x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​യ്പു​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ ക​ൺ​വ​ൻ​ഷ​നും വാ​ങ്ങി​പ്പെ​രു​ന്നാ​ളും

വെബ്ഡെസ്ക്
Published: August 13, 2026 05:19 PM IST | Updated: August 13, 2026 05:23 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ജ​യ്പു​ർ: സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വ് മ​റി​യാ​മി​ന്‍റെ വാ​ങ്ങി​പ്പെ​രു​ന്നാ​ളും ക​ൺ​വ​ൻ​ഷ​നും ഈ ​മാ​സം 12 മു​ത​ൽ 14 വ​രെ ന​ട​ക്കും.

നോ​യി​ഡ​യി​ലെ മാ​ർ ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് വി​കാ​രി റ​വ. ഫാ. ​ആ​രോ​ൺ ജോ​ഷ്വാ ജോ​ൺ പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ൾ​ക്ക് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ജ​യ്പു​ർ സെ​ന്‍റ് മേ​രീ​സ് ക​ത്തോ​ലി​ക്കാ പ​ള്ളി വി​കാ​രി റ​വ. ഫാ. ​ജോ​സ​ഫ് പ്ലാ​ക്കൂ​ട്ട​ത്തി​ൽ ക​ൺ​വ​ൻ​ഷ​ൻ പ്ര​സം​ഗ​ക​നാ​യി​രി​ക്കും.

12ന് ​വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യും 6.45ന് ​ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​ന​വും തു​ട​ർ​ന്ന് 7.15ന് ​ക​ൺ​വ​ൻ​ഷ​ൻ ധ്യാ​ന​വും നേ​ർ​ച്ച​യും ന​ട​ന്നു.

13ന് ​വൈ​കു​ന്നേ​രം 6.45ന് ​സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യും 7.30ന് ​ക​ൺ​വ​ൻ​ഷ​ൻ ധ്യാ​ന​വും ന​ട​ക്കും. ഫാ. ​ജോ​സ​ഫ് പ്ലാ​ക്കൂ​ട്ട​ത്തി​ൽ ധ്യാ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും.

14ന് ​വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യും 6.30ന് ​കു​ർ​ബാ​ന​യും ന​ട​ക്കും. ഫാ. ​ആ​രോ​ൺ ജോ​ഷ്വാ ജോ​ൺ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

തു​ട​ർ​ന്ന് സു​വി​ശേ​ഷ സ​ന്ദേ​ശം, പ്ര​ദ​ക്ഷി​ണം, ആ​ശീ​ർ​വാ​ദം എ​ന്നി​വ ന​ട​ക്കും. രാ​ത്രി ഒ​മ്പ​തി​ന് സ്നേ​ഹ​വി​രു​ന്നോ​ടെ പെ​രു​ന്നാ​ൾ സ​മാ​പി​ക്കും.

Tags : StMarysChurch NRINews

Recent News

Corehub Up