Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ICECH

America

സ്വ​ർ​ഗീ​യ ശോ​ഭ​യി​ൽ വ​ർ​ണ​വി​സ്മ​യം തീ​ർ​ത്ത് എ​ക്യു​മെ​നി​ക്ക​ൽ ഫെ​സ്റ്റി​ന് സ​മാ​പ​നം

ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ലെ വി​വി​ധ ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ കൂ​ട്ടാ​യ്മ​യും സൗ​ഹൃ​ദ​വും സാ​ഹോ​ദ​ര്യ​വും വി​ളി​ച്ചോ​തി​യ പ്ര​ഥ​മ എ​ക്യു​മെ​നി​ക്ക​ൽ ഫെ​സ്റ്റ് വ​ർ​ണ​ശ​ബ​ള​മാ​യ ക​ലാ​പ​രി​പാ​ടി​ക​ളോ​ടും ആ​ത്മീ​യ നി​റ​വോ​ടും കൂ​ടി സ​മാ​പി​ച്ചു.

ഹൂ​സ്റ്റ​ണി​ലെ വി​വി​ധ സ​ഭ​ക​ളി​ലെ 20 ഇ​ട​വ​ക​ക​ളു​ടെ സം​യു​ക്ത കൂ​ട്ടാ​യ്മ​യാ​യ ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി (ഐ​സി​ഇ​സി​എ​ച്ച്) സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ എ​ക്യു​മെ​നി​ക്ക​ൽ ഫെ​സ്റ്റ് 2026 വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും ആ​ത്മീ​യ അ​നു​ഭ​വ​ങ്ങ​ളും സൗ​ഹൃ​ദ​ത്തി​ന്‍റെ നി​റ​വു​മൊ​ക്കെ​യാ​യി ശ്ര​ദ്ധേ​യ​മാ​യി.

സെ​ന്‍റ് ജെ​യിം​സ് ക്നാ​നാ​യ ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ഫെ​സ്റ്റി​ൽ ഹൂ​സ്റ്റ​ണി​ലെ വി​വി​ധ ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ആ​യി​ര​ത്തി​ല​ധി​കം വി​ശ്വാ​സി​ക​ളോ​ടൊ​പ്പം പൊ​തു​സ​മൂ​ഹം ഒ​ഴു​കി​യെ​ത്തി.

ഹ്യൂ​സ്റ്റ​ണി​ലെ ഇ​ന്ത്യ​ൻ ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന്‍റെ ഐ​ക്യ​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തി​ന്‍റെ​യും മ​നോ​ഹ​ര​മാ​യ വേ​ദി​യാ​യി മാ​റി​യ ഫെ​സ്റ്റി​ൽ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള ക​ലാ​പ്ര​തി​ഭ​ക​ൾ അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത-​നൃ​ത്ത പ​രി​പാ​ടി​ക​ളും മ​റ്റ് ക​ലാ​വി​രു​ന്നു​ക​ളും ശ്ര​ദ്ധേ​യ​മാ​യി.

നാ​ട​ൻ രു​ചി​യു​ടെ ക​ല​വ​റ​യൊ​രു​ക്കി​യ എ​ക്യൂ​മെ​നി​ക്ക​ൽ ത​ട്ടു​ക​ട​യു​ടെ മു​മ്പി​ൽ നൂ​റു ക​ണ​ക്കി​ന് ആ​ളു​ക​ൾ ക്യൂ ​നി​ന്ന് രു​ചി​യു​ടെ മ​ഹ​ത്വം അ​റി​യാ​ൻ നി​ന്ന​തു വേ​റി​ട്ട കാ​ഴ്ച​യാ​യി. പൊ​റോ​ട്ട​യും ബീ​ഫ് ക​റി​യും ക​പ്പ​യും മീ​ൻ ക​റി​യും മ​സാ​ല​ദോ​ശ​യു​ടെ​യും പ്ര​ത്യേ​ക കൗ​ണ്ട​റു​ക​ളി​ൽ നീ​ണ്ട നി​ര​യാ​യി​രു​ന്നു.

"എ​ന്‍റെ വീ​ട്' ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ചാ​യ​ക്ക​ട​യി​ൽ ചാ​യ​യും ഉ​ണ്ണി​യ​പ്പ​വും കൊ​ഴു​ക്ക​ട്ട​യു​ടെ​യും രു​ചി​യ​റി​യാ​ൻ നീ​ണ്ട നി​ര​യാ​യി​രു​ന്നു. സെ​ന്‍റെ തോ​മ​സ് സി​എ​സ്ഐ ഇ​ട​വ​ക വി​കാ​രി ഫാ. ​എ​ബി ജോ​ണി​ന്‍റെ ചാ​യ​യ​ടി കൗ​തു​ക​ക​ര​മാ​യ കാ​ഴ്ച​യാ​യി​രു​ന്നു.

25 പ്ര​തി​ഭ​ക​ൾ അ​ണി​നി​ര​ന്ന എ​സ്എം​ടി പ​ഞ്ചാ​രി മേ​ളം ടീ​മി​ന്‍റെ ചെ​ണ്ട​മേ​ളം ഫെ​സ്റ്റി​ന് ആ​വേ​ശ​വും താ​ള​ക്കൊ​ഴു​പ്പും ന​ൽ​കി. എം​സി​മാ​രാ​യ ജീ​മോ​ൻ റാ​ന്നി​യു​ടേ​യും മി​ൽ​റ്റ മാ​ത്യു​വി​ന്‍റെ​യും ആ​മു​ഖ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. മേ​ഴ്സി ജെ​യിം​സി​ന്‍റെ പ്രാ​ർ​ഥ​നാ​ഗാ​ന​ത്തോ​ടെ ആ​രം​ഭി​ച്ച ച​ട​ങ്ങി​ൽ വെ​രി.​റ​വ.​ഫാ. പ്ര​സാ​ദ് കോ​വൂ​ർ കോ​റെ​പ്പി​സ്‌​കോ​പ്പ പ്രാ​രം​ഭ പ്രാ​ർ​ഥ​ന ന​ട​ത്തി.

ഐ​സി​ഇ​സി​എ​ച്ച് സെ​ക്ര​ട്ട​റി ഷാ​ജ​ൻ ജോ​ർ​ജ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഐ​സി​ഇ​സി​എ​ച്ച് പ്ര​സി​ഡ​ന്‍റ് ഫാ. ​ഡോ. ഐ​സ​ക് ബി. ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദീ​പ​പ്ര​കാ​ശ​ന​ത്തി​ലൂ​ടെ ഫെ​സ്റ്റി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ന​ട​ന്നു.

