x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടി​സാ​ക്ക് അ​ന്താ​രാ​ഷ്‌​ട്ര വ​ടം​വ​ലി: കോ​ട്ട​യം ബ്ര​ദേ​ഴ്‌​സ് കാ​ന​ഡ ചാ​മ്പ്യ​ന്മാർ


Published: August 4, 2026 05:28 PM IST | Updated: August 4, 2026 05:28 PM IST

കോ​ട്ട​യം ബ്ര​ദേ​ഴ്‌​സ് കാ​ന​ഡ ടീം ട്രോഫിയുമായി

ഹൂ​സ്റ്റ​ണ്‍: ആ​വേ​ശ​ത്തി​മി​ര്‍​പ്പി​ന്‍റെ പോ​ര്‍​ക്ക​ള​ത്തി​ല്‍ കാ​രി​രു​മ്പി​ന്‍റെ ക​രു​ത്തു​മാ​യി കാ​ലു​റ​പ്പി​ച്ച് ക​മ്പ​ക്ക​യ​റി​ല്‍ സിം​ഹ​ഗ​ര്‍​ജ​ന​ത്തോ​ടെ ആ​ഞ്ഞു​വ​ലി​ച്ച് ആ​യി​ര​ങ്ങ​ളു​ടെ ആ​വേ​ശ​മാ​യി​മാ​റി​യ കോ​ട്ട​യം ബ്ര​ദേ​ഴ്‌​സ് കാ​ന​ഡ ബ്ലൂ, ​ടെ​ക്‌​സ​സ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​പോ​ര്‍​ട്‌​സ് ആ​ൻ​ഡ് ആ​ര്‍​ട്‌​സ് ക്ല​ബി​ന്‍റെ (ടി​സാ​ക്ക്) അ​ന്താ​രാ​ഷ്ട്ര വ​ടം​വ​ലി മ​ത്സ​ര​ത്തി​ല്‍ തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം ത​വ​ണ​യും ചാ​മ്പ്യ​ന്‍​മാ​രാ​യി.

മെ​യ്ക്ക​രു​ത്തും മ​ന​ക്ക​രു​ത്തും സ്വ​ന്ത​മാ​ക്കി​യ ഗ്ലാ​ഡി​യേ​റ്റേ​ഴ്‌​സ് കാ​ന​ഡ റ​ണ്ണ​റ​പ്പാ​യി ട്രോ​ഫി ഉ​യ​ര്‍​ത്തി. കാ​യി​ക​ശേ​ഷി പ​രീ​ക്ഷി​ച്ച് മൂ​ന്നാം സ്ഥാ​നം കോ​ട്ട​യം ബ്ര​ദ​ർ​സ് കാ​ന​ഡ ബ്ലാ​ക്ക് ടീ​മാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. നാ​ലാം സ്ഥാ​ന​ത്ത് തോ​ടു​ക​ൻ​സ് ന്യൂ​യോ​ർ​ക് കിം​ഗ്സ് ടീം ​നേ​ടി.

ശ​നി​യാ​ഴ്ച രാ​വി​ലെ രാ​വി​ലെ മു​ത​ല്‍ രാ​ത്രി 10ന് ​വ​രെ ഫോ​ര്‍​ട്‌​ബെ​ന്‍​ഡ് കൗ​ണ്ടി എ​പ്പി​സെ​ന്‍റ​റി​ലാ​യി​രു​ന്നു മ​ല്ല​ന്‍​മാ​ര്‍ ചേ​രി​തി​രി​ഞ്ഞ് ചു​വ​ടു​റ​പ്പി​ച്ച് താ​ള​ത്തി​നൊ​ത്ത് ക​യ​റി​ല്‍ പി​ടി​മു​റു​ക്കി​യ വ​ടം​വ​ലി​യു​ടെ പെ​രും​പോ​രാ​ട്ടം അ​ര​ങ്ങേ​റി​യ​ത്.

 

K-Rail Survey

ഏ​താ​ണ്ട് ആ​റാ​യി​ര​ത്തി​ല​ധി​കം കാ​ണി​ക​ള്‍ സാ​ക്ഷ്യം വ​ഹി​ച്ച ടി​സാ​ക്കി​ന്‍റെ ഈ ​അ​ഞ്ചാം സീ​സ​ണ്‍ മ​ത്സ​രം അ​മേ​രി​ക്ക​ന്‍ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ല്‍ കാ​യി​കാ​ഭി​നി​വേ​ശ​ത്തിന്‍റെ വേ​റി​ട്ട ച​രി​ത്ര​മെ​ഴു​തി.

എ​രി​യു​ന്ന ക​ന​ലി​ല്‍ കാ​രി​രു​മ്പി​ട്ട് വെ​ട്ടി കൊ​ത്തു​പ​ണി​യി​ലൂ​ടെ ക​ട​ഞ്ഞെ​ടു​ത്ത
ഉ​രു​ക്ക് മു​ഷ്ഠി​യും അ​ടി​പ​ത​റാ​ത്ത പാ​ദ​ച്ചു​വ​ടു​ക​ളു​മാ​യി ശ്വാ​സ​മ​ട​ക്കി​പ്പി​ടി​ച്ചി​രു​ന്ന കാ​ണി​ക​ള്‍​ക്ക് ആ​വേ​ശ​ത്തി​ന്‍റെ പൂ​ര​ക്കാ​ഴ്ച​യാ​ണ് കാ​യി​ക കേ​ര​ള​ത്തി​ന്‍റെ പോ​രാ​ട്ട​ങ്ങ​ള്‍​ക്ക് അ​മേ​രി​ക്ക​ന്‍ മ​ണ്ണി​ല്‍ ആ​സ്ഥാ​ന​മു​റ​പ്പി​ച്ച ടി​സാ​ക്ക് സ​മ്മാ​നി​ച്ച​ത്.

