ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
നോർത്താംപ്ടൺ: കുന്നുംകുളത്തു നിന്ന് യുകെയിലേക്ക് കുടിയേറിയ പ്രവാസികളുടെ കുടുംബ സംഗമവും മിനി പെരുന്നാളും നോർത്താംപ്ടണിൽ ഈ മാസം 18ന് നടക്കും.
കുന്നുകളും കുളങ്ങളും നിറഞ്ഞ കുന്നംകുളത്തിന്റെ ആഘോഷപ്പെരുമയുടെയും വ്യാവസായിക പ്രൗഢിയും ബഹുസാംസ്കാരികതയും സംഗമിക്കുന്ന വേദിയാകും നോർത്താംപ്ടണിലെ മന്ന ബോൾറൂം.
കുന്നംകുളത്തിന്റെ ആഘോഷപാരമ്പര്യവും നാട്ടുഭാവവും യുകെയിൽ നിലനിർത്തുന്നതിനായി രൂപംകൊണ്ട "കുന്നംകുളത്തുകാർ യുകെ' കൂട്ടായ്മയുടെ പ്രഥമ സംഗമമാവും 18ന് നോർത്താംപ്ടണിൽ നടക്കുക.
മിനി പെരുന്നാളിൽ വിവിധ കലാ-സാംസ്കാരിക പരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്. ചെണ്ടമേളവും ആധുനിക സംഗീതവും സമന്വയിപ്പിച്ച് ഒരുക്കുന്ന "ഡിജെ ഫ്യൂഷൻ വിത്ത് ഡ്രം' മിനി പെരുന്നാളിലെ ഹൈലൈറ്റാവും.
യുകെയിലെ കുന്നംകുളം സ്വദേശികളെയും കുന്നംകുളവുമായി ബന്ധമുള്ള എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കോഓർഡിനേറ്റർമാർ: നിതുൻ ജെ. പനയ്ക്കൽ: +44 7395 134567, ഇമ്മാനുവൽ സി. ഗ്രിഗറി: +44 7405 351792.
വേദി: മന്ന ഫുഡ് കോർണർ യൂണിറ്റ് 2B, സോൾ സെൻട്രൽ, നോർത്താംപ്ടൺ, NN11SR, യുകെ.