മു​ഖ്യാ​തി​ഥി​യാ​യ മേ​യ​ർ റോ​ബി​ൻ ഇ ​ല​ക്കാ​ട്ട് ഉ​ദ്ഘാ​ട​ന പ്ര​സം​ഗം ന​ട​ത്തി. ഡി​സ്‌​ട്രി​ക്‌​ട് ജ​ഡ്ജ് സു​രേ​ന്ദ്ര​ൻ കെ ​പ​ട്ടേ​ൽ, ജ​ഡ്ജ് ജൂ​ലി മാ​ത്യു, പൊ​ലീ​സ് ക്യാ​പ്റ്റ​ൻ മ​നോ​ജ് പൂ​പ്പാ​റ​യി​ൽ തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യം ഫെ​സ്റ്റി​ന്റെ മാ​റ്റു കൂ​ട്ടി

തു​ട​ർ​ന്ന് ഹൂ​സ്റ്റ​ണി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള ക​ലാ പ്ര​തി​ഭ​ക​ൾ അ​വ​ത​രി​പ്പി​ച്ച വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. ഗാ​ന​ങ്ങ​ളും നൃ​ത്ത​ങ്ങ​ളും ലൈ​വ് ബാ​ൻ​ഡും മ​റ്റ് ക​ലാ​വി​രു​ന്നു​ക​ളും സ​ദ​സി​ന് ആ​സ്വാ​ദ്യ​ക​ര​മാ​യ അ​നു​ഭ​വ​മാ​യി. വി​വി​ധ സ​ഭ​ക​ളു​ടെ പ​ങ്കാ​ളി​ത്തം ഫെ​സ്റ്റി​നെ ഒ​രു യ​ഥാ​ർ​ഥ എ​ക്യു​മെ​നി​ക്ക​ൽ സം​ഗ​മ​മാ​ക്കി മാ​റ്റി.

ഫെ​സ്റ്റി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു "ദി ​റി​ഡീ​മ​ർ' എ​ന്ന മ​ല​യാ​ളം ബൈ​ബി​ൾ നാ​ട​കം. മെ​വി​ൻ ജോ​ണി​ന്‍റെ ര​ച​ന​യി​ലും സം​വി​ധാ​ന​ത്തി​ലും 40-ല​ധി​കം ക​ലാ​കാ​ര​ന്മാ​ർ അ​ണി​നി​ര​ന്ന നാ​ട​കം ക്രി​സ്തു​വി​ന്‍റെ വീ​ണ്ടെ​ടു​പ്പി​ന്‍റെ സ​ന്ദേ​ശം ശ​ക്ത​മാ​യി അ​വ​ത​രി​പ്പി​ച്ചു. മി​ക​ച്ച അ​ഭി​ന​യ​വും സം​വി​ധാ​ന​വും അ​വ​ത​ര​ണ മി​ക​വും കൊ​ണ്ട് നാ​ട​കം സ​ദ​സി​ന്‍റെ പ്ര​ത്യേ​ക പ്ര​ശം​സ നേ​ടി.

ഫെ​സ്റ്റി​ന്റെ ഭാ​ഗ​മാ​യി സ്പോ​ൺ​സ​ർ​മാ​രെ ആ​ദ​രി​ക്കു​ക​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യു​ള്ള സം​ഭാ​വ​ന പ്ര​ഖ്യാ​പ​നം ന​ട​ത്തു​ക​യും ചെ​യ്തു. ഐ​സി​ഇ​സി​എ​ച്ച് വൈ​സ് പ്ര​സി​ഡ​ന്റ് റ​വ. ഫാ. ​ഡോ. ബി​ന്നി ഫി​ലി​പ്പ് സ്പോ​ൺ​സ​ർ അം​ഗീ​കാ​ര ച​ട​ങ്ങി​നും ചാ​രി​റ്റി സം​ഭാ​വ​ന പ്ര​ഖ്യാ​പ​ന​ത്തി​നും നേ​തൃ​ത്വം ന​ൽ​കി.

ര​ഞ്ജു രാ​ജ്, സു​നി​ൽ കോ​ര & പ്രി​യ​ൻ ജേ​ക്ക​ബ്,ജെ​യിം​സ് ഊ​ലു​ട്ട്, മ​ഗേ​ഷ് മാ​ത്യു ,ജെ​യിം​സ് ഈ​പ്പ​ൻ, ഷി​ജോ ചാ​ണ്ട​പ്പി​ള്ള, ബി​നു അ​ല​ക്സ്, ക്രി​സ്റ്റി​ൻ ക​ല്ലേ​ൽ ഇ​ട​ക്കു​ന്ന​ത്ത്‌ അ​ഭി​ലാ​ഷ് ഡേ​വി​ഡ്സ​ൺ & സാ​ജ​ൻ കു​ള​ങ്ങ​ര , ജോ​ർ​ജ്‌ കു​ട്ടി വ​ട​ക്കേ​കൂ​റ്റ്‌, ജീ​മോ​ൻ റാ​ന്നി ജോ​യ​ൽ ജേ​ക്ക​ബ്, "എ​ന്റെ വീ​ട്" ടീം, ​മൈ​സൂ​ർ ത​മ്പി, രാ​ജ​ൻ അ​ങ്ങാ​ടി​യി​ൽ ,ജോ​ജി ജോ​സ​ഫ് , മൈ​ക്കി​ൾ തോ​മ​സ് എ​ന്നി​വ​ർ സ്പോ​ൺ​സ​ർ​മാ​രാ​യി ഫെ​സ്റ്റി​ന്റെ വി​ജ​യ​ത്തി​നാ​യി സ​ഹാ​യി​ച്ചു.

വി​വി​ധ സ​ഭ​ക​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യും നി​ര​വ​ധി സ്പോ​ൺ​സ​ർ​മാ​രു​ടെ പി​ന്തു​ണ​യോ​ടെ​യും സം​ഘ​ടി​പ്പി​ച്ച ഫെ​സ്റ്റ്, മ​ത​സൗ​ഹാ​ർ​ദ്ദ​ത്തി​ന്‍റെ​യും സ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും കൂ​ട്ടാ​യ്മ​യു​ടെ​യും മ​നോ​ഹ​ര​മാ​യ വേ​ദി​യാ​യി മാ​റി.

ഫെ​സ്റ്റ് ക​ൺ​വീ​ന​ർ ജീ​മോ​ൻ റാ​ന്നി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. സ​മാ​പ​ന പ്രാ​ർ​ഥ​ന​യും ആ​ശീ​ർ​വാ​ദ​വും അ​നു​ഗ്ര​ഹീ​ത​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ന​ട​ന്നു. "ഒ​രു​മ​യി​ൽ വി​ശ്വാ​സം, സൗ​ഹൃ​ദ​ത്തി​ൽ ശ​ക്തി' എ​ന്ന സ​ന്ദേ​ശം പ​ക​ർ​ന്നു​കൊ​ണ്ട് പു​തി​യൊ​രു അ​ധ്യാ​യ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു.

സെ​ന്നി & എ​വ്‌​ലി​ൻ (ഹൂ​സ്റ്റ​ൺ വോ​യി​സ് by SO), ബാ​ബു ക​ലീ​ന എ​ന്നി​വ​ർ വീ​ഡി​യോ - ഫോ​ട്ടോ​ഗ്രാ​ഫി​ക്ക് നേ​തൃ​ത്വം ന​ൽ​കി. "സൗ​ണ്ട് വേ​വ്സ് ഡി​ജി​റ്റ​ൽ' സൗ​ണ്ട്സ് ആ​ൻ​ഡ് ലൈ​റ്റ് നി​യ​ന്ത്രി​ച്ചു.

