x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ യു​കെ ബി​സി​ന​സ് ക്ല​ബി​ന് തു​ട​ക്കം; ല​ണ്ട​നി​ൽ ഗം​ഭീ​ര ഉ​ദ്ഘാ​ട​നം

വെബ്ഡെസ്ക്
Published: August 4, 2026 02:23 PM IST | Updated: August 4, 2026 02:23 PM IST

ല​ണ്ട​ൻ: വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ (WMF) യു​കെ ബി​സി​ന​സ് ക്ല​ബി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ല​ണ്ട​നി​ലെ മാ​ഗ്നാ​വി​ഷ​ൻ ടി​വി സ്റ്റു​ഡി​യോ​യി​ൽ ഗം​ഭീ​ര​മാ​യി ന​ട​ന്നു.

ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​നി​ലെ മി​നി​സ്റ്റ​ർ ഫോ​ർ ക​മ്മ്യൂ​ണി​റ്റി അ​ഫ​യേ​ഴ്‌​സ്, കോ​മ​ൺ​വെ​ൽ​ത്ത്, എ​ജ്യു​ക്കേ​ഷ​ൻ, ഹെ​ൽ​ത്ത്, ഐ​എം​ഒ, സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി വി​ഭാ​ഗ​ങ്ങ​ളു​ടെ ചു​മ​ത​ല​യു​ള്ള അ​ശ്വി​നി സ​ത്താ​ർ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ വ​ള​ർ​ച്ച​യി​ലും യു​കെ​യി​ലെ സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക രം​ഗ​ങ്ങ​ളി​ലും മ​ല​യാ​ളി സം​രം​ഭ​ക​ർ ന​ൽ​കു​ന്ന മി​ക​ച്ച സം​ഭാ​വ​ന​ക​ളെ അ​ഭി​ന​ന്ദി​ച്ച അ​ശ്വി​നി സ​ത്താ​ർ, ഡ​ബ്ല്യുഎംഎ​ഫ് ബി​സി​ന​സ് ക്ല​ബി​ലൂ​ടെ മ​ല​യാ​ളി സം​രം​ഭ​ക​ർ കൂ​ടു​ത​ൽ ഉ​യ​ര​ങ്ങ​ളി​ലെ​ത്ത​ട്ടെ​യെ​ന്ന് ആ​ശം​സി​ച്ചു.

ഇ​തി​നാ​വ​ശ്യ​മാ​യ എ​ല്ലാ പി​ന്തു​ണ​യും ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ല​ഭ്യ​മാ​ക്കു​മെ​ന്ന് അ​വ​ർ അ​റി​യി​ച്ചു.

യു​കെ​യി​ലെ മ​ല​യാ​ളി സം​രം​ഭ​ക​ർ​ക്കും വ്യ​വ​സാ​യി​ക​ൾ​ക്കും പ​ര​സ്പ​ര സ​ഹ​ക​ര​ണ​വും പി​ന്തു​ണ​യും ഉ​റ​പ്പാ​ക്കി പു​തി​യ ബി​സി​ന​സ് അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​നു​ള്ള പ്ര​ഫ​ഷ​ണ​ൽ വേ​ദി​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഡ​ബ്ല്യുഎംഎ​ഫ് യു​കെ ബി​സി​ന​സ് ക്ല​ബ് രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​മു​ഖ സം​രം​ഭ​ക​രും വ്യ​വ​സാ​യി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ത​ങ്ങ​ളു​ടെ സ്ഥാ​പ​ന​ങ്ങ​ളെ​യും സേ​വ​ന​ങ്ങ​ളെ​യും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നും നെ​റ്റ്‌​വ​ർ​ക്കിംഗ് ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി പ്ര​ത്യേ​ക സെ​ഷ​നും സം​ഘ​ടി​പ്പി​ച്ച​ത് പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​യി.

