Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Orange

മ​ഴ മു​ന്ന​റി​യി​പ്പി​ൽ മാ​റ്റം; ശ​നി​യാ​ഴ്ച​യും അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; ഏ​ഴ് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ മു​ന്ന​റി​യി​പ്പി​ല്‍ വീ​ണ്ടും മാ​റ്റം. ശ​നി​യാ​ഴ്ച​യും അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

ശ​നി​യാ​ഴ്ച ഏ​ഴ് ജി​ല്ല​ക​ളി​ല്‍ കേ​ന്ദ്ര​കാ​ലാ​വ​സ്ഥാ വ​കു​പ്പ് ഓ​റ​ഞ്ച് അ​ലേ​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്.

മ​റ്റ് ഏ​ഴ് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച ഒ​രു ജി​ല്ല​യി​ലും മ​ഴ മു​ന്ന​റി​യി​പ്പി​ല്ല.

Kerala

സം​സ്ഥാ​ന​ത്ത് അ​തി​ശ​ക്ത​മാ​യ മ​ഴ തു​ട​രും; 12 ജി​ല്ല​ക​ളി​ൽ ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​തി​ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ​വ​കു​പ്പ് അ​റ‍ി​യി​ച്ചു. തി​രു​വ​ന​ന്ത​പു​രം,കൊ​ല്ലം ഒ​ഴി​കെ​യു​ള്ള 12 ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഈ ​മാ​സം ഏ​ഴ് വ​രെ ഇ​തേ ശ​ക്തി​യി​ൽ മ​ഴ തു​ട​രു​മെ​ന്നാ​ണ് പ്ര​വ​ച​നം.

ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് മ​ഴ​യു​ടെ ശ​ക്തി കു​റ​യും. ചൊ​വ്വാ​ഴ്ച 10 ജി​ല്ല​ക​ളി​ൽ മ​ഴ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. മ​ഴ വീ​ണ്ടും ശ​ക്ത​മാ​യ​തോ​ടെ സം​സ്ഥാ​ന​ത്ത് കെ​ടു​തി​ക​ളി​ൽ വ​ല​ഞ്ഞി​രി​ക്കു​ക​യാ​ണ് ജ​നം. ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ൽ പ​ല​യി​ട​ത്തും വെ​ള്ള​ക്കെ​ട്ടും മ​ണ്ണി​ടി​ച്ചി​ലും തു​ട​രു​ക​യാ​ണ്.

പ​മ്പാ​ന​ദി​യി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്ന​തോ​ടെ പ​ത്ത​നം​തി​ട്ട​യി​ലെ ആ​റ​ന്മു​ള​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. റാ​ന്നി​യി​ലെ ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ൽ വീ​ണ്ടും വെ​ള്ളം ക​യ​റു​ക​യാ​ണ്. പ​ത്ത​നം​തി​ട്ട​യി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ കൊ​ല്ല​ത്ത് നി​ന്ന് വ​ള്ള​ങ്ങ​ളു​മാ​യി തി​രി​ച്ചു.

കേ​ന്ദ്ര​കാ​ലാ​വ​സ്ഥാ കേ​ന്ദ്രം പ്ര​വ​ചി​ച്ച​ത് ഓ​റ​ഞ്ച് അ​ല​ർ​ട്ട് ആ​യി​രു​ന്നെ​ങ്കി​ലും ശ​നി​യാ​ഴ്ച റെ​ഡ് അ​ല​ർ​ട്ടി​ന് സ​മാ​ന​മാ​യ അ​തി​തീ​വ്ര മ​ഴ​യാ​യി​രു​ന്നു പ​ല​യി​ട​ത്തും. ഇ​ന്നും സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

 

Kerala

സം​സ്ഥാ​ന​ത്ത് മ​ഴ മു​ന്ന​റി​യി​പ്പി​ല്‍ മാ​റ്റം; 12 ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് തു​ട​രും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ മു​ന്ന​റി​യി​പ്പി​ല്‍ മാ​റ്റം. 12 ജി​ല്ല​ക​ളി​ൽ ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ട് തു​ട​രും. മ​ഴ മു​ന്ന​റി​യി​പ്പ് ഇ​ല്ലാ​തി​രു​ന്ന ര​ണ്ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശ്ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ര്‍​കോ​ട് എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ർ​ട്ട്. നേ​ര​ത്തെ മ​ഴ മു​ന്ന​റി​യി​പ്പ് ഇ​ല്ലാ​തി​രു​ന്ന തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

തി​ങ്ക​ളാ​ഴ്ച​യും ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. 5,6 തീ​യ​തി​ക​ളി​ൽ മ​ഴ വീ​ണ്ടും ശ​ക്തി​പ്പെ​ട്ടേ​ക്കും.

