ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തിൽ ബൈബിൾ കൺവെൻഷൻ ഈ മാസം 16, 17 തീയതികളിൽ വൈകുന്നേരം 6.30ന് ഗാനശുശ്രൂഷയോടു കൂടി ആരംഭിക്കും.
കൺവൻഷൻ ഗായകസംഘം ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽകും. ഹൂസ്റ്റണിലെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ (2411 5th St. Stafford, TX 77477) നടക്കുന്ന കൺവൻഷനിൽ റവ.ഫാ. ഡേവിസ് ചിറമേൽ മുഖ്യ പ്രഭാഷകനായിരിക്കും.
ഐസിഇസിഎച്ച് പ്രസിഡന്റ് റവ. ഫാ. ഡോ. ഐസക് ബി. പ്രകാശ്, വൈസ് പ്രസിഡന്റ് റവ. ഫാ. ഡോ. ബിന്നി ഫിലിപ്പ്, സെക്രട്ടറി ഷാജൻ ജോർജ്, ട്രഷറർ രാജൻ അങ്ങാടിയിൽ, പ്രോഗ്രാം കോഓർഡിനേറ്റർ മിൽറ്റ മാത്യു, ഗായകസംഘം കൺവീനർ ഡോ. അന്ന കെ. ഫിലിപ്പ് തുടങ്ങിയവരുടെ നേതൃത്തിൽ വിവിധ കമ്മിറ്റികൾ കൺവൻഷന്റെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.
കൺവൻഷനിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിന് ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു.