Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Soil

Sunday Feature

മ​ണ്ണി​ലു​റ​ങ്ങു​ന്ന ച​രി​ത്രം

ഒ​രു രാ​ജ്യ​ത്തി​ന്‍റെ​യോ സം​സ്ഥാ​ന​ത്തി​ന്‍റെ​യോ ഉ​ള്ളി​ലു​ള്ള സ്ഥ​ല​ങ്ങ​ളേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ ച​രി​ത്രം പ​റ​യാ​നു​ണ്ടാ​വു​ക ഒ​രു​പ​ക്ഷേ അ​തി​ര്‍​ത്തി​പ്ര​ദേ​ശ​ങ്ങ​ള്‍​ക്കാ​യി​രി​ക്കും.​അ​ത് വി​വി​ധ സം​സ്കാ​ര​ങ്ങ​ള്‍ കൂ​ടി​ക്ക​ല​ര്‍​ന്ന​തി​ന്‍റെ​യും അ​ധി​നി​വേ​ശ​ങ്ങ​ളു​ടെ​യു​മൊ​ക്കെ ച​രി​ത്ര​മാ​കും. കേ​ര​ള​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​ങ്ങ​നെ​യൊ​രി​ട​മാ​ണ് കാ​സ​ര്‍​ഗോ​ഡ്.

മ​ഹാ​ശി​ലാ​യു​ഗ കാ​ല​ഘ​ട്ടം മു​ത​ല്‍ ജ​ന​വാ​സ​മു​ള്ള മേ​ഖ​ല​യാ​യി​രു​ന്നു ഇ​വി​ടം എ​ന്ന​തി​ന് കൃ​ത്യ​മാ​യ തെ​ളി​വു​ക​ള്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മ​ല​യാ​ളി​ക​ള്‍​ക്കൊ​പ്പം വി​വി​ധ കാ​ല​ങ്ങ​ളി​ലാ​യി ക​ന്ന​ഡ, തു​ളു, മ​റാ​ത്തി, കൊ​ങ്ക​ണി, ബ്യാ​രി, ഹി​ന്ദു​സ്ഥാ​നി ഭാ​ഷ​ക​ള്‍ സം​സാ​രി​ക്കു​ന്ന ജ​ന​വി​ഭാ​ഗ​ങ്ങ​ള്‍ ഇ​വി​ടെ അ​ധി​വ​സി​ക്കു​ക​യും ഇ​വ​രു​ടെ​യെ​ല്ലാം സം​സ്കാ​ര​ങ്ങ​ള്‍ കൂ​ടി​ക്ക​ല​രു​ക​യും ചെ​യ്തി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ന്‍റെ ഇ​ത​ര ഭാ​ഗ​ങ്ങ​ള്‍ ഭ​രി​ച്ച ചേ​ര സാ​മ്രാ​ജ്യ​ത്തി​നൊ​പ്പം ക​ന്ന​ഡ, മ​റാ​ത്ത രാ​ജ​വം​ശ​ങ്ങ​ളു​ടെ​യും ടി​പ്പു സു​ല്‍​ത്താ​ന്‍റെ​യു​മെ​ല്ലാം അ​ധി​നി​വേ​ശം ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നു.

ഇ​ത്ര​യൊ​ക്കെ​യാ​യി​ട്ടും കാ​സ​ര്‍​ഗോ​ഡ് മേ​ഖ​ല​യി​ല്‍ ആ​ഴ​ത്തി​ലു​ള്ള ച​രി​ത്രാ​ന്വേ​ഷ​ണ​വും ച​രി​ത്രാ​വ​ശി​ഷ്‌​ട​ങ്ങ​ളു​ടെ ഉ​ദ്ഖ​ന​ന​വും വ​ള​രെ​ക്കു​റ​ച്ചേ ന​ട​ന്നി​ട്ടു​ള്ളു​വെ​ന്ന് ച​രി​ത്ര​ഗ​വേ​ഷ​ക​ര്‍ പ​റ​യു​ന്നു. കു​റ​ച്ചെ​ങ്കി​ലും ന​ട​ന്നി​ട്ടു​ള്ള​ത് ബേ​ക്ക​ല്‍ കോ​ട്ട കേ​ന്ദ്രീ​ക​രി​ച്ചു മാ​ത്ര​മാ​യി​രു​ന്നു. മ​ഹാ​ശി​ലാ​യു​ഗ​ത്തി​ന്‍റെ ച​രി​ത്ര​ശേ​ഷി​പ്പു​ക​ളാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ടു​ന്ന ചെ​ങ്ക​ല്ല​റ​ക​ള്‍, കൊ​ടും​ക​ല്ല​റ​ക​ള്‍, തൊ​പ്പി​ക്ക​ല്ലു​ക​ള്‍, കു​ട​ക്ക​ല്ലു​ക​ള്‍, ന​ന്ന​ങ്ങാ​ടി​ക​ള്‍, ക​ല്‍​വൃ​ത്ത​ങ്ങ​ള്‍, ശി​ലാ​ചി​ത്ര​ങ്ങ​ള്‍ എ​ന്നി​വ ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

പ​ല​പ്പോ​ഴും നി​ര്‍​മാ​ണ​പ്ര​വൃ​ത്തി​ക​ള്‍​ക്കാ​യി മ​ണ്ണ് കു​ഴി​ക്കു​മ്പോ​ഴാ​ണ് ഇ​വ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ജെ​സി​ബി​യും മ​റ്റും ഉ​പ​യോ​ഗി​ച്ച് നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​മ്പോ​ള്‍ ഇ​വ​യു​ടെ പ്രാ​ധാ​ന്യം അ​റി​യാ​തെ ന​ശി​പ്പി​ക്ക​പ്പെ​ട്ട​വ​യും ഏ​റെ​യു​ണ്ടെ​ന്ന് ഈ ​വി​ഷ​യ​ത്തി​ല്‍ ഏ​റെ പ​ഠ​ന​ഗ​വേ​ഷ​ണ​ങ്ങ​ള്‍ ന​ട​ത്തി​യി​ട്ടു​ള്ള കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്റു കോ​ള​ജി​ലെ ച​രി​ത്ര​വി​ഭാ​ഗം മേ​ധാ​വി ഡോ. ​ന​ന്ദ​കു​മാ​ര്‍ കോ​റോ​ത്ത് പ​റ​യു​ന്നു.

ജി​ല്ല​യി​ല്‍ ഇ​പ്പോ​ഴു​ള്ള കോ​ട്ട​ക​ള്‍​ക്കു പു​റ​മേ നീ​ലേ​ശ്വ​ര​ത്തും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും മാ​ത്രം പ​തി​ന​ഞ്ച് കോ​ട്ട​കൊ​ത്ത​ള​ങ്ങ​ളെ​ങ്കി​ലും ‍ ഉ​ണ്ടാ​യി​രു​ന്ന​താ​യി 1771ല്‍ ​എ​ഴു​തി​യ ‘സെ​ന്‍​ത് അ​വ​സ്തേ’ എ​ന്ന ഫ്ര​ഞ്ച് ഗ്ര​ന്ഥ​ത്തി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​തി​ല്‍ പ​രാ​മ​ര്‍​ശി​ക്കു​ന്ന പ​ല സ്ഥ​ല​ങ്ങ​ളും ഇ​പ്പോ​ള്‍ എ​വി​ടെ​യാ​ണെ​ന്നു​പോ​ലും അ​റി​വി​ല്ല. ചെ​റു​വ​ത്തൂ​രി​നു സ​മീ​പം വീ​ര​മ​ല​ക്കു​ന്നി​ന്‍റെ​യും മ​ട്ട​ലാ​യി​യു​ടെ​യും കാ​ര്യം അ​തി​ല്‍ പ​രാ​മ​ര്‍​ശി​ക്കു​ന്നു​ണ്ട്. ഈ ​സ്ഥ​ല​ങ്ങ​ളി​ല്‍ അ​ടു​ത്ത​യി​ടെ ദേ​ശീ​യ​പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ന്നി​ടി​ച്ച​പ്പോ​ള്‍ ഫോ​സി​ലു​ക​ളു​ടെ സ്വ​ഭാ​വ​മു​ള്ള അ​വ​ശി​ഷ്‌​ട​ങ്ങ​ള്‍ ല​ഭി​ച്ചു.