Kerala

സം​സ്ഥാ​ന​ത്ത് അ​തി​തീ​വ്ര മ​ഴ തു​ട​രും; 11 ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും ശ​നി​യാ​ഴ്ച​യും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. ഇ​ന്ന് 11 ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് തു​ട​രും. തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

മ​ഴ​യോ​ടൊ​പ്പം ശ​ക്ത​മാ​യ കാ​റ്റി​നും ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യു​ണ്ട്. ശ​നി​യാ​ഴ്ച ഒ​മ്പ​ത് ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​ടു​ക്കി മു​ത​ൽ കാ​സ​ർ​ഗോ​ഡ് വ​രെ​യു​ള്ള ജി​ല്ല​ക​ളി​ലാ​ണ് അ​തി​തീ​വ്ര മ​ഴ മു​ന്ന​റി​യി​പ്പു​ള്ള​ത്.‌‌

മ​റ്റ​ന്നാ​ളോ​ടു​കൂ​ടി കേ​ര​ള​ത്തി​ൽ മ​ഴ​യു​ടെ ശ​ക്തി കു​റ​യും. തെ​ക്ക​ൻ ഗു​ജ​റാ​ത്ത് മു​ത​ൽ വ​ട​ക്ക​ൻ കേ​ര​ളം വ​രെ നീ​ളു​ന്ന തീ​ര​ദേ​ശ ന്യൂ​ന​മ​ർ​ദ്ദ പാ​ത്തി​യു​ടെ സ്വാ​ധീ​ന​ത്തി​ലാ​ണ് കേ​ര​ള​ത്തി​ൽ മ​ഴ ശ​ക്ത​മാ​യ​ത്. കാ​ലാ​വ​സ്ഥ മോ​ശ​മാ​യ​തി​നാ​ൽ കേ​ര​ള​തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് മ​റ്റ​ന്നാ​ൾ വ​രെ തു​ട​രും.

Kerala

സം​സ്ഥാ​ന​ത്തെ മ​ഴ മു​ന്ന​റി​യി​പ്പി​ല്‍ മാ​റ്റം; മൂ​ന്ന് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. ഇ​ന്ന് മൂ​ന്ന് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ടു​ക്കി, പാ​ല​ക്കാ​ട്, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ല്‍ കൂ​ടി യെ​ല്ലോ അ​ല​ര്‍​ട്ട് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. കാ​സ​ര്‍​ഗോ​ഡ്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ര്‍​ട്ട് തു​ട​രും. വെ​ള്ളി​യാ​ഴ്ച​യും സം​സ്ഥാ​ന​ത്ത് മ​ഴ തു​ട​രു​മെ​ന്നാ​ണ് പ്ര​വ​ച​നം.

കാ​സ​ര്‍​ഗോ​ഡ് മു​ത​ല്‍ മ​ല​പ്പു​റം വ​രെ​യു​ള​ള അ​ഞ്ച് ജി​ല്ല​ക​ളി​ല്‍ വെ​ള്ളി​യാ​ഴ്ച യെ​ല്ലോ അ​ല​ര്‍​ട്ടാ​ണ്. ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ഇ​ന്ന് അ​വ​ധി​യാ​ണ്. വ​യ​നാ​ട് ജി​ല്ല​യി​ല്‍ ബു​ധ​നാ​ഴ്ച റെ​ഡ് അ​ലേ​ര്‍​ട്ടാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​വ​ധി ന​ല്‍​കി​യ​ത്.

ജി​ല്ല​യി​ലെ അ​ങ്ക​ണ്‍​വാ​ടി​ക​ള്‍, മ​ത​പ​ഠ​ന ക്ലാ​സു​ക​ള്‍, ട്യൂ​ഷ​ന്‍ സെ​ന്റ​റു​ക​ള്‍, സ്‌​പെ​ഷ്യ​ല്‍ ക്ലാ​സു​ക​ള്‍, പ്രൊ​ഫ​ഷ​ണ​ല്‍ കോ​ളേ​ജു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള​ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും അ​വ​ധി​യാ​ണ്. മൂ​ന്ന് ജി​ല്ല​ക​ളി​ലും യൂ​ണി​വേ​ഴ്‌​സി​റ്റി പ​രീ​ക്ഷ​ക​ള്‍, പി​എ​സ്‌​സി പ​രീ​ക്ഷ​ക​ള്‍ തു​ട​ങ്ങി മു​ന്‍​കൂ​ട്ടി നി​ശ്ച​യി​ച്ച പ​രീ​ക്ഷ​ക​ള്‍ മാ​റ്റ​മി​ല്ലാ​തെ ന​ട​ക്കും.

