x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്യാ​മ്പു​ക​ൾ സ​ന്ദ​ര്‍​ശി​ച്ച് മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ്

വെബ് ഡെസ്ക്
Published: August 7, 2026 12:08 AM IST | Updated: August 7, 2026 12:08 AM IST

മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് എ​ഴു​മാ​ന്തു​രു​ത്ത് ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്‌​കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പ് സ​ന്ദ​ര്‍​ശി​ച്ച​പ്പോ​ള്‍.

ക​ടു​ത്തു​രു​ത്തി: ക​ടു​ത്തു​രു​ത്തി, മാ​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​രെ സ​ന്ദ​ര്‍​ശി​ച്ചു മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ്. മ​ഴ​ക്കെ​ടു​തി മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്ക് എ​ല്ലാ സ​ഹാ​യ​വും എ​ത്തി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഒ​പ്പ​മു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ആ​യാം​കു​ടി ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി സ്‌​കൂ​ളി​ലെ​യും എ​ഴു​മാ​ന്തു​രു​ത്ത് ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്‌​കൂ​ളി​ലെ​യും ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
മാ​ഞ്ഞൂ​ര്‍ സൗ​ത്ത് ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്‌​കൂ​ളി​ലെ ക്യാ​മ്പും മ​ന്ത്രി സ​ന്ദ​ര്‍​ശി​ച്ചു.
വെ​ള്ളം ഇ​റ​ങ്ങി​യശേ​ഷം രോ​ഗ​ങ്ങ​ള്‍ പ​ട​രാ​തി​രി​ക്കാ​നും മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കു​ന്ന​തി​നും ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യം ഒ​ഴി​വാ​ക്കു​ന്ന​തി​നും പ്ര​ത്യേ​ക ശ്ര​ദ്ധ ന​ല്‍​കും.
വ​രും​കാ​ല​ങ്ങ​ളി​ല്‍ സ​മാ​ന സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക മാ​സ്റ്റ​ര്‍ പ്ലാ​ന്‍ ത​യാ​റാ​ക്കും.

മു​ട്ടു​ചി​റ​യി​ല്‍​നി​ന്ന് എ​ഴു​മാ​ന്തു​രു​ത്തു​ വ​ഴി​യു​ള്ള റോ​ഡി​ന്‍റെ പു​ന​ര്‍​നി​ര്‍​മാ​ണം പ​ത്തി​ന് ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ജ​ല​നി​ര​പ്പ് താ​ഴു​ന്ന​തോ​ടെ മെ​ഡി​ക്ക​ല്‍ ക്യാ​മ്പു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.

ജ​ന​പ്ര​തി​നി​ധി​ക​ളും വൈ​ക്കം ത​ഹ​സില്‍​ദാ​ര്‍ എ​സ്.​കെ. ശ്രീ​കു​മാ​ര്‍ തു​ട​ങ്ങി​യ ഉ​ദ്യോ​ഗ​സ്ഥ​രും കാ​രി​ത്താ​സ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രും മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Tags : Nattuvishesham Local News Minister Mons Joseph camps

Recent News

Corehub Up