Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Moscow

ച​ർ​ച്ച​ക​ൾ​ക്കാ​യി ട്രം​പി​ന്‍റെ ദൂ​ത​ന്മാ​ർ മോ​സ്കോ​യി​ൽ

മോ​​​​​സ്കോ: റ​​​​​ഷ്യ-​​​​​യു​​​ക്രെ​​​യ്​​​​​ൻ യു​​​​​ദ്ധം അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ച​​​​​ർ​​​​​ച്ച​​​​​ക​​​​​ൾ​​​​​ക്കാ​​​​​യി അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ പ്ര​​​​​തി​​​​​നി​​​​​ധി​​​​​സം​​​​​ഘം മോ​​​​​സ്കോ​​​​​യി​​​​​ലെ​​​​​ത്തി. യു​​​​​എ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പി​​​​​ന്‍റെ പ്ര​​​​​ത്യേ​​​​​ക ദൂ​​​​​ത​​​​​ൻ സ്റ്റീ​​​​​വ് വി​​​​​റ്റ്‌​​​​​കോ​​​​​ഫ്, മ​​​​​രു​​​​​മ​​​​​ക​​​​​ൻ ജാ​​​​​രെ​​​​​ദ് കു​​​​​ഷ്‌​​​​​ന​​​​​ർ എ​​​​​ന്നി​​​​​വ​​​​​ര​​​​​ട​​​​​ങ്ങു​​​​​ന്ന സം​​​​​ഘ​​​​​മാ​​​​​ണ് റ​​​​​ഷ്യ​​​​​ൻ ത​​​​​ല​​​​​സ്ഥാ​​​​​ന​​​​​ത്തെ​​​​​ത്തി​​​​​യ​​​​​ത്. റ​​​​​ഷ്യ​​​​​യി​​​​​ലെ ച​​​​​ർ​​​​​ച്ച​​​​​ക​​​​​ൾ​​​​​ക്കു​​​​​ശേ​​​​​ഷം സം​​​​​ഘം യു​​​​​ക്രെ​​​​​യ്ൻ ത​​​​​ല​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യ കീ​​​​​വും സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കും.

അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ സം​​​​​ഘ​​​​​ത്തി​​​​​ന്‍റെ സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ന​​​​​ത്തി​​​​​ന്‍റെ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ൽ ഇ​​​​​ന്ന​​​​​ലെ രാ​​​​​ത്രി​​​മു​​​​​ത​​​​​ൽ കീ​​​​​വി​​​​​നു​​​​​നേ​​​​​ർ​​​​​ക്കു​​​​​ള്ള ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ൾ മൂ​​​​​ന്നു ദി​​​​​വ​​​​​സ​​​​​ത്തേ​​​​​ക്ക് നി​​​​​ർ​​​​​ത്തി​​​​​വ​​​​​യ്ക്കാ​​​​​ൻ പു​​​​​ടി​​​​​ൻ ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ട്ടു. എ​​​​​ന്നാ​​​​​ൽ ഈ ​​​​​താ​​​​​ത്കാ​​​​​ലി​​​​​ക ആ​​​​​ശ്വാ​​​​​സം ത​​​​​ല​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യ കീ​​​​​വി​​​​​നു മാ​​​​​ത്ര​​​​​മാ​​​​​യി​​​​​രി​​​​​ക്കു​​​​​മെ​​​​​ന്നും യു​​​​​ക്രെ​​​​​യ്ന്‍റെ മ​​​​​റ്റു ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ ആ​​​​​ക്ര​​​​​മ​​​​​ണം തു​​​​​ട​​​​​രു​​​​​മെ​​​​​ന്നും ക്രെം​​​​​ലി​​​​​ൻ വ​​​​​ക്താ​​​​​വ് ദി​​​​​മി​​​​​ത്രി പെ​​​​​സ്കോ​​​​​വ് വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

യു​​​​​എ​​​​​സ് സം​​​​​ഘ​​​​​ത്തി​​​​​ന്‍റെ യു​​​​​ക്രെ​​​​​യ്ൻ സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ന​​​​​ത്തി​​​​​നു​​​​​ള്ള മു​​​​​ന്നൊ​​​​​രു​​​​​ക്ക​​​​​ങ്ങ​​​​​ളു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യാ​​​​​ണ് ആ​​​​​ക്ര​​​​​മ​​​​​ണം താ​​​​​ത്കാ​​​​​ലി​​​​​ക​​​​​മാ​​​​​യി നി​​​​​ർ​​​​​ത്തി​​​​​വ​​​​​യ്ക്കു​​​​​ന്ന​​​​​തെ​​​​​ന്ന് ക്രെം​​​​​ലി​​​​​ൻ അ​​​​​റി​​​​​യി​​​​​ച്ചു.