Kerala

സം​സ്ഥാ​ന​ത്ത് മ​ഴ മു​ന്ന​റി​യി​പ്പി​ല്‍ മാ​റ്റം; ക​ണ്ണൂ​രി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്, എ​ട്ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്  

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ മു​ന്ന​റി​യി​പ്പി​ല്‍ മാ​റ്റം. ഒ​മ്പ​ത് ജി​ല്ല​ക​ളി​ല്‍ മ​ഴ മു​ന്ന​റി​യി​പ്പു​ണ്ട്. ക​ണ്ണൂ​രി​ല്‍ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ഇ​ന്ന് ഓ​റ​ഞ്ച് അ​ലേ​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് യെ​ല്ലോ അ​ലേ​ര്‍​ട്ടാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച മു​ത​ല്‍ മ​ഴ കു​റ​യും. കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​കോ​ട് ജി​ല്ല​ക​ളി​ല്‍ ശ​നി​യാ​ഴ്ച യെ​ല്ലോ അ​ലേ​ര്‍​ട്ടാ​ണ്.

അ​തേ​സ​മ​യം ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര ജ​ല​ക​മ്മീ​ഷ​ന്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ജ​ല​നി​ര​പ്പു​യ​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ക​ര​മ​ന ന​ദി​യി​ല്‍ (വെ​ള്ളൈ​ക​ട​വ് സ്റ്റേ​ഷ​ന്‍) കേ​ന്ദ്ര ജ​ല ക​മ്മി​ഷ​ന്‍ മ​ഞ്ഞ അ​ലേ​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.

ന​ദി​യു​ടെ തീ​ര​ത്തു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ന​ദി​യി​ല്‍ ഇ​റ​ങ്ങാ​നോ ന​ദി മു​റി​ച്ചു ക​ട​ക്കാ​നോ പാ​ടി​ല്ല. തീ​ര​ത്തോ​ട് ചേ​ര്‍​ന്ന് താ​മ​സി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​താ​ണ്. അ​ധി​കൃ​ത​രു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത​യു​ള്ള​യി​ട​ങ്ങ​ളി​ല്‍ നി​ന്ന് മാ​റി താ​മ​സി​ക്കാ​ന്‍ ത​യ്യാ​റാ​വ​ണ​മെ​ന്ന് കെ​എ​സ്ഡി​എം​എ അ​റി​യി​ച്ചു.

 

 

Kerala

സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; ഇ​ന്ന് ഏ​ഴ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ച്ച് വീ​ണ്ടും ശ​ക്ത​മാ​യ മ​ഴ മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ച് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്. വ്യാ​ഴാ​ഴ്ച​യും വെ​ള്ളി​യാ​ഴ്ച​യും സം​സ്ഥാ​ന​ത്ത് അ​തി​ശ​ക്ത മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്നാ​ണ് കാ​ലാ​വ​സ്ഥ പ്ര​വ​ച​നം.

ഇ​ത് പ്ര​കാ​രം ര​ണ്ട് ദി​വ​സം മൂ​ന്ന് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. വ്യാ​ഴാ​ഴ്ച ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലും വെ​ള്ളി​യാ​ഴ്ച കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലു​മാ​ണ് അ​തി​ശ​ക്ത​മാ​യ മ​ഴ മു​ന്ന​റി​യി​പ്പ്.

അ​തേ​സ​മ​യം ഇ​ന്ന് സം​സ്ഥാ​ന​ത്തെ ഏ​ഴ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന് മ​ഞ്ഞ ജാ​ഗ്ര​ത നി​ർ​ദേ​ശ​മു​ള്ള​ത്.

മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന യെ​ല്ലോ അ​ല​ർ​ട്ട് കാ​ലാ​വ​സ്ഥാ വ​കു​പ്പ് പി​ൻ​വ​ലി​ച്ചു. വ്യാ​ഴാ​ഴ്ച പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലും വെ​ള്ളി​യാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ടാ​യി​രി​ക്കും.