മു​ൻ യു​കെ പാ​ർ​ല​മെ​ന്‍റ് അം​ഗം വീ​രേ​ന്ദ്ര ശ​ർ​മ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത് യു​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ക​ഠി​നാ​ധ്വാ​ന​ത്തെ​യും സം​രം​ഭ​ക മി​ക​വി​നെ​യും പ്ര​ശം​സി​ച്ചു. ബംഗ​ളൂ​രു​വി​ൽ നി​ന്നു​ള്ള ഡ​ബ്ല്യുഎംഎ​ഫ് ബി​സി​ന​സ് ക്ല​ബ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​സി​ഡന്‍റ് റെ​ജി​ൻ ചാ​ല​പ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

 

 

K-Rail Survey

ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി സം​രം​ഭ​ക​രെ ഒ​രു​മി​പ്പി​ച്ച് പ​ര​സ്പ​ര വ​ള​ർ​ച്ച​യ്ക്ക് വ​ഴി​യൊ​രു​ക്കു​ക​യാ​ണ് സം​ഘ​ട​ന​യു​ടെ ല​ക്ഷ്യ​മെ​ന്ന് അ​ദ്ദേ​ഹം അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. ബി​സി​ന​സ് ക്ല​ബിന്‍റെ പ്ര​വ​ർ​ത്ത​ന​രീ​തി​യും സം​ഘ​ട​നാ നി​യ​മാ​വ​ലി​യും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

യൂ​ണി​യ​ൻ ഓ​ഫ് യു​ണൈ​റ്റ​ഡ് കിം​ഗ്ഡം മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ​സ് (UUKMA) പ്ര​സി​ഡന്‍റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ ആ​ശം​സ​ക​ൾ നേ​ർ​ന്ന് പു​തി​യ സം​രം​ഭ​ത്തി​ന് യു​ക്മ​യു​ടെ പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.

ഡ​ബ്ല്യുഎംഎ​ഫ് ഗ്ലോ​ബ​ൽ യൂ​ത്ത് ഫോ​റം കോ​ഓ​ർ​ഡി​നേ​റ്റ​റും യു​കെ ബി​സി​ന​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റു​മാ​യ റ​വ. ഡീ​ക്ക​ൻ ജോ​യ്സ് ജെ​യിം​സ് പ​ള്ളി​ക്ക​മ്യാ​ലി​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

170 രാ​ജ്യ​ങ്ങ​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ലോ​ക​ത്തി​ലെ പ്ര​വാ​സി മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മാ​ന​വ​ന​ന്മ​യ്ക്കാ​യു​ള്ള ഇ​ട​പെ​ട​ലു​ക​ളും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

ഡ​ബ്ല്യുഎംഎ​ഫ് യൂ​റോ​പ്പ് ഹെ​ൽ​ത്ത് ഫോ​റം കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​ബ്ര​ഹാം പൊ​ന്നം​പു​ര​യി​ടം വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. ഡ​ബ്ല്യുഎംഎ​ഫ് യു​കെ വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​തി​ൻ സ​ണ്ണി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​മു​ഖ വ്യ​വ​സാ​യി​ക​ളു​ടെ​യും യു​വ സം​രം​ഭ​ക​രു​ടെ​യും ശ്ര​ദ്ധേ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് ച​ട​ങ്ങ് സ​മാ​പി​ച്ച​ത്.

മ​ല​യാ​ളി ബി​സി​ന​സ് സ​മൂ​ഹ​ത്തി​ന്‍റെ കൂ​ട്ടാ​യ വ​ള​ർ​ച്ച​യ്ക്കും ആ​ഗോ​ള നെ​റ്റ്‌​വ​ർ​ക്കിംഗ് ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ഡ​ബ്ല്യു​എംഎ​ഫ് യു​കെ ബി​സി​ന​സ് ക്ല​ബ് പു​തി​യ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് പ​ങ്കു​വ​ച്ച​ത്.

Tags :

Recent News

Corehub Up