x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന​ത്ത് അ​തി​തീ​വ്ര മ​ഴ​യ്ക്ക് സാ​ധ്യ​ത: മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥവകുപ്പ്

വെബ് ഡെസ്ക്
Published: August 4, 2026 04:06 PM IST | Updated: August 4, 2026 04:40 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​തി​തീ​വ്ര മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ​വ​കു​പ്പ് അ​റി​യി​ച്ചു. ​എ​ട്ട് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ലർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. നാ​ല് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും ര​ണ്ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടു​മാ​ണ്. അ​ടു​ത്ത നാ​ല് ദി​വ​സ​വും മ​ഴ തു​ട​രു​മെ​ന്നാ​ണ് പ്ര​വ​ച​നം. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് റെ​ഡ് അ​ല​ർ​ട്ട്.

മ​ല​പ്പു​റം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, ആ​ല​പ്പു​ഴ ഓ​റ​ഞ്ച് അ​ല​ർ​ട്ടും തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടു​മാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. അ​ടു​ത്ത നാ​ല് ദി​വ​സ​വും 14 ജി​ല്ല​ക​ളി​ലും മ​ഴ മു​ന്ന​റി​യി​പ്പ്.

കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ ബു​ധ​നാ​ഴ്ച ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ജി​ല്ല​ക​ളി​ൽ അ​തി​തീ​വ്ര​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്.‌‌

Tags : heavy rain kerala red alert orange districts

Recent News

Corehub Up