യു​​​​​ദ്ധം അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്കാ​​​​​നു​​​​​ള്ള നി​​​​​ർ​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യാ​​​​​ണ് പ്ര​​​​​തി​​​​​നി​​​​​ധി​​​​​സം​​​​​ഘം റ​​​​​ഷ്യ​​​​​യി​​​​​ലേ​​​​​ക്കു പു​​​​​റ​​​​​പ്പെ​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്ന് ട്രം​​​​​പ് അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ട്ടെ​​​​​ങ്കി​​​​​ലും വി​​​​​ട്ടു​​​​​വീ​​​​​ഴ്ച​​​​​ക​​​​​ൾ​​​​​ക്കു ത​​​​​യാ​​​​​റ​​​​​ല്ലെ​​​​​ന്ന സൂ​​​​​ച​​​​​ന​​​​​യാ​​​​​ണ് റ​​​​​ഷ്യ ന​​​​​ൽ​​​​​കു​​​​​ന്ന​​​​​ത്.

മോ​​​​​സ്കോ സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ന​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം ഇ​​​​​ന്നു കീ​​​​​വി​​​​​ലെ​​​​​ത്തു​​​​​ന്ന അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ സം​​​​​ഘ​​​​​വു​​​​​മാ​​​​​യി യു​​​​​ദ്ധം അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള പ്രാ​​​​​യോ​​​​​ഗി​​​​​ക വ​​​​​ഴി​​​​​ക​​​​​ൾ ച​​​​​ർ​​​​​ച്ച ചെ​​​​​യ്യു​​​​​മെ​​​​​ന്ന് യു​​​​​ക്രെ​​​​​യ്ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് വൊ​​​​​ളോ​​​​​ഡി​​​​​മി​​​​​ർ സെ​​​​​ല​​​​​ൻ​​​​​സ്കി വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

International

മോ​സ്കോ​യി​ൽ ക​ന​ത്ത ഡ്രോ​ൺ ആ​ക്ര​മ​ണം ; വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ അ​ട​ച്ചു

മോ​സ്കോ: റ​ഷ്യ​ൻ ത​ല​സ്ഥാ​ന​മാ​യ മോ​സ്കോ​യി​ൽ യു​ക്രെ​യ്ൻ ഡ്രോ​ൺ ആ​ക്ര​മ​ണം. ത​ന്ത്ര​പ്ര​ദാ​ന​മാ​യ നാ​ലു വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് 11 ഡ്രോ​ണു​ക​ൾ യു​ക്രെ​യ്ൻ തൊ​ടു​ത്തെ​ന്നും എ​ല്ലാം ത​ക​ർ​ത്തെ​ന്നും റ​ഷ്യ​ൻ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് നാ​ല് വി​മാ​ന​ത്താ​വ​ള​ങ്ങ​ളും അ​ട​ച്ചു. ഞാ​യ​റാ​ഴ്ച മാ​ത്രം 71 ഡ്രോ​ണു​ക​ൾ റ​ഷ്യ​യി​ലേ​ക്ക് യു​ക്രെ​യ്ൻ അ​യ​ച്ചെ​ന്നും വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​നം എ​ല്ലാം വീ​ഴ്ത്തി​യെ​ന്ന് റ​ഷ്യ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

അ​ധി​നി​വേ​ശ​ത്തി​ന്‍റെ നാ​ലാം വാ​ർ​ഷി​ക​ത്തി​ന് ര​ണ്ട് നാ​ൾ മാ​ത്രം ശേ​ഷി​ക്കെ​യാ​ണ് റ​ഷ്യ​ക്കെ​തി​രാ​യ അ​തി​ശ​ക്ത​മാ​യ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ നാ​ശ​ന​ഷ്ട‌​ങ്ങ​ൾ സം​ഭ​വി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ളി​ല്ല. ശ​ക്ത​മാ​യ തി​രി​ച്ച​ടി​ക്ക് റ​ഷ്യ​ൻ സൈ​ന്യം ത​യാ​റെ​ടു​ക്കു​ക​യാ​ണെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ആ​ഭ്യ​ന്ത​ര, രാ​ജ്യാ​ന്ത​ര സ​ർ​വീ​സു​ക​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​ല് വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​മാ​ണ് ത​ട​സ​പ്പെ​ട്ട​ത്. എ​ന്നാ​ൽ മോ​സ്കോ​യി​ലെ ആ​ക്ര​മ​ണ​ത്തി​ൽ യു​ക്രെ​യ്‌​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും പ്ര​തി​ക​ര​ണ​മൊ​ന്നും ല​ഭ്യ​മാ​യി​ട്ടി​ല്ല.

