Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Camps

Thrissur

ഉ​ണ​ർ​ന്നു, അ​വ​ധി​ക്കാ​ല ക്യാ​ന്പു​ക​ൾ

തൃ​ശൂ​ർ: അ​വ​ധി​ക്കാ​ല​ത്ത് ആ​വേ​ശം​ചോ​രാ​ത്ത കാ​യി​ക​പ​രി​ശീ​ല​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി കു​ട്ടി​ക​ൾ. നീ​ന്ത​ൽ​മു​ത​ൽ ക​രാ​ട്ടെ​യും കു​ങ്ഫു​വും ചെ​സു​മ​ട​ക്ക​മു​ള്ള പ​രി​ശീ​ല​ന​ങ്ങ​ളി​ലാ​ണ് കു​ട്ടി​ക​ൾ ഭാ​ഗ​ഭാ​ക്കാ​കു​ന്ന​ത്. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്യാ​ന്പ്.

19 ഇ​ന​ങ്ങ​ളി​ലാ​യി 1500 കു​ട്ടി​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. നീ​ന്ത​ൽ, ആ​ർ​ച്ച​റി, ടേ​ബി​ൾ ടെ​ന്നി​സ്, ജു​ഡോ, ബോ​ക്സിം​ഗ്, താ​യ്ക്വോ​ണ്ടോ, ക​രാ​ട്ടെ, ഭാ​രോ​ദ്വ​ഹ​നം എ​ന്നി​വ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ കീ​ഴി​ലു​ള്ള അ​ക്വാ​ട്ടി​ക് കോം​പ്ല​ക്സി​ലാ​ണ് ന​ട​ക്കു​ന്ന​ത്. നീ​ന്ത​ലി​നു നി​ല​വി​ൽ ഒ​രു ബാ​ച്ചി​ൽ 350 പേ​രു​ണ്ട്. 2,000 രൂ​പ​യാ​ണു ഫീ​സ്. നീ​ന്ത​ലി​നാ​വ​ശ്യ​മാ​യ വ​സ്ത്ര​ങ്ങ​ളും കൊ​ണ്ടു​വ​ര​ണം.

ബാ​സ്ക​റ്റ്ബോ​ൾ, ബാ​ഡ്മി​ന്‍റ​ണ്‍, ഷ​ട്ടി​ൽ, ജിം​നാ​സ്റ്റി​ക്സ്, റോ​ള​ർ സ്കേ​റ്റിം​ഗ്, ചെ​സ്, യോ​ഗ എ​ന്നി​വ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലും ഫു​ട്ബോ​ൾ, അ​ത്‌​ല​റ്റി​ക്സ് എ​ന്നി​വ കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ലു​മാ​യാ​ണ് ന​ട​ക്കു​ന്ന​ത്. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ നേ​രി​ട്ടും അ​സോ​സി​യേ​ഷ​നു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യു​മാ​ണ് ക്യാ​ന്പു​ക​ൾ.

പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കു ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ പ​ങ്കാ​ളി​ത്ത സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കും. മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തു​ന്ന​വ​രെ കാ​യി​ക​താ​ര​ങ്ങ​ളാ​ക്കാ​നു​ള്ള ശാ​സ്ത്രീ​യ​രീ​തി​യി​ലാ​ണ് പ​രി​ശീ​ല​നം. ചെ​സ് അ​ക്കാ​ദ​മി, ബാ​സ്ക​റ്റ്ബോ​ൾ അ​ക്കാ​ദ​മി, ബാ​ഡ്മി​ന്‍റ​ണ്‍ അ​ക്കാ​ദ​മി, സ്വിം ​തൃ​ശൂ​ർ എ​ന്നി​ങ്ങ​നെ അ​വ​ധി​ക്കാ​ല ക്യാ​ന്പു​ക​ൾ​ക്കു​ശേ​ഷം സ്ഥി​രം പ​രി​ശീ​ല​ന​വും ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തും.

ഒ​ളി​ന്പ്യ​ൻ അ​നി​ൽ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചെ​സ് അ​ക്കാ​ദ​മി​യി​ൽ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്ന​വ​ർ​ക്കു സ്ഥി​രം പ​രി​ശീ​ല​നം ന​ൽ​കാ​ൻ ബാ​ഡ്മി​ന്‍റ​ണ്‍ അ​ക്കാ​ദ​മി അ​ത്യാ​ധു​നി​ക​സൗ​ക​ര്യ​ങ്ങ​ളോ​ടെ വി​പു​ലീ​ക​രി​ക്കും.ബാ​ഡ്മി​ന്‍റ​ണ്‍ പു​തി​യ ബാ​ച്ച് നാ​ലി​നും നീ​ന്ത​ൽ 11-നും ​ആ​രം​ഭി​ക്കു. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം.

Latest News

Corehub Up