ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് പൂട്ടിയതുമൂലം യുഎഇയിലെ ഷാര്‍ജയ്ക്കു സമീപം നങ്കൂരമിട്ടിരിക്കുന്ന ചരക്കുകപ്പല്‍ (എഎഫ്പി).
റിയാദ്: ഇറാന്‍-യുഎസ് ചര്‍ച്ച സംബന്ധിച്ച് അവ്യക്തത തുടരുന്നു. കരാറില്‍ ഒപ്പുവയ്ക്കാന്‍ ഇറാനുള്ള അവസാന അവസരമാണിതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞെങ്കിലും അമേരിക്കയുമായി ചര്‍ച്ച നടക്കുന്നില്ലെന്നാണ് ഇറാന്‍ ഇന്നലെ അറിയിച്ചത്.
ഇതിനിടെ, ഹോര്‍മുസില്‍ വീണ്ടും ചരക്കുകപ്പല്‍ ആക്രമിക്കപ്പെട്ടു. ഇതും യുഎസ്-ഇറാന്‍ ചര്‍ച്ചയുടെ ഫലക്ഷമതയില്‍ സംശയമുണര്‍ത്തി.
അമേരിക്കയുമായി ഇറാന്‍ ചര്‍ച്ച നടത്തുകയാണെന്നാണ് ട്രംപ് തിങ്കളാഴ്ച അറിയിച്ചത്. ഇറാനു പുറമേ, സൗദി, യുഎഇ, ഖത്തര്‍ എന്നീ അറബി രാജ്യങ്ങളുടെ അഭ്യര്‍ഥനപ്രകാരമാണ് ചര്‍ച്ചയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
എന്നാല്‍ ഒമാനുമായി മാത്രമേ ഇപ്പോള്‍ ചര്‍ച്ചയുള്ളൂവെന്നും അത് ഹോര്‍മുസ് വഷയത്തിലാണെന്നുമാണ് ഇറേനിയന്‍ വൃത്തങ്ങള്‍ ഇന്നലെ പ്രതികരിച്ചത്.
ഇന്നലെ ഹോര്‍മുസില്‍ ഒമാന്‍ തീരത്തിനു സമീപമാണ് ചരക്കുകപ്പല്‍ ആക്രമിക്കപ്പെട്ടത്. ഇത് എണ്ണടാങ്കറല്ലായിരുന്നു. ആക്രമണത്തെത്തുടര്‍ന്ന് ജീവനക്കാര്‍ കപ്പലുപേക്ഷിച്ചു. ഒരു ജീവനക്കാരനെ കാണാതായി. ഈ സംഭവത്തിനു പിന്നാലെ എണ്ണവില അന്താരാഷ്ട്ര വിപണിയില്‍ മൂന്നു ശതമാനം ഉയര്‍ന്നു.
അമേരിക്കന്‍ ആക്രമണത്തിനു മറുപടിയായി ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചിരിക്കുകയാണ്. തിങ്കളാഴ്ച ആറ് ചരക്കുകപ്പലുകളാണ് ഹോര്‍മുസ് കടന്നത്. ഞായറാഴ്ച ഏഴു കപ്പലുകളുണ്ടായിരുന്നു.
Tags :