എ​രി​ക്കു​ളം വ​ലി​യ​പാ​റ​യി​ലെ പു​ല്‍​മേ​ടു​ക​ള്‍​ക്കി​ട​യി​ല്‍ പാ​റ​പ്പു​റ​ത്ത് കോ​റി​യി​ട്ട മ​നു​ഷ്യ​ന്‍റെ​യും പ​രു​ന്തി​ന്‍റെ​യും പാ​മ്പി​ന്‍റെ​യും ചി​ത്ര​ങ്ങ​ള്‍ കാ​ണാം. മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ ര​ത്ന​ഗി​രി മു​ത​ല്‍ വ​യ​നാ​ട് വ​രെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ ചെ​ങ്ക​ല്‍​പാ​റ​ക​ളി​ലും ഇ​തു​പോ​ലു​ള്ള ശി​ലാ​ചി​ത്ര​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​വ​യ്ക്ക് 12,000 വ​ര്‍​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് പു​രാ​വ​സ്തു ഗ​വേ​ഷ​ക​രു​ടെ നി​ഗ​മ​നം. ഇ​ര​തേ​ടി പ​റ​ന്നി​റ​ങ്ങു​ന്ന പ​രു​ന്തി​ന്‍റെ ചി​ത്ര​മാ​ണ് ഇ​വി​ടെ വ​ര​ച്ചി​രി​ക്കു​ന്ന​ത്. നീ​ലേ​ശ്വ​രം ആ​ലി​ന്‍​കീ​ഴി​ലെ പാ​മ്പു​കൊ​ത്തി​പ്പാ​റ​യി​ലും ഇ​തു​പോ​ലൊ​രു പാ​മ്പി​ന്‍റെ ശി​ലാ​ചി​ത്ര​മു​ണ്ട്.

ക​യ്യൂ​ര്‍ ചീ​മേ​നി പ​ഞ്ചാ​യ​ത്തി​ലെ തി​മി​രി​യി​ല്‍ ക​ണ്ടെ​ത്തി​യ 22 സെ.​മീ നീ​ള​വും ഒ​ന്ന​ര കി​ലോ ഭാ​ര​വു​മു​ള്ള ക​ല്ലു​കൊ​ണ്ടു​ള്ള മ​ഴു​വും അ​രി​യി​ട്ട​പാ​റ​യി​ൽ ക​ണ്ടെ​ത്തി​യ ക​ല്ലു​കൊ​ണ്ടു​ത​ന്നെ​യു​ള്ള മ​റ്റൊ​രാ​യു​ധ​വും മ​ഹാ​ശി​ലാ​യു​ഗ​ത്തി​ന്‍റെ കൃ​ത്യ​മാ​യ ശേ​ഷി​പ്പു​ക​ളാ​ണ്. ഇ​ത്ര​യും വ​ലി​പ്പ​ത്തി​ലു​ള്ള ശേ​ഷി​പ്പു​ക​ൾ സം​സ്ഥാ​ന​ത്ത് മ​റ്റൊ​രി​ട​ത്തു​മി​ല്ല. ശി​ല​യി​ല്‍ വ​ര​ച്ച മ​നു​ഷ്യ​ന്‍റെ​യും മൃ​ഗ​ങ്ങ​ളു​ടെ​യും ചി​ത്ര​ങ്ങ​ളും അ​റു​പ​തി​ല​ധി​കം പാ​ദ​മു​ദ്ര​ക​ളും ചീ​മേ​നി അ​രി​യി​ട്ട​പാ​റ​യി​ലു​ണ്ട്. മ​ടി​ക്കൈ കാ​ഞ്ഞി​ര​പ്പൊ​യി​ലി​ലും നാ​ല്‍​പ​തി​ല​ധി​കം പാ​ദ​മു​ദ്ര​ക​ള്‍ കാ​ണാം. ബേ​ഡ​കം മോ​ലോ​ത്തും​കാ​വി​ലെ ആ​മ​ക്കു​ള​ത്തി​ല്‍ വേ​ന​ല്‍​ക്കാ​ല​ത്ത് ജ​ല​നി​ര​പ്പ് താ​ഴ്ന്ന​പ്പോ​ള്‍ മ​നു​ഷ്യ​രു​ടെ​യും മൃ​ഗ​ങ്ങ​ളു​ടെ​യും പാ​ദ​മു​ദ്ര​ക​ള്‍ ക​ണ്ടെ​ത്തി.

കാ​സ​ര്‍​ഗോ​ഡ് താ​ലൂ​ക്കി​ലെ അ​തി​ര്‍​ത്തി​ഗ്രാ​മ​മാ​യ മാ​ണി​മൂ​ല​യി​ല്‍ ജ​ല​ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി​യു​ടെ പൈ​പ്പ് ലൈ​ന്‍ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് കു​ഴി​യെ​ടു​ത്ത​പ്പോ​ള്‍ 2000 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള മ​ഹാ​ശി​ലാ​യു​ഗ​ത്തി​ന്‍റെ ച​രി​ത്ര​ശേ​ഷി​പ്പു​ക​ളാ​യ ചെ​ങ്ക​ല്ല​റ​യും മ​ണ്‍​പാ​ത്ര​ങ്ങ​ളും ഇ​രു​മ്പു​കൊ​ണ്ടു​ള്ള അ​ടു​പ്പും ക​ത്തി​യും അ​സ്ഥി​ക​ളും ല​ഭി​ച്ചി​രു​ന്നു. ബി​സി അ​ഞ്ചാം നൂ​റ്റാ​ണ്ടി​നും ഒ​ന്നാം നൂ​റ്റാ​ണ്ടി​നു​മി​ട​യി​ല്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന നോ​ര്‍​ത്തേ​ണ്‍ ബ്ലാ​ക്ക് പോ​ളി​ഷ്ഡ് ഇ​ന​ത്തി​ല്‍​പ്പെ​ട്ട മ​ണ്‍​പാ​ത്ര​വും നാ​ല് കാ​ലു​ക​ളു​ള്ള അ​ഞ്ച് മ​ണ്‍​പാ​ത്ര​ങ്ങ​ളും ന​ന്ന​ങ്ങാ​ടി​യു​ടേ​തെ​ന്ന് ക​രു​തു​ന്ന ഭീ​മ​ന്‍​പാ​ത്ര​ത്തി​ന്‍റെ അ​ട​പ്പും ഇ​രു​മ്പ​വ​ശി​ഷ്‌​ട​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ന്നു.

ചെ​ങ്ക​ല്ല​റ​ക​ളി​ല്‍ നി​ന്ന് എ​ല്ലി​ന്‍​ക​ഷ്ണ​ങ്ങ​ള്‍ ല​ഭി​ക്കാ​റു​ണ്ടെ​ങ്കി​ലും മ​ണ്‍​പാ​ത്ര അ​വ​ശി​ഷ്‌​ട​ങ്ങ​ള്‍​ക്കൊ​പ്പം അ​സ്ഥി​ഭാ​ഗ​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​ത് അ​പൂ​ര്‍​വ​മാ​ണ്. ചെ​ങ്ക​ല്ല​റ​ക​ളി​ല്‍ മൃ​ത​ദേ​ഹ​ങ്ങ​ള്‍ സം​സ്ക​രി​ക്കു​മ്പോ​ള്‍ അ​വ​രു​ടെ ഇ​ഷ്‌​ട​വ​സ്തു​ക്ക​ളും പാ​ത്ര​ങ്ങ​ളും പ​ണി​യാ​യു​ധ​ങ്ങ​ളും ഒ​പ്പം അ​ട​ക്കം​ചെ​യ്യു​ന്ന രീ​തി അ​ന്നു​ണ്ടാ​യി​രു​ന്നു. പ്രാ​ദേ​ശി​ക​മാ​യി മു​നി​യ​റ, പാ​ണ്ഡ​വ​ഗു​ഹ, പീ​ര​ങ്കി​ഗു​ഹ, മു​ത​ല​പ്പെ​ട്ടി, നി​ധി​ക്കു​ഴി, ക​ല്‍​പ്പ​ത്താ​യം എ​ന്നി​ങ്ങ​നെ പ​ല പേ​രു​ക​ളി​ലും അ​റി​യ​പ്പെ​ടു​ന്ന ഇ​ത്ത​രം ക​ല്ല​റ​ക​ള്‍ ജി​ല്ല​യു​ടെ മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും ശേ​ഷി​ക്കു​ന്നു​ണ്ട്. കേ​ര​ള​ത്തി​ല്‍ ഇ​ന്നു​വ​രെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​ത്ത വേ​റി​ട്ട ശൈ​ലി​യി​ലു​ള്ള മു​നി​യ​റ​ക​ളു​ള്ള പ്ര​ദേ​ശ​മാ​ണ് അ​രി​യി​ട്ട പാ​റ. 2500 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​ന്‍​പ് ബു​ദ്ധ​ഭി​ക്ഷു​ക്ക​ളെ സം​സ്ക​രി​ച്ച​താ​ണ് ഈ ​മു​നി​യ​റ​ക​ളെ​ന്നാ​ണ് ആ​ര്‍​ക്കി​യോ​ള​ജി വി​ഭാ​ഗം പ​റ​യു​ന്ന​ത്.