International

സ്റ്റീ​വ് വി​റ്റ്കോ​ഫും ജ​റാഡ് ക​ഷ്ന​റും മോ​സ്കോ സ​ന്ദ​ർ​ശി​ക്കും; പു​ട്ടി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും

വാ​ഷിം​ഗ്‌‌‌​ട​ൺ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ പ്ര​തി​നി​ധി സ്റ്റീ​വ് വി​റ്റ്കോ​ഫ്, ട്രം​പി​ന്‍റെ മ​രു​മ​ക​ൻ ജ​റാഡ് ക​ഷ്ന​ർ എ​ന്നി​വ​ർ മോ​സ്കോ സ​ന്ദ​ർ​ശി​ക്കും. ഇ​രു​വ​രും റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ഡി​മി​ർ പു​ട്ടി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. യു​ക്രെ​യ്ൻ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ വേ​ണ്ടി​യു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് കൂ​ടി​ക്കാ​ഴ്ച.

റ​ഷ്യ​യു​ടെ അ​ഭ്യ​ർ​ഥ​ന​പ്ര​കാ​ര​മാ​ണ് കൂ​ടി​ക്കാ​ഴ്ച​യെ​ന്നും വ്യാ​ഴാ​ഴ്ച പു​ട്ടി​നെ കാ​ണു​മെ​ന്നും വി​റ്റ്കോ​ഫ് പ​റ​ഞ്ഞു. മോ​സ്കോ​യി​ലേ​ക്കു പു​റ​പ്പെ​ടു​ന്ന​തി​ന് മു​മ്പ്, ദാ​വോ​സി​ൽ ന​ട​ക്കു​ന്ന ലോ​ക സാ​മ്പ​ത്തി​ക ഫോ​റ​ത്തി​ന്‍റെ ഭാ​ഗ​മാ​യി യു​എ​സ്, റ​ഷ്യ​ൻ പ്ര​തി​നി​ധി​ക​ൾ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കൂ​ടി​ക്കാ​ഴ്ച ഫ​ല​പ്ര​ദ​മെ​ന്ന് വി​റ്റ്കോ​ഫ് പ്ര​തി​ക​രി​ച്ച​പ്പോ​ൾ ക്രി​യാ​ത്മ​ക​മെ​ന്നാ​യി​രു​ന്നു റ​ഷ്യ​ൻ പ്ര​തി​നി​ധി​യു​ടെ മ​റു​പ​ടി.

പ്ര​ദേ​ശി​ക നി​യ​ന്ത്ര​ണം, യു​ക്രെ​യ്നി​ന്‍റെ പ​ര​മാ​ധി​കാ​രം തു​ട​ങ്ങി​യ പ്ര​ധാ​ന പ്ര​ശ്‌​ന​ങ്ങ​ളി​ൽ പ​രി​ഹാ​ര​മാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ട്രം​പി​ന്‍റെ സ​മാ​ധാ​ന പ​ദ്ധ​തി​യി​ൽ അ​ഭി​പ്രാ​യ ഐ​ക്യ​മു​ണ്ടാ​ക്കാ​നാ​യി​ട്ടി​ല്ല.

International

മോ​സ്കോ​യി​ൽ വീ​ണ്ടും സ്ഫോ​ട​നം; ര​ണ്ടു പോ​ലീ​സു​കാ​ർ ഉ​ൾ​പ്പ​ടെ മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ​ട്ടു 

മോ​സ്കോ: റ​ഷ്യ​ൻ ത​ല​സ്ഥാ​ന​മാ​യ​മോ​സ്കോ​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ര​ണ്ടു ട്രാ​ഫി​ക് പോ​ലീ​സു​കാ​ർ അ​ട​ക്കം മൂ​ന്നു പേ​ർ കൊ​ല്ല​പ്പെ​ട്ടു. റ​ഷ്യ​ൻ സൈ​നി​ക ജ​ന​റ​ൽ തി​ങ്ക​ളാ​ഴ്ച കാ​ർ​ബോം​ബ് ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട സ്ഥ​ല​ത്തി​ന​ടു​ത്താ​യി​രു​ന്നു ഇ​ന്ന​ല​ത്തെ സം​ഭ​വം.

