x
ad
Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രി​സ്തീ​യ വി​ശ്വാ​സം ജീ​വ​നു​ള്ള ബ​ന്ധ​മാ​ണ്, വെ​റു​മൊ​രു മ​ത​പ​ര​മാ​യ അ​റി​വ​ല്ല: ഡോ. ​വി​നു ജോ​ൺ ഡാ​നി​യേ​ൽ

പി.പി. ചെ​റി​യാ​ൻ
Published: August 25, 2026 10:41 AM IST | Updated: August 25, 2026 10:47 AM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ഡാ​ള​സ്: ലോ​ക​സു​ഖ​ങ്ങ​ൾ​ക്കും ഭൗ​തി​ക​നേ​ട്ട​ങ്ങ​ൾ​ക്കു​മ​പ്പു​റം ക്രി​സ്തു​വി​ന്‍റെ സ്നേ​ഹ​വും കൃ​പ​യും അ​നു​ഭ​വി​ച്ച് ജീ​വി​ക്കാ​ൻ വി​ശ്വാ​സി​ക​ളെ ആ​ഹ്വാ​നം ചെ​യ്ത് വ​ച​ന പ​ണ്ഡി​ത​നും പ്രാ​ഭാ​ഷ​ക​നു​മാ​യ ഡോ. ​വി​നു ജോ​ൺ ഡാ​നി​യേ​ൽ.

ഈ ​മാ​സം 20 മു​ത​ൽ 23 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക - കാ​ന​ഡ ഭ​ദ്രാ​സ​ന സ​ന്ന​ദ്ധ സു​വി​ശേ​ഷ​ക സം​ഘ​ത്തി​ന്‍റെ (MTVEA) 18-ാമ​ത് നാ​ഷ​ണ​ൽ സ​മ്മേ​ള​ന​ത്തി​ൽ മൂ​ന്നാം ദി​നം വൈ​കു​ന്നേ​രം ന​ട​ന്ന സെ​ഷ​നി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ധ​ന​വും സ​മ്പ​ത്തും ലോ​ക​വി​ജ​യ​ങ്ങ​ളും മാ​ത്ര​മാ​ണ് ജീ​വി​ത​ത്തി​ന്‍റെ പൂ​ർ​ണ​ത​യെ​ന്ന് ക​രു​തു​ന്ന​വ​ർ​ക്കു​ള്ള ശ​ക്ത​മാ​യ സ​ന്ദേ​ശ​മാ​ണ് സ​മ്മേ​ള​ന​ത്തി​ൽ ഉ​യ​ർ​ന്നു കേ​ട്ട​ത്. ന​മു​ക്ക് ധ​ന​മു​ണ്ടാ​കാം, സ​മ്പ​ത്തു​ണ്ടാ​കാം, എ​ന്നാ​ൽ രാ​ത്രി​യി​ൽ ഒ​റ്റ​യ്ക്കി​രി​ക്കു​മ്പോ​ൾ ന​മ്മു​ടെ ഹൃ​ദ​യ​ത്തോ​ട് നാം ​ചോ​ദി​ക്കേ​ണ്ട​ത് ജീ​വി​ത​ത്തിന്‍റെ യ​ഥാ​ർ​ഥ അ​ർ​ഥ​മെ​ന്താ​ണെ​ന്നാ​ണ് ഡോ. ​വി​നു ജോ​ൺ ഡാ​നി​യേ​ൽ ഓ​ർ​മി​പ്പി​ച്ചു.