Kerala

സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; ചൊ​വ്വാ​ഴ്ച മൂ​ന്ന് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. ചൊ​വ്വാ​ഴ്ച മൂ​ന്ന് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലാ​ണ് റെ​ഡ് അ​ല​ർ​ട്ടു​ള്ള​ത്. മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് മു​ന്ന​റി​യി​പ്പും ന​ൽ​കി​യി​ട്ടു​ണ്ട്. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ,പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ ഇ​ന്ന് അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത. കാ​സ​ർ​ഗോ​ഡ് കു​മ്പ​ള​യി​ൽ ക​ന​ത്ത മ​ഴ​യി​ൽ വീ​ടി​ന്‍റെ ചു​റ്റു​മ​തി​ലി​ന്‍റെ ഒ​രു ഭാ​ഗം ഇ​ടി​ഞ്ഞു വീ​ണു. ജി​ല്ല​ക​ളി​ൽ പ​ല​യി​ട​ത്തും നാ​ശ​ന​ഷ്ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. തി​രു​വ​ന​ന്ത​പു​ര​ത്ത് ഞാ​യ​റാ​ഴ്ച തു​ട​ങ്ങി​യ ശ​ക്ത​മാ​യ മ​ഴ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.

ക​ന​ത്ത മ​ഴ​യി​ൽ പ​ട്ടം ഗ​വ.​ഗേ​ൾ​സ് മോ​ഡ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ മ​തി​ൽ ഇ​ടി​ഞ്ഞു വീ​ണു.​സ്കൂ​ളി​ന് പി​ൻ​വ​ശ​ത്തെ ക്ലാ​സ് മു​റി​ക​ളോ​ടു ചേ​ർ​ന്ന മ​തി​ലാ​ണ് ത​ക​ർ​ന്ന​ത്. സ​മീ​പ​ത്തു​ള്ള മ​തി​ലും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്.

കോ​ട്ട​യം ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ തു​ട​രു​ക​യാ​ണ്. മീ​ന​ച്ചി​ലാ​റ്റി​ലും മ​ണി​മ​ല​യാ​റ്റി​ലും ജ​ല​നി​ര​പ്പു​യ​ർ​ന്നു. തൃ​ക്കൊ​ടി​ത്താ​ന​ത്ത് വീ​ടി​ൻ​റെ മു​ക​ളി​ലേ​ക്ക് മ​രം ക​ട​പു​ഴ​കി വീ​ണു. ആ​ർ​ക്കും പ​രു​ക്കി​ല്ല. ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് അ​രു​വി​ക്ക​ര ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ വീ​ണ്ടും ഉ​യ​ർ​ത്തി.

Kerala

സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; ഇ​ന്ന് എ​ട്ട് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. ഇ​ന്ന് എ​ട്ട് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ട്ടു​ള്ള​ത്. അ​തോ​സ​മ​യം തെ​ക്കു പ​ടു​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷം ഇ​ന്ന് കേ​ര​ള​ത്തി​ലെ​ത്താ​ൻ സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ കേ​ന്ദ്രം അ​റി​യി​ച്ചു.

അ​തേ​സ​മ​യം, കേ​ര​ള​തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന വി​ല​ക്ക് തു​ട​രു​ക​യാ​ണ്. വെ​ള്ളി​യാ​ഴ്ച വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും ന​ൽ​കി​യി​ട്ടു​ണ്ട്. ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്.

കേ​ര​ള​ത്തി​ൽ കാ​ല​വ​ർ​ഷം എ​ത്തു​ന്ന​തോ​ടൊ​പ്പം തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ, തെ​ക്കു​കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ന്റെ കൂ​ടു​ത​ൽ ഭാ​ഗ​ങ്ങ​ൾ, ല​ക്ഷ​ദ്വീ​പ്, ത​മി​ഴ്‌​നാ​ട് എ​ന്നി​വ​ട​ങ്ങ​ളി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ൾ, ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ (തെ​ക്കു​കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ന്‍റെ ബാ​ക്കി ഭാ​ഗ​ങ്ങ​ൾ, വ​ട​ക്കു​കി​ഴ​ക്ക​ൻ, മ​ധ്യ-​കി​ഴ​ക്ക​ൻ, മ​ധ്യ-​പ​ടി​ഞ്ഞാ​റ​ൻ, തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ) എ​ന്നി​വി​ട​ങ്ങ​ളി​ലും കാ​ല​വ​ർ​ഷം വ്യാ​പി​ക്കാ​നാ​ണ് സാ​ധ്യ​ത.

