ഷിഹാബ് പനയ്ക്കൽ
മസ്കറ്റ്: ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി ഷിഹാബ് പനയ്ക്കലാണ് (44) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.
മസ്കറ്റ് റൂവി വൽജയിൽ കോഫിഷോപ് നടത്തുകയായിരുന്നു. പിതാവ്: അബ്ദു പനക്കൽ. മാതാവ്: നഫീസ അബ്ദു. ഭാര്യ: ആബിദ ചോലക്കൽ.
ഖൗല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Tags : HeartAttack Oman MalayaliYouth KeralaNews