x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെന്‍റ് ജോൺസ് അക്കാദമിയിൽ യുവജനോത്സവത്തിന് തുടക്കമായി

ഷിബി പോൾ
Published: July 31, 2026 03:02 PM IST | Updated: July 31, 2026 03:04 PM IST

പരിപാടിയിൽ നിന്ന്

ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി ജ്വാ​ലാ​ന​ഗ​റി​ലെ സെ​ന്‍റ് ജോ​ൺ​സ് അ​ക്കാ​ദ​മി​യി​ൽ സം​ഘ​ടി​പ്പി​ച്ച മൂ​ന്ന് ദി​വ​സ​ത്തെ യു​വ​ജ​നോ​ത്സ​വ​മാ​യ "ഉ​ഡാ​ൻ' പ്ര​ശ​സ്ത ന​ർ​ത്ത​കി​യും പ​ത്മ​ശ്രീ പു​ര​സ്കാ​ര ജേ​താ​വു​മാ​യ ഗീ​താ ച​ന്ദ്ര​ൻ, ഇ​ന്ത്യ​ൻ ഫോ​റി​ൻ സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​മ​രേ​ന്ദ്ര ഖ​ട്വ എ​ന്നി​വ​രു​ടെ വി​ശി​ഷ്ട സാ​ന്നി​ധ്യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

യു​വ​ജ​ന​ങ്ങ​ളു​ടെ ക​ലാ​പ​ര​വും സാം​സ്കാ​രി​ക​വു​മാ​യ ക​ഴി​വു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന ഈ ​മൂ​ന്ന് ദി​വ​സ​ത്തെ മേ​ള​യി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും മ​ത്സ​ര​ങ്ങ​ളും സാം​സ്കാ​രി​ക അ​വ​ത​ര​ണ​ങ്ങ​ളും അ​ര​ങ്ങേ​റും.

Tags : St.JohnsAcademy YouthFestival NRINews

Recent News

Corehub Up