ഫെ​സ്റ്റി​ന്‍റെ വി​ജ​യ​ത്തി​നാ​യി ഫാ.​ഡോ. ഐ​സ​ക് പ്ര​കാ​ശ് (പ്ര​സി​ഡ​ന്‍റ്), ഫാ. ​ഡോ. ബി​ന്നി ഫി​ലി​പ്പ്, ഷാ​ജ​ൻ ജോ​ർ​ജ്‌ (സെ​ക്ര​ട്ട​റി), രാ​ജ​ൻ അ​ങ്ങാ​ടി​യി​ൽ (ട്ര​ഷ​റ​ർ), ജീ​മോ​ൻ റാ​ന്നി ( ക​ൺ​വീ​ന​ർ), മി​ൽ​റ്റ മാ​ത്യു ( പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ), ജി​നോ ജേ​ക്ക​ബ് (സ്പോ​ർ​ട്സ്), തോ​മ​സ് വ​ർ​ക്കി (മൈ​സൂ​ർ ത​മ്പി, ഫു​ഡ്) തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി ക​മ്മി​റ്റി​ക​ളാ​ണ് പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന​ത്.

സ്നേ​ഹ​വും സൗ​ഹൃ​ദ​വും പ​ങ്കു​വ​ച്ച് ഒ​രു​മ​യു​ടെ സ​ന്ദേ​ശം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച ഹൂ​സ്റ്റ​ണി​ലെ വി​വി​ധ ക്രൈ​സ്ത​വ സ​ഭ​ക​ളെ ഒ​രേ വേ​ദി​യി​ൽ അ​ണി​നി​ര​ത്തി​യ പ്ര​ഥ​മ എ​ക്യു​മെ​നി​ക്ക​ൽ ഫെ​സ്റ്റ്, ഹ്യൂ​സ്റ്റ​ണി​ലെ ഇ​ന്ത്യ​ൻ ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​നും പൊ​തു സ​മൂ​ഹ​ത്തി​നും മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​മാ​യി മാ​റി.

"ഒ​രു​മ​യി​ൽ ആ​ഘോ​ഷം, സ്നേ​ഹ​ത്തി​ൽ ശു​ശ്രൂ​ഷ' എ​ന്ന സ​ന്ദേ​ശം ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു​കൊ​ണ്ടാ​ണ് പ്ര​ഥ​മ എ​ക്യു​മെ​നി​ക്ക​ൽ ഫെ​സ്റ്റി​ന് തി​ര​ശീ​ല വീ​ണ​ത്.

 

NRI

ഹൂ​സ്റ്റ​ണി​ൽ എ​ക്യു​മെ​നി​ക്ക​ൽ ഫെ​സ്റ്റ് സെ​പ്റ്റം​ബ​ർ 12ന്; ​ഫു​ഡ് കൂ​പ്പ​ൺ കി​ക്ക്‌ ഓ​ഫ് മേ​യ​ർ കെ​ൻ മാ​ത്യു ന​ട​ത്തി

ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ലെ 20 ഇ​ട​വ​ക​ളു​ടെ സം​യു​ക്ത കൂ​ട്ടാ​യ്മ​യാ​യ ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ കമ്യൂ​ണി​റ്റി (ICECH) സം​ഘ​ടി​പ്പി​ക്കു​ന്ന എ​ക്യു​മെ​നി​ക്ക​ൽ ഫെ​സ്റ്റ് 2026-ന്‍റെ ​ഫു​ഡ് കൂ​പ്പ​ൺ വി​ൽ​പ്പ​ന​യു​ടെ കി​ക്ക്‌ ഓ​ഫ് ന​ട​ന്നു.

സ്റ്റാ​ഫ്‌​ഫോ​ർ​ഡ് സി​റ്റി മേ​യ​ർ കെ​ൻ മാ​ത്യു ട്ര​ഷ​റ​ർ രാ​ജ​ൻ അ​ങ്ങാ​ടി​യി​ലി​ന് ആ​ദ്യ കൂ​പ്പ​ൺ കൈ​മാ​റി. ഞാ​യ​റാ​ഴ്ച 4.30ന് ഹൂ​സ്റ്റ​ണി​ലെ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി ദേ​വാ​ല​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​തി​നു ശേ​ഷം ന​ട​ന്ന പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​ലാ​ണ് കി​ക്ക്‌ ഓ​ഫ് ച​ട​ങ്ങു ന​ട​ന്ന​ത്‌.

വി​വി​ധ സ​ഭ​ക​ളി​ൽ നി​ന്നു​ള്ള അം​ഗ​ങ്ങ​ളും വൈ​ദി​ക​രും പ​ങ്കെ​ടു​ത്തു. പ്ര​സി​ഡ​ന്‍റ് റ​വ. ഫാ. ​ഡോ. ഐ​സ​ക്ക് ബി. ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ സെ​ക്ര​ട്ട​റി ഷാ​ജ​ൻ ജോ​ർ​ജ് സ്വാ​ഗ​തം ആ​ശം​സി​ച്ചു.

റ​വ. ദീ​പു എ​ബി ജോ​ൺ, റ​വ. ജോ​ൺ വി​ൽ‌​സ​ൺ, റ​വ.ഫാ. ​ജെ​ക്കു സ​ഖ​റി​യ, റ​വ.​ രാ​ജേ​ഷ് ജോ​ൺ, റ​വ.​ഫാ.​ മാ​ത്യു ജോ​ർ​ജ്, റ​വ.​ഡോ . ജോ​ബി മാ​ത്യു, റ​വ.ഫാ. ​ജോ​ൺ​സ​ൻ പു​ഞ്ച​ക്കോ​ണം, മി​ൽ​റ്റ മാ​ത്യു, നൈ​നാ​ൻ വീ​ട്ടി​നാ​ൽ, ഡോ. ​അ​ന്ന കെ. ​ഫി​ലി​പ്പ്, ഫാ​ൻ​സി​മോ​ൾ പ​ള്ള​ത്തു​മ​ഠം, ജി​നോ ജേ​ക്ക​ബ്, ജോ​ൺ​സ​ൻ ഉ​മ്മ​ൻ, എ​ബി മാ​ത്യു, ജോ​ൺ​സ​ൺ ക​ല്ലും​മൂ​ട്ടി​ൽ, ബി​നു സ​ഖ​റി​യ, ഷോ​ബി​ൻ മാ​ത്യു, ഷി​ജു മാ​ത്യു തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

എ​ക്യു​മെ​നി​ക്ക​ൽ ഫെ​സ്റ്റി​ന്‍റെ ക​ൺ​വീ​ന​ർ തോ​മ​സ് മാ​ത്യു (ജീ​മോ​ൻ റാ​ന്നി) എ​ക്യൂ​മെ​നി​ക്ക​ൽ ഫെ​സ്റ്റി​ന്റെ പ്രാ​ധാ​ന്യം വി​ശ​ദീ​ക​രി​ച്ചു. എ​ല്ലാ എ​ക്യു​മെ​നി​ക്ക​ൽ സ​ഭ​ക​ളെ​യും ഒ​രേ കു​ട​ക്കീ​ഴി​ൽ ഒ​രു​മി​പ്പി​ച്ച് ഐ​ക്യ​വും സൗ​ഹാ​ർ​ദ്ദ​വും സ​ഹോ​ദ​ര്യ​വും കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് ഫെ​സ്റ്റി​ന്റെ പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​വി​ധ സ​ഭ​ക​ളു​ടെ ക​ലാ​പാ​ര​മ്പ​ര്യ​വും സാം​സ്കാ​രി​ക വൈ​വി​ധ്യ​വും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ ഫെ​സ്റ്റി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. എ​ല്ലാ ഇ​ട​വ​ക​ക​ളി​ൽ നി​ന്നും പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ന് അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

