x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്ലോ​സ്റ്റ​റി​ലെ ഇ​ന്‍​ഫി​നി​റ്റി ക​പ്പ് ടി10 ​ക്രി​ക്ക​റ്റ് ടൂ​ര്‍​ണ​മെ​ന്‍റ് ഞാ​യ​റാ​ഴ്ച

വെബ്ഡെസ്ക്
Published: August 8, 2026 10:37 AM IST | Updated: August 8, 2026 10:37 AM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ഗ്ലോ​സ്റ്റ​ർ: ഗ്ലോ​സ്റ്റ​റി​ലെ മ​ല​യാ​ളി ക്രി​ക്ക​റ്റ് പ്രേ​മി​ക​ള്‍​ക്കാ​യി ആ​വേ​ശ​മു​ണ​ര്‍​ത്തു​ന്ന ഇ​ന്‍​ഫി​നി​റ്റി ക​പ്പ് - സീ​സ​ണ്‍ ത്രീ ​ടി10 ക്രി​ക്ക​റ്റ് ടൂ​ര്‍​ണ​മെ​ന്‍റ് ഞാ​യ​റാ​ഴ്ച ട​ഫ്ലി പാ​ര്‍​ക്ക് ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കും. യു​കെ​യി​ലെ പ്ര​മു​ഖ മോ​ര്‍​ട്ട്ഗേ​ജ് അ​ഡൈ്വ​സിം​ഗ് സ്ഥാ​പ​ന​മാ​യ ഇ​ന്‍​ഫി​നി​റ്റി മോ​ര്‍​ട്ട്ഗേ​ജ് ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ മു​ഖ്യ സ്പോ​ണ്‍​സ​റാ​ണ്.

ലെ​ജ​ന്‍​ഡ് സോ​ളി​സി​റ്റേ​ഴ്സ് ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ സ​ഹ​സ്പോ​ണ്‍​സ​റു​മാ​ണ്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് മ​ത്സ​രം തു​ട​ങ്ങും. ക്രി​ക്ക​റ്റ് താ​രം ബേ​സി​ല്‍ ത​മ്പി ച​ട​ങ്ങി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി എ​ത്തും.

ഇ​ന്‍​ഫി​നി​റ്റി വാ​രി​യേ​ഴ്സ്, ഓ​ക്സ്ഫോ​ര്‍​ഡ് യു​ണൈ​റ്റ​ഡ്, ഗ​ല്ലി ക്രി​ക്ക​റ്റേ​ഴ്സ്, റൈ​നോ​സ്, ലെ​സ്റ്റ​ര്‍ ഐ​ക്ക​ണ്‍​സ്, ഫീ​നി​ക്സ് നോ​ര്‍​താം​പ്ട​ണ്‍, എ​ല്‍​എം​സി, റൈ​നോ​സ് ബി ​തു​ട​ങ്ങി ഏ​ക​ദേ​ശം പ​ത്തോ​ളം ടീ​മു​ക​ളാ​ണ് മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്.

വി​ജ​യി​ക​ള്‍​ക്ക് ഇ​ന്‍​ഫി​നി​റ്റി മോ​ര്‍​ട്ട്ഗേ​ജ് ന​ല്‍​കു​ന്ന 1,250 പൗ​ണ്ടും ട്രോ​ഫി​യും റ​ണേ​ഴ്‌​സ് അ​പ്പി​ന് ലെ​ജ​ന്‍റ് സോ​ളി​സി​റ്റേ​ഴ്സ് ന​ല്‍​കു​ന്ന 600 പൗ​ണ്ടും ട്രോ​ഫി​യും മൂ​ന്നാം സ്ഥാ​ന​ക്കാ​ര്‍​ക്ക് ന​ള റ​സ്റ്റ​റ​ന്‍റ് ന​ല്‍​കു​ന്ന 250 പൗ​ണ്ടും ട്രോ​ഫി​യും എ​ന്നി​ങ്ങ​നെ ആ​ക​ര്‍​ഷ​ക​മാ​യ സ​മ്മാ​ന​മാ​ണ് ല​ഭി​ക്കു​ക.

കൂ​ടാ​തെ മി​ക​ച്ച ബാ​റ്റ​ർ, ബൗ​ള​ര്‍, ഫീ​ല്‍​ഡ​ര്‍, മോ​സ്റ്റ് വാ​ല്യു​ബി​ള്‍ പ്ലെ​യ​ര്‍ എ​ന്നീ വ്യ​ക്തി​ഗ​ത പു​ര​സ്‌​കാ​ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്യും. ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ള്‍​ക്കൊ​പ്പം പ്രേ​ക്ഷ​ക​ര്‍​ക്ക് വി​നോ​ദ​മൊ​രു​ക്കാ​ന്‍ ബെ​ല്ലി ഡാ​ന്‍​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ത്യേ​ക പ​രി​പാ​ടി​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ന് യു​കെ​യി​ലെ പ്ര​മു​ഖ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കും.​ആ​വേ​ശം നി​റ​ഞ്ഞ ടൂ​ര്‍​ണ​മെ​ന്‍റി​ന് ഇ​നി ര​ണ്ടു നാ​ള്‍ മാ​ത്രം. ക്രി​ക്ക​റ്റ് പ്രേ​മി​ക​ളെ ട​ഫ്ലി പാ​ര്‍​ക്ക് ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ടൂ​ര്‍​ണ​മെ​ന്‍റ് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​രു​ണ്‍ അ​റി​യി​ച്ചു.

Tags : InfinityCup CricketTournament NRINews

Recent News

Corehub Up