x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബേ​ബി​കു​ട്ടി വി​ൽ‌​സ​ൺ ഫി​ലി​പ്പി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച

പ്ര​സാ​ദ് തീ​യാ​ടി​ക്ക​ൽ
Published: August 4, 2026 12:11 PM IST | Updated: August 4, 2026 12:11 PM IST

ബേ​ബി​കു​ട്ടി വി​ൽ‌​സ​ൺ ഫി​ലി​പ്പ്

 

ഡാ​ള​സ്: പ്ലേ​നോ ടെ​ക്സ​സി​ൽ വ​ച്ചു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ബേ​ബി​കു​ട്ടി വി​ൽ‌​സ​ൺ ഫി​ലി​പ്പി​ന്‍റെ (66) മെ​മ്മോ​റി​യ​ൽ സ​ർ​വീ​സ് വെ​ള്ളി​യാ​ഴ്ച വൈ​കുന്നേരം ആറ് മു​ത​ൽ ഒമ്പത് വ​രെ Sharon Fellowship Church of Dallas, 940 Barnes Bridge Rd, Mesquite, TX 75150-ൽ ​ന​ട​ക്കും.

സം​സ്കാ​ര ശു​ശ്രൂ​ഷ ശ​നി​യാ​ഴ്ച രാ​വി​ലെ ഒമ്പത് മു​ത​ൽ 11.45 വ​രെ ഇ​തേ സ​ഭാ മ​ന്ദി​ര​ത്തി​ൽ ന​ട​ക്കും. തു​ട​ർ​ന്ന് ഉച്ച​യ്ക്ക് 12 മു​ത​ൽ 12:30 വ​രെ New Hope Funeral Home, 500 US-80, Sunnyvale, TX 75182-ൽ ​സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ക്കും.

എ​ട​ത്വ പ​രു​ത്തി​മൂ​ട്ടി​ൽ വി​ൽ‌​സ​ൺ ഫി​ലി​പ്പിന്‍റെ (മോ​ന​ച്ച​ൻ) ഭാ​ര്യ​യും റാ​ന്നി കോ​ത​പു​ര​ത്ത് മാ​ത്യു സാ​റി​ന്‍റെ മ​ക​ളു​മാ​യ ബേ​ബി​ക്കു​ട്ടി വി​ൽ‌​സ​ൺ ഫി​ലി​പ്പ് ഡാ​ള​സ് വിഎ ഹോ​സ്‌​പി​റ്റ​ൽ ന​ഴ്‌​സിം​ഗ് എ​ഡ്യൂ​ക്കേ​റ്റ​ർ ആ​യി​രു​ന്നു.

ഭ​ർ​ത്താ​വ്: വി​ൽ‌​സ​ൺ ഫി​ലി​പ്പ്. മ​ക്ക​ൾ: ബെ​ൻ​സ​ൺ, ബി​ൽ​സ​ൺ, ബ്രി​യാ​ന്ന (എ​ല്ലാ​വ​രും ഡാ​ള​സ്).

Tags : BabykuttyWilsonPhilip Funeral Obit

Recent News

Corehub Up