മി​ക്ക​പ്പോ​ഴും ചെ​ങ്ക​ല്‍​പ്പാ​റ​ക​ള്‍ തു​ര​ന്നാ​ണ് ഇ​ത്ത​രം ക​ല്ല​റ​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​ത്. ക​വാ​ടം ക​ല്ലു​കൊ​ണ്ട് അ​ട​ച്ചു​വ​യ്ക്കു​ക​യാ​ണ് പ​തി​വ്. എ​ന്നാ​ല്‍ ഈ ​അ​ട​പ്പ് മാ​റ്റി​യാ​ല്‍ ആ​ളു​ക​ള്‍​ക്ക് അ​ക​ത്തേ​ക്ക് ഇ​റ​ങ്ങാ​നു​ള്ള സൗ​ക​ര്യ​വും ഉ​ണ്ടാ​കാ​റു​ണ്ട്. ഭീ​മ​ന​ടി പെ​ര​ള​ത്ത് പ​റ​മ്പു​ക​ള്‍ കാ​ടു​നീ​ക്കി വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ കൊ​ത്തു​പ​ണി​ക​ളോ​ടു​കൂ​ടി​യ ക​വാ​ട​വും മു​ക​ള്‍​വ​ശ​ത്ത് വൃ​ത്താ​കൃ​തി​യി​ൽ ദ്വാ​ര​വു​മു​ള്ള നാ​ല് ചെ​ങ്ക​ല്ല​റ​ക​ള്‍ കാ​ണാ​നി​ട​യാ​യി.

എ​ഡി ര​ണ്ടോ മൂ​ന്നോ നൂ​റ്റാ​ണ്ടി​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ബ്രാ​ഹ്മി ലി​പി​യി​ലു​ള്ള ശി​ലാ​ലി​ഖി​തം കാ​റ​ഡു​ക്ക​യി​ല്‍ നി​ന്ന് ല​ഭി​ച്ചു. കൊ​ടു​ങ്ങ​ല്ലൂ​ര്‍ ആ​സ്ഥാ​ന​മാ​യി ഭ​രി​ച്ചി​രു​ന്ന ര​ണ്ടാം ചേ​ര​സാ​മ്രാ​ജ്യ​ത്തി​ലെ ഭാ​സ്ക​ര ര​വി​വ​ര്‍​മ​ന്‍റെ കാ​ല​ഘ​ട്ട​ത്തി​ലേ​ക്കു വെ​ളി​ച്ചം​വീ​ശു​ന്ന കൊ​ട​വ​ലം ക്ഷേ​ത്ര​ത്തി​ലെ വ​ട്ടെ​ഴു​ത്ത് ലി​ഖി​ത​വും തി​രു​വ​ന​ന്ത​പു​രം ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​മു​ള്ള കു​മ്പ​ള അ​ന​ന്ത​പു​രം ക്ഷേ​ത്ര​ത്തി​ലെ ചു​വ​ര്‍​ചി​ത്ര​ങ്ങ​ളും ശ്ര​ദ്ധേ​യ​മാ​ണ്. ബേ​ക്ക​ലി​നൊ​പ്പം ച​ന്ദ്ര​ഗി​രി, ഹൊ​സ്ദു​ര്‍​ഗ്, ആ​രി​ക്കാ​ടി, ബ​ന്ത​ടു​ക്ക എ​ന്നി​ങ്ങ​നെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള കോ​ട്ട​ക​ളും വി​ല​പി​ടി​പ്പു​ള്ള ച​രി​ത്ര​ശേ​ഷി​പ്പു​ക​ളാ​ണ്.

ബേ​ക്ക​ലി​ല്‍​നി​ന്ന് കു​ഴി​ച്ചെ​ടു​ത്ത ച​രി​ത്ര​ശേ​ഷി​പ്പു​ക​ള്‍​ക്കാ​യി കോ​ട്ട​യ്ക്ക​ക​ത്തു​ത​ന്നെ മ്യൂ​സി​യം ഒ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ദീ​ര്‍​ഘ​നാ​ളാ​യി ഉ​ള്ള​താ​ണ്. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ മ​ഹാ​ശി​ലാ​യു​ഗം മു​ത​ലു​ള്ള ച​രി​ത്ര​ശേ​ഷി​പ്പു​ക​ള്‍​ക്കാ​യി വി​ശ​ദ​മാ​യ സ​ര്‍​വേ​യും പ​ര്യ​വേ​ക്ഷ​ണ​വും ന​ട​ത്താ​നൊ​രു​ങ്ങു​ക​യാ​ണ് ആ​ര്‍​ക്കി​യോ​ള​ജി വ​കു​പ്പ്. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടു​കൂ​ടി സ​ര്‍​വേ തു​ട​ങ്ങാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

കാ​ഞ്ഞ​ങ്ങാ​ട്ടെ ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ലെ കി​നാ​നൂ​ര്‍ ഗ്രാ​മ​ത്തി​ല്‍​നി​ന്നാ​ണ് മ​ഹാ​ശി​ലാ​യു​ഗ കാ​ല​ഘ​ട്ട​ത്തി​ലെ ഏ​റ്റ​വും പു​തി​യ ക​ണ്ടെ​ത്ത​ലു​ക​ൾ‌. ഇ​വി​ടെ​നി​ന്ന് വ്യ​ത്യ​സ്ത നി​റ​ങ്ങ​ളി​ലു​ള്ള ക​ളി​മ​ണ്‍ പാ​ത്ര​ങ്ങ​ളും ലാ​റ്റ​റൈ​റ്റ് ക​ല്ല് ശ്മ​ശാ​ന അ​റ​ക​ളും (ചെ​ങ്ക​ല്ല​റ) ക​ണ്ടെ​ത്തി. ഇ​തോ​ടെ, ജി​ല്ല​യി​ല്‍ ക​ണ്ടെ​ത്തി​യ ശി​ലാ​യു​ഗ കാ​ല​ഘ​ട്ട​ത്തി​ലെ അ​വ​ശി​ക്ഷ്‌​ട​ങ്ങ​ളു​ടെ എ​ണ്ണം നൂ​റി​നു മു​ക​ളി​ലാ​യി. ലാ​റ്റ​റൈ​റ്റ് ക​ല്ല് ശ്മ​ശാ​ന അ​റ​ക​ള്‍, മു​നി​യ​റ (മെ​ഗാ​ലി​ത്തി​ക്ക് യു​ഗ​ത്തി​ലെ മ​റ്റൊ​രു ത​രം ശ്മ​ശാ​ന അ​റ) എ​ന്നി​വ​യ്ക്കൊ​പ്പം, വ്യ​ത്യ​സ്ത നി​റ​ങ്ങ​ളി​ലും ആ​കൃ​തി​ക​ളി​ലും വ​ലി​പ്പ​ത്തി​ലു​മു​ള്ള ക​ളി​മ​ണ്‍ പാ​ത്ര​ങ്ങ​ളും ല​ഭി​ച്ചി​ട്ടു​ണ്ട്.

പ്ര​ദേ​ശ​വാ​സി​ക​ളി​ല്‍​നി​ന്നു സൂ​ച​ന ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ച​രി​ത്ര​കാ​ര​ന്മാ​രും ഗ​വേ​ഷ​ക​രും എ​ത്തി 10 ലാ​റ്റ​റൈ​റ്റ് ശി​ലാ അ​റ​ക​ള്‍ ക​ണ്ടെ​ത്തി. പ്രാ​ദേ​ശി​ക​മാ​യി ‘മു​നി​യ​റ’ എ​ന്നും ‘നി​ധി​ക്കു​ഴി’ എ​ന്നും അ​റി​യ​പ്പെ​ടു​ന്ന ഏ​ഴ് ലാ​റ്റ​റൈ​റ്റ് അ​റ​ക​ളും അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന മൂ​ന്ന് അ​റ​ക​ളും ഇ​തി​ൽ​പ്പെ​ടും. 10 അ​റ​ക​ളി​ല്‍ ഏ​ഴെ​ണ്ണ​വും നി​ധി​വേ​ട്ട​ക്കാ​ര്‍ ന​ശി​പ്പി​ച്ചി​ച്ച​താ​യാ​ണ് സൂ​ച​ന. ക​റു​പ്പ്, മ​ഞ്ഞ, നീ​ല നി​റ​ങ്ങ​ളി​ലു​ള്ള ക​ളി​മ​ണ്‍ പാ​ത്ര​ങ്ങ​ളു​ടെ അ​വ​ശി​ഷ്‌​ട​ങ്ങ​ളു​മു​ണ്ട്. ‌‌

മെ​ഗാ​ലി​ത്തി​ക്ക് കാ​ല​ഘ​ട്ട​ത്തി​ല്‍ നീ​ല പോ​ള​ക​ളു​ള്ള ക​ളി​മ​ണ്‍ പാ​ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗ​ത്തി​ലു​ണ്ടാ​യി​രു​ന​ന്ന​താ​യി ച​രി​ത്ര​കാ​ര​ന്മാ​ര്‍ പ​റ​യു​ന്നു. ചീ​മേ​നി, പ​ള്ളി​പ്പാ​റ, പോ​ത്താം​ക​ണ്ടം, തി​മി​രി ന​ളി​ല ക​ണ്ടം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് നേ​ര​ത്തെ ലാ​റ്റ​റൈ​റ്റ് അ​റ​ക​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. ജി​ല്ല​യി​ലെ കൂ​ടു​ത​ല്‍ സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്ന് മെ​ഗാ​ലി​ത്തി​ക് നാ​ഗ​രി​ക​ത​യു​ടെ അ​വ​ശി​ഷ്‌​ട​ങ്ങ​ള്‍ ല​ഭി​ച്ചേ​ക്കു​മെ​ന്ന് ഗ​വേ​ഷ​ക​ര്‍ ക​രു​തു​ന്നു.

