x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ക്യു​മെ​നി​ക്ക​ൽ ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ; റ​വ.​ഫാ. ഡേ​വി​സ് ചി​റ​മേ​ൽ മു​ഖ്യ പ്ര​ഭാ​ഷ​ക​ൻ

ജീ​മോ​ൻ റാ​ന്നി
Published: October 7, 2026 11:36 AM IST | Updated: October 7, 2026 11:36 AM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

 

ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ൻ ഈ മാസം 16, 17 തീ​യ​തി​ക​ളി​ൽ വൈ​കു​ന്നേ​രം 6.30ന് ​ഗാ​ന​ശു​ശ്രൂ​ഷ​യോ​ടു കൂ​ടി ആ​രം​ഭി​ക്കും.

ക​ൺ​വ​ൻ​ഷ​ൻ ഗാ​യ​ക​സം​ഘം ഗാ​ന​ശു​ശ്രൂ​ഷ​യ്ക്കു നേ​തൃ​ത്വം ന​ൽ​കും. ഹൂ​സ്റ്റ​ണി​ലെ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ (2411 5th St. Stafford, TX 77477) ന​ട​ക്കു​ന്ന ക​ൺ​വ​ൻ​ഷ​നി​ൽ റ​വ.ഫാ. ​ഡേ​വി​സ് ചി​റ​മേ​ൽ മു​ഖ്യ പ്ര​ഭാ​ഷ​ക​നാ​യി​രി​ക്കും.

ഐ​സി​ഇ​സി​എ​ച്ച് പ്ര​സി​ഡ​ന്‍റ് റ​വ. ഫാ. ​ഡോ. ഐ​സ​ക് ബി. ​പ്ര​കാ​ശ്, വൈ​സ് പ്ര​സി​ഡ​ന്‍റ് റ​വ. ഫാ. ​ഡോ. ബി​ന്നി ഫി​ലി​പ്പ്, സെ​ക്ര​ട്ട​റി ഷാ​ജ​ൻ ജോ​ർ​ജ്, ട്ര​ഷ​റ​ർ രാ​ജ​ൻ അ​ങ്ങാ​ടി​യി​ൽ, പ്രോ​ഗ്രാം കോഓ​ർ​ഡി​നേ​റ്റ​ർ മി​ൽ​റ്റ മാ​ത്യു, ഗാ​യ​ക​സം​ഘം ക​ൺ​വീ​ന​ർ ഡോ. ​അ​ന്ന കെ. ​ഫി​ലി​പ്പ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ ക​ൺ​വ​ൻ​ഷ​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചുവ​രു​ന്നു.

ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്ത് അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​ന്ന​തി​ന് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags : EcumenicalBibleConvention Rev.Fr.DavisChiramel KeynoteSpeaker NRINews USA

Recent News

Corehub Up