ഫ്രണ്ട്സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീം അംഗങ്ങൾ
ഡാളസ്: പ്രവാസി മലയാളികളുടെ ക്രിക്കറ്റ് ക്ലബായ "ഫ്രണ്ട്സ് ഓഫ് ഡാളസ്' 2027 വർഷത്തേക്കുള്ള പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. ഒക്ലഹോമയിൽ നടന്ന വാർഷിക സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് പൂർത്തിയായത്.
പുതിയ ഭാരവാഹികൾ (2027): മാനേജർ: ഡോ. ഷിബു സാമുവൽ, അസിസ്റ്റന്റ് മാനേജർ: ജോഷ് ഷാജി, സെക്രട്ടറി: റെനി മാത്യു, ട്രഷറർ: ബിനു വർഗീസ്, ടീം ക്യാപ്റ്റൻ: ബാബു സൈമൺ, വൈസ് ക്യാപ്റ്റൻ: ബിനു വർഗീസ്, ടീം കോഓർഡിനേറ്റർ: അജു മാത്യു, മീഡിയ കോഓർഡിനേറ്റർമാർ: എബിൻ വർഗീസ്, ബിനോയ് സാമുവൽ.

ഉപദേശക സമിതി (അഡ്വൈസറി കമ്മിറ്റി): സന്തോഷ് വടക്കേകുറ്റി, ബിജു തോമസ്, ജസ്റ്റിൻ വർഗീസ്, ടോണി അലക്സാണ്ടർ, അലൻ ജെയിംസ്, പ്രിൻസ് ജോസഫ്, മാത്യു സെബാസ്റ്റ്യൻ എന്നിവരും ക്ലബിന്റെ ഔദ്യോഗിക ഭരണസമിതി അംഗങ്ങളുമാണ് ഉപദേശക സമിതിയിൽ ഉൾപ്പെടുന്നത്.
ഡാളസിലും സമീപ പ്രദേശങ്ങളിലുമുള്ള വിവിധ മലയാളി, സൗത്ത് ഏഷ്യൻ ക്രിക്കറ്റ് ടൂർണമെന്റുകളിൽ എഫ്ഒഡി സജീവമായി പങ്കൈടുക്കുകയും പുതിയ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തുവരുന്നു.
വരും വർഷങ്ങളിൽ മത്സരങ്ങൾക്കും മറ്റ് ക്ലബ് പ്രവർത്തനങ്ങൾക്കും പുറമെ സൗഹൃദവും സഹകരണവും കായിക മനോഭാവവും കൂടുതൽ ശക്തിപ്പെടുത്താൻ എല്ലാ അംഗങ്ങളും സജീവമായി പങ്കാളികളാകണമെന്ന് പുതിയ നേതൃത്വം അഭ്യർത്ഥിച്ചു.
തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതിക്ക് സംഘടനയുടെ എല്ലാ അംഗങ്ങളും ആശംസകൾ നേർന്നു.
Tags : FriendsOfDallas CricketClub DallasCricket NewOfficeBearers