ഹൂ​സ്റ്റ​ണി​ലെ വി​വി​ധ എ​ക്യു​മെ​നി​ക്ക​ൽ സ​ഭ​ക​ളെ ഒ​രു​മി​പ്പി​ക്കു​ന്ന ഈ ​മ​ഹോ​ത്സ​വം ആ​ത്മീ​യ​ത​യും സാം​സ്കാ​രി​ക വൈ​വി​ധ്യ​വും സാ​ഹോ​ദ​ര്യ​വും ആ​ഘോ​ഷി​ക്കു​ന്ന ശ്ര​ദ്ധേ​യ വേ​ദി​യാ​യി മാ​റു​മെ​ന്നാ​ണ് സം​ഘാ​ട​ക​രു​ടെ പ്ര​തീ​ക്ഷ.

"എ​ക്യു​മെ​നി​ക്ക​ൽ ഫെ​സ്റ്റ്' സെ​പ്റ്റം​ബ​ർ 12 ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 മു​ത​ൽ രാ​ത്രി ഒമ്പത് വ​രെ ഫ്രെ​സ്നോ​യി​ലെ സെ​ന്‍റ് ജെ​യിം​സ് ബാ​ങ്ക്വ​റ്റ് ഹാ​ളി​ൽ ന​ട​ക്കും.

ഹൂ​സ്റ്റ​ണി​ലെ വി​വി​ധ ഇ​ന്ത്യ​ൻ ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഐ​സി​ഇ​സി​എ​ച്ചി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​സാം​സ്കാ​രി​ക-​മേ​ള​യോ​ട​നു​ബ​ന്ധി​ച്ചു എ​ക്യൂ​മെ​നി​ക്ക​ൽ അ​ടു​ക്ക​ള​യും (ത​ട്ടുക​ട) ​ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. .

വൈ​വി​ധ്യ​മാ​ർ​ന്ന ഇ​ന്ത്യ​ൻ വി​ഭ​വ​ങ്ങ​ളാ​ണ് മേ​ള​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. ക​പ്പ & മീ​ൻ ക​റി, കേ​ര​ള സ്പെ​ഷ്യ​ൽ ക​പ്പ ബി​രി​യാ​ണി, ബീ​ഫ് ക​റി, മ​ല​ബാ​ർ പൊ​റോ​ട്ട, മ​സാ​ല ദോ​ശ തു​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ൾ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഹൂ​സ്റ്റ​ണി​ലെ പാ​ച​ക രം​ഗ​ത്തെ പ​രി​ച​യ സ​മ്പ​ന്ന​നാ​യ മൈ​സൂ​ർ ത​മ്പി അ​ടു​ക്ക​ള​യു​ടെ ക​ല​വ​റ​യ്ക്കു മേ​ൽ​നോ​ട്ടം വ​ഹി​ക്കും. 15 ഡോ​ള​ർ, 10 ഡോ​ള​ർ നി​ര​ക്കു​ക​ളി​ൽ ഫു​ഡ് കൂ​പ്പ​ണു​ക​ൾ ല​ഭ്യ​മാ​ണ്.

3.30 മു​ത​ൽ എ​ല്ലാ ഇ​ട​വ​ക​ക​ളി​ൽ നി​ന്നും ടീ​മു​ക​ളെ പ​ങ്കെ​ടു​പ്പി​ക്ക​ത്ത​ക്ക​വ​ണ്ണം ലൈ​വ് ബാ​ൻ​ഡ് (ഇ​ൻ​സ്ട്രു​മെ​ന്‍റ​ൽ മ്യൂ​സി​ക്) മ​ത്സ​രം ന​ട​ക്കും. 5:30 മു​ത​ൽ ഓ​രോ ഇ​ട​വ​ക​ളി​ൽ നി​ന്നു​മു​ള്ള സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ൾ ന​ട​ക്കും.

7.30ന് ​ഹൂ​സ്റ്റ​ണി​ലെ പ്ര​മു​ഖ ക​ലാ​കാ​ര​ൻ മെ​വി​ൻ ജോ​ൺ എ​ബ്ര​ഹാം ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന "ദി ​റെ​ഡീ​മ​ർ" എ​ന്ന ബൈ​ബി​ൾ ല​ഘുനാ​ട​കം ന​ട​ത്ത​പ്പെ​ടും. ഫു​ഡ് കൂ​പ്പ​ണു​ക​ളു​ടെ പ്രി​ന്റി​ങ് സ്പോ​ൺ​സ​ർ ജെ​യിം​സ് ഈ​പ്പ​നെ (AB World Food Market. Pearland) എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി ന​ന്ദി അ​റി​യി​ച്ചു. .

ഇ​ന്ത്യ​ൻ പാ​ര​മ്പ​ര്യ​വും സം​സ്കാ​ര​വും ഒ​രു​മ​യും ആ​ഘോ​ഷി​ക്കു​ന്ന ഈ ​മേ​ള​യി​ൽ ഹൂ​സ്റ്റ​ണി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും മ​ല​യാ​ളി​ക​ളെ​യും ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ​യും സം​ഘാ​ട​ക​ർ ഹാ​ർ​ദ്ദ​വ​മാ​യി ക്ഷ​ണി​ച്ചു.

1981-ൽ ​രൂ​പീ​കൃ​ത​മാ​യ ഐ​സി​ഇ​സി​എ​ച്ച്, ഹൂ​സ്റ്റ​ണി​ലെ വി​വി​ധ ക്രൈ​സ്ത​വ സ​ഭ​ക​ളെ ഒ​രു​മി​പ്പി​ച്ച് ആ​ത്മീ​യ, സാം​സ്കാ​രി​ക, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന പ്ര​മു​ഖ സം​ഘ​ട​ന​യാ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റ​വ.​ഫാ. ഡോ. ​ഐ​സ​ക് ബി. ​പ്ര​കാ​ശ് (പ്ര​സി​ഡ​ന്‍റ്) - 832 997 9788, ഷാ​ജ​ൻ ജോ​ർ​ജ് (സെ​ക്ര​ട്ട​റി) - 832 452 4195, രാ​ജ​ൻ അ​ങ്ങാ​ടി​യി​ൽ (ട്ര​ഷ​റ​ർ) - 713 459 4704, ജീ​മോ​ൻ റാ​ന്നി (ഫെ​സ്റ്റ് ക​ൺ​വീ​ന​ർ) - 832 873 0023, മി​ൽ​റ്റ മാ​ത്യു (പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ) - 832 744 9691, ഫാ​ൻ​സി​മോ​ൾ പ​ള്ള​ത്തു​മ​ഠം (ലൈ​വ് ബാ​ൻ​ഡ് കോ​ഓർ​ഡി​നേ​റ്റ​ർ) - 713 933 7636.