ലോ​കം ന​മ്മെ പ​ല​പ്പോ​ഴും വ​ഞ്ചി​ച്ചേ​ക്കാം, എ​ന്നാ​ൽ പ്ര​തി​സ​ന്ധി​ഘ​ട​ങ്ങ​ളി​ൽ ന​മ്മെ പി​ടി​ച്ചു​നി​ർ​ത്തു​ന്ന​ത് ക്രി​സ്തു​വി​ന്‍റെ കൃ​പ​യും സ്നേ​ഹ​വു​മാ​ണ്. ക്രി​സ്തീ​യ വി​ശ്വാ​സം വെ​റു​മൊ​രു അ​റി​വോ മ​ത​പ​ര​മാ​യ തി​രി​ച്ച​റി​യ​ലോ അ​ല്ല, മ​റി​ച്ച് യേ​ശു​വു​മാ​യി പു​ല​ർ​ത്തു​ന്ന ജീ​വ​നു​ള്ള ബ​ന്ധ​മാ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പ്ര​സം​ഗ​ത്തി​ൽ കോ​വി​ഡ് മ​ഹാ​മാ​രി ന​ൽ​കി​യ പാ​ഠ​ങ്ങ​ളെ​ക്കു​റി​ച്ചും സ​ഭ​യു​ടെ ഇ​ന്ന​ത്തെ അ​വ​സ്ഥ​യെ​ക്കു​റി​ച്ചും ഗൗ​ര​വ​മാ​യ ആ​ത്മ​പ​രി​ശോ​ധ​ന​യു​ണ്ടാ​യി. മ​നു​ഷ്യ​ന്‍റെ ക​ഴി​വു​ക​ൾ​ക്ക് പ​രി​ധി​ക​ളു​ണ്ടെ​ന്ന് തി​രി​ച്ച​റി​ഞ്ഞ് അ​ന്ന​ത്തെ പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ൽ ദൈ​വ​ത്തെ തേ​ടി​യ മ​നു​ഷ്യ​ർ, ഇ​ന്ന് സൗ​ക​ര്യ​ങ്ങ​ൾ മ​ട​ങ്ങി വ​ന്ന​പ്പോ​ൾ വീ​ണ്ടും ആ​ത്മീ​യ​മാ​യ ഉ​റ​ക്ക​ത്തി​ലേ​ക്കും മ​ന്ദ​ത​യി​ലേ​ക്കും വ​ഴു​തി​വീ​ഴു​ന്നു​ണ്ടോ എ​ന്ന് ഡോ ​വി​നു സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു.

പ്ര​തി​സ​ന്ധി വ​രു​മ്പോ​ൾ മാ​ത്രം ദൈ​വ​ത്തെ അ​ന്വേ​ഷി​ക്കു​ന്ന​വ​രാ​കാ​തെ, എ​ല്ലാ​ക്കാ​ല​ത്തും ദൈ​വ​ത്തോ​ടു​ള്ള സ്ഥി​ര​മാ​യ ബ​ന്ധം പു​ല​ർ​ത്തു​ന്ന​വ​രാ​യി വി​ശ്വാ​സി​ക​ൾ മാ​റേ​ണ്ട​തു​ണ്ട്. ക​ർ​ത്താ​വ് അ​യ​ക്കു​മ്പോ​ൾ ഞാ​ൻ പോ​കാം എ​ന്ന് പൂ​ർ​ണ​മ​ന​സോ​ടെ ഏ​റ്റു​പ​റ​യാ​ൻ വി​ശ്വാ​സി​ക​ൾ​ക്ക് ക​ഴി​യ​ണം. സു​വി​ശേ​ഷം സൂ​ക്ഷി​ച്ചു​വ​യ്ക്കാ​നു​ള്ള​ത​ല്ല, മ​റി​ച്ച് പ​ങ്കു​വയ്​ക്കാ​നു​ള്ള​താ​ണ്.​

നാം ക്രി​സ്തു​വി​ന്‍റെ പ്ര​തി​നി​ധി​ക​ളാ​ണെ​ന്ന ബോ​ധ്യ​ത്തോ​ടെ, ന​മ്മു​ടെ വാ​ക്കു​ക​ളി​ലൂ​ടെ​യും പ്ര​വൃ​ത്തി​ക​ളി​ലൂ​ടെ​യും അ​വ​നെ ലോ​ക​ത്തി​ന് കാ​ണി​ച്ചു​കൊ​ടു​ക്ക​ണം.​വി​ഭാ​ഗീ​യ​ത​ക​ൾ​ക്കും പേ​രു​ക​ൾ​ക്കും അ​പ്പു​റം ക്രി​സ്തു​വി​ൽ സ​ഭ ഒ​ന്നാ​ണെ​ന്ന യാ​ഥാ​ർ​ഥ്യം ഉ​ൾ​ക്കൊ​ണ്ട്, ക്രി​സ്തു​വു​മാ​യു​ള്ള ജീ​വി​ക്കു​ന്ന ബ​ന്ധ​ത്തി​ൽ വ​ള​രാ​ൻ ഡോ ​വി​നു ആ​ഹ്വാ​നം ചെ​യ്തു.