സം​ശ​യാ​സ്പ​ദ സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രാ​ൾ ഇ​വി​ടെ നി​ൽ​ക്കു​ന്ന​തു ക​ണ്ട് ട്രാ​ഫി​ക് പോ​ലീ​സു​കാ​ർ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ ഈ ​സ​മ​യം സ്ഫോ​ട​നം ന​ട​ത്തി​യെ​ന്നാ​ണ് അ​നു​മാ​നം. മ​രി​ച്ച മൂ​ന്നാ​മ​ൻ ആ​രാ​ണെ​ന്നു വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. സ്ഫോ​ട​നം ന​ട​ത്തി​യ ആ​ളാ​ണെ​ന്നു ചി​ല റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി റ​ഷ്യ​ൻ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

റ​ഷ്യ​ൻ സാ​യു​ധ സേ​ന​യി​ലെ ഓ​പ്പ​റേ​ഷ​ണ​ൽ ട്രെ​യി​നിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ മേ​ധാ​വി ആ​യി​രു​ന്ന ല​ഫ്. ജ​ന​റ​ൽ ഫാ​നി​ൽ സ​ർ​വ​നോ​വ് തി​ങ്ക​ളാ​ഴ്ച കൊ​ല്ല​പ്പെ​ട്ട​ത് ഇ​തി​നോ​ട് അ​ടു​ത്ത സ്ഥ​ല​ത്താ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​റി​ൽ സ്ഥാ​പി​ച്ച ബോം​ബ് പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​നു പി​ന്നി​ൽ യു​ക്രെ​യ്നാ​ണെ​ന്നു റ​ഷ്യ ആ​രോ​പി​ക്കു​ന്നു.

International

വി​റ്റ്കോ​ഫും ട്രം​പി​ന്‍റെ മ​രു​മ​ക​നും മോ​സ്കോ​യി​ൽ‌‌

മോ​​​​സ്കോ: യു​​​​എ​​​​സ് പ്ര​​​​ത്യേ​​​​ക പ്ര​​​​തി​​​​നി​​​​ധി സ്റ്റീ​​​​വ് വി​​​​റ്റ്കോ​​​​ഫും ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പി​​​​ന്‍റെ മ​​​​രു​​​​മ​​​​ക​​​​ൻ ജാ​​റേ​​ദ് കു​​​​ഷ്ന​​​​റും മോ​​​​സ്കോ​​​​യി​​​​ൽ. റ​​​​ഷ്യ-​​​​യു​​​​ക്രെ​​​​യ്ൻ യു​​​​ദ്ധം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ സാ​​​​ധ്യ​​​​ത​​​​ക​​​​ൾ ച​​​​ർ​​​​ച്ച ചെ​​​​യ്യു​​​​ന്ന​​​​തി​​​​നാ​​​​ണ് ഇ​​​​രു​​​​വ​​​​രും മോ​​​​സ്കോ​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്.

എ​​​​ല്ലാ ന​​​​യ​​​​ത​​​​ന്ത്ര ശ്ര​​​​മ​​​​ങ്ങ​​​​ളെ​​​​യും അ​​​​ങ്ങേ​​​​യ​​​​റ്റം ഗൗ​​​​ര​​​​വ​​​​ത്തോ​​​​ടെ​​​​യാ​​​​ണു കാ​​​​ണു​​​​ന്ന​​​​തെ​​​​ന്ന് യു​​​​ക്രെ​​​​യ്ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് വോ​​ളോ​​​​ദി​​​​മി​​​​ർ സെ​​​​ല​​​​ൻ​​​​സ്കി പ​​​​റ​​​​ഞ്ഞു.

യ​​​​ഥാ​​​​ർ​​​​ഥ സ​​​​മാ​​​​ധാ​​​​ന​​​​വും സു​​​​ര​​​​ക്ഷ​​​​യും കൈ​​​​വ​​​​രി​​​​ക്കാ​​​​ൻ ത​​​​ങ്ങ​​​​ൾ പ്ര​​​​തി​​​​ജ്ഞാ​​​​ബ​​​​ദ്ധ​​​​രാ​​​​ണെ​​​​ന്ന് സെ​​​​ലെ​​​​ൻ​​​​സ്കി എ​​​​ക്‌​​​​സി​​​​ൽ കു​​​​റി​​​​ച്ചു. യു​​​​എ​​​​സ് സ്റ്റേ​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി മാ​​​​ർ​​​​ക്കോ റൂ​​​​ബി​​​​യോ യു​​​​ക്രെ​​​​യ്‌​​​​ൻ പ്ര​​​​തി​​​​നി​​​​ധിസം​​​​ഘ​​​​വു​​​​മാ​​​​യി ന​​​​ട​​​​ത്തി.