NRI

എ​ക്യൂ​മെ​നി​ക്ക​ൽ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് ഓ​ഗ​സ്റ്റ് ഒ​ന്നി​ന്

ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ൺ (ഐ​സി​ഇ​സി​എ​ച്ച്) സം​ഘ​ടി​പ്പി​ക്കു​ന്ന ആ​റാ​മ​ത് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് ശ​നി​യാ​ഴ്ച രാ​വി​ലെ 8.30 മു​ത​ൽ സ്റ്റാ​ഫോ​ർ​ഡി​ലു​ള്ള ഹൂ​സ്റ്റ​ൺ ബാ​ഡ്മി​ന്‍റ​ൺ സെ​ന്‍റ​റി​ൽ (10550 W Airport Blvd, Stafford, TX 77477) ന​ട​ക്കും.

പു​രു​ഷ വി​ഭാ​ഗം, വ​നി​താ വി​ഭാ​ഗം, 50 വ​യ​സും അ​തി​ല​ധി​ക​വു​മു​ള്ള സീ​നീ​യേ​ഴ്സ് വി​ഭാ​ഗം എ​ന്നീ ഡ​ബി​ൾ​സ് മ​ത്സ​ര​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. വി​ജ​യി​ക​ൾ​ക്ക് എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​ക​ളും വ്യ​ക്തി​ഗ​ത ട്രോ​ഫി​ക​ളും സ​മ്മാ​നി​ക്കും.

കൂ​ടാ​തെ മികച്ച താരം, റെെസിംഗ് സ്റ്റാർ എ​ന്നീ പ്ര​ത്യേ​ക പു​ര​സ്കാ​ര​ങ്ങ​ളും ന​ൽ​കും. സൗ​ഹൃ​ദ​വും കാ​യി​ക​മ​നോ​ഭാ​വ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ഈ ​ടൂ​ർ​ണ​മെ​ന്‍റി​ൽ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള 16 ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കും കാ​യി​ക​പ്രേ​മി​ക​ൾ​ക്കും കു​ടും​ബ​സ​മേ​തം എ​ത്തി ഈ ​കാ​യി​ക​മേ​ള വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ഥി​ച്ചു. ഉ​മ്മ​ൻ തോ​മ​സ് (റോയൽ ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​ർ​സ്), ചാ​ണ്ട​പ്പി​ള്ള മാ​ത്യൂ​സ് (ടിഡബ്ല്യുഎഫ്ജി ഇ​ൻ​ഷു​റ​ൻ​സ്) എ​ന്നി​വ​രാ​ണ് ടൂ​ർ​ണ​മെ​ന്‍റ് സ്‌​പോ​ൺ​സ​ർ​മാ​ർ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: പ്ര​സി​ഡ​ന്‍റ്: റ​വ. ഡോ. ​ഐ​സ​ക് ബി. ​പ്ര​കാ​ശ് - 832 997 9788, റ​വ. ഫാ. ​ജെ​ക്കു സ​ഖ​റി​യ - 832 466 3153, സെ​ക്ര​ട്ട​റി: ഷാ​ജ​ൻ ജോ​ർ​ജ് - 832 452 4195, ട്ര​ഷ​റ​ർ: രാ​ജ​ൻ അ​ങ്ങാ​ടി​യി​ൽ - 713 459 4704, സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ: ജി​നോ ജേ​ക്ക​ബ് - 832 858 1138, ബാ​ഡ്മിന്‍റ​ൺ കോഓ​ർ​ഡി​നേ​റ്റ​ർ: മൈ​ക്കി​ൾ ജോ​യ് 832 732 1409, കോഓ​ർ​ഡി​നേ​റ്റ​ർ: ജോ​ജി ജോ​സ​ഫ് 713 515 8432.

NRI

ഐ​സി​ഇ​സി​എ​ച്ച് ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം: സെ​ന്‍റ് പീ​റ്റേ​ഴ്സ് & സെ​ന്‍റ് പോ​ൾ​സ് ച​ർ​ച്ച് ജേ​താ​ക്ക​ൾ

ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ കമ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ൺ (ഐ​സി​ഇ​സി​എ​ച്ച്) സം​ഘ​ടി​പ്പി​ച്ച 2026ലെ ​ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്നു.

ഹൂ​സ്റ്റ​ണി​ലെ വി​വി​ധ അം​ഗ​സ​ഭ​ക​ളി​ൽ നി​ന്നു​ള്ള 14 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​രം ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​വേ​ദി​യാ​യി മാ​റി.

വി​ജ​യി​ക​ൾ

  • ഒ​ന്നാം സ്ഥാ​നം: സെ​ന്‍റ് പീ​റ്റേ​ഴ്സ് & സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, ഹൂ​സ്റ്റ​ൺ
  • ര​ണ്ടാം സ്ഥാ​നം: സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, ഹൂ​സ്റ്റ​ൺ
  • മൂ​ന്നാം സ്ഥാ​നം: സെ​ന്‍റ് പീ​റ്റേ​ഴ്സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ച​ർ​ച്ച്, ഹൂ​സ്റ്റ​ൺ.

 

NRI

ഐ​സി​ഇ​സി​എ​ച്ച് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് സ​മാ​പി​ച്ചു; സെ​ന്‍റ് മേ​രീ​സ് സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് ച​ർ​ച്ച് പെ​യ​ർ​ലാ​ൻ​ഡ് ജേ​താ​ക്ക​ൾ

ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ൺ (ഐ​സി​ഇ​സി​എ​ച്ച്) സം​ഘ​ടി​പ്പി​ച്ച 12-ാമ​ത് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റിന്‍റെ ഗ്രാ​ൻ​ഡ് ഫൈ​ന​ൽ മ​ത്സ​ത്തി​ൽ സെ​ന്‍റ് മേ​രീ​സ് സീ​റോമ​ല​ബാ​ർ കാ​ത്ത​ലി​ക് ച​ർ​ച്ച് പെ​യ​ർ​ലാ​ൻ​ഡ് ജേ​താ​ക്ക​ളാ​യി.

ടൂ​ർ​ണ​മെ​ന്‍റിന്‍റെ ​ഗ്രാ​ൻ​ഡ് ഫൈ​ന​ലി​ൽ സെ​ന്‍റ് മേ​രീ​സ് സീ​റോമ​ല​ബാ​ർ പെ​യ​ർ​ലാ​ൻ​ഡ് ടോ​സ് നേ​ടി സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ടീ​മി​നെ ബാ​റ്റിം​ഗി​ന് അ​യ​ച്ചു.

ഫൈ​ന​ലി​ലെ 18 ഓ​വ​ർ മ​ത്സ​ര​ത്തി​ൽ സെ​ന്‍റ് മേ​രീ​സ് പെ​യ​ർലാ​ൻ​ഡി​ന്‍റെ കൃ​ത്യ​മാ​യ ബൗ​ളിംഗിനും ഫീ​ൽ​ഡിംഗി​നും മു​മ്പി​ൽ 14.2 ഓ​വ​റി​ൽ 67 റ​ൺ​സി​ന് സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ടീം ​പു​റ​ത്താ​യി

തു​ട​ർ​ന്ന് ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ സെന്‍റ് മേ​രീ​സ് പെ​യ​ർ​ലാ​ൻ​ഡ് ഒമ്പത് ഓ​വ​റി​ൽ ര​ണ്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ക്ഷ്യം ക​ണ്ടു. അ​ങ്ങ​നെ ക​ഴി​ഞ്ഞ കൊ​ല്ല​ത്തെ ചാ​മ്പ്യ​ന്മാ​രാ​യ സെ​ന്‍റ് മേ​രീ​സ് പി​യ​ർ ലാ​ൻ​ഡ് ഈ ​കൊ​ല്ല​വും അ​വ​രു​ടെ ജൈ​ത്ര​യാ​ത്ര തു​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു.