Kerala

സു​​ര​​ക്ഷാ​​ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​ൾ അ​​​​​വ​​​​​ഗ​​​​​ണിച്ചു; മ​​​​​ണ്ണ് കൂ​​​​​ട്ടി​​​​​യി​​​​​ട്ടത് അ​​​​​ശാ​​​​​സ്ത്രീ​​​​​യ​​​​​മാ​​​​​യി

ക​​​​​ൽ​​​​​പ്പ​​​​​റ്റ: മേ​​​​​പ്പാ​​​​​ടി-​​​ക​​​​​ള്ളാ​​​​​ടി-​​​ആ​​​​​ന​​​​​ക്കാം​​​​​പൊ​​​​​യി​​​​​ൽ തു​​​​​ര​​​​​ങ്ക​​​​​പാ​​​​​ത നി​​​​​ർ​​​​​മാ​​​​​ണ അ​​​​​ഥോ​​​​​റി​​​​​റ്റി​​​​​യു​​​​​ടെ നി​​​​​രു​​​​​ത്ത​​​​​ര​​​വാ​​​​​ദ​​​​​പ​​​​​ര​​​​​വും നി​​​​​ഷേ​​​​​ധാ​​​​​ത്മ​​​​​ക​​​​​വു​​​​​മാ​​​​​യ നി​​​​​ല​​​​​പാ​​​​​ടാ​​ണ് ക​​ള്ളാ​​ടി ദു​​ര​​ന്ത​​ത്തി​​നു പ്ര​​ധാ​​ന​​കാ​​ര​​ണം.

കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ സ്വ​​​​പ്നപ​​​​​ദ്ധ​​​​​തി​​​​​യാ​​​​​യ തു​​​​​ര​​​​​ങ്ക​​​​​പാത നി​​​​​ർ​​​​​മാ​​​​​ണം പു​​​​​രോ​​​​​ഗ​​​​​മി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ സ്വീ​​​​​ക​​​​​രി​​​​​ക്കേ​​​​​ണ്ടി​​​​​യി​​​​​രു​​​​​ന്ന സു​​ര​​ക്ഷാ​​ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളി​​​​​ലെ വിഴ്ചയും തു​​​​​ര​​​​​ങ്ക​​​​​പാ​​​​​ത​​​​​യ്ക്കാ​​​​​യി പാ​​​​​റ​ തു​​​​ര​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു സ​​​​​മീ​​​​​പം നീ​​​​​ക്കം ചെ​​​​​യ്ത മ​​​​​ണ്ണ് അ​​​​​ശാ​​​​​സ്ത്രീ​​​​​യ​​​​​മാ​​​​​യി കൂ​​​​​ട്ടി​​​​​യി​​​​​ട്ട​​​​​തും അ​​പ​​ക​​ട​​ത്തി​​ന്‍റെ ആ​​​​​ഘാ​​​​​തം വ​​​​​ർ​​​​​ധി​​​​​പ്പി​ച്ചു.

24 മ​​​​ണി​​​​ക്കൂ​​​​റി​​​​നി​​​​ടെ പ്ര​​​​ദേ​​​​ശ​​​​ത്ത് പെ​​​​യ്ത​​​​ത് 265 മി​​​ല്ലി മീ​​​റ്റ​​​ർ മ​​​​ഴ​​​​യാ​​​​ണ്. പ്ര​​​​​ദേ​​​​​ശ​​​​​ത്ത് ശ​​​​​ക്ത​​​​​മാ​​​​​യ മ​​​​​ഴ പെ​​​​​യ്ത​​​​​തും സ​​​​​മീ​​​​​പ​​​​​ത്ത് ഉ​​​​​രു​​​​​ൾ​​​​​പൊ​​​​​ട്ട​​​​​ലു​​​​​ണ്ടാ​​​​​യ​​​​​തും ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി നി​​​​​ർ​​​​​മാ​​​​​ണ​​​​​ക്ക​​​​​ന്പ​​​​​നി​​​​​ക്ക് മ​​​​​ണ്ണ് നീ​​​​​ക്കം ചെ​​​​​യ്യാ​​​​​ൻ അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ നി​​​​​ർ​​​​​ദേ​​​​​ശം ന​​​​​ൽ​​​​​കി​​​​​യി​​​​​രു​​​​​ന്നു.

എ​​​​​ന്നാ​​​​​ൽ, നി​​​​​ർ​​​​​മാ​​​​​ണക്കന്പ​​​​​നി​​​​​യാ​​​​​യ കൊ​​​​​ങ്ക​​​​​ണ്‍ റെ​​​​​യി​​​​​ൽ​​​​​വേ കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ ലി​​​​മി​​​​​റ്റ​​​​​ഡി​​​​ന് ക​​​​​ള​​​​ക്‌​​​​ട​​​​ർ അ​​​​​ട​​​​​ക്കം ന​​​​​ൽ​​​​​കി​​​​​യ നി​​​​​ർ​​​​​ദേ​​​​​ശം അ​​​​​വ​​​​​ഗ​​​​​ണി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​താ​​​​​ണ് ദു​​​​​ര​​​​​ന്തം മ​​​​​നു​​​​​ഷ്യനി​​​​​ർ​​​​​മി​​​​​ത​​​​​മാ​​​​​കാ​​​​​ൻ കാ​​​​​ര​​​​​ണം.

കൂ​​ട്ടി​​യി​​ട്ട മ​​​​​ണ്ണ് സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി നീ​​​​​ക്കം​​ചെ​​​​​യ്തി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ൽ ഈ ​​​​​ദു​​​​​ര​​​​​ന്തം ഒ​​​​​ഴി​​​​​വാ​​​​​കു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. മ​​​​​ണ്ണി​​​​​ടി​​​​​ച്ചി​​​​​ലി​​​​​ൽ സ​​​​​മീ​​​​​പ​​​​​ത്തെ വീ​​​​​ടു​​​​​ക​​​​​ൾ​​​​​ക്കും നാ​​​​​ശം സം​​​​​ഭ​​​​​വി​​​​​ച്ചു. ക​​​​​ള്ളാ​​​​​ടി​​​​​യി​​​​​ലെ മ​​​​​സ്ജി​​​​​ദ് പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യും ത​​​​​ക​​​​​ർ​​​​​ന്നു.

Kerala

കുടിയേറ്റ മണ്ണില്‍ ഫലം പ്രവചനാതീതം

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം അ​വ​സാ​ന ലാ​പ്പി​ലെ​ത്തി​യ​തോ​ടെ ആ​വ​നാ​ഴി​യി​ലെ എ​ല്ലാ അ​സ്ത്ര​ങ്ങ​ളും പു​റ​ത്തെ​ടു​ത്ത് രം​ഗം​ കൊ​ഴു​പ്പി​ക്കു​കയാ​ണ് മു​ന്ന​ണി​ക​ള്‍. വോ​ട്ടെ​ടു​പ്പി​ന് ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ള്‍ മാ​ത്രം അ​വ​ശേ​ഷി​ക്കു​ന്ന​തി​നാ​ല്‍ സ​മ​യം ന​ഷ്ട​പ്പെ​ടു​ത്താ​തെ ഒ​രു ത​വ​ണ​യെ​ങ്കി​ലും മ​ണ്ഡ​ല​ത്തി​ന്‍റെ മു​ക്കി​ലും മൂ​ല​യി​ലും എ​ത്താ​നു​ള്ള ഓ​ട്ട​പ്ര​ദ​ക്ഷി​ണ​ത്തി​ലാ​ണ് സ്ഥാ​നാ​ര്‍ഥി​ക​ള്‍. തൊ​ടു​പു​ഴ, ഇ​ടു​ക്കി, പീ​രു​മേ​ട്, ഉ​ടു​മ്പ​ന്‍ചോ​ല, ദേ​വി​കു​ളം എ​ന്നീ അ​ഞ്ചു​നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തൊ​ടു​പു​ഴ മാ​ത്രം യു​ഡി​എ​ഫി​നൊ​പ്പം നി​ന്ന​പ്പോ​ള്‍ മ​റ്റ് നാ​ലു മ​ണ്ഡ​ല​ങ്ങ​ളി​ലും എ​ല്‍ഡി​എ​ഫി​നാ​യി​രു​ന്നു വി​ജ​യം.