വ​നി​താ വി​ഭാ​ഗ​ത്തി​ൽ ആ​ഹാ ഡാ​ർ​ലിം​ഗ്സ് ഒ​ന്നാ​മ​തെ​ത്തി. ര​ണ്ടാം സ്ഥാ​നം ഹൂ​സ്റ്റ​ൺ വാ​രി​യേ​ഴ്‌​സ് മൂ​ന്നാം സ്ഥാ​നം ഡാ​ള​സ് ക്യു​ൻ​സും ക​ര​സ്ഥ​മാ​ക്കി. ഹെ​വി വെ​റ്റ് കാ​റ്റ​ഗ​റി​യി​ൽ ഹൂസ്റ്റ​ൺ ടൈ​ഗേ​ഴ്സ് ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

മു​ഖ്യ സ്പോ​ൺ​സ​ർ ധ​നാ​നി ഗ്രൂ​പ്പ് എംഡി ധ​നാ​നി​യും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. കൂ​ടാ​തെ മി​സോ​റി സി​റ്റി മേ​യ​ർ റോ​ബി​ൻ ജെ ​എ​ല​ക്കാ​ട്ടും ആ​ശം​സ​ക​ൾ നേ​ർ​ന്നു.

 

K-Rail Survey

ഗ്രൂ​പ്പ് ഡാ​ൻ​സു​ക​ൾ, ഹൂ​സ്റ്റ​ണി​ലെ പ്ര​മു​ഖ ഗാ​യ​ക​ർ പാ​ടി​യ അ​ടി​പൊ​ളി പാ​ട്ടു​ക​ൾ തു​ട​ങ്ങി​യു​വ മ​ത്സ​ര​ത്തി​ന്‍റെ ഇ​ട​വേ​ള​ക​ൾ​ക്ക് മി​ക​വ് ന​ൽ​കി രാ​ത്രി ഒമ്പതോടെ ഹൂ​സ്റ്റ​ൺ കാ​യി​ക സ​മൂ​ഹ​ത്തി​ന്‍റെ വ​ലി​യ പി​ന്തു​ണ​യോ​ടെ മ​ത്സ​ര​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി സ​മാ​പി​ച്ചു.

മേ​യ​ര്‍ റോ​ബി​ന്‍ ഇ​ല​ക്കാ​ട്ട് അ​ഡൈ്വ​സ​റി ചെ​യ​ര്‍​മാ​നാ​യു​ള്ള ക​മ്മ​റ്റി​യാ​ണ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ച്ച​ത്. പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഡോ. ​സ​ക്ക​റി​യ തോ​മ​സ്, പ്ര​സി​ഡ​ന്‍റ് ഡാ​നി വി ​രാ​ജു, സെ​ക്ര​ട്ട​റി മാ​ത്യൂ​സ് ക​റു​ക​ക്ക​ളം, ട്ര​ഷ​റ​ര്‍ റി​മ​ല്‍ തോ​മ​സ്, പിആ​ര്‍ഒ സി​ബു ടോം, ​വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു ചി​റ​പ്പു​റ​ത്തു, ജോ​യിന്‍റ് സെ​ക്ര​ട്ട​റി പ്രി​ൻ​സ് പോ​ൾ , ജോ​യി​ന്‍റ് ട്ര​ഷ​റ​ര്‍ ജോ​സ​ഫ് കൈ​ത​മ​റ്റം, സോ​ഷ്യ​ൽ മീ​ഡി​യ കോ​ഓർ​ഡി​നേ​റ്റ​ർ ഫി​ലി​പ്പ് ചോ​ര​ത്ത്, ടൂ​ര്‍​ണ​മെ​ന്‍റ് കോഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ ചാ​ക്കോ​ച്ച​ന്‍ മേ​ട​യി​ല്‍, ലൂ​ക്ക് കി​ഴ​ക്കേ​പ്പു​റ​ത്ത്, പ്ര​ബി​ട് വെ​ള്ളി​യാ​ൻ തു​ട​ങ്ങി​യ​വ​ര്‍ മ​ത്സ​ര​ങ്ങ​ളു​ടെ ചു​ക്കാ​ന്‍ പി​ടി​ച്ചു.

 

K-Rail Survey

മു​ൻ പി​ആ​ർ​ഒ ജി​ജു കു​ള​ങ്ങ​ര, ഹൂ​സ്റ്റ​ണി​ലെ പ്ര​മു​ഖ എം​സി​മാ​രാ​യ സു​ബി​ൻ ബാ​ല​കൃ​ഷ്ണ​ൻ, അ​മ്പി​ളി ആ​ന്‍റ​ണി എ​ന്നി​വ​ർ അ​ന്നൗ​ൺ​സ്‌​മെന്‍റ് സെ​ക്ഷ​നെ സ​മ്പ​ന്ന​മാ​ക്കി.

K-Rail Survey K-Rail Survey K-Rail Survey

സി​ജി​ൽ വ​ലി​യ​വീ​ട്ടി​ലി​ന്‍റെ ത​ത്സ​മ​യ അ​വ​ത​ര​ണം വ​ടം​വ​ലി​യെ ആ​വേ​ശം കൊ​ള്ളി​ച്ച് കാ​യി​ക പ്രേ​മി​ക​ളു​ടെ നി​റ​ഞ്ഞ കൈ​യ​ടി നേ​ടി. ഡി​ജെ വ​ല്ലാ​ട​ൻ ലൈ​വ് കാ​യി​ക പ്രേ​മി​ക​ളു​ടെ പ്ര​ശം​സ പി​ടി​ച്ചു പ​റ്റി.

Tags : TugofWar TISAKInternational KottayamBrothersCanada NRINews

Recent News

Corehub Up