ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
കുവൈറ്റ് സിറ്റി: നിരവധി ആനുകൂല്യങ്ങളോടെ റീട്ടെയിൽ ഷോപ്പിംഗിന് പുതിയ മാനം നൽകി കൊണ്ട് മെട്രോ ഇന്റർനാഷണൽ ഗ്രൂപ്പ് കുവൈറ്റിൽ ഹൈപ്പർ മാർക്കറ്റ് മേഖലയിലേക്ക് കടക്കുന്നു.
ആരോഗ്യ സേവന രംഗത്തെ പ്രഗത്ഭരായ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ആരംഭിക്കുന്ന ഹൈപ്പർ മാർക്കറ്റിന്റെ ആദ്യ ഔട്ട്ലെറ്റ് ഫർവാനിയ മഗാതീർ മാളിൽ ഈ മാസം 16ന് ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം 4.30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ അംബാസഡർമാർ, ഉദ്യോഗസ്ഥർ, വാണിജ്യ വ്യവസായ പ്രമുഖർ, സാമൂഹിക സാംസ്കാരിക നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് വിപുലമായ ആനുകൂല്യങ്ങളാണ് മെട്രോ ഗ്രൂപ്പ് പ്രഖ്യാപിച്ചത്. വായ്പാ സൗകര്യത്തോടെ പാർച്ചസ് ചെയ്യാനാകുന്ന മെട്രോ ഹൈപ്പർ പവർ കാർഡ് കുവൈറ്റിൽ ആദ്യത്തേതാണ്. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന പ്രവാസികൾക്ക് ഇത് ആശ്വാസമാകും.
മെട്രോ ഹൈപ്പർ ഹബീബി പോയിന്റ്സ് കാർഡ് വഴി ഉപഭോക്താക്കൾക്ക് കൂടുതൽ ആനുകൂല്ല്യങ്ങൾ ലഭിക്കും. ഒരു ദിനാറിന്റെ പാർച്ചസിന് ഒരു പോയിന്റും 100 പോയിന്റുകൾക്ക് ഒരു ദീനാർ ഇളവും ലഭിക്കും.

ദിവസവും ഒരു ഭാഗ്യശാലിക്ക് ഗോൾഡൻ ട്രോളി പദ്ധതി മുഖേന ബിൽ തുകയുടെ അത്രയും സംഖ്യക്ക് സൗജന്യ പർച്ചെയ്സ് സൗകര്യം നൽകും. എല്ലാ വെള്ളിയാഴ്ചയും രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ഫ്രൈഡേ മാർകറ്റ് പദ്ധതിയിലൂടെ വിലക്കുറവും നൽകും.
ഷോപ്പിംഗിനൊപ്പം ആരോഗ്യപരിചരണവും ലഭ്യമാക്കുന്ന രീതിയിൽ മെട്രോ കെയർ ചെക്കപ്പ് പദ്ധതിയിലൂടെ ആരോഗ്യ സേവനവും പ്രഖ്യാപിച്ചിട്ടുണ്ട്. 20 ദിനാറിന് മുകളിൽ വാങ്ങുന്നവർക്കാണ് ആരോഗ്യ സേവനം ലഭിക്കുക.
50 ദിനാറിന് മുകളിൽ വാങ്ങുന്നവർക്ക് കൂടുതൽ വിപുലമായ ആരോഗ്യ പാക്കേജും ലഭിക്കും. ഫർവാനിയ, ഖൈത്താൻ, ജലീബ് എന്നിവിടങ്ങളിലെ മെട്രോ മെഡിക്കൽ സെന്ററുകളിലാണ് ആദ്യഘട്ടത്തിൽ സേവനം ലഭ്യമാക്കുക.
കുവൈറ്റിലെ വിവിധ ഭാഗങ്ങളിലായി 10 വിപുലമായ റീട്ടെയിൽ സ്റ്റോറുകൾ ലക്ഷ്യമിട്ടാണ് മെട്രോ ഹൈപ്പർ തുടക്കം കുറിക്കുന്നത്.
ഇത് സംബന്ധിച്ച് ഫർവാനിയ ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന വാർത്താസമ്മേളനത്തിൽ മെട്രോ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാൻ ആൻഡ് സിഇഒ മുസ്തഫ ഹംസ, മാനേജിംഗ് ഡയറക്ടർ ഇബ്രാഹിം കുട്ടി, മാനേജിംഗ് പാട്ണർ ഡോ. ബിജി ബഷീർ, മെട്രോ ഹൈപ്പർമാർക്കറ്റ് സിഒഒ ടി.എ. രമേഷ്, മെട്രോ ഹൈപ്പർമാർക്കറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ നാസർ വായവളപ്പിൽ, മെട്രോ ഇന്റർനാഷണൽ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. റംഷാദ് ബിൻ റഹീം, സ്പോൺസർമാരായ ഫഹദ് അൽ മുതൈരി, ഡോ. അഹമ്മദ് ഷംറൂഖ് അൽ അസ്മി എന്നിവർ പങ്കെടുത്തു.
Tags : MetroHyper Kuwait HyperMarket NRINews