്ക്ക് ഒ​രു​പോ​ലെ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന പ​ദ്ധ​തി​ക​ളി​ലൂ​ടെ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ആ​ത്മ​വി​ശ്വാ​സ​വും സ്വ​യം​പ​ര്യാ​പ്ത​ത​യും സ​മൂ​ഹ​പ​ങ്കാ​ളി​ത്ത​വും ഉ​റ​പ്പാ​ക്കു​ന്ന മാ​തൃ​കാ സ്ഥാ​പ​ന​മാ​യി ഐ​ഐ​പി​ഡി മാ​റു​മെ​ന്ന് അ​മേ​രി​ക്ക​യി​ലെ DAC അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ജോ​ൺ​സ​ൻ സാ​മു​വേ​ൽ, ബേ​ബി സാം ​സാ​മു​വേ​ൽ എ​ന്നി​വ​ർ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രും സാ​മൂ​ഹി​ക നേ​താ​ക്ക​ളും വി​വി​ധ സം​ഘ​ട​ന​ക​ളും പൊ​തു​ജ​ന​ങ്ങ​ളും ഈ ​സം​രം​ഭ​ത്തി​ന് ശ​ക്ത​മാ​യ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ്രേ​ക്ഷ​ക​ർ​ക്ക് പ്ര​വേ​ശ​നം പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​ണെ​ങ്കി​ലും ഐ​ഐപിഡിയു​ടെ നി​ർ​മാ​ണ​ത്തി​നും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പി​ന്തു​ണ ന​ൽ​കു​ന്ന​തി​നു​ള്ള ധ​ന​ശേ​ഖ​ര​ണ പ​രി​പാ​ടി​യാ​യാ​ണ് ചാ​രി​റ്റി ഷോ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ക​രു​ണ​യും ഉ​ൾ​ക്കൊ​ള്ള​ലും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​വു​മാ​ണ് യ​ഥാ​ർ​ഥ മാ​ന്ത്രി​ക​ത​യെ​ന്ന സ​ന്ദേ​ശം സ​മൂ​ഹ​ത്തി​ന് ന​ൽ​കു​ന്ന ഈ ​ചാ​രി​റ്റി ഷോ, ​ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ ഓ​രോ വ്യ​ക്തി​ക്കും അ​ന്തസോ​ടെ​യും പ്ര​ത്യാ​ശ​യോ​ടെ​യും ജീ​വി​ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​ലേ​ക്കു​ള്ള സു​പ്ര​ധാ​ന ചു​വ​ടു​വ​യ്പ്പാ​കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഓ​ഗ​സ്റ്റ് ആറിന് ​പെ​ൻ​സി​ൽ​വാ​നി​യ​യി​ലെ ക​ലാ​ഹാ​രി റി​സോ​ർ​ട്ടി​ൽ അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി സം​ഘ​ട​നാ​യാ​യ FOKANAയു​ടെ ഇ​രു​പ​ത്തി​യൊ​ന്നാം വാ​ർ​ഷി​ക​വേ​ദി​യി​ൽ MCUBE (MAGIC MUSIC with MISSION) അ​ര​ങ്ങേ​റ്റം കു​റി​ക്കും.

IIPDയു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ലും ഭി​ന്ന​ശേ​ഷി മേ​ഖ​ല​യി​ലെ DACയു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും FOKANA പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​ന്ന​താ​യി പ്ര​സി​ഡ​ന്റ് സ​ജി​മോ​ൻ ആ​ന്‍റ​ണി അ​റി​യി​ച്ചു.

FOKANA പ​രി​പാ​ടി​യ്ക്ക് ശേ​ഷം ഫി​ല​ഡ​ൽ​ഫി​യ, ഷി​ക്കാ​ഗോ, ഡി​ട്രോ​യ്റ്റ്, കൊ​ള​മ്പ​സ്, ഹൂ​സ്റ്റ​ൺ, ഡാള​സ്, ന്യൂ​യോ​ർ​ക്ക് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും MCUBE അ​വ​ത​രി​പ്പി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: പോ​ൾ ക​റു​ക​പ്പ​ള്ളി​ൽ +1 (845) 320-2475 ജോ​ൺ​സ​ൻ സാ​മു​വേ​ൽ +1 (646) 996-1692 ബേ​ബി സാം ​സാ​മു​വേ​ൽ +1 (347) 882-8281.

Tags : GopinathMuthukad MCUBE CharityShow NRINews

Recent News

Corehub Up