x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​സി​ഇ​സി​എ​ച്ച് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് സ​മാ​പി​ച്ചു

ജീ​മോ​ൻ റാ​ന്നി
Published: August 11, 2026 05:43 PM IST | Updated: August 11, 2026 05:43 PM IST

പരിപാടിയിൽ നിന്ന്

ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ൺ (ഐ​സി​ഇ​സി​എ​ച്ച്) സം​ഘ​ടി​പ്പി​ച്ച ആ​റാ​മ​ത് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് ഓ​ഗ​സ്റ്റ് ഒ​ന്നി​ന് സ്റ്റാ​ഫോ​ർ​ഡി​ലു​ള്ള ഹൂ​സ്റ്റ​ൺ ബാ​ഡ്മി​ന്‍റ​ൺ സെ​ന്‍റ​റി​ൽ ന​ട​ന്നു.

രാ​വി​ലെ 8.30ന് ​ആ​രം​ഭി​ച്ച മ​ത്സ​ര​ങ്ങ​ൾ വാ​ശി​യേ​റി​യ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ച്ചു​കൊ​ണ്ട് വി​ജ​യ​ക​ര​മാ​യി സ​മാ​പി​ച്ചു. മെ​ൻ​സ് ഓ​പ്പ​ൺ, വി​മ​ൻ​സ് ഓ​പ്പ​ൺ, 50 വ​യ​സും അ​തി​ൽ കൂ​ടു​ത​ലു​മു​ള്ള സീ​നി​യേ​ഴ്സ് (50+) ഡ​ബി​ൾ​സ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു.

വി​ജ​യി​ക​ൾ​ക്ക് എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​ക​ളും വ്യ​ക്തി​ഗ​ത ട്രോ​ഫി​ക​ളും സ​മ്മാ​നി​ച്ചു. കൂ​ടാ​തെ Best Player, Rising Star എ​ന്നീ പ്ര​ത്യേ​ക പു​ര​സ്കാ​ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. ഹൂ​സ്റ്റ​ണി​ലെ വി​വി​ധ ക്രൈ​സ്ത​വ ഇ​ട​വ​ക​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് 16 ടീ​മു​ക​ളാ​ണ് ടൂ​ർ​ണ​മെ​ന്റി​ൽ പ​ങ്കെ​ടു​ത്ത​ത്.

മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കൊ​പ്പം കു​ടും​ബാം​ഗ​ങ്ങ​ളും കാ​യി​ക​പ്രേ​മി​ക​ളും വ​ലി​യ തോ​തി​ൽ പ​ങ്കെ​ടു​ത്ത​ത് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ വി​ജ​യ​ത്തി​ന് മാ​റ്റു​കൂ​ട്ടി. സ്റ്റാ​ഫോ​ർ​ഡ് സി​റ്റി മേ​യ​ർ കെ​ൻ മാ​ത്യു മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

റ​വ.​ഫാ. എ​ൽ​ദോ പോ​ൾ, ജോ​ൺ​സ​ൻ ക​ല്ലും​മൂ​ട്ടി​ൽ, ബി​ജു ചാ​ല​ക്ക​ൽ, ജോ​ൺ​സ​ൻ ഉ​മ്മ​ൻ തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ദ്ധ്യം ടൂ​ർ​ണ​മെ​ന്‍റി​നു മാ​റ്റേ​കി.

 

K-Rail Survey K-Rail Survey K-Rail Survey K-Rail Survey

വി​ജ​യി​ക​ൾ

മെ​ൻ​സ് ഓ​പ്പ​ൺ

ഒ​ന്നാം സ്ഥാ​നം: ജോ​ർ​ജ് മാ​ത്യു & ജോ​ജി ജോ​ർ​ജ് (സെ​ന്റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്), ര​ണ്ടാം സ്ഥാ​നം: മൈ​ക്കി​ൾ ജോ​യ് & ഐ​സ​ക് ജോ​സ​ഫ് (സെ​ന്റ് ജോ​സ​ഫ് സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക് ച​ർ​ച്ച്).

വി​മ​ൻ​സ് ഓ​പ്പ​ൺ

ഒ​ന്നാം സ്ഥാ​നം: ജി​തി​ൻ & ബോ​ബി (സെ​ന്റ് തോ​മ​സ് സി.​എ​സ്.​ഐ. ച​ർ​ച്ച്), ര​ണ്ടാം സ്ഥാ​നം: ആ​ൻ​മേ​രി മാ​ത്യു & അ​ബി​ഗ​യി​ൽ മാ​ത്യു (സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്).

സീ​നി​യേ​ഴ്സ് (50+)

ഒ​ന്നാം സ്ഥാ​നം: സാ​വി​യോ തോ​മ​സ് & ബാ​ബു വെ​ണ്ണാ​ലി (സെ​ന്റ് ജോ​സ​ഫ് സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക് ച​ർ​ച്ച്), ര​ണ്ടാം സ്ഥാ​നം: അ​ലാ​ന്‍റി ജോ​ൺ & മാ​ത്യു ഗി​ൽ​ബ​ർ​ട്ട് (സെന്‍റ് ജോ​സ​ഫ് സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് ച​ർ​ച്ച്). റൈ​സിം​ഗ് സ്റ്റാ​ർ പു​ര​സ്കാ​രം: ഐ​സ​ക് ജോ​സ​ഫ് & റോ​സ് ജോ​യ്.

മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ ടീ​മു​ക​ളും മി​ക​ച്ച കാ​യി​ക​മി​ക​വും സൗ​ഹൃ​ദ മ​നോ​ഭാ​വ​വും പ്ര​ക​ടി​പ്പി​ച്ച​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ ജി​നോ ജേ​ക്ക​ബ്, ബാ​ഡ്മി​ന്‍റ​ൺ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ മൈ​ക്കി​ൾ ജോ​യ്, ജോ​ജി ജോ​സ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു.

ഐ​സി​ഇ​സി​എ​ച്ച് പ്ര​സി​ഡ​ന്‍റ് റ​വ. ഫാ. ​ഡോ. ഐ​സ​ക് ബി. ​പ്ര​കാ​ശ്, വൈ​സ് പ്ര​സി​ഡ​ന്‍റ് റ​വ.​ഫാ. ഡോ ​ബെ​ന്നി ഫി​ലി​പ്പ്, സെ​ക്ര​ട്ട​റി ഷാ​ജ​ൻ ജോ​ർ​ജ്, ട്ര​ഷ​റ​ർ രാ​ജ​ൻ അ​ങ്ങാ​ടി​യി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

ടൂ​ർ​ണ​മെ​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി​രു​ന്ന മൈ​ക്കി​ൾ ജോ​യ്, ജോ​ജി ജോ​സ​ഫ് എ​ന്നി​വ​രെ മൊ​മെ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു. ഉ​മ്മ​ൻ തോ​മ​സ് (Royal Travel & Tours), ചാ​ണ്ട​പ്പി​ള്ള മാ​ത്യൂ​സ് (TWFG Insurance) എ​ന്നി​വ​ർ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ സ്പോ​ൺ​സ​ർ​മാ​രാ​യി​രു​ന്നു. സെ​ക്ര​ട്ട​റി ഷാ​ജ​ൻ ജോ​ർ​ജ് ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

Tags : ICECH BadmintonTournament NRINews

Recent News

Corehub Up