x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ​ക്കെ​ടു​തി: സം​സ്ഥാ​ന​ത്ത് 25 പേ​ർ മ​രി​ച്ചു, 52 വീ‌​ടു​ക​ൾ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു

വെബ് ഡെസ്‌ക്
Published: August 4, 2026 07:40 PM IST | Updated: August 4, 2026 07:40 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 25 പേ​ർ മ​രി​ച്ചു​വെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചു. നാ​ല് പേ​രെ കാ​ണാ​താ​കു​ക​യും പ​ത്ത് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ‌‌

52 വീ​ടുകൾ പൂ​ർ​ണമാ​യി ത​ക​ർ​ന്നു. 565 വീ​ടുകൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. സം​സ്ഥാ​ന​ത്ത് 418 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു. 18434 പേ​ർ നി​ല​വി​ൽ ക്യാ​മ്പു​ക​ളി​ലു​ണ്ട്. ഒ​ന്നാം തീ​യ​തി മു​ത​ൽ ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യു​ള്ള ക​ണ​ക്കാ​ണ് സ​ർ​ക്കാ​ർ പു​റ​ത്ത് വി​ട്ട​ത്.

കോ​ട്ട​യ​ത്താ​ണ് കൂ​ടു​ത​ൽ മ​ര​ണം. ജി​ല്ല​യി​ൽ അ​ഞ്ച് പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു. മ​ല​പ്പു​റ​ത്ത് നാ​ല് പേ​ർ​ക്കും, ആ​ല​പ്പു​ഴ, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ മൂ​ന്ന് വീ​തം പേ​ർ​ക്കും ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു. ഇ​ടു​ക്കി​യി​ലും (14) കോ​ട്ട​യ​ത്തു​മാ​ണ് (11) ഏ​റ്റ​വും കൂ​ടു​ത​ൽ വീ​ടു​ക​ൾ പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന​ത്. പ​ത്ത​നം​തി​ട്ട​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന​ത് (103).

 

Tags : heavy rain havoc death houses destroyed kerala government

Recent News

Corehub Up