എ​ന്നാ​ല്‍, ക​ഴി​ഞ്ഞ ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി ഡീ​ന്‍ കു​ര്യാ​ക്കോ​സി​ന്‍റെ മി​ന്നു​ന്ന വി​ജ​യ​വും ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ മി​ക​ച്ച​പ്ര​ക​ട​ന​വു​മാ​ണ് യു​ഡി​എ​ഫി​ന് ആ​ത്മ​വി​ശ്വാ​സം ന​ല്‍കു​ന്ന​ത്. 17 ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നു​ക​ളി​ല്‍ 14ലും ​യു​ഡി​എ​ഫ് വി​ജ​യി​ച്ച​പ്പോ​ള്‍ എ​ട്ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഏ​ഴി​ലും 52 ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ 36ലും ​യു​ഡി​എ​ഫി​നാ​യി​രു​ന്നു ഭ​ര​ണം. തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ഒ​ട്ടേ​റെ രാ​ഷ്‌​ട്രീ​യ സം​ഭ​വവി​കാ​സ​ങ്ങ​ള്‍ക്കും ജി​ല്ല സാ​ക്ഷ്യം വ​ഹി​ച്ചു. ആ​റു​ പ​തി​റ്റാ​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ​ജീ​വ​മാ​യി​രു​ന്ന കേ​ര​ള കോ​ണ്‍ഗ്ര​സ് ചെ​യ​ര്‍മാ​ന്‍ പി.​ജെ. ജോ​സ​ഫ് ഇ​ത്ത​വ​ണ മ​ത്സ​ര​രം​ഗ​ത്തു​നി​ന്നു പി​ന്‍മാ​റി മ​ക​ന്‍ അ​പു ജോ​ണ്‍ ജോ​സ​ഫി​നെ സ്ഥാ​നാ​ര്‍ഥി​യാ​ക്കി​യ​തും സി​പി​എം എം​എ​ല്‍എ എ​സ്. രാ​ജേ​ന്ദ്ര​ന്‍ പാ​ര്‍ട്ടി​വി​ട്ട് ബി​ജെ​പി​യി​ല്‍ ചേ​ക്കേ​റി ദേ​വി​കു​ള​ത്ത് എ​ന്‍ഡി​എ സ്ഥാ​നാ​ര്‍ഥി​യാ​യ​തും, അ​ഞ്ചു​ പ​തി​റ്റാ​ണ്ടി​നു​ശേ​ഷം ഇ​ടു​ക്കി​മ​ണ്ഡ​ല​ത്തി​ല്‍ കോ​ണ്‍ഗ്ര​സ് സ്ഥാ​നാ​ര്‍ഥി മ​ത്സ​രി​ക്കു​ന്ന​തും, മു​ന്‍ മ​ന്ത്രി എം.​എം. മ​ണി ഇ​ത്ത​വ​ണ മ​ത്സ​ര​ത്തി​നി​ല്ലാ​ത്ത​തു​മെ​ല്ലാം രാ​ഷ്‌​ട്രീ​യ കേ​ര​ളം ച​ര്‍ച്ച​ചെ​യ്ത വി​ഷ​യ​ങ്ങ​ളാ​യി​രു​ന്നു.

വ​ന്യ​മൃ​ഗ​ശ​ല്യം, ഭൂ​പ്ര​ശ്‌​ന​ങ്ങ​ള്‍, നി​ര്‍മാ​ണ നി​രോ​ധ​നം, ദേ​ശീ​യ​പാ​ത ​നി​ര്‍മാ​ണ​ത​ട​സം എ​ന്നി​വ​യെ​ല്ലാം അ​വ​ത​രി​പ്പി​ച്ചാ​ണ് യു​ഡി​എ​ഫി​ന്‍റെ പ്ര​ചാ​ര​ണം മു​ന്നോ​ട്ടു​ പോ​കു​ന്ന​ത്. എ​ല്‍ഡി​എ​ഫാ​ക​ട്ടെ സ​ര്‍ക്കാ​ര്‍ ഓ​രോ മ​ണ്ഡ​ല​ത്തി​ലും ന​ട​ത്തി​യ വി​ക​സ​നനേ​ട്ട​ങ്ങ​ള്‍ അ​ക്ക​മി​ട്ട് നി​ര​ത്തു​ക​യാ​ണ്. മ​ണ്‍സൂ​ണ്‍ കാ​ല​യ​ള​വി​ല്‍ ജി​ല്ല​യി​ലു​ണ്ടാ​കു​ന്ന പ്ര​കൃ​തിദു​ര​ന്ത​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളും തോ​ട്ടം​ മേ​ഖ​ല​യി​ലെ​യും ആ​ദി​വാ​സി ഉ​ന്ന​തി​ക​ളി​ലെ​യും പി​ന്നാ​ക്കാ​വ​സ്ഥ​യും ഇ​വി​ട​ത്തെ ചി​കി​ത്സാ​ സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​യു​മെ​ല്ലാം ച​ര്‍ച്ച​ചെ​യ്യ​പ്പെ​ടു​ന്ന തെ​ര​ഞ്ഞെ​ടു​പ്പുകൂ​ടി​യാ​ണി​ത്.

◄തൊ​ടു​പു​ഴ►

കേ​ര​ള കോ​ണ്‍ഗ്ര​സ് ചെ​യ​ര്‍മാ​നും മു​ന്‍ മ​ന്ത്രി​യു​മാ​യ പി.​ജെ. ജോ​സ​ഫി​ന്‍റെ മ​ക​ന്‍ അ​പു ജോ​ണ്‍ ജോ​സ​ഫാ​ണ് ഇ​ത്ത​വ​ണ തൊ​ടു​പു​ഴ​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി. ഇ​തു​വ​രെ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വി​ല​യി​രു​ത്തു​മ്പോ​ള്‍ യു​ഡി​എ​ഫി​ന് മേ​ല്‍ക്കോ​യ്മ​യു​ള്ള മ​ണ്ഡ​ല​മാ​ണി​ത്. പി.​ജെ. ജോ​സ​ഫ് എ​ല്‍ഡി​എ​ഫ് പ​ക്ഷ​ത്താ​യി​രു​ന്ന ര​ണ്ടു ത​വ​ണ മ​ണ്ഡ​ലം എ​ല്‍ഡി​എ​ഫി​നൊ​പ്പം നി​ന്നെ​ങ്കി​ലും അ​ദ്ദേ​ഹം യു​ഡി​എ​ഫി​ലെ​ത്തി​യ​തോ​ടെ ഏ​ക​പ​ക്ഷീ​യ​വി​ജ​യ​മാ​ണ് ക​ഴി​ഞ്ഞ മൂ​ന്നു തെ​ര​ഞ്ഞെ​ടു​പ്പി​ലും ഉ​ണ്ടാ​യ​ത്. എ​ന്നാ​ല്‍, ക​ഴി​ഞ്ഞ 10 വ​ര്‍ഷ​മാ​യി മ​ണ്ഡ​ല​ത്തി​ല്‍ കാ​ര്യ​മാ​യ വി​ക​സ​നപ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ന്നി​ട്ടി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് യൂ​ത്ത് ഫ്ര​ണ്ട്-​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും എ​ല്‍ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി​യു​മാ​യ സി​റി​യ​ക് ചാ​ഴി​കാ​ട​ന്‍റെ പ്ര​ചാ​ര​ണം മു​ന്നേ​റു​ന്ന​ത്. കേ​ന്ദ്ര​സ​ര്‍ക്കാ​രി​ന്‍റെ ഭ​ര​ണ​നേ​ട്ട​ങ്ങ​ള്‍ എ​ണ്ണി​പ്പ​റ​ഞ്ഞാ​ണ് എ​ന്‍ഡി​എ സ്ഥാ​നാ​ര്‍ഥി റോ​യി വാ​രി​കാ​ട്ട് വോ​ട്ട് തേ​ടു​ന്ന​ത്

