x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്യാമ്പുകളില്‍ ദുരിതം മാത്രം: എം.വി. ഗോവിന്ദന്‍

വെബ്ഡെസ്ക്
Published: August 6, 2026 02:02 AM IST | Updated: August 6, 2026 02:02 AM IST

എം.​വി. ഗോ​വി​ന്ദ​ന്‍.

തൊ​ടു​പു​ഴ:​സം​സ്ഥാ​ന​ത്തെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ ആ​ശ്വാ​സ​മി​ല്ലാദു​രി​തം മാ​ത്ര​മാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍.

ഇ​ടു​ക്കി കു​ട​യ​ത്തൂ​ര്‍ അ​ടൂ​ര്‍മ​ല​യി​ല്‍ ഉ​രു​ള്‍പൊ​ട്ടി മ​രി​ച്ച സു​മ​തി​യു​ടെ കു​ടും​ബ​ത്തെ സ​ന്ദ​ര്‍ശി​ച്ച ശേ​ഷ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

ച​ങ്ങാ​നാ​ശേ​രി​യി​ലെ ഒ​രു ക്യാ​മ്പി​ല്‍ ഭ​ക്ഷ​ണ​വും വെ​ള്ള​വു​മി​ല്ല. മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ ചോ​ദി​ക്കു​ന്ന​ത് ഞാ​ന്‍ മൂ​ന്നു​മ​ണി​ക്ക​ല്ലേ ഭ​ക്ഷ​ണം ക​ഴി​ച്ച​ത് എ​ന്നാ​ണ്.

ഇ​ത് ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ള്‍ അ​ല്ലെ​ന്നും 18 ല​ക്ഷം പേ​രെ ഒ​രു കു​ഴ​പ്പ​വും ഇ​ല്ലാ​തെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ല്‍ പാ​ര്‍പ്പി​ച്ച​താ​ണ് എ​ല്‍ഡി​എ​ഫ് സ​ര്‍ക്കാ​രെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭ​ക്ഷ​ണം ന​ല്‍കാ​ന്‍ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍ ത​യാ​റാ​ണെ​ങ്കി​ലും ഇ​തു കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ല്‍ ഏ​കോ​പ​ന​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്.

ഒ​രു​ദി​വ​സം ക​ള​വ് പ​റ​ഞ്ഞി​ല്ലെ​ങ്കി​ല്‍ ശ​രി​യാ​കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ള്ള​ത്. പ്രി​യ​ദ​ര്‍ശി​നി പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​മ​ര്‍ശ​ത്തി​ല്‍ വ്യ​ക്ത​മാ​കു​ന്ന​ത് മ​ന്ത്രി​മാ​രു​ടെ മ​നോ​നി​ല​യാ​ണ്.

ഇ​തു​സ്ത്രീ​വി​രു​ദ്ധ സ​മീ​പ​ന​മാ​ണ്. അ​തി​നെ കേ​ര​ളം അം​ഗീ​ക​രി​ക്കി​ല്ല. മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യാ​ണ് പെ​രു​മാ​റു​ന്ന​ത്. ഒ​രു ദു​ര​ന്ത​മു​ണ്ടാ​യാ​ല്‍ അ​തി​നെ എ​ങ്ങ​നെ ഫ​ല​പ്ര​ദ​മാ​യി കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്ന ധാ​ര​ണ മു​ഖ്യ​മ​ന്ത്രി​ക്കി​ല്ലെ​ന്നും എം.​വി. ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു.

Tags : MVGovindan Misery Camps Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up