ച​​​​ർ​​​​ച്ച ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യി​​​​രു​​​​ന്നെ​​​​ന്ന് റൂ​​​​ബി​​​​യോ പ​​​​റ​​​​ഞ്ഞു. യു​​​​ദ്ധം അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​ന്ന​​​​തി​​​​ന് ഇ​​​​നി​​​​യും ജോ​​​​ലി ബാ​​​​ക്കി​​​​യു​​​​ണ്ടെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

International

റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി എ​സ്. ജ​യ്ശ​ങ്ക​ർ

മോ​സ്കോ: റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്‌​ളാ​ഡി​മി​ർ പു​ടി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്ശ​ങ്ക​ർ. ന​ട​ക്കാ​നി​രി​ക്കു​ന്ന ഇ​ന്ത്യ-​റ​ഷ്യ വാ​ർ​ഷി​ക ഉ​ച്ച​കോ​ടി​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തെ അ​റി​യി​ച്ചു.

ക്രെം​ലി​നി​ലെ സെ​ന​റ്റ് കൊ​ട്ടാ​ര​ത്തി​ലെ പ്ര​തി​നി​ധി ഓ​ഫീ​സി​ൽ വ​ച്ച് പു​ടി​ൻ ജ​യ്ശ​ങ്ക​റി​നെ സ്വീ​ക​രി​ച്ച​താ​യി റ​ഷ്യ​ൻ വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​യ ടാ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

"ഇ​ന്ന് മോ​സ്കോ​യി​ൽ റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് പു​ടി​നെ സ​ന്ദ​ർ​ശി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ അ​ഭി​മാ​നി​ക്കു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ആ​ശം​സ​ക​ൾ അ​ദ്ദേ​ഹ​ത്തെ അ​റി​യി​ച്ചു'- ജ​യ്ശ​ങ്ക​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു.

വ​രാ​നി​രി​ക്കു​ന്ന വാ​ർ​ഷി​ക ഇ​ന്ത്യ-​റ​ഷ്യ ഉ​ച്ച​കോ​ടി​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തെ അ​റി​യി​ച്ചു. പ്രാ​ദേ​ശി​ക, ആ​ഗോ​ള സം​ഭ​വ​വി​കാ​സ​ങ്ങ​ളും ച​ർ​ച്ച ചെ​യ്തു. ന​മ്മു​ടെ ബ​ന്ധ​ങ്ങ​ൾ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ഴ്ച​പ്പാ​ടു​ക​ളെ​യും മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ളെ​യും ആ​ഴ​ത്തി​ൽ വി​ല​മ​തി​ക്കു​ന്നു'- മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ജ​യ്ശ​ങ്ക​റി​നൊ​പ്പം ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​ന​യ് കു​മാ​റും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മാ​യ​ങ്ക് സിം​ഗും ഉ​ണ്ടാ​യി​രു​ന്നു. യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ൻ​ഷ്യ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഡെ​പ്യൂ​ട്ടി ഹെ​ഡ് മാ​ക്സിം ഒ​റെ​ഷ്കി​ൻ, പ്ര​സി​ഡ​ൻ​ഷ്യ​ൽ സ​ഹാ​യി യൂ​റി ഉ​ഷാ​ക്കോ​വ്, സാ​മ്പ​ത്തി​ക വി​ക​സ​ന മ​ന്ത്രി മാ​ക്സിം റെ​ഷെ​റ്റ്നി​ക്കോ​വ്, ഡെ​പ്യൂ​ട്ടി വി​ദേ​ശ​കാ​ര്യ മ​ന്ത്രി ആ​ൻ​ഡ്രി റു​ഡെ​ൻ​കോ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

വ​ർ​ഷാ​വ​സാ​ന​ത്തി​ൽ പു​ടി​ന്‍റെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​ത്തി​ന് മു​ന്നോ​ടി​യാ​യാ​ണ് ഈ ​കൂ​ടി​ക്കാ​ഴ്ച. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി വാ​ർ​ഷി​ക ഉ​ച്ച​കോ​ടി ച​ർ​ച്ച​ക​ൾ ന​ട​ത്താ​ൻ വ്ളാ​ഡി​മി​ർ പു​ടി​ൻ ഡി​സം​ബ​ർ അ​ഞ്ചി​ന് ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Latest News

Corehub Up