 

 

NRI

ഹൂ​സ്റ്റ​ണി​ൽ ഐ​സി​ഇ​സി​എ​ച്ച് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് ഫൈ​ന​ൽ ശനിയാഴ്ച

ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ൺ (ഐ​സി​ഇ​സി​എ​ച്ച്) സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ർ​ഷി​ക ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റിന്‍റെ ​ഗ്രാ​ൻ​ഡ് ഫൈ​ന​ൽ മ​ത്സ​രം ശനിയാഴ്ച ഉ​ച്ച​യ്ക്ക് 2.30ന് ​സ്റ്റാ​ഫോ​ർ​ഡ് സി​റ്റി പാ​ർ​ക്കി​ൽ ന​ട​ക്കും.

ഏ​പ്രി​ൽ 11നു ​തു​ട​ക്കം കു​റി​ച്ച് ര​ണ്ടു മാ​സ​ങ്ങ​ൾ നീ​ണ്ടു നി​ന്ന ടൂ​ർണ​മെ​ന്‍റിന്‍റെ ​ഗ്രാ​ൻ​ഡ് ഫൈ​ന​ലി​ൽ സെ​ന്‍റ് മേ​രീ​സ് സീ​റോമ​ല​ബാ​ർ ക​ത്തോ​ലി​ക്കാ ച​ർ​ച്ച് ടീ​മും സെന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ടീ​മും ഏ​റ്റു​മു​ട്ടും.

14 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ടൂ​ർ​ണ​മെ​ന്‍റിന്‍റെ ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ഇ​രു ടീ​മു​ക​ളും ഫൈ​ന​ലി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യ​ത്.

5.30നു ​ന​ട​ക്കു​ന്ന സ​മ്മാ​ന ദാ​ന ച​ട​ങ്ങി​ൽ സ്റ്റാ​ഫോ​ർ​ഡ് സി​റ്റി മേ​യ​ർ കെ​ൻ മാ​ത്യു, ഫോ​ർ​ട്ട് ബെ​ൻ​ഡ് കൗ​ണ്ടി പ്രി​സി​ങ്ക്റ്റ്3 പോ​ലീ​സ് ക്യാ​പ്റ്റ​ൻ മ​നു പൂ​പ്പാ​റ​യി​ൽ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും.

ടൂ​ർ​ണ​മെ​ന്‍റി​ലെ വി​ജ​യി​ക​ൾ​ക്ക് കെ.കെ. മാ​ത്യു കു​റ്റി​യി​ൽ മെ​മ്മോ​റി​യ​ൽ എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി സ​മ്മാ​നി​ക്കും. റ​ണ്ണേ​ഴ്സ്-​അ​പ്പ് ടീ​മി​ന് ബി​ജു ചാ​ല​ക്ക​ൽ സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന ട്രോ​ഫി ന​ൽ​കും. മ​റ്റ് ട്രോ​ഫി​ക​ൾ ജോ​ർ​ജ് ജോ​സ​ഫ് (MassMutual Greater Houston) സ്പോ​ൺ​സ​ർ ചെ​യ്യും.

മാ​സ് മ്യു​ച്ച​ൽ, അ​ലാ​മോ ട്രാ​വ​ൽ​സ്, ആ​ൻ​സ് ഗ്രോ​സി​യേ​ഴ്സ് തു​ട​ങ്ങി​യ​വ​ർ സ്പോൺസർമാ​രാ​യി ടൂ​ർ​ണ​മെ​ന്‍റിനെ സ​ഹാ​യി​ക്കു​ന്നു. ആ​ഷാ റേ​ഡി​യോ ഫൈ​ന​ലി​ന്‍റെ മീ​ഡി​യ ക​വ​റേ​ജ്‌ ന​ൽ​കും.

ഐ​സി​ഇ​സി​എ​ച്ച് പ്ര​സി​ഡ​ന്‍റ് റ​വ.ഫാ.ഡോ. ഐ​സ​ക് ബി. ​പ്ര​കാ​ശ്, റ​വ.ഫാ. ​ജെ​ക്കു സ​ഖ​റി​യ, സെ​ക്ര​ട്ട​റി ഷാ​ജ​ൻ ജോ​ർ​ജ്, ട്ര​ഷ​റ​ർ രാ​ജ​ൻ അ​ങ്ങാ​ടി​യി​ൽ, സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ ജി​നോ ജേ​ക്ക​ബ്, ക്രി​ക്ക​റ്റ് കോ​ഓർ​ഡി​നേ​റ്റ​ർ​മാ​രാ​യ ബി​ജു ചാ​ല​ക്ക​ൽ, അ​നി​ൽ വ​ർ​ഗീ​സ് എ​ന്നി​വ​ർ എ​ല്ലാ കാ​യി​ക​പ്രേ​മി​ക​ളെ​യും കു​ടും​ബ​സ​മേ​തം എ​ത്തി ഫൈ​ന​ൽ മ​ത്സ​രം ആ​സ്വ​ദി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചു.

1981-ൽ ​സ്ഥാ​പി​ത​മാ​യ ഐ​സി​ഇ​സി​എ​ച്ച്, ഹൂ​സ്റ്റ​ണി​ലെ വി​വി​ധ ക്രൈ​സ്ത​വ സ​ഭ​ക​ളെ ഒ​രു​മി​പ്പി​ച്ച് ഐ​ക്യ​ത്തി​ന്‍റെ​യും സ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ന്ന സം​ഘ​ട​ന​യാ​ണ്.

ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് സ​മൂ​ഹ​ത്തി​ലെ യു​വ​ജ​ന​ങ്ങ​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും ഇ​ട​യി​ൽ സൗ​ഹൃ​ദ​വും കൂ​ട്ടാ​യ്മ​യും വ​ള​ർ​ത്തു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

NRI

എ​ക്യൂ​മെ​നി​ക്ക​ൽ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ന് ശ​നി​യാ​ഴ്ച തു​ട​ക്കം

ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ലെ ക്രി​ക്ക​റ്റ് പ്രേ​മി​ക​ൾ​ക്ക് ഇ​നി ആ​വേ​ശ​ത്തി​ന്‍റെ​യും ഉ​ദ്വേ​ഗ​ത്തി​ന്‍റെ​യും ര​ണ്ട് മാ​സ​ങ്ങ​ൾ. ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ൺ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന 12-ാമ​ത് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ന് ശ​നി​യാ​ഴ്ച തു​ട​ക്കം കു​റി​ക്കും.