നാ​ഷ​ണ​ൽ കോ​ൺ​ഫ്ര​ൻ​സി​ന്റെ മൂ​ന്നാം ദി​വ​സ​മാ​യ ഇ​ന്ന് (ശ​നി) രാ​വി​ലെ പ്രാ​ത​ലോ​ടെ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. തു​ട​ർ​ന്ന് പാ​ട്ടു​സെ​ഷ​നും ആ​രാ​ധ​ന​യും റെ​വ. ആ​ശി​ഷ് തോ​മ​സ് ന​യി​ക്കു​ന്ന ബൈ​ബി​ൾ പ​ഠ​ന​വും ന​ട​ന്നു. കോ​ഫി ബ്രേ​ക്കി​നു ശേ​ഷം റെ​വ. ഡോ. ​മോ​ത്തി വ​ർ​ക്കി ന​യി​ച്ച പ്ര​ധാ​ന പ്ര​സം​ഗ​വും ഗ്രൂ​പ്പ് ച​ർ​ച്ച​ക​ളും മ​ധ്യ​സ്ഥ പ്രാ​ർഥ​ന​യും ന​ട​ന്നു.

ഉ​ച്ച​യ്ക്കു​ശേ​ഷം ന​ട​ന്ന പാ​ട്ടു​സെ​ഷ​നെ തു​ട​ർ​ന്ന് ഡോ. ​സി​നി അ​ബ്ര​ഹാം ന​യി​ച്ച "Aging Well: Navigating Health and Social Challenges' എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള സെ​മി​നാ​ർ ഏ​റെ ശ്ര​ദ്ധേ​യ​മാ​യി.

ബി​സി​ന​സ് സെ​ഷ​നും അ​ത്താ​ഴ​ത്തി​നും ശേ​ഷം, വൈ​കു​ന്നേ​രം സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ്മ ച​ർ​ച്ച വി​കാ​രി റ​വ. റോ​ബി​ൻ അ​ച്ച​ന്‍റെ നെ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പാ​ട്ടു​സെ​ഷ​നും ഡോ. ​വി​നോ ജോ​ൺ ഡാ​നി​യേ​ൽ ന​യി​ച്ച റി​വൈ​വ​ൽ മീ​റ്റിം​ഗും സ​ഭ​യ്ക്ക് വ​ലി​യൊ​രു ആ​ത്മീ​യ അ​നു​ഭൂ​തി​യാ​യി മാ​റി.

ഡാ​ള​സ് സെന്‍റ് പോ​ൾ​സ് മാ​ർ​ത്തോമ്മ ച​ർച്ച് വി​കാ​രി റ​വ. റെ​ജി​ൻ രാ​ജു സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും മു​ഖ്യ പ്ര​ഭാ​ഷ​ക​ൻ ഡോ. ​വി​നു ജോ​ൺ ഡാ​നി​യേ​ലി​നെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു സാ​ക്ഷ്യ​വും സ​മ​ർ​പ്പ​ണ​വും അ​ട​ങ്ങു​ന്ന ആ​രാ​ധ​ന സെ​ഷ​ന് ശേ​ഷം ശ​യ​ന ന​മ​സ്കാ​ര​ത്തോ​ടെ മൂ​ന്നാം ദി​ന​ത്തെ ധ​ന്യ​മാ​യ ശു​ശ്രൂ​ഷ​ക​ൾ​ക്ക് സ​മാ​പ​ന​മാ​യി.

Tags : Dr.VinuJohnDaniel ChristianFaith NRINews

Recent News

Corehub Up