◄ഇ​ടു​ക്കി►

ജി​ല്ലാ ആ​സ്ഥാ​നം സ്ഥി​തി​ചെ​യ്യു​ന്ന മ​ണ്ഡ​ല​മാ​ണി​ത്. ജി​ല്ല​യി​ല്‍ ശ്ര​ദ്ധേ​യ​മാ​യ മ​ത്സ​രം ന​ട​ക്കു​ന്ന മ​ണ്ഡ​ല​മാ​യി ഇ​ടു​ക്കി മാ​റി​ക്ക​ഴി​ഞ്ഞു. കു​ടി​യേ​റ്റ ക​ര്‍ഷ​ക​ര്‍ വി​ധി നി​ര്‍ണ​യി​ക്കു​ന്ന ഇ​വി​ടെ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ എ​ല്‍ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി​യാ​യി വീ​ണ്ടും ക​ള​ത്തി​ലി​റ​ങ്ങു​മ്പോ​ള്‍ വി​ജ​യം ആ​വ​ര്‍ത്തി​ക്കാ​നാ​കു​മെ​ന്ന ആ​ത്മ​വി​ശ്വ​സ​ത്തി​ലാ​ണ്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കേ​ര​ള കോ​ണ്‍ഗ്ര​സി​ലെ ഫ്രാ​ന്‍സി​സ് ജോ​ര്‍ജി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി മ​ന്ത്രി​സ​ഭ​യി​ലെ​ത്തി​യ റോ​ഷി​ക്ക് മ​ണ്ഡ​ല​ത്തി​ല്‍ ന​ട​പ്പാ​ക്കി​യ വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ത​ന്നെ​യാ​ണ് പ്ര​ധാ​ന തു​റു​പ്പു​ചീ​ട്ട്. ക​ഴി​ഞ്ഞ അ​ഞ്ചു തെ​ര​ഞ്ഞെ​ടു​പ്പി​ലും മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന റോ​ഷി​ക്ക് മ​ണ്ഡ​ല​ത്തി​ലു​ള്ള വ്യ​ക്തി​ബ​ന്ധ​ങ്ങ​ള്‍ വോ​ട്ടാ​യി മാ​റു​മെ​ന്നും ഇ​തു വി​ജ​യം സ​മ്മാ​നി​ക്കു​മെ​ന്നു​മാ​ണ് ക​ണ​ക്കു​കൂ​ട്ട​ല്‍.

 ക​ഴി​ഞ്ഞ ത​വ​ണ കേ​ര​ള കോ​ണ്‍ഗ്ര​സ് മ​ത്സരി​ച്ച ഇ​വി​ടെ ഇ​ത്ത​വ​ണ സീ​റ്റ് കോ​ണ്‍ഗ്ര​സി​നു വി​ട്ടു​ന​ല്‍കി​യ​തോ​ടെ മു​ന്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റും കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ റോ​യി കെ. ​പൗ​ലോ​സി​നെ ക​ള​ത്തി​ലി​റ​ക്കി മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ക്കാ​നാ​ണ് യു​ഡി​എ​ഫ് ശ്ര​മം. മ​ണ്ഡ​ല​ത്തി​ന്‍റെ വി​ക​സ​നം വാ​ഗ്ദാ​ന​ത്തി​ല്‍ മാ​ത്രം ഒ​തു​ങ്ങി​യെ​ന്നും പ്ര​ഖ്യാ​പി​ച്ച പ​ല പ​ദ്ധ​തി​ക​ളും ന​ട​പ്പാ​യി​ല്ലെ​ന്നു​മാ​ണ് യു​ഡി​എ​ഫി​ന്‍റെ മു​ഖ്യ​പ്ര​ചാ​ര​ണം. ഇ​രു​മു​ന്ന​ണി​ക​ള്‍ക്കും വെ​ല്ലു​വി​ളി​യു​യ​ര്‍ത്തി എ​ന്‍ഡി​എ സ്ഥാ​നാ​ര്‍ഥി​യാ​യി പ്ര​തീ​ഷ് പ്ര​ഭ​യും മ​ല്‍സ​ര​രം​ഗ​ത്തു​ണ്ട്.

◄ഉ​ടു​മ്പ​ന്‍ചോ​ല►

മു​ന്‍ മ​ന്ത്രി എം.​എം. മ​ണി​യു​ടെ ത​ട്ട​ക​മെ​ന്ന ഖ്യാ​തി​യാ​ണ് ഉ​ടു​മ്പ​ന്‍ചോ​ല​യ്ക്കു​ള്ള​ത്. 2001 മു​ത​ല്‍ തു​ട​ര്‍ച്ച​യാ​യി എ​ല്‍ഡി​എ​ഫ് വി​ജ​യി​ക്കു​ന്ന മ​ണ്ഡ​ല​മാ​ണി​ത്. തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളും ക​ര്‍ഷ​ക​രും കൂ​ടു​ത​ലാ​യി അ​ധി​വ​സി​ക്കു​ന്ന പ്ര​ദേ​ശ​മാ​ണി​വി​ടം. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി​യാ​യി സേ​നാ​പ​തി വേ​ണു​വും എ​ല്‍ഡി​എ​ഫി​നു​വേ​ണ്ടി നേരത്തേ മൂ​ന്നു​ത​വ​ണ മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച കെ.​കെ. ജ​യ​ച​ന്ദ്ര​നും എ​ന്‍ഡി​എ​യ്ക്കു​വേ​ണ്ടി സം​ഗീ​ത വി​ശ്വ​നാ​ഥ​നു​മാ​ണ് മ​ത്സര രം​ഗ​ത്തു​ള്ള​ത്.​
എ​ല്‍ഡി​എ​ഫി​ന് ഉ​റ​പ്പെ​ന്നു ക​രു​തി​യ മ​ണ്ഡ​ല​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു ഉ​ടു​മ്പ​ന്‍ചോ​ല. എ​ന്നാ​ല്‍, എം.​എം. മ​ണി ഇ​ത്ത​വ​ണ മ​ത്സ​ര​രം​ഗ​ത്തി​ല്ലാ​തെ

വ​ന്ന​തോ​ടെ ഇ​വി​ടെ മ​ല്‍സ​രം ക​ടു​ത്ത​താ​യി. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജി​ല്ല​യി​ല്‍ എ​ല്‍ഡി​എ​ഫി​ന് 197വോ​ട്ടു​ക​ള്‍ മാ​ത്ര​മാ​ണ് ലീ​ഡ് നേ​ടാ​നാ​യ​തെ​ന്ന​തും യു​ഡി​എ​ഫി​ന് പ്ര​തീ​ക്ഷ ന​ല്‍കു​ന്നു. മ​ണ്ഡ​ല​ത്തി​ല്‍ ന​ട​പ്പാ​ക്കി​യ വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​മാ​ണ് എ​ല്‍ഡി​എ​ഫി​ന്‍റെ മു​ഖ്യ​പ്ര​ചാ​ര​ണ വി​ഷ​യ​മെ​ങ്കി​ല്‍ ഭൂ ​പ്ര​ശ്‌​ന​ങ്ങ​ളും വ​ന്യ​മൃ​ഗ​ശ​ല്യ​വും ഉ​ള്‍പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളാ​ണ് യു​ഡി​എ​ഫ് ഉ​യ​ര്‍ത്തു​ന്ന​ത്. മ​ത്സ​രം അ​വ​സാ​ന ലാ​പ്പി​ലേ​ക്ക് എ​ത്തി​യ​തോ​ടെ ക​ഴി​ഞ്ഞ അ​ഞ്ചു തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും വി​ജ​യി​ച്ച എ​ല്‍ഡി​എ​ഫി​നെ ഇ​ത്ത​വ​ണ ത​റ​പ​റ്റി​ച്ച് മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കു​മെ​ന്ന വാ​ശി​യോ​ടെ​യാ​ണ് യു​ഡി​എ​ഫി​ന്‍റെ പ്ര​വ​ര്‍ത്ത​നം.

◄പീ​രു​മേ​ട്►

തോ​ട്ടം​ തൊ​ഴി​ലാ​ളി​ക​ള്‍ വി​ധി​യെ​ഴു​തു​ന്ന മ​ണ്ഡ​ല​മാ​ണി​ത്. ത​മി​ഴ് വം​ശ​ജ​ര്‍ കൂ​ടു​ത​ലു​ള്ള ഇ​വി​ടെ തോ​ട്ടം മേ​ഖ​ല​യെ ചു​റ്റി​പ്പ​റ്റി​യാ​ണ് എ​ല്ലാ​യ്‌​പോ​ഴും പ്ര​ചാ​ര​ണം മു​ന്നേ​റു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു​ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി​യാ​യി​രു​ന്ന സി​റി​യ​ക് തോ​മ​സ് ത​ന്നെ​യാ​ണ് ഇ​ത്ത​വ​ണ​യും യു​ഡി​എ​ഫി​നാ​യി ക​ള​ത്തി​ലി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. ഇ​ട​തു-​വ​ല​തു​മു​ന്ന​ണി​ക​ള്‍ക്ക് ഒ​രു​പോ​ലെ സ്വാ​ധീ​ന​മു​ള്ള മ​ണ്ഡ​ല​മാ​ണെ​ങ്കി​ലും ക​ഴി​ഞ്ഞ നാ​ലു തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും എ​ല്‍ഡി​എ​ഫി​നൊ​പ്പ​മാ​യി​രു​ന്നു ഈ ​മ​ണ്ഡ​ലം.