സ്റ്റാ​ഫോ​ർ​ഡ് സി​റ്റി പാ​ർ​ക്കി​ൽ ആ​രം​ഭി​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റ് ജൂ​ൺ ആറ് വ​രെ നീ​ണ്ടു​നി​ൽ​ക്കും. അ​ന്നേ ദി​വ​സം രാ​വി​ലെ 10ന് ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ സ്റ്റാ​ഫോ​ർ​ഡ് സി​റ്റി മേ​യ​ർ കെ​ൻ മാ​ത്യു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ഐ​സി​ഇ​സി​എ​ച്ച് പ്ര​സി​ഡ​ന്‍റ് ഫാ.ഡോ. ഐ​സ​ക് ബി. ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ടൂ​ർ​ണ​മെ​ന്‍റിന്‍റെ ​പ്ര​ഥ​മ ദി​ന​ത്തി​ൽ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോക്​സ് ഇ​ട​വ​ക ടീ​മും സെ​ന്‍റ് ജെ​യിം​സ് ക്നാ​നാ​യ ടീ​മും ആ​ദ്യ മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​യ്ക്കും. ശ​നി​യാ​ഴ്ച രാ​വി​ലെ 7.30ന് ​മ​ത്സ​രം ആ​രം​ഭി​ക്കും.

3108, 5th സ്‌ട്രീറ്റിൽ ​സ്ഥി​തി ചെ​യ്യു​ന്ന സ്റ്റാ​ഫോ​ർ​ഡ് സി​റ്റി പാ​ർ​ക്കി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ഹൂ​സ്റ്റ​ണി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള ക​രു​ത്ത​രാ​യ 14 ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ഈ ​ടൂ​ർ​ണ​മെ​ന്‍റ് ക്രി​ക്ക​റ്റ് പ്രേ​മി​ക​ൾ​ക്കും കാ​യി​ക താ​ര​ങ്ങ​ൾ​ക്കും ഒ​രു​പോ​ലെ ആ​വേ​ശം പ​ക​രു​ന്ന​താ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

വി​ജ​യി​ക​ൾ​ക്ക് വി​വി​ധ ട്രോ​ഫി​ക​ൾ സ​മ്മാ​ന​മാ​യി ന​ൽ​കും. കെ. കെ. മാ​ത്യു കു​റ്റി​യി​ൽ മെ​മ്മോ​റി​യ​ൽ എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​മാ​യി ന​ൽ​കും. ബി​ജു ചാ​ല​ക്ക​ൽ സം​ഭാ​വ​ന ചെ​യ്ത ട്രോ​ഫി റ​ണ്ണേ​ഴ്‌​സ്-​അ​പ്പി​ന് ല​ഭി​ക്കും.

ജോ​ർ​ജ് ജോ​സ​ഫ് (മാ​സ് മ്യൂ​ച്വ​ൽ), അ​ലാ​മോ ട്രാ​വ​ൽ​സ്, ആ​ൻ​സ് ഗ്രോ​സേ​ഴ്സ് തു​ട​ങ്ങി​യ​വ​ർ ടൂ​ർ​ണ​മെ​ന്‍റിന്‍റെ സ്പോ​ൺ​സ​ർ​മാ​രാ​ണ്. ക്രി​ക്ക​റ്റ് പ്രേ​മി​ക​ൾ​ക്ക് വ​ലി​യൊ​രു കാ​യി​കോ​ത്സ​വ​മാ​യി ടൂ​ർ​ണ​മെന്‍റ് മാ​റു​മെ​ന്ന് സം​ഘാ​ട​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്നു.

റ​വ. ഫാ. ​ഡോ. ഐ​സ​ക് ബി. ​പ്ര​കാ​ശ്, റ​വ. ഫാ. ​ജെ​ക്കു സ​ഖ​റി​യ, ഷാ​ജ​ൻ ജോ​ർ​ജ്, രാ​ജ​ൻ അ​ങ്ങാ​ടി​യി​ൽ, ജി​നോ ജേ​ക്ക​ബ്, ബി​ജു ചാ​ല​ക്ക​ൽ, അ​നി​ൽ വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ക​മ്മി​റ്റി ടൂ​ർ​ണ​മെ​ന്‍റിന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

കൂടുതൽ വിവരങ്ങൾക്ക്: ഷാ​ജ​ൻ ജോ​ർ​ജ് (സെ​ക്ര​ട്ട​റി) - 832 452 4195, രാ​ജ​ൻ അ​ങ്ങാ​ടി​യി​ൽ (ട്ര​ഷ​റ​ർ) - 713 459 4704, ജി​നോ ജേ​ക്ക​ബ് (സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ) - 832 858 1138, ബി​ജു ചാ​ല​ക്ക​ൽ (ക്രി​ക്ക​റ്റ് കോ​ർ​ഡി​നേ​റ്റ​ർ ) - 832 275 1624, അ​നി​ൽ വ​ർഗീ​സ് (ക്രി​ക്ക​റ്റ് കോ​ഓർ​ഡി​നേ​റ്റ​ർ) - 832 594 7198.

NRI

ഐ​സി​ഇ​സി​എ​ച്ച് ക്രി​സ്മ​സ് ക​രോ​ളും ഗാ​ന​മ​ത്സ​ര​വും 28ന്

ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ല്ലാ വ​ർ​ഷ​വും ന​ട​ത്തി വ​രു​ന്ന ക്രി​സ്മ​സ് ക​രോ​ളും ക​രോ​ൾ ഗാ​ന മ​ത്സ​ര​വും 28ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഹൂ​സ്റ്റ​ൺ സെ​ന്‍റ് ജോ​സ​ഫ് സീ​റോ​മ​ല​ബാ​ർ ച​ർ​ച്ച് ഹാ​ളി​ൽ ന​ട​ക്കും.

ഹൂ​സ്റ്റ​ണി​ലെ 20 പ​ള്ളി​ക​ൾ ചേ​ർ​ന്നു​ള്ള ഈ ​പ​രി​പാ​ടി വി​പു​ല​മാ​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്നു. ഈ ​വ​ർ​ഷ​ത്തെ ക്രി​സ്മ​സ് ക​രാ​ളി​ൽ മാ​ർ​ത്തോ​മ്മാ സ​ഭ വി​കാ​രി ജ​ന​റ​ൽ റ​വ. ഡോ. ​ചെ​റി​യാ​ൻ തോ​മ​സ് ക്രി​സ്മ​സ് ദൂ​ത് ന​ൽ​കും.

ക്രി​സ്മ​സ് ക​രാ​ൾ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് ട്രോ​ഫി​ക​ളും കാ​ഷ് അ​വാ​ർ​ഡും ന​ൽ​കും. ഐ​സി​ഇ​സി​എ​ച്ച് ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റി​ലെ വി​ജ​യി​ക​ൾ​ക്കും ട്രോ​ഫി​ക​ൾ ന​ൽ​കു​ന്ന​താ​യി​രി​ക്കും.