തെ​ക്ക​ൻ കേ​ര​ള തീ​ര​ത്തോ​ട് ചേ​ർ​ന്ന്, തെ​ക്കു​കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ന് മു​ക​ളി​ൽ ച​ക്ര​വാ​ത​ച്ചു​ഴി നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

Kerala

സം​സ്ഥാ​ന​ത്ത് മ​ഴ ശ​ക്ത​മാ​കു​ന്നു; ര​ണ്ട് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് വേ​ന​ൽ​മ​ഴ ക​ന​ക്കു​ന്നു. കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ഇ​ന്ന് ര​ണ്ട് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ്. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടാ​ണു​ള്ള​ത്.

ചൊ​വ്വാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് എ​ന്നീ ജി​ല്ല​ക​ളി​ൽ മ​ഞ്ഞ അ​ല​ർ​ട്ടാ​ണ്. ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Kerala

സം​സ്ഥാ​ന​ത്ത് വേ​ന​ൽ മ​ഴ എ​ത്തു​ന്നു; വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്‌ മ​ഴ മു​ന്ന​റി​യി​പ്പു​മാ​യി കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ബു​ധ​നാ​ഴ്ച പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും വ്യാ​ഴാ​ഴ്ച ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലു​മാ​ണ് യെ​ല്ലോ അ​ല​ർ​ട്ട് ന​ൽ​കി​യി​ട്ടു​ള്ള​ത്.

വെ​ള്ളി​യാ​ഴ്ച പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ച്ചി​ട്ടു​ള്ള​ത്.

അ​തേ​സ​മ​യം, ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പും ന​ൽ​കി​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ൽ ഇ​ന്നും (27/04/2026) നാ​ളെ​യും (28/04/2026) ഉ​യ​ർ​ന്ന താ​പ​നി​ല പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ 40 ഡി​ഗ്രി സെ​ൽ​ഷ്യ​സ്, കൊ​ല്ലം ജി​ല്ല​യി​ൽ 39 ഡി​ഗ്രി സെ​ൽ​ഷ്യ​സു​മാ​ണ്.

Sports

ഓറഞ്ചണിയാന്‍ കോഹ്‌ലി!

ബം​​ഗ​​ളൂ​​രു: ചി​​ന്ന​​സ്വാ​​മി സ്റ്റേ​​ഡി​​യ​​ത്തി​​ൽ വെ​​ടി​​ക്കെ​​ട്ട് വി​​രു​​ന്നൊ​​രു​​ക്കി​​യ വി​​രാ​​ട് കോ​​ഹ് ലി ​​സീ​​സ​​ണി​​ൽ ഓ​​റ​​ഞ്ച് ക്യാ​​പ് മ​​ത്സ​​ര​​ത്തി​​ൽ മു​​ൻ നി​​ര​​യി​​ലേ​​ക്ക് കു​​തി​​ച്ചു. ഏ​​ഴ് മ​​ത്സ​​ര​​ത്തി​​ൽ​​നി​​ന്ന് മൂ​​ന്ന് അ​​ർ​​ധ​​സെ​​ഞ്ചു​​റി സ​​ഹി​​തം 323 റ​​ണ്‍​സ് സീ​​സ​​ണി​​ൽ കോ​​ഹ്ലി സ്വ​​ന്ത​​മാ​​ക്കിക്കഴിഞ്ഞു.

215.33 സ്ട്രൈ​​ക്റേ​​റ്റി​​ലും 53.83 ശ​​രാ​​ശ​​രി​​യി​​ലു​​മാ​​ണ് താ​​രം ത​​ക​​ർ​​ത്ത​​ടി​​ക്കു​​ന്ന​​ത്. ചി​​ന്ന​​സ്വാ​​മി സ്റ്റേ​​ഡി​​യ​​ത്തി​​ലെ മ​​ത്സ​​ര​​ത്തി​​ൽ മ​​റ്റൊ​​രു റി​​ക്കാ​​ർ​​ഡും താ​​രം സ്വ​​ന്ത​​മാ​​ക്കി.

ഐ​​പി​​എ​​ൽ ച​​രി​​ത്ര​​ത്തി​​ൽ 800 ഫോ​​റു​​ക​​ൾ നേ​​ടു​​ന്ന ആ​​ദ്യ ബാ​​റ്റ​​റാ​​ണ് കോ​​ഹ്ലി. ഐ​​പി​​എ​​ല്ലി​​ൽ 300 സി​​ക്സ് നേ​​ടി​​യ മൂ​​ന്നാ​​മ​​ത് ബാ​​റ്റ​​റു​​മാ​​ണ് താ​​രം.

Latest News

Corehub Up