2016ല്‍ ​ഇ.​എ​സ്. ബി​ജി​മോ​ള്‍ 334 വോ​ട്ടു​ക​ള്‍ക്കാ​ണ് സി​റി​യ​ക് തോ​മ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ചു​ണ്ടി​നും ക​പ്പി​നു​മി​ട​യി​ല്‍ ന​ഷ്ട​മാ​യ മ​ണ്ഡ​ലം ഇ​ത്ത​വ​ണ എ​ങ്ങ​നെ​യും വ​രു​തി​യി​ലാ​ക്കാ​നാ​ണ് യു​ഡി​എ​ഫ് ശ്ര​മം. സി​റ്റിം​ഗ് എം​എ​ല്‍എ​യാ​യി​രു​ന്ന വാ​ഴൂ​ര്‍ സോ​മ​ന്‍റെ വി​യോ​ഗ​ത്തി​നു ശേ​ഷം ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​സ​ലിം​കു​മാ​റാ​ണ് എ​ല്‍ഡി​എ​ഫി​നാ​യി ഇ​ത്ത​വ​ണ ക​ള​ത്തി​ലി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ളു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ര്‍ത്തു​ന്ന ഇ​ദ്ദേ​ഹം ജി​ല്ല​യി​ല്‍ സി​പി​ഐ​യു​ടെ ഏ​ക മ​ണ്ഡ​ലം നി​ല​നി​ര്‍ത്ത​ണമെന്ന നി​ശ്ച​യദാ​ര്‍ഢ്യ​ത്തി​ലാ​ണ് പ്ര​ചാ​ര​ണം ന​ട​ത്തി​വ​രു​ന്ന​ത്. എ​ന്‍ഡ​എ സ്ഥാ​നാ​ര്‍ഥി ര​തീ​ഷ് വ​ര​കു​കാ​ല​യും മി​ക​ച്ച പ്ര​വ​ര്‍ത്ത​ന​മാ​ണ് ന​ട​ത്തു​ന്ന​ത്.

◄ദേ​വി​കു​ളം►

രാ​ജാ​മാ​രു​ടെ പോ​രാ​ട്ടം ന​ട​ക്കു​ന്ന മ​ണ്ഡ​ല​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ചൂ​ട് എ​ല്ലാ സീ​മ​യും അ​തി​ലം​ഘി​ച്ചാ​ണ് മു​ന്നേ​റു​ന്ന​ത്. ജി​ല്ല​യി​ലെ ഏ​ക സം​വ​ര​ണ​ മ​ണ്ഡ​ല​മാ​യ ഇ​വി​ടെ യു​വ​ര​ക്ത​ങ്ങ​ള്‍ ത​മ്മി​ലാ​ണ് പോ​രാ​ട്ടം. എ​ല്‍ഡി​എ​ഫി​നാ​യി സി​റ്റിം​ഗ് എം​എ​ല്‍എ എ. ​രാ​ജ​യും യു​ഡി​എ​ഫി​നാ​യി എ​ഫ്. രാ​ജ​യും മ​ത്സ​രി​ക്കു​മ്പോ​ള്‍ എ​ന്‍ഡി​എ​യ്ക്കു​വേ​ണ്ടി മു​ന്‍ എം​എ​ല്‍എ എ​സ്. രാ​ജേ​ന്ദ്ര​നാ​ണ് രം​ഗ​ത്തു​ള്ള​ത്. ത​മി​ഴ് വം​ശ​ജ​രാ​യ തോ​ട്ടം​തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ഏ​റെ സ്വാ​ധീ​ന​മു​ള്ള മ​ണ്ഡ​ല​മാ​ണി​ത്.

രാ​ജ്യ​ത്തെ ഏ​ക ട്രൈ​ബ​ല്‍ പ​ഞ്ചാ​യ​ത്താ​യ ഇ​ട​മ​ല​ക്കു​ടി സ്ഥി​തിചെ​യ്യു​ന്ന​തും ഈ ​മ​ണ്ഡ​ല​ത്തി​ലാ​ണ്. ത​മി​ഴ് സ്വാ​ധീ​നം മു​ന്‍നി​ര്‍ത്തി എ​ഐ​എഡി​എം​കെ മു​ന്‍ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ഇ​വി​ടെ സ്ഥാ​നാ​ര്‍ഥി​യെ മ​ത്സ​രി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​വ​ര്‍ എ​ന്‍ഡി​എ ഘ​ട​ക​ക്ഷി​യാ​യ​തോ​ടെ ഇ​ത്ത​വ​ണ മ​ത്സ​ര​രം​ഗ​ത്തി​ല്ല. മൂ​ന്നു​ ത​വ​ണ ഇ​വി​ടെ നി​ന്ന് എ​ല്‍ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി​യാ​യി വി​ജ​യി​ച്ച എ​സ്. രാ​ജേ​ന്ദ്ര​ന്‍റെ മു​ന്ന​ണി​മാ​റ്റ​മാ​ണ് ഇ​വി​ടെ തെ​ര​ഞ്ഞെ​ടു​പ്പി​നെ ശ്ര​ദ്ധേ​യ​മാ​ക്കു​ന്ന​ത്. അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക് എ​ത്തി​യ​തോ​ടെ മൂ​ന്നു​മു​ന്ന​ണി​ക​ളും പ്ര​ചാ​ര​ണം ക​ടു​പ്പി​ക്കു​ക​യാ​ണ്.

International

ഫ്രാ​ൻ​സ് ആ​കാ​ശ​വും ഇ​റ്റ​ലി മണ്ണും നി​ഷേ​ധി​ച്ചു; ട്രം​പി​നു തി​രി​ച്ച​ടി

റോം: ​​​​അ​​​​മേ​​​​രി​​​​ക്ക​​​​ൻ യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് വ്യോ​​​​മ​​​​താ​​​​വ​​​​ളം നി​​​​ഷേ​​​​ധി​​​​ച്ച് ഇ​​​​റ്റ​​​​ലി. സി​​​​സി​​​​ലി​​​​യി​​​​ലെ സി​​​​ഗോ​​​​നെ​​​​ല്ല വ്യോ​​​​മ​​​​താ​​​​വ​​​​ളം ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​നു​​​​ള്ള അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ അ​​​​ഭ്യ​​​​ർ​​​​ഥ​​​​ന​​​​യാ​​​​ണ് ഇ​​​​റ്റ​​​​ലി നി​​​​ര​​​​സി​​​​ച്ച​​​​ത്.

യു​​​​എ​​​​സ് യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് പ്ര​​​​തി​​​​രോ​​​​ധ മ​​​​ന്ത്രി ഗു​​​​യ്ഡോ ക്രൊ​​​​സെ​​​​ത്തോ അ​​​​നു​​​​മ​​​​തി നി​​​​ഷേ​​​​ധി​​​​ച്ച​​​​താ​​​​യി ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ ദി​​​​ന​​​​പ​​​​ത്രം റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. സം​​​​ഭ​​​​വ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ പ​​​​ര​​​​സ്യ​​​​മാ​​​​യി പ്ര​​​​തി​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല.

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തി​ൽ ഇ​ട​പെ​ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ഇ​റ്റ​ലി​യി​ലെ യു​എ​സ് താ​വ​ള​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

യു​എ​സ് ഇ​ത്ത​രം ആ​വ​ശ്യ​മു​ന്ന​യി​ച്ചാ​ൽ പാ​ർ​ല​മെ​ന്‍റി​ന്‍റെ അ​നു​മ​തി തേ​ടു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​യ മെ​ലോ​ണി അ​റി​യി​ക്കു​ക​യും ചെ​യ്തു.

സൈ​​​​നി​​​​ക സാ​​​​മ​​​​ഗ്രി​​​​ക​​​​ളു​​​​മാ​​​​യി ഇ​​​​സ്ര​​​​യേ​​​​ലി​​​​ലേ​​​​ക്കു​​​​പോ​​​​കു​​​​ന്ന വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ഫ്രാ​​​​ൻ​​​​സി​​​​ന്‍റെ ആ​​​​കാ​​​​ശം നി​​​​ഷേ​​​​ധി​​​​ച്ച​​​​തും അ​​​​മേ​​​​രി​​​​ക്ക​​​​യ്ക്കു തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​യി.

ഫ്രാ​​​​ൻ​​​​സി​​​​നെ വ​​​​ള​​​​രെ നി​​​​സ​​​​ഹാ​​​​യ​​​​ർ എ​​​​ന്ന് അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ചു.

