ഡാളസ്: പ്രവാസി മലയാളികളുടെ ക്രിക്കറ്റ് ക്ലബായ "ഫ്രണ്ട്സ് ഓഫ് ഡാളസ്' 2027 വർഷത്തേക്കുള്ള പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. ഒക്ലഹോമയിൽ നടന്ന വാർഷിക സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് പൂർത്തിയായത്.
പുതിയ ഭാരവാഹികൾ (2027): മാനേജർ: ഡോ. ഷിബു സാമുവൽ, അസിസ്റ്റന്റ് മാനേജർ: ജോഷ് ഷാജി, സെക്രട്ടറി: റെനി മാത്യു, ട്രഷറർ: ബിനു വർഗീസ്, ടീം ക്യാപ്റ്റൻ: ബാബു സൈമൺ, വൈസ് ക്യാപ്റ്റൻ: ബിനു വർഗീസ്, ടീം കോഓർഡിനേറ്റർ: അജു മാത്യു, മീഡിയ കോഓർഡിനേറ്റർമാർ: എബിൻ വർഗീസ്, ബിനോയ് സാമുവൽ.