x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​പി​എ​സ്എ​ഫ് 2026: ആ​ത്മീ​യ​ത​യും കാ​യി​ക​രം​ഗ​വും വേ​ർ​തി​രി​ക്കാ​നാ​വി​ല്ലെ​ന്ന് ബി​ഷ​പ് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട്

മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ
Published: August 13, 2026 05:00 PM IST | Updated: August 13, 2026 05:00 PM IST

മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് ഉദ്ഘാടനം ചെയ്യുന്നു

 

എ​ഡി​ൻ​ബ​ർ​ഗ് (ടെ​ക്സ​സ്): പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ സൗ​ഹൃ​ദ​വും കാ​യി​ക​ക്ഷ​മ​ത​യും വി​ളി​ച്ചോ​തി സം​ഘ​ടി​പ്പി​ച്ച ഇ​ന്‍റ​ർ​പാ​രി​ഷ് സ്പോ​ർ​ട്സ് ഫെ​സ്റ്റി​വ​ൽ (ഐ​പി​എ​സ്എ​ഫ് 2026) മാ​ർ​ച്ച് പാ​സ്റ്റും സാം​സ്കാ​രി​ക സ​മാ​പ​ന സ​മ്മേ​ള​ന​വു​മാ​യി സ​മാ​പി​ച്ചു.

എ​ഡി​ൻ​ബ​ർ​ഗ് എ​സി​ഇ സെ​ന്‍റ​റി​ൽ ന​ട​ന്ന ച​ട​ങ്ങു​ക​ൾ ഷി​ക്കാ​ഗോ സീ​റോ​മ​ല​ബാ​ർ രൂ​പ​താ മെ​ത്രാ​ൻ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട്, രൂ​പ​താ പ്രൊ​ക്യു​റേ​റ്റ​ർ ഫാ. ​കു​ര്യ​ൻ നെ​ടു​വേ​ലി​ച്ചാ​ലു​ങ്ക​ൽ, ഐ​പി​എ​സ്എ​ഫ് ചെ​യ​ർ​മാ​ൻ ഫാ. ​റോ​യി മൂ​ലേ​ച്ചാ​ലി​ൽ, എ​ഡി​ൻ​ബ​ർ​ഗ് മേ​യ​ർ ഒ​മ​ർ ഓ​ച്ചോ​വ, മു​ൻ മേ​യ​ർ റ​മീ​റോ ഗാ​ർ​സ എ​ന്നി​വ​ർ ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള ടീ​മു​ക​ൾ അ​ണി​നി​ര​ന്ന വ​ർ​ണാ​ഭ​മാ​യ മാ​ർ​ച്ച് പാ​സ്റ്റി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച കോ​പ്പ​ൽ ഇ​ട​വ​ക ഒ​ന്നാം സ്ഥാ​നം നേ​ടി. അ​ച്ച​ട​ക്ക​വും കൃ​ത്യ​ത​യും നി​റ​ഞ്ഞ കോ​പ്പ​ൽ ടീ​മി​ന്‍റെ പ്ര​ക​ട​നം കാ​ണി​ക​ളു​ടെ കൈ​യ​ടി നേ​ടി.

ഐ​പി​എ​സ്എ​ഫ് ചെ​യ​ർ​മാ​ൻ ഫാ. ​റോ​യി മൂ​ലേ​ച്ചാ​ലി​ൽ, ജ​ന​റ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​സ​ഫ് ബി​ജു, സെ​ക്ര​ട്ട​റി അ​മ്പി​ളി റോ​ബി​ൻ, അ​ക്കൗ​ണ്ട​ന്‍റ് ആ​ൽ​വി​ൻ ജോ​സ​ഫ്, ട്ര​സ്റ്റി​മാ​രാ​യ മ​നോ​ജ് മൈ​ക്കി​ൾ, ജോ​ജോ തോ​മ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​എം​സി കോ​ർ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കാ​യി​ക​മേ​ള വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ച​ത്.

തു​ട​ർ​ന്ന് ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട്, മേ​യ​ർ ഒ​മ​ർ ഓ​ച്ചോ​വ, മു​ൻ മേ​യ​ർ റ​മീ​റോ ഗാ​ർ​സ, ഫാ. ​കു​ര്യ​ൻ നെ​ടു​വേ​ലി​ച്ചാ​ലു​ങ്ക​ൽ, ഫാ. ​റോ​യി മൂ​ലേ​ച്ചാ​ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആ​ത്മീ​യ​ത​യും കാ​യി​ക​രം​ഗ​വും ത​മ്മി​ൽ വേ​ർ​തി​രി​ക്കാ​നാ​വി​ല്ലെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് പ​റ​ഞ്ഞു.

