ഇംഗ്ലീഷ് ചാനലിലെ തീപിടിച്ച ബോട്ടില്‍നിന്ന് ഫ്രഞ്ച് കോസ്റ്റ്ഗാര്‍ഡ് രക്ഷപ്പെടുത്തിയവര്‍ (എഎഫ്പി)
പാരീസ്: ബ്രിട്ടനും ഫ്രാന്‍സിനും ഇടയിലുള്ള ഇംഗ്ലീഷ് ചാനലില്‍ അഭയാര്‍ഥിബോട്ടിനു തീപിടിച്ചു. ബോട്ടിലുണ്ടായിരുന്ന 157 പേരെയും രക്ഷപ്പെടുത്തിയെന്നാണ് ഫ്രഞ്ച് വൃത്തങ്ങള്‍ അറിയിച്ചത്.
ബ്രിട്ടനിലേക്കു കുടിയേറാന്‍ ശ്രമിച്ചവരാണ് ബോട്ടിലുണ്ടായിരുന്നത്. തിങ്കളാഴ്ച രാത്രി ഫ്രാന്‍സില്‍നിന്നാണ് ബോട്ട് പുറപ്പെട്ടതെന്നു പറയുന്നു. എന്‍ജിനു തീപിടിച്ചാണ് ദുരന്തമുണ്ടായത്.