x
ad
Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേം​ബ്രി​ഡ്ജി​ല്‍ ആ​ദ്യ​മാ​യി ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ല​ര്‍ ക്യാ​മ്പ്; നേ​തൃ​ത്വം ന​ല്‍​കി ജി​യോ സെ​ബാ​സ്റ്റ്യ​ന്‍

എൻആർഐ ഡെസ്ക്
Published: August 19, 2026 04:51 PM IST | Updated: August 19, 2026 04:51 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

സൗ​ത്ത് കേം​ബ്രി​ഡ്ജ്ഷ​യ​ര്‍: ല​ണ്ട​നി​ലെ ഹൈ​ക്ക​മ്മീ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യു​മാ​യി (എ​ച്ച്സി​ഐ) സ​ഹ​ക​രി​ച്ച് കേം​ബ്രി​ഡ്ജി​ല്‍ ആ​ദ്യ​മാ​യി ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ല​ര്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.

സൗ​ത്ത് കേം​ബ്രി​ഡ്ജ്ഷ​യ​ര്‍ ഡി​സ്ട്രി​ക്റ്റ് കൗ​ണ്‍​സി​ല​റാ​യ ജി​യോ സെ​ബാ​സ്റ്റ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​ദേ​ശ​ത്തെ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​കു​ന്ന ഈ ​സം​രം​ഭം ഒ​രു​ങ്ങു​ന്ന​ത്.

ഈ മാസം 29ന് രാ​വി​ലെ 10 മു​ത​ല്‍ ഉച്ചകഴിഞ്ഞ് മൂന്ന് വ​രെ കേം​ബ്രി​ഡ്ജി​ലെ കാം​പ്കി​ന്‍ റോ​ഡി​ലു​ള്ള ആ​ര്‍​ബ​റി ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ലാ​ണ് (Arbury Community Centre, Campkin Road, Cambridge, CB4 2LD) ക്യാ​മ്പ് ന​ട​ക്കു​ന്ന​ത്.

ഹി​സ്റ്റ​ണ്‍, ഇം​പിം​ഗ്ട​ണ്‍, ഓ​ര്‍​ച്ചാ​ര്‍​ഡ് പാ​ര്‍​ക്ക് എ​ന്നീ വാ​ര്‍​ഡു​ക​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന കൗ​ണ്‍​സി​ല​ര്‍ ജി​യോ സെ​ബാ​സ്റ്റ്യ​നൊ​പ്പം ടോം, ​വി​ല്‍​സ​ണ്‍, ജോ​സ്, ബി​ജു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘാ​ട​ക സ​മി​തി​യാ​ണ് ഈ ​ക്യാ​മ്പി​ന് ചു​ക്കാ​ന്‍ പി​ടി​ക്കു​ന്ന​ത്.

പു​തി​യ നീ​ക്കം കേം​ബ്രി​ഡ്ജ്ഷ​യ​റി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നും മ​റ്റ് ഇ​ന്ത്യ​ക്കാ​ര്‍​ക്കും വ​ലി​യ ആ​ശ്വാ​സ​മാ​കും. പാ​സ്പോ​ര്‍​ട്ട്, മ​റ്റ് അ​നു​ബ​ന്ധ സേ​വ​ന​ങ്ങ​ള്‍​ക്കാ​യി ല​ണ്ട​ന്‍ വ​രെ യാ​ത്ര ചെ​യ്യേ​ണ്ടി വ​രു​ന്ന ബു​ദ്ധി​മു​ട്ടു​ക​ള്‍ ഇ​തോ​ടെ ഒ​ഴി​വാ​കും.

പാ​സ്പോ​ര്‍​ട്ട് സേ​വ​ന​ങ്ങ​ള്‍, ഒ​സി​ഐ സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ള്‍, ഇ​ന്ത്യ​ന്‍ വീ​സ അ​പേ​ക്ഷ​ക​ള്‍, ജ​ന​ന ര​ജി​സ്‌​ട്രേ​ഷ​ന്‍, അ​റ്റ​സ്റ്റേ​ഷ​ന്‍, പ​വ​ര്‍ ഓ​ഫ് അ​റ്റോ​ര്‍​ണി തു​ട​ങ്ങി നി​ര​വ​ധി കോ​ണ്‍​സു​ലാ​ര്‍ സേ​വ​ന​ങ്ങ​ള്‍ ക്യാ​മ്പി​ല്‍ ല​ഭ്യ​മാ​കും.

ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ മു​ന്‍​കൂ​ര്‍ അ​പ്പോ​യി​ന്‍റ്മെ​ന്‍റ് ആ​വ​ശ്യ​മി​ല്ലെ​ന്നും ആ​ദ്യം എ​ത്തു​ന്ന​വ​ര്‍​ക്ക് ആ​ദ്യം എ​ന്ന അ​ടി​സ്ഥാ​ന​ത്തി​ലാ​കും (walk-in basis) സേ​വ​ന​ങ്ങ​ള്‍ ന​ല്‍​കു​ക​യെ​ന്നും സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.

കേം​ബ്രി​ഡ്ജി​ല്‍ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്നും പ്ര​വാ​സി സ​മൂ​ഹ​ത്തെ സം​ബ​ന്ധി​ച്ച് ഇ​തൊ​രു സു​പ്ര​ധാ​ന നി​മി​ഷ​മാ​ണെ​ന്നും ക്യാ​മ്പി​നെ​ക്കു​റി​ച്ച് കൗ​ണ്‍​സി​ല​ര്‍ ജി​യോ സെ​ബാ​സ്റ്റ്യ​ന്‍ പ​റ​ഞ്ഞു.

ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള ഇ​ത്ത​രം സേ​വ​ന​ങ്ങ​ള്‍​ക്കാ​യി ഇ​നി ആ​ളു​ക​ള്‍​ക്ക് ല​ണ്ട​നി​ലേ​ക്ക് യാ​ത്ര ചെ​യ്യേ​ണ്ടി വ​രി​ല്ലെ​ന്നും ഈ​സ്റ്റ് ആം​ഗ്ലി​യ​യി​ലു​ട​നീ​ളം താ​മ​സി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ക്കാ​ര്‍​ക്ക് ഇ​ത് പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കൂ​ടാ​തെ ഈ ​സം​രം​ഭം യാ​ഥാ​ര്‍​ത്ഥ്യ​മാ​ക്കാ​ന്‍ സ​ഹാ​യി​ച്ച ഹൈ​ക്ക​മ്മീ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യോ​ട് അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്തു.

ല​ഭ്യ​മാ​കു​ന്ന സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ചും ക്യാ​മ്പി​ല്‍ ഹാ​ജ​രാ​ക്കേ​ണ്ട രേ​ഖ​ക​ളെ​ക്കു​റി​ച്ചു​മു​ള്ള പൂ​ര്‍​ണവി​വ​ര​ങ്ങ​ള്‍ ഹൈ​ക്ക​മ്മീ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് കൗ​ണ്‍​സി​ല​ര്‍ ജി​യോ സെ​ബാ​സ്റ്റ്യ​നെ [email protected] എ​ന്ന ഇ​മെ​യി​ലി​ലോ 07984 374880 എ​ന്ന വാ​ട്ട്സ്ആ​പ്പ് ന​മ്പ​റി​ലോ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Tags : JioSebastian Cambridge IndianConsularCamp NRINews

Recent News

Corehub Up