Business

ആ​ശു​പ​ത്രി മാ​ലി​ന്യം ഇ​നി മ​ണ്ണാ​ക്കി മാ​റ്റാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബ​​​യോ​​​മെ​​​ഡി​​​ക്ക​​​ല്‍ മാ​​​ലി​​​ന്യ സം​​​സ്‌​​​ക​​​ര​​​ണ രം​​​ഗ​​​ത്ത് വി​​​പ്ല​​​വ​​​ക​​​ര​​​മാ​​​യ മാ​​​റ്റ​​​ത്തി​​​ന് തു​​​ട​​​ക്ക​​​മി​​​ട്ട് സി​​​എ​​​സ്‌​​​ഐ​​​ആ​​​ര്‍-​​​നി​​​സ്റ്റും അ​​​ങ്ക​​​മാ​​​ലി​​​യി​​​ലെ സ്റ്റാ​​​ര്‍​ട്ട​​​പ്പ് സം​​​രം​​​ഭ​​​മാ​​​യ ബ​​​യോ വ​​​സ്തും സൊ​​​ല്യൂ​​​ഷ​​​ന്‍​സും. ലോ​​​ക​​​ത്തി​​​ലാ​​​ദ്യ​​​മാ​​​യി ബ​​​യോ​​​മെ​​​ഡി​​​ക്ക​​​ല്‍ മാ​​​ലി​​​ന്യ​​​ങ്ങ​​​ളെ കാ​​​ര്‍​ഷി​​​കാ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​ക്ക് ഉ​​​ത​​​കു​​​ന്ന മ​​​ണ്ണി​​നു പ​​​ക​​​ര​​​മു​​​ള്ള വ​​​സ്തു​​​വാ​​​ക്കി മാ​​​റ്റു​​​ന്ന​​​തി​​​നു​​​ള്ള പേ​​​റ്റ​​​ന്‍റ് ല​​​ഭി​​​ച്ച സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ കൈ​​​മാ​​​റു​​​ന്ന ച​​​ട​​​ങ്ങി​​നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പാ​​​പ്പ​​​നം​​​കോ​​ട്ടു​​​ള്ള സി​​​എ​​​സ്‌​​​ഐ​​​ആ​​​ര്‍-​​​നി​​​സ്റ്റ് കാ​​​മ്പ​​​സ് വേ​​​ദി​​​യാ​​​യി.

ഡി​​​എ​​​സ്‌​​​ഐ​​​ആ​​​ര്‍ സെ​​​ക്ര​​​ട്ട​​​റി​​​യും സി​​​എ​​​സ്‌​​​ഐ​​​ആ​​​ര്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ ജ​​​ന​​​റ​​​ലു​​​മാ​​​യ ഡോ.​​​എ​​​ന്‍. ക​​​ലൈ​​​സെ​​​ല്‍​വി, ബ​​​യോ വ​​​സ്തും സൊ​​​ല്യൂ​​​ഷ​​​ന്‍​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡോ. ​​​ജോ​​​ഷി വ​​​ര്‍​ക്കി​​​ക്ക് സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ കൈ​​​മാ​​​റ്റ ക​​​രാ​​​ര്‍ ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി ന​​​ല്‍​കി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നി​​​സ്റ്റ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡോ.​​​സി. ആ​​​ന​​​ന്ദ​​​രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍, സി​​​എ​​​സ്‌​​​ഐ​​​ആ​​​ര്‍ ബി​​​സി​​​ന​​​സ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് വി​​​ഭാ​​​ഗം മേ​​​ധാ​​​വി ഡോ. ​​​നി​​​ഷി, ഇ​​​ന്നൊ​​​വേ​​​ഷ​​​ന്‍ സെ​​​ന്‍റ​​​ര്‍ മേ​​​ധാ​​​വി ഡോ. ​​​ശ്രീ​​​ജി​​​ത്ത് ശ​​​ങ്ക​​​ര്‍ എ​​​ന്നി​​​വ​​​രും ച​​​ട​​​ങ്ങി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.

വെ​​​റും പ​​​തി​​​ന​​​ഞ്ച് മി​​​നി​​​റ്റു​​​ക​​​ള്‍​ക്കു​​​ള്ളി​​​ല്‍ ഒ​​​രു കി​​​ലോ മെ​​​ഡി​​​ക്ക​​​ല്‍ മാ​​​ലി​​​ന്യ​​​ത്തെ കൃ​​​ഷി​​​ക്ക് അ​​​നു​​​യോ​​​ജ്യ​​​മാ​​​യ സോ​​​യി​​​ല്‍ അ​​​ഡി​​​റ്റീ​​​വാ​​​യി മാ​​​റ്റാ​​​ന്‍ സാ​​​ധി​​​ക്കു​​​ന്ന സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യാ​​​ണി​​​ത്. മാ​​​ലി​​​ന്യ​​​സം​​​സ്‌​​​ക​​​ര​​​ണ​​​ത്തി​​​ലെ പ്ര​​​ധാ​​​ന വെ​​​ല്ലു​​​വി​​​ളി​​​യാ​​​യ ദു​​​ര്‍​ഗ​​​ന്ധം ഒ​​​ഴി​​​വാ​​​ക്കാ​​​ന്‍ അ​​​ണു​​​വി​​​മു​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം സു​​​ഗ​​​ന്ധ​​​ലേ​​​പ​​​ന​​​ങ്ങ​​​ള്‍ ചേ​​​ര്‍​ക്കു​​​ന്ന സ​​​വി​​​ശേ​​​ഷ​​​മാ​​​യ രീ​​​തി​​​യും ഇ​​​തി​​​ല്‍ അ​​​വ​​​ലം​​​ബി​​​ക്കു​​​ന്നു​​​ണ്ട്. തു​​​ട​​​ര്‍​ന്ന് ന​​​ട​​​ക്കു​​​ന്ന മൂ​​​ന്നു​​​ഘ​​​ട്ട​​​ങ്ങ​​​ളാ​​​യു​​​ള്ള പ്ര​​​ക്രി​​​യ​​​ക​​​ള്‍​ക്കൊ​​​ടു​​​വി​​​ലാ​​​ണ് ഇ​​​വ പൂ​​​ര്‍​ണ​​​മാ​​​യും മ​​​ണ്ണാ​​​ക്കി മാ​​​റ്റ​​​പ്പെ​​​ടു​​​ന്ന​​​ത്.

പ്ലാ​​​സ്റ്റി​​​ക്, മെ​​​റ്റ​​​ല്‍, ഗ്ലാ​​​സ് തു​​​ട​​​ങ്ങി​​​യ മാ​​​ലി​​​ന്യ​​​ങ്ങ​​​ളെ​​​യും അ​​​ണു​​​വി​​​മു​​​ക്ത​​​മാ​​​ക്കി പൊ​​​ടി​​​ച്ച് പു​​​ന​​​രു​​​പ​​​യോ​​​ഗി​​​ക്കാ​​​വു​​​ന്ന രൂ​​​പ​​​ത്തി​​​ലേ​​​ക്ക് മാ​​​റ്റാ​​​ന്‍ ഇ​​​തി​​​ലൂ​​​ടെ സാ​​​ധി​​​ക്കും. ആ​​​ശു​​​പ​​​ത്രി​​​ക​​​ള്‍​ക്കും ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​നും ഏ​​​റെ ത​​​ല​​​വേ​​​ദ​​​ന സൃ​​​ഷ്ടി​​​ക്കു​​​ന്ന മാ​​​ലി​​​ന്യ​​​സം​​​സ്‌​​​ക​​​ര​​​ണ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍​ക്ക് ഈ ​​​സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യി​​​ലൂ​​​ടെ ശാ​​​ശ്വ​​​ത പ​​​രി​​​ഹാ​​​ര​​​മാ​​​കു​​​മെ​​​ന്ന് ബ​​​യോ വ​​​സ്തും സൊ​​​ല്യൂ​​​ഷ​​​ന്‍​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡോ. ​​​ജോ​​​ഷി വ​​​ര്‍​ക്കി പ​​​റ​​​ഞ്ഞു.

കു​​​റ​​​ഞ്ഞ ചെ​​​ല​​​വി​​​ല്‍ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ ത​​​ന്നെ മാ​​​ലി​​​ന്യം സു​​​ര​​​ക്ഷി​​​ത​​​മാ​​​യി സം​​​സ്‌​​​ക​​​രി​​​ക്കാ​​​ന്‍ പു​​​തി​​​യ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കും. ഈ ​​​സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യി​​​ല്‍ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന രാ​​​സ​​​പ്ര​​​ക്രി​​​യയ്​​​ക്ക് 27 പേ​​​റ്റ​​​ന്‍റു​​​ക​​​ളും മെ​​​ഷീ​​​ന​​​റി പാ​​​ര്‍​ട്‌​​​സി​​​ന് ഏ​​​ഴു പേ​​​റ്റ​​​ന്‍റും ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

Latest News

Corehub Up