ഐ​സി​ഇ​സി​എ​ച്ച് പ്ര​സി​ഡ​ന്‍റ് റ​വ. ഫാ. ​ഡോ. ഐ​സ​ക്ക് ബി. ​പ്ര​കാ​ശ്, വൈ​സ് പ്ര​സി​ഡ​ന്‍റ് റ​വ.ഫാ. ​രാ​ജേ​ഷ് കെ. ​ജോ​ൺ, സെ​ക്ര​ട്ട​റി ഷാ​ജ​ൻ ജോ​ർ​ജ്, ട്ര​ഷ​റ​ർ രാ​ജ​ൻ അ​ങ്ങാ​ടി​യി​ൽ, പി​ആ​ർ​ഒ ജോ​ൺ​സ​ൻ ഉ​മ്മ​ൻ, നൈ​നാ​ൻ വീ​ട്ടീ​നാ​ൽ, ഫാ​ൻ​സി​മോ​ൾ പ​ള്ള​ത്തു മ​ഠം, ഡോ. ​അ​ന്ന ഫി​ലി​പ്പ്, മി​ൽ​റ്റ മാ​ത്യു എ​ന്നി​വ​രും ക്രി​സ്മ​സ് ക​രാ​ൾ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി റ​വ. ഫാ. ​ജെ​ക്കു സ​ക്ക​റി​യ, ജി​നോ ജേ​ക്ക​ബ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ക്കു​ന്നു.

NRI

ഐ​സി​ഇ​സി​എ​ച്ച് ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ 11ന്

ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ൺ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ 2025ലെ ​ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ഹൂ​സ്റ്റ​ൺ സെ​ന്‍റ് ജോ​സ​ഫ് സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് ദേ​വാ​ല​യ ഹാ​ളി​ൽ ഈ ​മാ​സം 11ന് ​ന​ട​ക്കും.

വൈ​കു​ന്നേ​രം 6.30ന് ​ക​ൺ​വ​ൻ​ഷ​ൻ ആ​രം​ഭി​ക്കും. ഈ ​വ​ർ​ഷ​ത്തെ ക​ൺ​വ​ൻ​ഷ​നി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്ന​ത് കി​ഡ്നി ഫൗ​ണ്ടേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ സ്ഥാ​പ​ക​നും ആ​ക്‌​സി​ഡ​ന്‍റ് കെ​യ​ർ ആ​ൻ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് സ​ർ​വീ​സി​ന്‍റെ സ്ഥാ​പ​ക​നു​മാ​യ റ​വ.​ഫാ. ഡേ​വി​സ് ചി​റ​മേ​ലാ​ണ്.

ഹൂ​സ്റ്റ​ണി​ലെ 20 ഇ​ട​വ​ക​ക​ൾ ചേ​ർ​ന്ന് ന​ട​ത്തു​ന്ന ഈ ​ക​ൺ​വ​ൻ​ഷ​നി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഐ​സി​ഇ​സി​എ​ച്ച് പ്ര​സി​ഡ​ന്‍റാ​യ റ​വ. ഫാ. ​ഡോ. ഐ​സ​ക്ക് ബി. ​പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ക​മ്മി​റ്റി ക​ൺ​വ​ൻ​ഷ​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​ഡോ. ഐ​സ​ക് ബി. ​പ്ര​കാ​ശ് (പ്ര​സി​ഡ​ന്‍റ്) - 832 997 9788, ഫാ. ​രാ​ജേ​ഷ് കെ. ​ജോ​ൺ (വൈ​സ് പ്ര​സി​ഡ​ന്‍റ്) - 214 9301682, ഷാ​ജ​ൻ ജോ​ർ​ജ് (സെ​ക്ര​ട്ട​റി) - 832 452 4195, രാ​ജ​ൻ അ​ങ്ങാ​ടി​യി​ൽ (ട്ര​ഷ​റ​ർ) - 713 459 4704, ഫാ​ൻ​സി​മോ​ൾ പ​ള്ളാ​ത്തു​മ​ഠം (പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ) - 713 933 7636.

NRI

ക്രൈ​സ്ത​വ​ർ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ: എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ൺ ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി

ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ക്രൈ​സ്ത​വ​ർ നേ​രി​ടു​ന്ന പീ​ഡ​ന​ങ്ങ​ൾ ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്ന് എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ൺ. ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന എ​ല്ലാ മ​ത​ങ്ങ​ൾ​ക്കും തു​ല്യ പ്രാ​ധാ​ന്യ​മാ​ണ് ന​ൽ​കു​ന്ന​ത്.

എ​ന്നാ​ൽ അ​ടു​ത്ത നാ​ളു​ക​ളാ​യി വ​ട​ക്കേ ഇ​ന്ത്യ​യി​ൽ ക്രൈ​സ്ത​വ​ർ അ​കാ​ര​ണ​മാ​യി ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​തും ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി ജ​യി​ലി​ൽ അ​ട​ക്കു​ന്ന​തും വ​ർ​ധി​ച്ചു വ​രു​ന്നു. അ​ടു​ത്തി​ടെ ഛത്തീ​സ്ഗ​ഡി​ൽ ര​ണ്ടു ക​ന്യാ​സ്ത്രീ​മാ​രെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി ഒ​മ്പ​ത് ദി​വ​സം ജ​യി​ലി​ൽ അ​ട​ച്ചു.

ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ൽ ഐ​സി​ഇ​സി​എ​ച്ച് ഭാ​ര​വാ​ഹി​ക​ൾ എ​ല്ലാ​വ​രും പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​ൽ ആ​ശ​ങ്ക പ​ങ്കു​വ​ച്ചു. ഭ​യാ​ശ​ങ്ക​ക​ൾ ഇ​ല്ലാ​തെ പൂ​ർ​ണ സ്വാ​ത​ന്ത്ര്യ​ത്തോ​ടെ ജീ​വി​ക്കാ​ൻ ക്രൈ​സ്ത​വ​രെ അ​നു​വ​ദി​ക്ക​ണെ​മെ​ന്നും ഐ​സി​ഇ​സി​എ​ച്ച് പ്ര​മേ​യ​ത്തി​ൽ കൂ​ടി അ​ധി​കാ​രി​ക​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

സെ​ക്ര​ട്ട​റി ഷാ​ജ​ൻ ജോ​ർ​ജ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രും എ​ഴു​ന്നേ​റ്റു നി​ന്ന് ഐ​ക​ക​ണ്ഠ്യേ​ന പ്ര​മേ​യം പാ​സാ​ക്കി. സെ​ന്‍റ് പീ​റ്റേ​ഴ്സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​മ്മേ​ള​ന​ത്തി​ൽ ഹൂ​സ്റ്റ​ണി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക സാ​മു​ദാ​യി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു.

 

NRI

വൈ​ദി​ക​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ൺ

ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ്‌ ഹു​സ്റ്റ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹൂ​സ്റ്റ​ണി​ൽ നി​ന്നും സ്ഥ​ലം മാ​റി​പ്പോ​യ വൈ​ദി​ക​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ഹൂ​സ്റ്റ​ൺ സെ​ന്‍റ് ജോ​സ​ഫ് സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ ന​ട​ത്തി​യ യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​ത്തി​ൽ വി​കാ​രി റ​വ.​ഫാ. ജോ​ണി​കു​ട്ടി ജോ​ർ​ജ് പു​ലി​ശേ​രി​ക്കു ഐ​സി​ഇ​സി​എ​ച്ച്‌ പ്ര​സി​ഡ​ന്‍റ് റ​വ.​ഫാ.​ഡോ. ഐ​സ​ക് ബി. ​പ്ര​കാ​ശ് ഉ​പ​ഹാ​രം ന​ൽ​കി.

 

Latest News

Corehub Up