x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണങ്ങളില്‍ വശംകെട്ട് റഷ്യ

വെബ് ഡെസ്‌ക്
Published: August 4, 2026 06:24 PM IST | Updated: August 4, 2026 06:24 PM IST

യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്ന് റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് നഗരത്തിലുണ്ടായ തീപിടിത്തം.


മോസ്‌കോ:യുക്രെയ്ന്‍ സേന റഷ്യയില്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളില്‍ ആറു പേര്‍ കൊല്ലപ്പെടുകയും ഒന്പതു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. പ്രധാന മോസ്‌കോ, സെന്റ് പീറ്റേഴ്‌സ്‌ബെര്‍ഗ് നഗരങ്ങളിലെ ഗോഡൗണുകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
മോസ്‌കോയിലെ ആക്രമണത്തില്‍ അഞ്ചു പേരാണു കൊല്ലപ്പെട്ടത്. ഗോഡൗണിലെ തീപിടിത്തം അണച്ചുവെന്ന് റഷ്യന്‍ വൃത്തങ്ങള്‍ അറിയിച്ചു.
പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ വൈല്‍ഡ്‌ബെറീസിന്റെ ഗോഡൗണ്‍ ആണ് സെന്റ് പീറ്റേഴ്‌സ്‌ബെര്‍ഗില്‍ ആക്രമിക്കപ്പെട്ടത്. ഇവിടെ ആളപമായില്ല. യുക്രെയ്ന്‍ അതിര്‍ത്തിയോടു ചേര്‍ന്ന ബെല്‍ഗരോദ് നഗരത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തിലാണ് ആറാമതു മരണം.
ഇതിനിടെ, റഷ്യന്‍ സേന വടക്കന്‍ യുക്രെയ്‌നിലെ സുമി നഗരത്തില്‍ നടത്തിയ ബോംബാക്രമണത്തില്‍ രണ്ടു കുട്ടികളും ഒരു വയോധികയും കൊല്ലപ്പെട്ടു.
തിങ്കളാഴ്ച തെക്കന്‍ റഷ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ ഗ്ലെന്‍ഡ്ഷിക് നഗരത്തിലെ ബീച്ചിലുണ്ടായ യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടിരുന്നു.

Tags : Russia Ukraine War drone attack moscow

Recent News

Corehub Up