x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രണ്ടു കുടുംബങ്ങളിലെ 112 പേരുടെ മൃതസംസ്‌കാരം നടത്തി

വെബ് ഡെസ്‌ക്
Published: August 4, 2026 09:08 PM IST | Updated: August 4, 2026 09:08 PM IST

ഗാസയില്‍ ഇന്നലെ നടന്ന മൃതസംസ്‌കാരച്ചടങ്ങ് (എഎഫ്പി).


ഗാസ സിറ്റി:രണ്ടു വര്‍ഷം മുന്പ് ഗാസയിലുണ്ടായ ഇസ്രേലി ആക്രമണത്തില്‍ കൊല്ലപ്പെട്ട രണ്ടു കുടുംബങ്ങളിലെ 112 അംഗങ്ങളുടെ മൃതസംസ്‌കാരം ഇന്നലെ ഒരുമിച്ചു നടത്തി. ഒരേ ഗോത്രത്തില്‍പ്പെട്ട അബു ഷരിയ, ഹസ്സയ്‌നാ കുടുംബങ്ങളില്‍പ്പെട്ട ഇവരില്‍ 40 കുട്ടികളും 38 സ്ത്രീകളും ഭിന്നശേഷിക്കാരായ ഏഴു പേരും ഉള്‍പ്പെടുന്നു.
2023 നവംബര്‍ 22ന് ഗാസ സിറ്റിയിലെ സാബ്ര പ്രാന്തത്തിലുണ്ടായ ആക്രമണത്തിലാണ് ഇത്രയും പേര്‍ ഒരുമിച്ചു മരിച്ചത്. അടുത്ത ദിവസങ്ങളില്‍ കെട്ടാവശിഷ്ടങ്ങള്‍ക്കടിയില്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

 

Tags : gaza israel war iran

Recent News

Corehub Up