 

K-Rail Survey K-Rail Survey K-Rail Survey

ത​ങ്ങ​ളു​ടെ സ​മ​യ​വും ക​ഴി​വു​ക​ളും വി​നി​യോ​ഗി​ച്ച് കാ​യി​ക​മേ​ള​യു​ടെ വി​ജ​യ​ത്തി​നാ​യി അ​ഹോ​രാ​ത്രം പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​രെ​യും അ​ദ്ദേ​ഹം ന​ന്ദി​യോ​ടെ അ​നു​സ്മ​രി​ച്ചു. കാ​യി​ക​മേ​ള​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി ആ​വ​ശ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി സ​ഹാ​യി​ച്ച എ​ഡി​ൻ​ബ​ർ​ഗ് മേ​യ​ർ ഒ​മ​ർ ഓ​ച്ചോ​വ​യ്ക്കും ന​ഗ​ര​സ​ഭ​യ്ക്കും അ​ദ്ദേ​ഹം പ്ര​ത്യേ​ക ന​ന്ദി അ​റി​യി​ച്ചു.

മ​ത്സ​ര​ങ്ങ​ൾ​ക്കും ട്രോ​ഫി​ക​ൾ​ക്കും അ​പ്പു​റം സൗ​ഹൃ​ദ​വും സ​ഹ​വ​ർ​ത്തി​ത്വ​വും വി​ശ്വാ​സ​പ്ര​ഖ്യാ​പ​ന​വും ദ​ക്ഷി​ണ മേ​ഖ​ല​യി​ലെ ഇ​ട​വ​ക​ക​ളു​ടെ കൂ​ട്ടാ​യ്മ​യു​മാ​ണ് കാ​യി​ക​മേ​ള ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഫാ. ​കു​ര്യ​ൻ നെ​ടു​വേ​ലി​ച്ചാ​ലു​ങ്ക​ൽ പ​റ​ഞ്ഞു.

പ്ര​ത്യേ​കി​ച്ച് യു​വ​ജ​ന​ങ്ങ​ളി​ലും മു​തി​ർ​ന്ന കു​ട്ടി​ക​ളി​ലും ആ​ത്മീ​യ​ത​യും മൂ​ല്യ​ങ്ങ​ളും വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ ഇ​ത്ത​രം കൂ​ട്ടാ​യ്മ​ക​ൾ സ​ഹാ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

25 വ​ർ​ഷം മു​മ്പ് വ​ള​രെ കു​റ​ച്ചു​പേ​രു​മാ​യി ആ​രം​ഭി​ച്ച സെ​ന്‍റ് തോ​മ​സ് ഡ​യോ​സി​സ് ഇ​ന്ന് അ​മേ​രി​ക്ക​യി​ലു​ട​നീ​ളം വ​ലി​യ വ​ള​ർ​ച്ച കൈ​വ​രി​ച്ച​തു​പോ​ലെ, നൂ​റ് വ​ർ​ഷം മു​മ്പ് ചു​രു​ക്കം ചി​ല​രു​മാ​യി ആ​രം​ഭി​ച്ച എ​ഡി​ൻ​ബ​ർ​ഗ് ന​ഗ​ര​വും ഇ​ന്ന് പ്രൗ​ഢി​യോ​ടെ നി​ല​കൊ​ള്ളു​ന്നു​വെ​ന്ന് മേ​യ​ർ ഒ​മ​ർ ഓ​ച്ചോ​വ ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. ഡി​എം​സി ഇ​ട​വ​കാം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ, സ​മ്മാ​ന​ക്കൂ​പ്പ​ൺ ന​റു​ക്കെ​ടു​പ്പ്, വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി വി​ത​ര​ണം എ​ന്നി​വ​യും ന​ട​ന്നു.

ജ​ന​റ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​സ​ഫ് ബി​ജു സ്വാ​ഗ​ത​വും ആ​ന്റ​ണി മാ​ത്യു ന​ന്ദി​യും പ​റ​ഞ്ഞു.

Tags : IPSF MarJoyAlappatt NRINews

Recent News

Corehub Up