x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ദി​ക​ളി​ലെ മ​ണ്ണ് നീ​ക്കം ചെ​യ്യാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി ഉ​ണ്ടാ​കും: മു​ഖ്യ​മ​ന്ത്രി

വെബ് ഡെസ്ക്
Published: August 4, 2026 04:56 PM IST | Updated: August 4, 2026 04:56 PM IST

മുഖ്യമന്ത്രി വി.ഡി. സതീശൻ സംസാരിക്കുന്നു

പ​ത്ത​നം​തി​ട്ട: ന​ദി​ക​ളി​ലെ മ​ണ്ണ് നീ​ക്കം ചെ​യ്യാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍. പ​ത്ത​നം​തി​ട്ട​യി​ലെ പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല സ​ന്ദ​ർ​ശി​ച്ച​തി​ന് ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. ക്യാ​മ്പു​ക​ളി​ലെ​ത്തി മു​ഖ്യ​മ​ന്ത്രി ദു​രി​ത ബാ​ധി​ത​രെ സ​ന്ദ​ർ​ശി​ച്ചു.

ന​ദി​യു​ടെ മ​ണ്ണ് നീ​ക്കം ചെ​യ്യ​ണം. ഇ​തി​നാ​യി അ​ടി​യ​ന്ത​ര ന​ട​പ​ടി ഉ​ണ്ടാ​കും. പ​ത്ത​നം​തി​ട്ട ജി​ല്ല​യ്ക്ക് ആ​ണ് മു​ൻ​ഗ​ണ​ന. സ്ഥി​രം ദു​ര​ന്ത​നി​വാ​ര​ണ സം​വി​ധാ​നം ഉ​ണ്ടാ​കും. ആ​ദ്യ പ്രൊ​ജ​ക്ട് പ​ത്ത​നം​തി​ട്ട​യാ​യി​രി​ക്കും.

മ​റ്റ് ഏ​ജ​ൻ​സി​ക​ൾ ചേ​ർ​ത്തു​ള്ള മു​ന്ന​റി​യി​പ്പ് സം​വി​ധാ​നം ഉ​ണ്ടാ​വ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. അ​തി​തീ​വ്ര മ​ഴ ആ​യി​രു​ന്നു. ആ​ളു​ക​ളെ മാ​റ്റാ​ൻ പോ​ലും സ​മ​യം കി​ട്ടി​യി​ല്ല. വ​ന​ത്തി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യി. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച ദു​ര​ന്ത​നി​വാ​ര​ണ സം​വി​ധാ​നം പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ഉ​ണ്ടാ​കും. കൂ​ടു​ത​ൽ ഹെ​ലി​കോ​പ്റ്റ​ർ ന​ൽ​കും. അ​ടു​ത്ത പ്ര​ള​യം വ​രെ കാ​ത്തി​രി​ക്കു​ന്നി​ല്ല. ഉ​ട​ൻ നീ​ക്കം ചെ​യ്യും.

അ​റി​ഞ്ഞ​ത് മു​ത​ൽ എ​ല്ലാ മ​ന്ത്രി​മാ​രും ജി​ല്ല​ക​ളി​ലേ​ക്കു അ​യ​ച്ചു. പ​ണം അ​നു​വ​ദി​ച്ചു​വെ​ന്നും സി​പി​എം പ​റ​യു​ന്ന​ത​നു​സ​രി​ച്ച് പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Tags : chief minister vd satheesan pathanamthitta camps rivers soil

Recent News

Corehub Up